എ.കെ.ആന്റണി പൗരത്വ ബില്ലിനെ കുറിച്ചോവല്ലതും വാ തുറന്നോ ? ഇല്ല, ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴ്പ്പെട്ട് ജീവിക്കണം എന്ന് പറഞ്ഞ മനുഷ്യനാണ്

153
PK Sureshkumar
ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴ്പ്പെട്ട് ജീവിക്കണം എന്ന് മുഖ്യമന്ത്രി AK ആൻറണി പറഞ്ഞത് 2003 ൽ രണ്ടാം മാറാട് കലാപം ഉണ്ടായതിനെ തുടർന്നാണ് .ആ കുപ്രസിദ്ധ പ്രസ്താവനയെ തുടർന്ന് 2004ൽ ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ വട്ടപ്പൂജ്യമായതും ആൻറണിക്ക് മുഖ്യമന്ത്രി പദം രാജിവെച്ച് ഡൽഹിക്ക് വണ്ടി കയറേണ്ടി വന്നതും ചരിത്രമാണ്.അന്ന് ആൻറണി ഒഴിഞ്ഞ ചേർത്തല മണ്ഡലം പിന്നീട് LDF ഹാട്രിക് നേടി നിലനിർത്തുന്നു.
ആ കുപ്രസിദ്ധ ന്യൂനപക്ഷ വിരുദ്ധ നിലപാട് ആന്റണി ഒരിക്കലും തിരുത്തിയിട്ടില്ല .CAA- NRC വിഷയത്തിൽ AK ആൻറണി പുലർത്തുന്ന മൗനം തന്റെ സ്ഥായിയായ മുസ്ലിം വിരുദ്ധ നിലപാട് ഉറപ്പിച്ച് നിർത്തുന്നത് തന്നെയാണ്.ലീഡർ കെ. കരുണാകരനെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തി 95 ൽ ആൻറണി മുഖ്യമന്ത്രി ആകുമ്പോൾ ആന്റണിക്ക് ജയിക്കാൻ ലീഗിന്റെ ഉറച്ച മണ്ഡലമായ തിരൂരങ്ങാടി വിട്ടുകൊടുത്ത പാർടിയാണ് മുസ്ലിം ലീഗ് .
എന്നിട്ടും ലീഗ് അടക്കമുള്ള UDF അനുകൂല മുസ്ലിം സംഘടനകൾ CAA വിഷയത്തിൽ തെരുവിലിറങ്ങുമ്പോൾ ആൻറണി ഒരു വാക്കു കൊണ്ട് പോലും ഈ പ്രക്ഷോഭങ്ങളെ പിന്തുണക്കാനില്ല . അതാണ് നന്ദികേടിന്റെ ആൾരൂപമായ ആൻറണി. ലീഗ് സൈബർ പോരാളികൾക്ക് എന്തെങ്കിലും പറയാനുണ്ടോ ?