റോം കത്തിയമർന്നപ്പോൾ നീറോ ചക്രവർത്തി എന്തിനാണ് വീണ വായിച്ചത് ?

അറിവ് തേടുന്ന പാവം പ്രവാസി

നീറോ ചക്രവർത്തി റോം കത്തിയമർന്നപ്പോൾ വയലിൻ ആണ് വായിച്ചത്. അദ്ദേഹം വായിച്ചത് വീണയല്ല. റോമിൽ വീണ ഉപയോഗിച്ചിരുന്നതായി അറിയില്ല. ‘playing fiddle while Rome burns’ എന്നൊരു പ്രയോഗം തന്നെ ഇംഗ്ലീഷിൽ ഉണ്ട്. എന്തെങ്കിലും അത്യാവശ്യ കാര്യം നടന്നു കൊണ്ടിരിക്കുമ്പോൾ അതിൽ ശ്രദ്ധിക്കാതെ അനാവശ്യമായ എന്തെങ്കിലും ചെയ്യുക അല്ലെങ്കിൽ ഒന്നും ചെയ്യാതിരിക്കുക എന്ന അർത്ഥത്തിലാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്

ക്രിസ്തു വർഷം 54 മുതൽ 68 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയാണ് നീറോ. നീറോ ക്ലോഡിയസ് അഗസ്റ്റസ് സീസർ ജെർമാനിക്കസ് എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. ജൂലിയോ-ക്ലോഡിയൻ രാജവംശത്തിലെ അവസാന ചക്രവർത്തിയാണ് നീറോ. നെറോവിന്റെ ഭരണകാലത്തെ പറ്റി ചുരുക്കം രേഖകൾ ലഭ്യമാണെന്നിരിക്കെ പല വസ്തുതകളും ചരിത്രകാരന്മാർക്കിടയിൽ തർക്കവിഷയമാണ്. അക്കാലത്ത് ടാസിറ്റസ് എന്ന റോമാ ചരിത്രകാരന്റെ വിവരണങ്ങളാണ് നമ്മുക്ക് ലഭിച്ചിട്ടുള്ള രേഖകൾ
AD 64 ലാണ് റോമാ നഗരം ഭസ്മാക്കിയ അഗ്നി ബാധ ഉണ്ടായത്. ഏഴു രാത്രിയും, ആറ് പകലും റോമാ നഗരം നിന്ന് കത്തി. ഈ സമയം റോമിൽ നിന്ന് 35 മൈൽ അകലെയുള്ള ഒരു സൗധത്തിലായിരുന്നു നീറോ ചക്രവർത്തി. വൻ അഗ്നിബാധയ്ക്ക് ഇരയായ റോമാ നഗരത്തിന്റെ 70 ശതമാനവും കത്തി നശിച്ചു. ടാസിറ്റസിന്റെ കണക്ക് പ്രകാരം അര മില്യൺ വരുന്ന റോമൻ ജനത വീടില്ലാത്തവരായി.

അഗ്നിബാധയുടെ കാരണം ഇന്നും വ്യക്തമല്ല. റോമിൽ അന്ന് ന്യൂനപക്ഷമായിരുന്ന ക്രിസ്ത്യാനികളാണ് തീ തുടങ്ങിയതെന്നായിരുന്നു നീറോ വിശ്വസിച്ചത്. തീ കെട്ടടങ്ങിയ ശേഷം നിരവധി ക്രിസ്ത്യാനികളെ നീറോ ശിക്ഷിച്ചു. എന്നാൽ നീറോയുടെ ആജ്ഞ പ്രകാരമാണ് തീവെച്ചതെന്നും, അല്ല നീറോ തന്നെയാണ് തീവെച്ചതെന്നും ഉള്ള കിംവദന്തികൾ ആളുകൾക്കിടയിൽ പടർന്നിരുന്നു. റോമാ നഗരം കത്തി നശിക്കുന്ന സമയത്ത് നീറോ തന്റെ കൊട്ടാരത്തിൽ ഇരുന്ന് വയലിൻ വായിച്ച് പാട്ടു പാടുകയായിരുന്നു എന്നതാണ് മറ്റൊരു കഥ. അഗ്നി നശിപ്പിച്ച ഭാഗങ്ങൾ നീറോ സ്വന്തം ഇഷ്ടപ്രകാരം പുനർനിർമിച്ചത് അവരുടെ സംശയം വർധിപ്പിച്ചു.

എന്നാൽ ഇതിനെ സ്ഥാപിക്കുന്ന തെളിവുകൾ ഒന്നും ടാസിറ്റസിന്റെ രചനയിൽ നിന്നോ മറ്റു സ്രോതസുകളിൽ നിന്നോ കിട്ടിയിട്ടില്ല. ഇവയെല്ലാം സ്ഥിതികരിക്കപ്പെടാത്ത കഥകളായി ഇന്നും ചരിത്രത്തിൽ തുടരുന്നു.തീ പടർന്ന് പിടിക്കുന്ന സമയത്ത്, റോമിൽ നിന്ന് അകലെ ആന്റിയം എന്ന സ്ഥലത്തെ കൊട്ടാരത്തിലായിരുന്നു നീറോ. ഉടനടി റോമിൽ തിരിച്ചെത്തിയ നീറോ അഗ്നി ശമിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ നീറോ ആളുകൾക്കിടയിൽ അസ്വീകാര്യനിയിരുന്നു എന്നൊരു വാദവും ഉണ്ട്. അതുകൊണ്ട് തന്നെ നീറോ നടത്തിയ പ്രവർത്തനങ്ങളെ അവർ സംശയ ദൃഷ്ടിയോടെയാണ് നോക്കിയത്.

‘റോം കത്തുമ്പോൾ വയലിൻ വായിക്കുക’ എന്ന പ്രയോഗം ഇന്നും ഉണ്ടെങ്കിലും അതിൽ സത്യമില്ല എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം AD 64 ൽ വയലിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അത്തരം സംഗീതോപകരണങ്ങൾ പിന്നെയും കുറെ നാളുകൾക്കു ശേഷമാണ് പ്രചാരത്തിൽ വന്നത്. അപ്പോൾ നീറോ വയലിൻ വായിച്ചിട്ടില്ല എന്നത് സ്ഥിതികരിക്കാം. ഇനി നീറോ വേറെ വല്ല ഉപകരണങ്ങളും വായിച്ച് പാട്ട് പാടിയോ ?എന്ന് ഉറപ്പിക്കാൻ കഴിയുന്ന തെളുവുകൾ ഇല്ല താനും.പിന്നീട് സാമന്തൻമാരിൽ നിന്നും എതിർപ്പ് നേരിട്ട്, ഒടുവിൽ രാജ്യം നഷ്ടപെട്ട നീറോ AD 68 ൽ അത്മഹത്യ ചെയ്തു.നീറോ ചക്രവതിയുടെ കഥയെ ആസ്പദമാക്കിയാണ് ‘playing fiddle while Rome burns ‘ എന്ന ശൈലി ഇംഗ്ലീഷിൽ വന്നത്.

You May Also Like

ആറേഴു തെങ്ങിന്റെ ഉയരത്തിൽ ആകാശത്തൊരു 360 ഡിഗ്രി കുളം; എങ്ങനെ ഇറങ്ങും ഇതിൽ ?

ആകാശത്തൊരു 360 ഡിഗ്രി കുളം; എങ്ങനെ ഇറങ്ങും ഇതിൽ ?⭐ അറിവ് തേടുന്ന പാവം പ്രവാസി…

വീട്ടിൽ നാം നിത്യം ഉപയോഗിക്കുന്ന ഏതാനും ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ഇപ്പോൾ സ്മാർട് അടുക്കളയുടെ കാലമാണ്. അരയ്ക്കാനും, പൊടിക്കാനും പാചകം ചെയ്യാനുമെല്ലാം സ്മാർട് യന്ത്രങ്ങൾ അടുക്കളയിൽ ഇടംപിടിച്ചു. പക്ഷേ ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കറണ്ട് ചാർജ് ഒരു ഷോക്കായി മാറാൻ സാധ്യതയുണ്ട്

48,500 വർഷം പഴക്കമുള്ള ഐസിൽ പുതഞ്ഞുകിടക്കുന്ന സോംബി വൈറസുകൾ പുനർജ്ജനിക്കുന്നു, മനുഷ്യരാശി ഭീഷണിയിൽ ?

Anup Sivan 48,500 വർഷം പഴക്കമുള്ള ആർട്ടിക്ക് പ്രദേശത്തെ ഐസിൽ പുതഞ്ഞുകിടക്കുന്ന വൈറസുകൾ മനുഷ്യരാശിക്ക് ഭീഷണിയാകുന്നു…

മറ്റുള്ളവരുടെ ചെവിയിലെ അഴുക്ക് തോണ്ടിയെടുക്കുന്ന തൊഴിൽ എടുത്തു ജീവിക്കുന്നത് എവിടെയാണ്?

തോളിലെ ചെറിയ ലെതർ ബാഗ്, അതിനുള്ളിൽ സ്റ്റീലിന്റെ ചെവി തോണ്ടി, പഞ്ഞി, വെള്ളവും, വെളിച്ചെണ്ണയും ചേർത്ത ‘ക്‌ളീനർ’ – റെയിൽവേ ട്രാക്കിനടുത്തുള്ള ഒറ്റ മുറി വീട്ടിൽ നിന്ന് തിരക്ക് പിടിച്ച ലോക്കൽ ട്രെയിനിലേക്ക് ഓടിക്കയറുന്നതിനു മുൻപ് ഇതൊക്കെ കയ്യിലുണ്ടെന്നു ഉറപ്പു വരുത്തും.