സംഘ പരിവാർ മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്ന അതേ മനോനിലയിലേക്ക് കത്തോലിക്ക സഭയും എത്തിയതിന്റെ സൂചനകളാണ് ഇന്ത്യയിലെ കുരിശ് സംഘികൾ

290
PK Sureshkumar
യൂറോപ്പിനെ കമ്മ്യൂണിസ്റ്റ് ദുർഭൂതം പിടികൂടുന്നു എന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ മുറവിളി കൂട്ടിയ ആഗോള ക്രിസ്തീയ സഭയ്ക്ക് ഇന്ന് ഭീഷണി ഇസ്ലാമാണ് … അല്ലെങ്കിൽ സഭ ഇസ്ലാമിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു .
പാശ്ചാത്യ രാജ്യങ്ങളിൽ പുരോഗമന സമൂഹം ക്രിസ്ത്യൻ പൗരോഹിത്യത്തെയും മതത്തെയും തള്ളിപ്പറഞ്ഞ് മതനിരാസ- ദൈവ നിരാസപാതയിൽ ശാസ്ത്ര ചിന്തകൾ ഉയർത്തിപ്പിടിച്ച് മുന്നേറുന്നു.. പലയിടങ്ങളിലും ക്രിസ്ത്യൻ പള്ളികൾ ആരാധനയ്ക്കാളില്ലാതെ അടച്ചു പൂട്ടപ്പെടുന്നു…
ചോരയിൽ കുതിർന്ന കുരിശ് യുദ്ധങ്ങൾ അടക്കം നടത്തിയ ആഗോള കത്തോലിക്ക സഭ ഇന്ന് കിതപ്പിന്റെ വഴികളിലാണ് .. പക്ഷെ മറുവശത്ത് ഇസ്ലാം മതമെന്ന നിലയിൽ ആഗോളതലത്തിൽ കൂടുതൽ വളരുന്നു ..
ആഗോള ഇസ്ലാമിക ഭീകരവാദം ക്രിസ്ത്യൻ സഭയ്ക്ക് വലിയ വെല്ലുവിളികളും ഭീഷണികളും ഉയർത്തിയിട്ടുണ്ട്. ഇസ്ലാമിക ഭീകരവാദം കൊണ്ട് ഏറ്റവും നഷ്ടമുണ്ടായിട്ടുള്ളത് ആഗോള മുസ്ലിങ്ങൾക്കും ആഗോള കത്തോലിക്ക സഭയ്ക്കും തന്നെയാണ്.. പണ്ട് കമ്മ്യൂണിസ്റ്റ് ദുർഭൂതം ലോകത്തെ വിഴുങ്ങുന്നു എന്നാക്രോശിച്ച് കമ്യൂണിസത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ ക്രിസ്തീയ സഭ, അതിൽ പലരോടും സന്ധി ചെയ്ത് ലക്ഷ്യത്തിൽ എത്തി…
ഇന്ന് ആഗോളതലത്തിൽ കമ്യൂണിസവും കമ്യൂണിസ്റ്റ് പാർടികളും സഭയ്ക്ക് ഒരു എതിരാളി അല്ല … എന്നാൽ മുസ്ലിം ഇന്ന് ആഗോള കത്തോലിക്ക സഭയ്ക്ക് എതിരാളിയും ശത്രുവുമാണ് .. ഇസ്ലാമിക ഭീകരവാദത്തെയും ഭീകരവാദികളെയും എതിർക്കണം.. പക്ഷേ ഇസ്ലാമിനെ എതിർക്കുന്നത് എന്തിന് ?
ഇസ്ലാമിക ഭീകരവാദികളുടെ അധിനിവേശം, പിടിച്ചെടുക്കലുകൾ, കലാപങ്ങൾ ഇവ മൂലം ക്രിസ്തീയ സഭയ്ക്ക് സ്വാധീനമുണ്ടായിരുന്ന പല രാജ്യങ്ങളിൽ നിന്നും ക്രിസ്തീയ സഭ ആട്ടിയോടിക്കപ്പെട്ടു കഴിഞ്ഞു ..
ഇന്ത്യയിൽ സംഘ പരിവാർ എങ്ങിനെയാണോ മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്നത് അതേ മനോനിലയിലേക്ക് ആഗോള കത്തോലിക്ക സഭയും എത്തി തുടങ്ങിയതിന്റെ സൂചനകളാണ് ഇന്ത്യയിൽ കുരിശ് സംഘികൾ ഉണ്ടായത്.. അതിന്റെ അനുബന്ധമാണ് സിറോ മലബാർ സഭ സിനഡ് ലൗജിഹാദിന് എതിരെ പ്രമേയം പാസാക്കി പത്ര കുറിപ്പ് ഇറക്കിയത്..
ഇന്ത്യൻ മുസ്ലിങ്ങളിലെ ന്യൂനാൽ ന്യൂനപക്ഷം മാത്രം വരുന്ന ഇസ്ലാമിക സംഘപരിവാരത്തെ ( ജമാഅത്തെ ഇസ്ലാമി – പോപ്പുലർ ഫ്രണ്ട് സംഘം ) വെച്ചല്ല ഇന്ത്യൻ മുസ്ലിങ്ങളെ വിലയിരുത്തേണ്ടത് .. ലൗ ജിഹാദ് കേരളത്തിൽ ഇല്ല എന്ന് NIA വരെ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.’ പക്ഷേ പോപ്പുലർ ഫ്രണ്ട് നിലപാടുകൾ ദുരുദ്ദേശപരവും സംശയാസ്പദവുമാണ് എന്ന വസ്തുതയുണ്ട്..
സഭ പോപ്പുലർ ഫ്രണ്ടിനെ തുറന്ന് കാണിക്കേണ്ടതിന് പകരം മുസ്ലിങ്ങളെ ആകെ താഴ്ത്തികെട്ടുന്ന നിലയിൽ നിലപാട് എടുത്തത് ഉചിതമായില്ല … മുസ്ലിം സമൂഹത്തിന് ദോഷകരമായി ബാധിക്കുന്ന CAA- NRC വിഷയത്തിൽ മുസ്ലിം സംഘടനകളും ജനാധിപത്യ – മതനിരപേക്ഷ പ്രസ്ഥാനങ്ങളും ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുള്ളപ്പോഴാണ് സംഘികൾക്ക് മികച്ച ആയുധം സമ്മാനിച്ച് ലൗ ജിഹാദ് എന്ന ഉണ്ടയില്ലാ വെടി സിറോ മലബാർ സഭ പൊട്ടിച്ചത്…
ഹിന്ദു സംഘ പരിവാർ മുസ്ലിങ്ങളെ എങ്ങിനെ ശത്രുവായി കാണുന്നുവോ ആ നിലയിൽ ചിന്തിക്കുന്ന ക്രിസ്ത്യൻ സംഘപരിവാരം ഇപ്പോൾ നമ്മുടെ നാട്ടിൽ ഉടലെടുത്തിട്ടുണ്ട് ..
എന്തിനാണ് സഭ ഇപ്പോൾ സംഘപരിവാറിന്റെ വിറകുവെട്ടികൾ ആയത് ? അത് കേവലം ആഗോളതലത്തിൽ സഭയ്ക്ക് നേരെ ഉയർന്നിരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല, ഇന്ന് ക്രിസ്ത്യൻ സഭ അഭിമുഖീകരിക്കുന്ന പ്രശനങ്ങളിൽ നിന്ന് അൽമായ ശ്രദ്ധ തിരിക്കാനും സഭയുടെ സാമ്പത്തിക- വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുംവേണ്ടി മാത്രമാണ്…
CAAയ്ക്ക് എതിരെ ലത്തീൻ കത്തോലിക്ക സഭ നിലപാട് എടുത്ത പോലെ മറ്റു ക്രിസ്തീയ സഭകൾ നിലപാട് സ്വീകരിച്ചിട്ടില്ല .. ഈ വിവാദ സിനഡ് യോഗത്തിൽപ്പോലും CAA ഒരു ചർച്ചാ വിഷയമായിരുന്നില്ല .. കാരണം CAA യും തികളും ക്രിസ്തീയ സഭയെ ഒരു തരത്തിലും നിലവിൽ ബാധിക്കുന്നില്ല ….
കാശ്മീരിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തിയതുപോലെ ക്രിസ്ത്യാനികളായ നാഗാ തീവ്രവാദികൾ ഭീകരവാദ- വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയ സംസ്ഥാനമാണ് നാഗാലാന്റ് .. പിന്നീട് അവർ തീവ്രവാദം ഉപേക്ഷിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി എങ്കിലും ചില പ്രത്യേക അവകാശങ്ങൾ അവർക്ക് അനുവദിച്ച് നൽകിയിട്ടുണ്ട് ..
കാശ്മീരിൽ ആർട്ടിക്കിൾ 370 ന്റെ ഭാഗമായി കാശ്മീരികൾ അല്ലാത്തവർക്ക് അവിടെ ഭൂമി വാങ്ങാൻ കഴിയില്ല എന്നേ ഉണ്ടായിരുന്നുള്ളൂ.. മറ്റ് സംസ്ഥാനക്കാർക്ക് അവിടെ യഥേഷ്ടം കടന്ന് ചെല്ലാനും തൊഴിൽ എടുക്കാനും തടസ്സമില്ല … സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന കാശ്മീരിന് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ അന്ന് ലയന കരാറിന്റെ ഭാഗമായി ഉണ്ടാക്കിയ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370.
എന്നാൽ നാഗാലാന്റിൽ ആ സംസ്ഥാനത്തിന് വെളിയിൽ ഉള്ളവർക്ക് കടന്ന് ചെല്ലണമെങ്കിൽ ILP ( ഇന്നർലൈൻ പെർമിറ്റ് ) എടുക്കണം.. നാഗാലാന്റ് കാർക്ക് മാത്രമായി അനുവദിച്ച സവിശേഷ അവകാശങ്ങളെ കുറിച്ച് ആർക്കും പരാതിയില്ല …
CAA- NRC ഒരു തരത്തിലും ക്രിസ്ത്യാനികളെ ബാധിക്കില്ല.. ഇനി വരാൻ പോകുന്ന ന്യൂനപക്ഷ വ്യവസ്ഥ ഭേദഗതിയും ക്രിസ്ത്യാനികളെ ബാധിക്കില്ല.. 10%ൽ താഴെയുള്ള മത- മത വിശ്വാസികളെ മാത്രമായി ന്യൂനപക്ഷ നിർവചനത്തിൽ പെടുത്താനുള്ള നീക്കം സംഘപരിവാർ ആരംഭിച്ച് കഴിഞ്ഞു .. ക്രിസ്ത്യൻ ജനസംഖ്യ ഇന്ത്യയിൽ 3% ൽ താഴെ മാത്രമാണ്..
18% ത്തോളം വരുന്ന മുസ്ലിം ജനതയെ ന്യൂനപക്ഷ പട്ടികയിൽ നിന്ന് പുറത്താക്കുകയും മുസ്ലിം സംവരണം എടുത്ത് കളഞ്ഞ് സാമ്പത്തിക സംവരണം കൊണ്ട് വരിക എന്ന അജണ്ട അണിയറയിൽ തയ്യാറായി കഴിഞ്ഞു .. ഈ കളിയിലും ക്രിസ്ത്യാനികൾക്ക് നഷ്ടമില്ല.. വർത്തമാനകാല സംഭവങ്ങളിൽ ക്രിസ്ത്യൻ സഭ സുരക്ഷിതമാണ്. അതുകൊണ്ട് ആഗോള നിലപാട് വെച്ച് ഇന്ത്യൻ സഭ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ചു..
ഇനിയുമുണ്ട് ഒരു സുപ്രധാന കാര്യം .. എയിഡഡ് സ്ഥാപനങ്ങളിലെ ( സർക്കാർ ശമ്പളം നൽകുകയും നിയമനം മാനേജ്മെന്റ് നടത്തുകയും ചെയ്യുന്ന ) നിയമനം സർക്കാർ ഏജൻസിക്ക് കൈമാറേണ്ട സാഹചര്യം ഒരുക്കി സുപ്രിം കോടതി ഒരു നിർണ്ണായക വിധി പുറപ്പെടുവിച്ചിട്ടുണ്ട് .. ആ വിധിക്ക് അനുസൃതമായ ഒരു കേന്ദ്ര നിയമം ഉണ്ടായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ക്രിസ്തീയ സഭകളെയാണ് ..
എയ്ഡഡ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് 2020 ജനുവരി 6 ന് സുപ്രീം കോടതി ഒരു സുപ്രധാന വിധി കൂടി പ്രസ്താവിച്ചിരിക്കുകയാണ്.
*മാനേജർമാർ നടത്തുന്ന എയ്ഡഡ് നിയമനങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് സുപ്രിം കോടതി വിധിച്ചു.*
കേരളത്തിൽ നിലവിലിരിക്കുന്ന *എയ്ഡഡ് നിയമന രിതി ഇതിനാൽ നിയമ വിരുദ്ധമായി.*
1958-ൽ മുണ്ടശ്ശേരി അവതരിപ്പിച്ചതും സുപ്രിം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ച് അംഗികരിച്ചതുമായ കേരള വിദ്യാഭ്യാസ ബില്ല് ഈ വിധിയോടെ പുന:സ്ഥാപിക്കപ്പെട്ടു. സർക്കാർ സഹായം സ്വീകരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിൽ സർക്കാറിന് ഇടപെടാൻ അവകാശമുണ്ടെന്ന് വിധിയിൽ പറയുന്നു. മെറിറ്റിനെ മറികടക്കാൻ ആർക്കും അവകാശമില്ല.ന്യൂനപക്ഷാവകാശം അധ്യാപക നിയമനത്തിനുള്ള പൂർണ്ണ അവകാശം നല്കുന്നില്ലായെന്നും വിധിയിൽ പറയുന്നു.
കേരളത്തിൽ ,1960 വരെ കെ.ഇ.ആർ പ്രകാരം എയ്ഡഡ് നിയമനങ്ങൾ നടത്തിയിരുന്നത് പി എസ്.സി ആയിരുന്നു. നിയമനാവകാശം പി.എസ്.സി യെ ഏല്പിച്ചതായിരുന്നു വിമോചന സമരത്തിന് കാരണമായത്. തുടർന്നുണ്ടായ സംഭവവികാസത്താൽ ഇ ‘എം.എസ് സർക്കാറിനെ പിരിച്ചുവിട്ടു. , തുടർന്നുവന്ന പട്ടം താണുപിള്ളയുടെ ഗവർൺമെന്റ കെ. ഇ ‘ആറിന്റെ സെക്ഷൻ 11-ൽ മാറ്റം വരുത്തി, മാനേജർമാർക്ക് താല്ക്കാലിയ നിയമനാവകാശം നല്കി .60 വർഷമായി മാനേജർമാർ ആസ്വദിച്ചിരുന്ന നിയമനം നടത്താനുള്ള ഈ താല്ക്കാലികാവകാശം കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതി വിധിയോടെയാണ് റദ്ദായത്.. എയ്ഡഡ് മാനേജർമാർ ഇനി നടത്തുന്ന ഏതു നിയമനവും നിയമവിരുദ്ധമാണ്. കേരള പി.എസ്.സി യുടെ അധ്യാപക റാങ്ക് ലിസ്റ്റിലും എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് , അസി. ഗ്രേഡ് റാങ്ക് ലിസ്റ്റിലുമുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1958-ലെ വിദ്യാഭ്യാസ നിയമ പ്രകാരമുള്ള നിയമനത്തിന് അവകാശമുണ്ട്. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെ നിയമിച്ചാലും ഒഴിവുകൾ ബാക്കിയാണ് ‘ . 2.5 ലക്ഷം എയ്ഡഡ് ജീവനക്കാരാണ് കേരളത്തിലുള്ളത്. സുപ്രിം കോടതി വിധിയെത്തുടർന്ന് നിയമനാധികാരം പി.എസ്.സിക്ക് പുനഃസ്ഥാപിച്ചുകിട്ടിയതിനാൽ , സർക്കാറിന്റെ പുതിയ ഒരു ഉത്തരവു പോലും ഇനി ആവശ്യമില്ല … എന്ന് നിയമജ്ഞർ പറയുന്നു …
2008 ൽ പശ്ചിമ ബംഗാൾ സർക്കാർ, എയ്ഡഡ് മദ്രസകളിലെ അധ്യാപക നിയമനങ്ങളിലെ കോഴനിയമനങ്ങൾ അവസാനിപ്പിക്കുന്നതിനായി ‘പശ്ചിമ ബംഗാൾ മദ്രസ സർവ്വീസ് കമ്മീഷൻ ആകട് നടപ്പാക്കിയിരുന്നു.കമ്മീഷൻ ആക്ടിലെ ചില വ്യവസ്ഥകൾ (8, 10, 11, 12 ) ന്യൂനപക്ഷ അവകാശ ലംഘനമാണെന്ന്
വാദിച്ചുകൊണ്ട് 2013-ൽ റഹ്മാനിയ ഹൈ മദ്രസ
എന്ന സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി സിങ്കിൾ ബഞ്ച് വാദി ഭാഗം ശരിവെച്ചു കൊണ്ട് കമ്മീഷൻ വ്യവസ്ഥകൾ ന്യൂനപക്ഷ വിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചു. എന്നാൽ മദ്രസ കമ്മീഷൻ സെക്രട്ടറിയും ചില ഉദ്ദ്യോദ്യോഗാർത്ഥികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും സിങ്കിൾ ബെഞ്ച് വിധി ശരിവെക്കുകയാണുണ്ടായത്.തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തുന്നതും സുപ്രീം കോടതി ജഡ്ജിമാരായ അരുൺ മിശ്രയും, ഉദയ് ഉമേഷ് ലലിതുമടങ്ങുന്ന ബഞ്ച് സുപ്രധാനമായ ഈ വിധി
പ്രസ്താവിച്ചിരിക്കുന്നതും. സർക്കാർ ഖജനാവിൽ നിന്ന്ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളായതിനാൽ ന്യൂനപക്ഷ അവകാശം ഇത്തരം സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നും, അവിടെ സാമൂഹിക നീതിയും മെറിറ്റും നടപ്പിലാക്കുന്നതിന് സർക്കാറിന് അവകാശമുണ്ടെന്നും അതുകൊണ്ട് 2008 ലെ പശ്ചിമ ബംഗാൾ മദ്രസ കമ്മീഷൻ ആക്ടിലെ 8 മുതൽ 12 വരെയുള്ള വ്യവസ്ഥകൾ സാധുവാണെന്നും, ഭരണഘടനാപരവുമാണെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
കേരള വിദ്യാഭ്യാസ ബില്ലുമായി ബസ്സപ്പെട്ട് 1958 ലെ സുപ്രീം കോടതി ഏഴംഗ ബഞ്ചിന്റെ വിധി ക്വോട്ട് ചെയ്ത് കൊണ്ടാണ് ഈ കേസിലും വിധി പ്രസ്താവിച്ചിട്ടുള്ളത്. എയ്ഡഡ് സംവരണ പ്രക്ഷോഭ സമിതിയുടെ മുൻകയ്യിൽ നടന്ന സമാനമായ കേസിൽ 2015 ൽ
എയ്ഡഡ് കോളജധ്യാപക അനധ്യാപക നിയമനങ്ങളിൽ യു.ജി.സി നിയമപ്രകാരം സംവരണം പാലിക്കണമെന്ന് വിധി പ്രസ്താവിച്ചിരുന്നെങ്കിലും NSS ന്റെയും SN ട്രസ്റ്റിന്റെയും അപ്പീലിനെ തുടർന്ന് 2017 ൽ സംവരണം റദ്ധാക്കിക്കൊണ്ട് മേരി ജേക്കബും, സുരേന്ദ്രമോഹനും അടങ്ങുന്ന ഡിവിഷൻ ബഞ്ച് വിധി പ്രസ്താവിച്ചിരുന്നു. അവരുടെ വാദം എയ്ഡഡ് സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികളുടേതാണെന്നും അവിടെ സംവരണം നടപ്പാക്കാനുള്ള അധികാരം സർക്കാറിനില്ല എന്നുമായിരുന്നു. പ്രസ്തുത സിവിഷൻ ബഞ്ചിന്റെ വിചിത്ര വിധി ഇതോടെ അസാധുവായിരിക്കയാണ്.
: കേസിൽ വിശദമായി മൂന്നാഴ്ചയോളം വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അരുൺ മിശ്രയും യു. യു ലളിതും അടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി. ഭരണഘടനയുടെ 30-ാം അനുച്ഛേദ പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തിന് എതിരാണ് പശ്ചിമ ബംഗാളിന്റെ ഈ നിയമമെന്ന വാദമാണ് മദ്രസകൾ സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നത്.
ഇനി ഒരു വിമോചന സമരം നടത്തിയാൽ കേരളത്തിൽ ക്ലച്ച് പിടിക്കില്ല.. അപ്പോൾ പിന്നെ കേന്ദ്ര സഹായത്തോടെ വിധി മറികടക്കാനുള്ള ഒരു നിയമ നിർമ്മാണം .. അതാണ് സഭ സംഘപരിവാർ അനുകൂല കുഴലൂത്തുമായി രംഗത്ത് വന്നിരിക്കുന്നത് ..
ഇപ്പോൾ ലൗ ജിഹാദ് എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്ന ക്രിസ്തീയ സഭ ചോദ്യപേപ്പർ വിവാദമാക്കി ഇസ്ലാമിക സംഘപരിവാരം ജോസഫ് മാഷിന്റെ കൈ വെട്ടി ജിഹാദ് നടപ്പാക്കിയപ്പോൾ ആ ജിഹാദികൾക്ക് ഒപ്പം ചേർന്ന് മാഷിനെ വേട്ടയാടുക അല്ലായിരുന്നോ ? മാഷിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട് പ്രതികാര നടപടി എടുത്തു .. അക്രമങ്ങൾക്കപ്പുറമുള്ള പീഢനങ്ങൾ തുടർക്കഥയായപ്പോൾ മാഷിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു…
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ബലാൽസംഘ കേസിനോട് ക്രിസ്തീയ സഭ എങ്ങിനെയാണ് പ്രതികരിച്ചത് എന്ന് എല്ലാവരുടെയും മുന്നിൽ ഉണ്ട് … സിസ്റ്റർ ലൂസികളപ്പുരയുടെ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം സഭയിലെ ജീർണ്ണതകൾ തുറന്ന് കാണിക്കുന്നതാണ് … സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ആത്മീയ പ്രവർത്തനങ്ങൾക്ക് – പൗരോഹിത്യ പ്രവർത്തനങ്ങളിലേക്ക് യുവതീ- യുവാക്കളെ കിട്ടുന്നില്ല എന്നതാണ്. സഭയുടെ ജീർണ്ണത പുറം ലോകത്ത് അറിഞ്ഞതോടെ കന്യാസ്ത്രീകളാകാൻ പെൺകുട്ടികൾ തയ്യാറാകുന്നില്ല …
കേരളത്തിലെ യുവതികളിൽ ഭാവിയെ കുറിച്ച് ഏറ്റവും കൂടുതൽ സ്വപ്നം കാണുന്നവർ (കിസ്ത്യൻ പെൺകുട്ടികൾ ആണ്.. മികച്ച വിദ്യാഭ്യാസം, ജോലി, അതിനനുസൃതമായ വിവാഹജീവിതം, വിദേശവാസം എന്നിവയാണ് അവരുടെ സ്വപ്നങ്ങൾ … കേരളത്തിലെ അഭ്യസ്തവിദ്യരും ജോലിയുള്ളവരുമായ യുവതികളുടെ കണക്കെടുത്താൽ ക്രിസ്ത്യൻ യുവതികളാണ് മുൻ നിരയിൽ ..
ഉന്നത വിദ്യാഭ്യസം ആർജ്ജിക്കുന്ന ക്രിസ്ത്യൻ യുവതികൾ ആത്മീയ ചട്ടക്കൂടുകൾ ഭേദിച്ചു കൊണ്ട് അവർക്ക് അനുയോജ്യരെന്ന് അവർക്ക് തോന്നുന്ന ഇതര മത യുവാക്കളുമായി ജാതി-മതരഹിത വിവാഹ ജീവിതത്തിലേക്ക് എത്തിപ്പെടുന്നു.
കന്യാസ്ത്രീയാകാൻ മഠത്തിൽ ചേർന്ന് ഒടുക്കം അതുപേക്ഷിച്ച് ,ചില നേരങ്ങളിൽ തിരുവസ്ത്രം വരെ ഉപേക്ഷിച്ച് സ്വഭവനങ്ങളിലേക്ക് മടങ്ങി വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നവരേക്കാൾ കുറവാണ് ഇതര മതസ്ഥരെ വിവാഹം കഴിക്കുന്ന ക്രിസ്ത്യൻ പെൺകുട്ടികളുടെ എണ്ണം … ഭാവിയിൽ അത് വർദ്ധിക്കില്ല എന്ന് പറയാനാകില്ല … ആ മതരഹിത വിവാഹങ്ങളെ നിരുത്സാഹപ്പെടുത്താൻ കൂടിയാണ് ലൗ ജിഹാദ് വായ്ത്താളവുമായി സഭ രംഗത്ത് വന്നിരിക്കുന്നത്.
ലൗ ജിഹാദിന് ഉദാഹരണമായി കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ കേട്ട ഒരു പേരാണ് മിഷേൽ .. മിഷേലിന്റേത് ഗോശ്രീ പാലത്തിൽ നിന്ന് ചാടിയുള്ള ആത്മഹത്യയും അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടത് ക്രോണിൻ അലക്സാണ്ടർ എന്ന ക്രിസ്ത്യൻ പയ്യൻ…