മോദി സര്‍ക്കാരിനോട് ഈ ചോദ്യം ഉന്നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സഖാവ് പി രാജീവ് താങ്കളാണ്

0
751

മാധ്യമപ്രവർത്തകൻ SA Ajims എഴുതുന്നു

ചില കാര്യങ്ങള്‍ മുന്‍കൂര്‍ പറഞ്ഞു കൊണ്ട് കാര്യത്തിലേക്ക് കടക്കാം.

1. ലോകത്തെ ഭീകരവാദത്തിന് ഫണ്ട് ലഭിക്കുന്നത് കള്ളപ്പണം വഴിയാണ്. മണി ലോണ്ട്രിങ് പ്രധാനമായും ലോകത്ത് നടത്തുന്നത് ഡയമണ്ട് മാഫിയയാണ്. ഡയമണ്ട് മാഫിയയുടെ ആഗോള ആസ്ഥാനം

SA Ajims

ബെല്‍ജിയമാണ്. നിരവ് മോദി ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഡയമണ്ട് വ്യാപാരികളില്‍ പലരും ബെല്‍ജിയം പൗരന്മാരാണ്. ഡയമണ്ട് മാഫിയ തന്നെയാണ് ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍. പല ആഫ്രിക്കന്‍ രാജ്യങ്ങളും ഡയമണ്ട് പോലുള്ള ധാതുക്കളാല്‍ സമ്പന്നമാണ്. ്അല്‍ ഖാഇദ്, ഐഎസ്, ബോകോ ഹറം പോലുള്ള ഭീകരസംഘടനകള്‍ക്ക്് അവര്‍ തന്നെയാണ് അവിടെ ആയുധം സപ്ലൈ ചെയ്യുന്നത്. ഇന്ത്യയിലെ ഡയമണ്ട് വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് ഗുജറാത്തിലാണ്.

2. ഡയമണ്ട് മാഫിയയും ആയുധ വ്യാപാരവും കള്ളപ്പണവും ഭീകരസംഘടനകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച ഐക്യരാഷ്ട്ര സഭ 2000-2001 കാലത്ത് ഒരു കണ്‍വെന്‍ഷന്‍ പ്രമേയം പുറത്തിറക്കിയിരുന്നു. യുഎന്‍ രക്ഷാസമിതി ഇത് കൃത്യമായി ഫോളോ ചെയ്ത് വരുന്നു.

3. കള്ളപ്പണം പോലെ തന്നെ രാജ്യസുരക്ഷക്ക് വിഘാതമാണ് കളളനോട്ടുകള്‍. ശത്രുരാജ്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തമായ ആയുധം. പാകിസ്താന്‍ ഇത് ഇന്ത്യക്ക് മേല്‍ പ്രയോഗിച്ചുവെന്ന് തെളിഞ്ഞതാണ്. അതിന് കാരണമായ സുരക്ഷാ വീഴ്ചയുണ്ടായത് ഇന്ത്യ നോട്ടടിക്കല്‍ പുറം കരാര്‍ കൊടുത്തതോടെയാണ്.

നോട്ട് നിരോധനം ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഒരു സുപ്രഭാതത്തില്‍ മോദി ഉണ്ടുറങ്ങിയെഴുന്നേറ്റ് പ്രഖ്യാപിച്ച മണ്ടത്തരമല്ല അത്. 2016 ജനുവരി മുതലുള്ള ആസൂത്രണമാണതെന്ന് അന്ന് തന്നെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടായിരം നോട്ടുകള്‍ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നുവെന്ന് അന്ന് തന്നെ വാര്‍ത്തകള്‍ വന്നതാണ്. അത് എവിടെ അച്ചടിച്ചു എന്നതാണ് മൗലികമായ ചോദ്യം. ഈ ചോദ്യം കേരളത്തില്‍ ആദ്യമുയര്‍ത്തേണ്ടിയിരുന്നയാള്‍ സഖാവ്. പി രാജീവാണ്. കാരണം, നോട്ടച്ചടിക്കല്‍ പുറം കരാര്‍ നല്‍കിയത് പാര്‍ലമെന്റില്‍ വിവാദമായപ്പോള്‍ രാജ്യസഭയില്‍ ഈ ചോദ്യം ഉന്നയിച്ചത് പി. രാജീവായിരുന്നു. 2011 ഡിസംബര്‍ 12ന് രാജ്യസഭയില്‍ പി രാജീവ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ ദേ ലാ രു എന്ന കമ്പനിയുമായി ഇന്ത്യക്ക്് മുമ്പ് കരാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ സെക്യുരിറ്റി ക്ലിയറന്‍സ് നല്‍കാത്തതിനാല്‍ കരാര്‍ നിലനില്‍ക്കുന്നില്ലെന്നുമായിരുന്നു മറുപടി.കരാര്‍ ആര്‍ബിഐ റദ്ദാക്കിയതിന്റെ ലിങ്ക് >>
https://timesofindia.indiatimes.com/india/British-firm-supplying

ദേ ലാ രുവിന്റെ മുന്‍ ഉടമ റോബര്‍ട്ട് ഗിയോറി ബെല്‍ജിയം പൗരനാണ്. കമ്പനി പ്രവര്‍ത്തിക്കുന്നത് ബ്രിട്ടനിലും. ഇന്ത്യന്‍ കരാര്‍ ഇല്ലാതായതിനെ തുടര്‍ന്ന് ഈ കമ്പനി വന്‍ നഷ്ടം നേരിട്ടിരുന്നു. ഗിയോറി കമ്പനി കൈമാറി. ഇതേ കമ്പനി 2016ലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറങ്ങിയ രണ്ടായാരം രൂപ നോട്ട് അച്ചടിക്കാനുള്ള മെഷിനറി സപ്ലൈ ചെയ്തുവെന്ന് പറയുന്ന വാര്‍ത്തയുടെ ലിങ്ക് >>

https://economictimes.indiatimes.com/news/economy/policy/printing-of-rs-2000

ദേ ലാ രുവിന്റെ മുന്‍ ഉടമ റോബര്‍ട്ട് ഗിയോറിക്ക് അപകടമൊന്നും വരാതിരിക്കാനാണ് കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോകും വഴി ഇന്ത്യന്‍ എയര്‍ലൈന്‍്‌സ് വിമാനം അമൃത്സര്‍ വിമാനത്താവളത്തിലിറക്കിയിട്ടും കമാന്‍ഡോ ഓപ്പറേഷന്‍ നടക്കാതിരുന്നത്. അന്നത്തെ വാജ്‌പേയ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് അന്നത്തെ റോ മേധാവി എഎസ് ദുലാത്ത് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് മസൂദ് അസ്ഹര്‍ ഉള്‍പ്പടെ മൂന്ന് ഭീകരരെ മോചിപ്പിക്കാന്‍ ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അന്നത്തെ ഐബി മേധാവിയുമായ അജിത് ഡോവല്‍ ശ്രമിച്ചപ്പോള്‍ അക്കാര്യം പറഞ്ഞ് ഫാറൂഖ് അബ്ദുല്ല തന്നോട് രോഷാകുലനായി തട്ടിക്കയറിയതിനെ പറ്റി അദ്ദേഹം പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

രണ്ടായിരം രൂപയുടെ നോട്ടച്ചടിക്കാനുള്ള മെഷീന്‍ സപ്ലൈ ചെയ്തത് ദേ ലാ രു ആണെങ്കില്‍ കപില്‍ സിബല്‍ ഉന്നയിച്ച ആരോപണത്തിന് കൂടുതല്‍ ശക്തി കൈവരികയാണ്. സഖാവ് പി രാജീവ്, താങ്കളാണ് മോദി സര്‍ക്കാരിനോട് ഈ ചോദ്യം ഉന്നയിക്കാന്‍ ഏറ്റവും യോഗ്യന്‍.