മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തനിക്കു കലാജീവിതത്തിൽ ലഭിച്ച സമ്മാനങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഓരോ സമ്മാനങ്ങളുടെയും പിന്നിൽ ഒരുപാട് കാലത്തെ കഠിന പ്രയത്നം ഉണ്ടെന്നു സിത്താര സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. സിത്താര ഒരു ബഹുമുഖ പ്രതിഭയാണ്. ഗായിക എന്ന നിലയിൽ മാത്രമല്ല , അഭിനേത്രി ആയും അവതാരകയായും നർത്തകിയായതും ഒക്കെ സിത്താര കഴിവ് തെളിയിച്ചിട്ടുണ്ട്.

രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഗാനഗന്ധർവനിൽ സിത്താര അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ സംഗീത പരിപാടികളിലൂടെയുമാണ് സിത്താര പിന്നണി ഗാനരംഗത്തേയ്ക്കു കടന്നുവന്നത്. 2012, 2017 വര്ഷങ്ങളിലെ ഏറ്റവുംനല്ല ഗായികയ്ക്കുള്ള സംസ്ഥാനസർക്കാർ ചലച്ചിത്ര അവാർഡ് ലഭിക്കുകയുണ്ടായി. സെല്ലുലോയിഡിലെ ‘ഏനുണ്ടോടീ അമ്പിളിച്ചന്തം’ എന്ന അതിമനോഹരമായ ഗാനവും വിമാനത്തിലെ ‘വാനമകലുന്നുവോ’ എന്ന ഗാനത്തിനുമാണ് അവാർഡ് ലഭിച്ചത്. സിത്താര ഷെയർ ചെയ്ത വീഡിയോ കാണാം.

Leave a Reply
You May Also Like

നിർമ്മാണച്ചിലവ് വെറും 5 കോടി, ദിവസങ്ങൾക്കുള്ളിൽ കിട്ടിയത് 60 കോടി, വിസ്മയമാകുന്നു ‘ലവ് ടുഡേ’

കോളിവുഡിനെ വിസ്മയിപ്പിച്ചുകൊണ്ടു ലവ് ടുഡേ ഗംഭീരവിജയം നേടുകയാണ്. 60 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ എന്ന് കേൾക്കുമ്പോൾ…

കിടിലൻ നൃത്ത വീഡിയോയുമായി മലയാളികളുടെ പ്രിയ നടിമാർ.

ആരാധകരെ എത്തിക്കുന്ന കിടിലൻ ഡാൻസുമായി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ

മഴയുള്ള പാതിരാത്രി ഒരു സ്ത്രീയെ സഹായിക്കാൻ ശ്രമിക്കുന്നത് ആപത്തോ ?

Kannai Nambathey ( Tamil, 2023) Streaming on Netflix Rakesh Manoharan Ramaswamy മഴയുള്ള…

ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ

ഒരിടയ്ക്കു ഹാനാൻ എന്ന പെൺകുട്ടി അതിജീവനനത്തിന്റെ സിംബൽ ആയിരുന്നു. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ ഹനാനിന്റെ…