PK Sureshkumar
അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്കയക്കാനുള്ള ട്രെയ്ൻ ചാർജും കേരളം വഹിക്കണമെന്ന് കേന്ദ്രം..ഇന്ന് ഒറീസയിലേക്ക് പോകുന്ന ട്രെയ്ൻ ചെലവ് കേരള സർക്കാർ അടച്ചു.. ട്രെയ്നിൽ ഭക്ഷണവും വെള്ളവും മരുന്നും ആരോഗ്യരക്ഷാ പ്രവർത്തകരെയും സുരക്ഷാ പോലീസുകാരെയും കേരളം അതിഥി തൊഴിലാളികൾക്കൊപ്പം അയക്കുന്നു .. എല്ലാ ചെലവും കേരള സർക്കാർ വഹിക്കുന്നു. പിന്നെ എന്ത് ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിവാരങ്ങളും ഡൽഹിയിൽ ഇരിക്കുന്നത് ? രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ അവരവരുടെ ജന്മ നാടുകളിലേക്ക് കേന്ദ്ര സർക്കാർ സൗജന്യമായി യാത്രാ സൗകര്യം ഒരുക്കി എത്തിക്കാൻ തയ്യാറാകണം.
ഇത്രയും ഗതി കെട്ട ഒരു ജനത .രാജ്യം ഭരിക്കുന്നവരിൽ നിന്ന് ഇത്രമേൽ അവഗണന അനുഭവിക്കേണ്ടി വന്ന ഒരു ജനത ലോകത്ത് ഇന്ത്യക്കാർ അല്ലാതെ വേറെ എവിടെയും ഉണ്ടാകില്ല .ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള , ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ച അമേരിക്ക പോലും വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ അവരുടെ പൗരൻമാരെ സ്വന്തം രാജ്യത്ത് എത്തിച്ചു.ഇന്ത്യയേക്കാൾ ഒരുപാട് പിന്നിൽ നിൽക്കുന്ന പാക്കിസ്ഥാൻ പോലും GCC രാജ്യങ്ങളിൽ നിന്ന് അവരുടെ പൗരൻമാരെ സ്വന്തം രാജ്യത്തേക്ക് സൗജന്യമായി എത്തിച്ചു.. അവിടെയാണ് ഇന്ത്യൻ ജനത നിസ്സഹായരായി ലോകത്തിന് മുന്നിൽ തല കുനിച്ച് നിൽക്കുന്നത് ..
56 ഇഞ്ച് നെഞ്ചളവും 5 ട്രില്യൺ വളർച്ചാ നിരക്ക് ലക്ഷ്യമിട്ട തള്ള് സമ്പദ് വ്യവസ്ഥയും .നിർമ്മല സീതാരാമൻ്റെ അരഞ്ഞാണം വരെ ഇപ്പോൾ പണയത്തിലായിരിക്കും.. അതാണ് ഭരിച്ച് ഭരിച്ച് എത്തിച്ച് വെച്ചിരിക്കുന്നത് .വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ആവശ്യമായ വിമാന സർവീസ് നടത്താൻ കേന്ദ്ര സർക്കാരിൻ്റെ കൈയിൽ പണമില്ലെന്ന് .എയർ ഇന്ത്യ വിമാനം പ്രത്യേക ഉത്തരവിലൂടെ പ്രവാസികളെ കൊണ്ടുവരാൻ ഉപയോഗിക്കാമെന്ന് തീരുമാനമെടുത്താലും ഇന്ധന- പരിപാലന ചെലവിന് കൊടുക്കാൻ കേന്ദ്രത്തിൻ്റെ കൈയിൽ പണമില്ല .അപ്പോൾ പിന്നെ പ്രവാസികളെ അവരുടെ വിധിക്ക് വിടുക എന്ന സമീപനം കേന്ദ്രം കൈക്കൊണ്ടിരിക്കുന്നു .
ഇതാണ് രാജ്യത്തിൻ്റെ കോലം .വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ ബസ്മാർഗ്ഗം സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കാമെന്നാണ് കേന്ദ്രം ആദ്യം പറഞ്ഞത് .ബസുകൾ സംസ്ഥാനങ്ങൾ ഏർപ്പാട് ചെയ്യുന്നതു കൊണ്ട് ചെലവുകളും സംസ്ഥാനങ്ങളുടെ പിടലിക്ക് തന്നെ വന്നുകൊള്ളും. ട്രെയ്ൻ തന്നെ വേണമെന്ന് സംസ്ഥാനങ്ങൾ നിലപാട് കടുപ്പിച്ചപ്പോഴാണ് ഒടുവിൽ ട്രെയ്ൻ അയക്കാൻ തീരുമാനമായത്. കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന ട്രെയ്ൻ സർവീസിന് പോലും ഈ മഹാമാരി കാലത്ത് സംസ്ഥാനങ്ങൾ പൈസ കൊടുക്കേണ്ട അവസ്ഥ .
അത്യാവശ്യ ഘട്ടങ്ങളിൽ പോലും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത ഒരു കേന്ദ്ര ഭരണകൂടം .പ്രിയ പ്രവാസി സുഹൃത്തുക്കളേ… നിങ്ങളിപ്പോൾ ഒരു ഭാഗ്യം കെട്ട ജനതയാണ് .ദുരന്തമുഖത്ത് പോലും അലിവാർന്ന സമീപനം എടുക്കാൻ തയ്യാറാകാത്ത ജനവിരുദ്ധ കാട്ടാളക്കൂട്ടമാണ് രാജ്യം ഭരിക്കുന്നത് .തൽക്കലം നിങ്ങൾക്ക് രക്ഷ നിങ്ങൾ തന്നെ .