കുത്തിത്തിരുപ്പുകാരേ… കേന്ദ്ര സർക്കാർ തീരുമാനമാണ് ഇപ്പോൾ നടപ്പാക്കുന്നത്, ഇതാണ് ശെരിയായ തീരുമാനവും

49

PK Sureshkumar

Bsnl സിം മാത്രം കൊടുത്തു എന്ന്‌ പറഞ്ഞ് നടന്നവർ ഇതുവരെ നടന്ന ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റയിൻ ഫ്രീ ആന്നെന്നു സമ്മതിച്ചു.വിദേശ യാത്ര കഴിഞ്ഞു വരുന്നവർക്കുള്ള ഇന്സ്ടിട്യൂഷണൽ ക്വറന്റൈൻ പെയ്ഡ് ആക്കണമെന്നത് തുടക്കത്തിൽ തന്നെ കേന്ദ്ര സർക്കാർ നൽകിയ നിർദേശമാണ്.ഒരു മാസത്തോളം എന്നിട്ടും സംസ്ഥാന സർക്കാർ തനതു നിലയിൽ അതിന്റെ ചെലവ് വഹിച്ചു.
അനുദിനം കൂടുതൽ പേർ എത്തികൊണ്ടിരീക്കുകയാണ്.സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ‌ാമ്പത്തിക നിലയിൽ ഇനിയും സൗജന്യമായി നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്.(മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വലിയ പ്രചാരണം നടത്തിയവരാണ് ഇപ്പോൾ ഇതിൽ ഇരവാദവുമായി വരുന്നതെന്ന് മറ്റൊരു അപഹാസ്യമാണ്.)

രോഗികളുടെ എണ്ണം കൂടുന്ന പുതിയ സാഹചര്യത്തിൽ രോഗികളെ സൗജന്യമായി ചികിത്സിച്ചു ഭേദമാക്കുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള ഇപ്പോഴത്തെ ലക്ഷ്യം.അതുതന്നെ ഒരു രോഗിക്ക് 25000 മുതൽ 50000 രൂപ വരെ ചിലവ് വരൂന്നുണ്ട്.ഒരു അണാപൈസ മുഖ്യമന്ത്രീയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് പറഞവരുടെ ചിലവും സർക്കാർ തന്നെയാണ് വഹിക്കുന്നത്.
ഇന്നലെത്തെ(മെയ് 25) കണക്കുപ്രകാരംഏകദേശം 90000ത്തോളം ആളുകൾ രാജ്യത്തിനുപുറത്തും, മറ്റു സ്റ്റേറ്റുകളിൽ നിന്നുമായി കേരളത്തിൽ എത്തിയിട്ടുണ്ട്.

സംസ്ഥാനത്തേക്ക് കടന്നു വരുന്നവരുടെ എണ്ണവും രോഗികളുടെ എണ്ണവും കൂടുന്നതനുസരിച്ച് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതിനാൽ ‘ Institutional Quarantine-ന് ടെസ്റ്റുകൾക്കും കിറ്റുകൾക്കും മറ്റുമായി നിശ്ചിത തുക നൽകണം എന്ന് പറഞ്ഞപ്പോൾ അടുത്ത കുത്തിത്തിരുപ്പുമായി ഇറങ്ങിയിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളെല്ലാം പെയ്ഡ് ക്വാറന്റൈൻ നടത്തുമ്പോൾ കേരളം ഇതുവരെ സൗജന്യ ക്വറന്റൈൻ ആണെന്ന് അവർ ഇപ്പോൾ സമ്മതിച്ചു വെച്ചിട്ടുണ്ട്, നല്ലത് തന്നെ.ജോലി നഷ്ട്ടപ്പെട്ട് സാമ്പത്തിക ബാധ്യതയുമായി വരുന്ന പാവങ്ങൾ ഇനിയെന്ത് ചെയ്യുമെന്നൊക്കെ ചോദിച്ച് മുതലക്കണ്ണീരൊഴുക്കി കുളം കലാക്കാനുള്ള പണി അവർ ആരംഭിച്ചു കഴിഞ്ഞു.

വലിയൊരു ശതമാനം നല്ല സാമ്പത്തിക ശേഷിയുള്ളവരും ഇതിനോടകം സൗജന്യ ക്വാറന്റൈൻ ആണ് അനുഭവിച്ചതും.,അർഹതപ്പെട്ട വലിയൊരു വിഭാഗം ഇനി വരാനിരിക്കുന്നതേയുള്ളൂ.കഴിഞ്ഞയാഴ്ച പ്രവാസികളെ നാട്ടിലെത്തിക്കാൻ അഞ്ചാറ് ചാർട്ടേർഡ് ഫ്‌ളൈറ്റ് റെഡിയാക്കി ‘കേന്ദ്ര സർക്കാർ അനുമതി കൊടുക്കാത്തതിനാൽ ആ കുറ്റം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെച്ച്’ പിണറായി വിജയൻ സമ്മതിക്കുന്നില്ലെന്ന് കള്ളപ്രചാരണം നടത്തിയവർക്ക് അടുത്ത കുത്തിത്തിരുപ്പിന് അവസരമായി..
ഒരാഴ്ചയോടെ കഴിഞ്ഞാൽ മൂന്ന് മാസത്തെ വീട്ടുവാടക കുടിശിക ആകും.. എന്നെപ്പോലെ പ്രയാസമനുഭവിക്കുന്ന ആയിരങ്ങൾ നാട്ടിൽ ഉണ്ട്.. 2018 ൽ പ്രളയം സമ്പൂർണ്ണമായി തകർത്തതിൽ നിന്ന് ഇതുവരെ കര കയറിയിട്ടില്ല..

ഈ ലോക് ഡൗൺ കാലത്ത് 15 കിലോ അരിയും സൗജന്യ കിറ്റും കിട്ടിയതും ഒരു ആശ്വാസമായിരുന്നു.’ സംസ്ഥാനത്തിന് വെളിയിൽ നിന്ന് വരുന്നവർക്ക് ആയിരങ്ങൾ സർക്കാർ ചെലവ് ചെയ്ത് ക്വാറന്റയിൻ സൗകര്യം ഒരുക്കി കൊടുക്കുമ്പോൾ ഇനിയും അത് അത്രയ്ക്കങ്ങ് ഉൾക്കൊള്ളാൻ കഴിയില്ല.. രോഗബാധിതരായാൽ സൗജന്യ നിരക്കിൽ ചികിത്സിക്കണം.അല്ലാതെ എല്ലാം സൗജന്യമാക്കേണ്ട കാര്യമിനിയില്ല.

നാട്ടിലെ ഒട്ടുമിക്ക ആളുകൾക്കും പണിയില്ല, പല കച്ചവട സ്ഥാപനങ്ങളും കൊറോണ വന്നതിൽ പിന്നെ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ്. വാടക കൊടുക്കാൻ പോലും ആർക്കും പറ്റുന്നില്ല. ബസ്, ഓട്ടോ, ടാക്സി ,ഓഡിറ്റോറിയം, ഹോട്ടൽ,കാറ്ററിങ്, ഫോട്ടോ, തുണിക്കട, സ്വർണ്ണ കടകൾ MSME, കുടിൽ വ്യവസായങ്ങൾ തുടങ്ങിയവ പാടെ തകർന്നു. പണി ഉള്ളവർക്ക് പകുതി ശമ്പളം ആണ്. ഉള്ള സ്റ്റാഫിൽ പകുതി വെച്ചാണ് പല സ്ഥാപനങ്ങളും ഓടിക്കുന്നത് തന്നെ.മേൽ പറഞ്ഞ എല്ലാവരും കൊറോണ മൂലം തർകുന്ന പോയ ആളുകൾ ആണ്. അവർ എല്ലാം സഹിക്കുന്നത് സ്വയം ആയിട്ടാണ്. അവർക്ക് ആർക്കും ഒരു പരാതിയോ, പരിഭവമോ ഇല്ല. ആരും അത് വേണം, ഇത് വേണമെന്ന് പറഞ്ഞു ഇന്ന് വരെ കുത്തിതിരിപ്പ് ഉണ്ടാക്കാൻ വന്നിട്ടുമില്ല. മുകളിൽ പറഞ്ഞ ആളുകൾക്ക് ആർക്കെങ്കിലും അസുഖം വന്നാലും അവരുടെ ക്വാർന്റെയിൻ ചെലവ് വഹിക്കുന്നത് സർക്കാരാല്ല.

അപ്പോഴാണ് ചിലർക്ക് സർക്കാർ എല്ലാ ചിലവും നടത്തി തരണം എന്ന് പറഞ്ഞു കുത്തിതിരിപ്പ് ഉണ്ടാക്കുന്നത്. ഇവരുടെ നിലപാട് കണ്ടാൽ തോന്നും ബാക്കിയുള്ള മലയാളികളെ എല്ലാം തവിട് കൊടുത്തു വാങ്ങിയത് ആണെന്ന്. കേന്ദ്ര സർക്കാർ തീരുമാനമാണ് ഇപ്പോൾ നടപ്പാക്കുന്നത്.ഇതാണ് ശെരിയായ തീരുമാനവും.

പിൻകുറി : തീർത്തും സാമ്പത്തികമില്ലാത്തവരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാർ എടുക്കുക തന്നെ ചെയ്യും.