Connect with us

അതെ അത് തന്നെ ! സംസ്ഥാനത്തെ IT വകുപ്പാണ് ലക്‌ഷ്യം

അതെ അത് തന്നെ ! സംസ്ഥാനത്തെ IT വകുപ്പാണ് ലക്‌ഷ്യം . വിവിധ വകുപ്പുകളുടെ ഡിജിറ്റലൈസേഷൻ , revenue രേഖകളുടെ കംപ്യൂട്ടർവൽക്കരണം , നികുതികളുടെ ഓൺലൈൻ ഡിമാൻഡും പിരിവും ,നിരവധി സർട്ടിഫിക്കറ്റുകളുടെ

 25 total views

Published

on

Pl Lathika

അതെ അത് തന്നെ ! സംസ്ഥാനത്തെ IT വകുപ്പാണ് ലക്‌ഷ്യം . വിവിധ വകുപ്പുകളുടെ ഡിജിറ്റലൈസേഷൻ , revenue രേഖകളുടെ കംപ്യൂട്ടർവൽക്കരണം , നികുതികളുടെ ഓൺലൈൻ ഡിമാൻഡും പിരിവും ,നിരവധി സർട്ടിഫിക്കറ്റുകളുടെ ഓൺലൈൻ ഇഷ്യൂ ,എന്നിവ ഈ സർക്കാർ നടപ്പിലാക്കി .റേഷൻ കാർഡുകളുടെ ഡിജിറ്റലൈസേഷൻ വിജയകരമായി പൂർത്തിയാക്കിയത് കൊണ്ടാണ് ലോക് ഡൌൺ കാലത്തു സൗജന്യ ഭക്ഷ്യ ധാന്യ വിതരണം കുറ്റമറ്റ രീതിയിൽ നടപ്പിലായത് . സർക്കാർ സ്‌കൂളുകളിലെ കമ്പ്യൂട്ടർ infrastructure സമൂഹത്തിലെഏറ്റവും താഴേക്കിടയിലുള്ളവരെ ഉൾക്കൊള്ളൽ ലക്ഷ്യമാക്കിയുള്ളതായിരുന്നു . കോവിഡ് കാലത്തു സ്‌കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയതിന്റെ ഉദ്ദേശം നാളത്തെ ലോകത്തു ആരും രണ്ടാം തരക്കാരാവരുത് എന്ന കാഴ്ചയുടെ പ്രയോഗവൽക്കരണമാണ് . ഒറ്റപ്പെട്ട ദുരന്തങ്ങളും , പദ്ധതി ഉപേക്ഷിക്കുവാനുള്ള ക്യാമ്പയിനുകളും ഉണ്ടായെങ്കിലും സാമൂഹ്യ ശ്രേണിയിൽ എ പ്പോഴും മുകളിലേക്ക് നോട്ടമർപ്പിക്കുന്ന അടിത്തട്ടുകാരന്റെ അഭിലാഷം പദ്ധതിയെ നിലനിർത്തുന്നു . അപര്യാപ്തതകൾ പരിഹരിക്കുവാൻ വൻ പിന്തുണയാണ് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഈ ദിശയിലെ വിപ്ലവകരമായ ആശയമാണ് K fone .

അനിവാര്യമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തുടങ്ങിയ ഓൺലൈൻ വിദ്യാഭ്യാസത്തിന് എതിരെ ഉയർന്ന പ്രധാന വിമർശനം പാവപ്പെട്ടവരുടെയും വിദൂരസ്ഥരുടെയും ഡിജിറ്റൽ അപര്യാപ്തതയായിരുന്നു . അതിനു പരിഹാരമായി സർക്കാർ മുന്നോട്ടു വെക്കുന്നത് കെ ഫോൺ എത്രയും വേഗം നടപ്പിലാക്കുക എന്നതാണ് . കോവിഡ് കാലത്തു , സാധ്യമായ മേഖലകളിലോക്കെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ പാരിസ്ഥിതിക സദ് ഫലങ്ങൾ ആഗോളമായി ചർച്ച ചെയ്യപ്പെട്ടു .work from home arrangement ലെ മൂലധന ചിലവിലുള്ള വൻ കുറവ് മുതലാളിത്തവും കൈനീട്ടി സ്വീകരിച്ചിരിക്കുന്നു .അർഹിക്കുന്ന പൊതു ശ്രദ്ധ നേടാതെ മഹാമാരി വ്യാപനത്തിന്റെ ഉയർന്ന റിസ്ക് നേരിടുന്ന വിഭാഗമാണ് കറൻസികൈകാര്യം ചെയ്യുന്ന ബാങ്കർമാർ . അന്യ സംസ്ഥാനങ്ങളിൽ നേരത്തേ പ്രചാരത്തിലായ ഡിജിറ്റൽപണമിടപാടുകൾ സംസ്ഥാനത്തു വ്യാപകമായി നടപ്പിലാക്കേണ്ട സമയം വൈകി .ചികിത്സാ രംഗത്തും ഓൺലൈൻ സേവനത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്നു . ഈ പശ്ചാത്തലത്തിലാണ് KSEB യും BSNL ഉം ചേർന്ന് പൊതുമേഖലയിൽ ചുരുങ്ങിയ നിരക്കിലും അർഹരായവർക്ക്‌ സൗജന്യ നിരക്കിലും ഫോൺ , ഇന്റർനെറ്റ് സേവനങ്ങൾ വിഭാവനം ചെയ്യുന്ന k fone പദ്ധതിയുടെ പ്രാധാന്യം ഇരട്ടിക്കുക .

കേരളത്തിൽ കാര്യക്ഷമമായ പ്രവർത്തന ചരിത്രവും , വിപുലമായ infrastructure ഉം ഉള്ള രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ കൈകോർക്കുന്ന പദ്ധതി രണ്ടു വെള്ളപ്പൊക്കങ്ങൾക്കിടയിലൂടെയും , മഹാമാരിയിലൂടെയും ഫലപ്രാപ്തിയിലേക്കു മുന്നേറുകയാണ്. മികച്ച അക്കാഡമിക് റെക്കോർഡും പ്രമുഖ സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിലെ പ്രവർത്തന പരിചയവും ഉള്ള ശിവശങ്കർ ഐഎ എസ് ആണ് അമരത്ത് . കെ ഫോൺ വിജയിക്കുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളും സമാനമായ സംരംഭം നടപ്പിലാക്കാനായിടയുണ്ട് . ഇന്ത്യയിലെ ആമസോൺ ആയ റിലയൻസ് ,5 ജി കണക്റ്റിവിറ്റി യുമായി രാജ്യത്തെ മൊബൈൽ -ഇന്റർനെറ്റ് മേഖല കുത്തകവൽക്കരിക്കാൻ സർവ സന്നാഹങ്ങളോടെയും കേന്ദ്രസർക്കാരിന്റെ ചങ്ങാത്ത പിന്തുണയോടെയും മുന്നേറുമ്പോഴാണ്‌ കേരളം കെ ഫോണിലൂടെ തങ്ങളുടേതായ ഒരിടം അളന്നെടുക്കുവാൻ ഉത്സാഹിക്കുന്നത് . ഇതിനെതിരെ കുല്സിതനീക്കങ്ങൾ ഉണ്ടാവുക സ്വാഭാവികം .ചങ്ങാത്തമുതലാളിത്തത്തിന്റെ തന്ത്രങ്ങൾ രഹസ്യാത്മകവും അപ്രവചനീയവുമാണ് .വിദ്യുച്ഛക്തി റെഗുലേറ്ററി അതോറിറ്റി പദ്ധതിക്കെതിരെ ചില ഉപചാരം ലംഘനങ്ങൾ ആരോപിച്ചു രംഗത്തെത്തിയിരുന്നു .സ്വപ്ന എന്ന യുവതിക്ക് IT വകുപ്പിൽ ജോലിയുണ്ടെന്നുള്ള വാർത്തയോടൊപ്പം തന്നെ കെ ഫോൺ പദ്ധതി അനിശ്ചിതത്വത്തിൽ എന്ന് പ്രമുഖ പത്രം അഭിപ്രായപ്പെട്ടിരുന്നത് ശ്രദ്ധേയമാണ് . ക്രയോജനിക് എഞ്ചിനുകൾ ദേശീയമായി നിർമ്മിക്കുന്നത് അട്ടിമറിക്കാനാണ് മറിയം റഷീദയെ നമ്പി നാരായണനുമായി ചേർത്ത് കള്ളക്കഥകൾ നെയ്തതെന്നു പരമോന്നത കോടതി ശരിവെക്കുകയുണ്ടായി .അദ്ദേഹത്തിന് നഷ്ടപരിഹാരം വിധിച്ചപ്പോൾ പഴയ വിമർശകർ വാഴ്ത്തുപാട്ടുകളുമായി രംഗത്തെത്തിയത് ഓർക്കുമല്ലോ .പക്ഷെ രാജ്യത്തിന് നേരിട്ട നഷ്ടവും ,ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ സംബന്ധിച്ചുണ്ടായ വിശ്വാസ നഷ്ടവും പരിഹരിക്കപ്പെടാനാവാത്തതായിരുന്നു .

നിത്യേന നടക്കുന്ന സ്വർണ ക്കടത്തുകൾ നടക്കുന്ന രാജ്യത്ത് , കഴിഞ്ഞ ദിവസം പിടിക്കപ്പെട്ട ഒന്നിൽ കേരളാ ഐ ടി വകുപ്പിലെ താത്കാലിക ജീവനക്കാരിയുടെ പേര് പൊന്തിവരികയും , ആ കേസ് മാത്രം എൻ ഐ എ അന്വേഷിക്കുകയും , കോൺസൈൻ മെന്റ് അയച്ചതും കൈപ്പറ്റാൻ ഉദ്ദേശിച്ചതും ആരാണെന്നു തെളിയുന്നതിനു മുൻപ് , മണിക്കൂറുകൾക്കുള്ളിൽ തീവ്രവാദ ബന്ധം ആരോപിച്ചു യൂ എ പി എ ചുമത്തുകയും ചെയ്തത് കാണുമ്പോൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ ചതുരംഗ കരുനീക്കങ്ങൾ സംശയിച്ചു പോകുന്നു . ദശാബ്ദങ്ങൾക്കു മുൻപ് Only vimal എന്ന slogan നടപ്പിലാക്കാൻ വേണ്ടി വിപണിയിലെ ശക്തരായ നുസ്ലി വാഡിയയുടെ ബോംബെ ഡയിങ് നെ അധികൃതരുടെയും ബാങ്ക് മേധാവികളു ടെയും ഒത്താശയോടെ തറ പറ്റിച്ചത് ഓർമ്മവരുന്നു .

കോവിഡ് വ്യാപനം പിടി വിട്ടു പോവുമെന്ന് പൂർണമായും പ്രതീക്ഷിക്കാൻ ആയിട്ടില്ലാത്ത സ്ഥിതിയിൽ നൈരാശ്യം ബാധിച്ച കോൺഗ്രസ് ആവട്ടെ സ്വർണക്കടത്തു , സർക്കാരിനെതിരെ വീണു കിട്ടിയ സുവർണാവസരം എന്ന് മാത്രം ഹ്രസ്വദൃഷ്ടി ഉള്ളവരായി അസംബന്ധ സമരങ്ങളിൽ മുഴുകി യി രിക്കുന്നു ..കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സമരം ചെയ്തു തങ്ങളുടെ വാദം പൊതു ശ്രദ്ധയിൽ കൊണ്ടുവരാമെന്നിരിക്കെ , അവർ ഇന്നലെ കോഴിക്കോട് ആൾക്കൂട്ടശൈലിയിൽ , നാലുമാസമായി ആരോഗ്യമേഖലയിൽ മാതൃകാ പ്രവർത്തനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരെയും വളന്റിയർ മാരേയും ആക്ഷേപിക്കുകയായിരുന്നു .

 26 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement