ഈ മരം നട്ടുപിടിപ്പിച്ചാല്‍ വധശിക്ഷയായിരുന്നു ഫലം

അറിവ് തേടുന്ന പാവം പ്രവാസി

പണ്ട് സുൽത്താൻമാരുടെ ഭരണകാലത്ത് ഇൻഡൊനീഷ്യയിലെ ജാവയിൽ ഒരു പ്രത്യേക മരം നട്ടുപിടിപ്പിച്ചാൽ നട്ടുവളർത്തിയയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. കൊട്ടാരത്തിനകത്ത ല്ലാതെ രാജ്യത്ത് പുറത്തൊരിടത്തും ഈ മരം നട്ടുവളർത്താൻ നിയമപ്രകാരം അനുവാദമു ണ്ടായിരുന്നില്ല. കാരണം അത്രയും ഔഷധ ഗുണമുള്ള അതിന്റെ കായയാണ് പ്രശ്ന ക്കാരൻ. ഇലയോ, പൂവോ, കായയോ തുടർച്ചയായി കഴിച്ചാൽ ശരീരത്തിൽനിന്ന് പ്രത്യേകതരം സുഗന്ധം പുറത്തുവരുമെന്നതാ യിരുന്നു കാരണം. അങ്ങനെ സുഗന്ധലേപന ങ്ങളുപയോഗിക്കാതെ മരത്തിന്റെ പഴം മാത്രം കഴിച്ച് നാട്ടുകാരുടെയെല്ലാം ദേഹത്തുനിന്ന് സുഗന്ധം ഉണ്ടായാൽ കൊട്ടാരത്തിലുള്ളവരും, സാധാരണക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയാകുമെന്നതായിരുന്നു അവരുടെ ന്യായം.

പിന്നീട് ജാവയിലെത്തിപ്പെട്ട പല വിദേശികളും കൊട്ടാരത്തിൽ നിന്ന് ഇതിന്റെ വിത്ത് കടത്തി മറ്റു പല രാജ്യങ്ങളിലും ഇത് നട്ടുവളർത്തി.ഈ മരത്തിന്റെ ഇളം ഇലകൾക്ക് ശരീരത്തിലെ ചീത്ത കൊളസേ്ട്രാൾ കുറയ്ക്കാനുള്ള കഴിവുണ്ട്, മൂത്രത്തിന്റെ ദുർഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുർഗന്ധം അകറ്റാനും വായ്നാറ്റം അകറ്റാനും എല്ലാം ഉപകരിക്കുന്ന ഈ പഴമാണ് സ്റ്റെൽക്കോ കാർപ്പസ് ബുറാഹോൾ എന്ന ശാസ്ത്ര നാമത്തിലുള്ള അനോണസിയേ കുടുംബത്തിൽപ്പെട്ട കെപ്പൽ പഴം.

ഇൻഡൊനീഷ്യ സുമാത്ര ദ്വീപുകളിൽ കൃഷിചെയ്ത് പല സുഗന്ധ ലേപനക്കമ്പനികളും ഇതിന്റെ കായയിൽനിന്നും ഇലയിൽനിന്നും സുഗന്ധലേപനങ്ങളുണ്ടാക്കുന്നുണ്ട്.മുളയ്ക്കാൻ ഏറ്റവും താമസമുള്ള വിത്തെന്ന ഖ്യാതി നമ്മുടെ തേങ്ങയിൽ നിന്ന് തട്ടിയെടുന്നതാണ് കെപ്പൽ. ഇതിന്റെ വിത്ത് മുളയ്ക്കാൻ മാസങ്ങളെടുക്കും. മാത്രമല്ല, ഇതിന്റെ മുളയ്ക്ക ൽ ശേഷി വളരെ കുറഞ്ഞ തോതിലുമാണ്.

You May Also Like

ഹീറോ ആയി മാറിയ എലി- മഗാവ

ആഫ്രിക്കന്‍ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു എലിയാണ് മഗാവ. ഒരു ലാന്‍ഡ്‍മൈന്‍ ഡിറ്റെന്‍ഷന്‍ റാറ്റ് എന്നു ചുരുക്കി പറയാം

ഗർഭിണികൾക്ക് ഇവിടെ പച്ചമാങ്ങയല്ല, കൊടുക്കുന്നത് നല്ല നാടൻ കല്ല്

ഗർഭിണികൾക്ക് ഇവിടെ പച്ചമാങ്ങയല്ല, കൊടുക്കുന്നത് നല്ല നാടൻ കല്ല് അറിവ് തേടുന്ന പാവം പ്രവാസി ഗർഭാവസ്ഥയിൽ…

“ആനയ്ക്ക് അവനെക്കാൾ ബുദ്ധിയുണ്ട്”

ഒരു ദേശീയ പാർക്കിലേക്കോ മൃഗശാലയിലേക്കോ ഒരു ടൂർ പോകുന്നത് പലർക്കും സ്വപ്നതുല്യമായ ഒരു രക്ഷപ്പെടലാണ്, എന്നാൽ…

ദുബായിലെ ഖുര്‍ആന്‍ പാര്‍ക്കിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

വിവിധ സംസ്കാരങ്ങളെ ആശയ, വൈദ്യഗവേഷണ പരമായി ബന്ധിപ്പിക്കുന്ന ഒരു പാലമായിരിക്കും പാർക്കെന്നാണ് അധികൃതർ പറയുന്നത്. 12 വ്യത്യസ്ത തോട്ടങ്ങൾ ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നതാണ് ഖുർആനിക് പാർക്കിനെ മറ്റു പാർക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.