കോവിഡ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത് മറ്റൊരു ഗോൾഡൻ ഓപ്പർച്യൂണിറ്റിയാണ്

52

PK Sureshkumar

കോവിഡും ലോക് ഡൗണും രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കാൻ, മികച്ച സാമ്പത്തിക ഉത്തേജന പാക്കേജും അതിൻ്റെ ഭാഗമായി കൂടുതൽ പണലഭ്യതയും ഉറപ്പാക്കണമെന്നും അതിൻ്റെ മാർഗ്ഗങ്ങളും സംമ്പന്ധിച്ച് കേരള ധനമന്ത്രി തോമസ് ഐസക് നിരവധി ഫേസ് ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. എന്നാൽ അതിൻ്റെ കീഴിൽ സംഘികളും അവരുടെ മച്ചുനൻമാരായ UDF കാരും പൂരപ്പാട്ട് നടത്തുകയായിരുന്നു .ദോഷം പറയരുതല്ലോ BJP നേതാവ് TG മോഹൻ ദാസ് മാത്രമാണ് ഐസക്കിൻ്റെ ആശയങ്ങളെ വലതുപക്ഷത്ത് നിന്ന് പിന്തുണച്ചത് .പണ ലഭ്യതയ്ക്ക് ഐസക് മുന്നോട്ട് വെച്ച പ്രധാനപ്പെട്ട രണ്ട് പോയിൻ്റുകൾ

1 കേന്ദ്ര സർക്കാർ കൂടുതൽ വായ്പയെടുക്കുക
2 കൂടുതൽ കറൻസിയടിക്കുക …

ഈ രണ്ട് ആശയങ്ങളും എടുത്താണ് 20 ലക്ഷം കോടിയുടെ “ആത്മ നിർഭർ ഭാരത് അഭിയാൻ ” എന്ന ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വിശദാംശങ്ങൾ നാളെ ധനമന്ത്രി പ്രഖ്യാപിക്കും എന്ന് പറഞ്ഞു കഴിഞ്ഞു. പന്ത്രണ്ട് ലക്ഷം കോടി രൂപയാണ് ആഭ്യന്തര- വിദേശ വായ്പകളിലൂടെ ഇന്ത്യ സമാഹരിക്കുന്നത് .. ബാക്കി 8 ലക്ഷം കോടിയുടെ കറൻസി അധികം അച്ചടിക്കും എന്ന് ഉറപ്പായി… ധനസമാഹരണം ഏത് രീതിയിൽ എങ്കിലും ആകട്ടെ … കാര്യങ്ങൾ നടക്കണം.കടമെടുപ്പും അധിക കറൻസി അച്ചടിക്കലും തൽക്കാലികമായി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് ഇടിയ്ക്കും എന്നുള്ളത് ശരിയാണ്. ഇപ്പോൾ റേറ്റിംഗിൽ അല്ല കാര്യം.. ആഗോള സമ്പദ് വ്യവസ്ഥ തകർന്നടിയുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ റേറ്റിംഗ് നോക്കിയിട്ട് കാര്യമില്ല… ദുരഭിമാനവും 5 ട്രില്യൺ വളർച്ചാ തള്ളും ഒക്കെ വിട്ട് പ്രായോഗികതയിലേക്ക് ഇന്ത്യൻ ഭരണകൂടം എത്തി എന്നത് നല്ല കാര്യം.

കോവിഡ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത് മറ്റൊരു ഗോൾഡൻ ഓപ്പർച്യൂണിറ്റിയാണ് .. വളരെ ബുദ്ധിപൂർവ്വമായി ഇടപെട്ടാൽ ഇന്ത്യ ലോക സമ്പദ് വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്ത് എത്തുന്ന ഇന്ദ്രജാലം അടുത്ത മൂന്ന് വർഷം കൊണ്ട് സൃഷ്ടിക്കാനാകും..പക്ഷേ അതിൽ പ്രധാനം ഈ ഉത്തേജന പാക്കേജ് ഏത് രീതിയിൽ വിനിയോഗിക്കപ്പെടും എന്നതിലാണ് .ഇരുപത് ലക്ഷം കോടിയുടെ മുക്കാൽ പങ്കിലേറെ കോർപ്പറേറ്റ് – മധ്യവർഗ്ഗത്തിനായി ചെലവഴിക്കുകയാണ് എങ്കിൽ ഒരു കാര്യവുമില്ല… ഇതു വരെയുള്ള മോദി ഭരണകൂടത്തിൻ്റെ ഇക്കണോമിക് പോളിസി വെച്ച് മറിച്ചൊന്നും പ്രതീക്ഷിക്കാനാകില്ല .

സാധാരണക്കാർക്ക് നക്കാപ്പിച്ച കാശും സൗജന്യ റേഷനും കൊടുത്ത് നിശ്ശബ്ദരാക്കുകയല്ല, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ വരണം. പാക്കേജിൽ പ്രഥമ പ്രയോറിറ്റി കാർഷിക മേഖലയ്ക്കും ചെറുകിട- ഇടത്തരം – പരമ്പരാഗത വ്യവസായങ്ങൾക്കും ചെറുകിട വ്യാപാരികൾക്കുമാകണം .പലിശരഹിത കർഷിക വായ്പ അനുവദിക്കുകയും ചെറുകിട വ്യാപാരികൾക്കും ചെറുകിട- ഇടത്തരം – പരമ്പരാഗത വ്യവസായങ്ങൾക്ക് ഷോർട്ട് ടേം പീരിയഡ് നികുതി ഒഴിവാക്കി ,ആ നികുതി ഭാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തുകയും വേണം..
ചെറുകിട കർഷരുടെയും സാധാരണക്കാരുടെയും നിശ്ചിത വരുമാന പരിധി വരെയുള്ളവരുടെയും നിശ്ചിത തുക വരെയുള്ള കാർഷിക- കാർഷികേതര വായ്പകൾ എഴുതി തള്ളുകയും ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം ഉത്തേജന പാക്കേജിൽ പെടുത്തി കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നൽകാനും തയ്യാറാകണം.

100 കോടിയ്ക്ക് മുകളിലുള്ള സംരംഭക വായ്പകൾക്ക് കേന്ദ്ര സർക്കാർ ഗ്യാരണ്ടി നിൽക്കുകയും അത്തരം സംരംഭകർ ബാങ്കുകളെ കബളിപ്പിച്ചാൽ വായ്പയ്ക്ക് ഗ്യാരണ്ടി നിന്ന കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂട്ടുപ്രതികൾ ആകുന്ന വ്യവസ്ഥ കൊണ്ടുവരികയും വേണം.നാളെ നിർമ്മല സിതാരാമൻ എന്ത് പ്രഖ്യാപിക്കും എന്നറിയാൻ കാത്തിരിക്കുന്നു .പക്ഷേ ഒന്നുണ്ട്… ഒന്നാം മോദി സർക്കാർ രണ്ട് ലക്ഷത്തി പന്ത്രണ്ടായിരം കോടി രൂപ വിദേശ രാജ്യങ്ങൾക്ക് ദാനം കൊടുത്ത സ്ഥിതിയിൽ നിന്ന് PM കെയർ പ്രഖ്യാപിച്ച് ലോകം മുഴുവൻ തെണ്ടേണ്ട അവസ്ഥ ഉണ്ടായതും 12 ലക്ഷം കോടി രൂപവായ്പ എടുക്കേണ്ട സ്ഥിതിയിൽ കാര്യങ്ങൾ എത്തിച്ചത് മോദിയുടെ കറൻസി നിരോധനമാണ്.

2019 പകുതിയോടെ തകർച്ചയിലേക്ക് കൂപ്പ് കുത്തി തുടങ്ങിയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചയുടെ പാപഭാരം മോദിയക്കും ഫാൻസിനും മോദിയുടെ പിടലിയിൽ നിന്ന് ഒഴിവാക്കി കോവിഡിൻ്റെ പിടലിക്ക് ഇടാൻ പറ്റി. ക്രൂഡോയിലിൻ്റെ വില കുത്തനെ തകർന്നതും കേന്ദ്ര സർക്കാരിന് വൻ നേട്ടമാണ് .. ക്രൂഡിൻ്റെ വില തകർച്ചയുടെ പ്രയോജനം ഇന്ത്യക്കാർക്ക് നൽകാതെ തീവെട്ടിക്കൊള്ള നടത്തി കേന്ദ്രം പിടിച്ചുപറിക്കുന്നത് പ്രതിവർഷം മൂന്ന് ലക്ഷം കോടിയോളം രൂപ വരും.