Social Media
ഫേസ്ബുക്കില്‍ ഒരിക്കലും ഫ്രെണ്ട്സ് ആക്കുവാന് പറ്റാത്ത 6 തരം ആളുകള്‍
ഫേസ്ബുക്കില്‍ ഫ്രെണ്ട്സിനെ ആഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത്.
214 total views

ഫേസ്ബുക്കിനെ മാറ്റി നിര്‍ത്തി കൊണ്ടുള്ള ഒരു ദിനം നമുക്കിപ്പോള്‍ ഇല്ല തന്നെ. 900 മില്യണിലധികം ഉപയോക്താക്കളുമായി ഫേസ്ബുക്ക് അങ്ങിനെ കത്തിക്കയറുകയുമാണ്. രാവിലെ ഒരാള്‍ തന്റെ ദിനം തുടങ്ങുന്നത് തന്നെ അത് വീടാവട്ടെ അല്ലെങ്കില്‍ ഓഫീസ് ആവട്ടെ, പുതിയ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍സ് വല്ലതുമുണ്ടോ എന്ന് നോക്കിയാണ്. നോക്കുന്നത് സ്ത്രീ ആണെങ്കില്‍ നോക്കുകയും വേണ്ട, നോട്ടിഫിക്കേഷന്‍ കുറച്ചു കൂടുകയാണ് പതിവ്. അതിലാവട്ടെ പുതിയ ഫ്രെണ്ട്സ് റിക്വസ്റ്റുകളും കാണും. പലരും ഒറ്റ ക്ലിക്കിന് അവരെ ആഡ് ചെയ്യുകയും ചെയ്യും. എന്നാല്‍ ഇതില്‍ പല തരം അപകടങ്ങള്‍ പതിയിരിക്കുന്നത് ആരും ചിന്തിച്ചു കാണില്ല. ഒരു പക്ഷെ തങ്ങളുടെ ജീവന് തന്നെ അപകടത്തിലാക്കാവുന്ന ആളായിരിക്കും ആ പുതിയ ഫ്രെണ്ട് എന്ന് ആദ്യം കാണുമ്പോള്‍ തോന്നുകയും ഇല്ല.
ഇങ്ങനെ ഫ്രെണ്ട്സിനെ ആഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത്. ആരാണ് അല്ലെങ്കില്‍ ഏതു ടൈപ്പ് ആളാണ് നിങ്ങളുടെ ഫ്രെണ്ട് ലിസ്റ്റില്‍ ഉള്ളത്, അല്ലെങ്കില്‍ ആരോടാണ് നിങ്ങള്‍ ചാറ്റ് ചെയ്യുന്നത് എന്നൊക്കെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യം ആണ്. നിങ്ങളുടെ ഫ്രെണ്ട് ലിസ്റ്റില്‍ ഉള്ള 10% ആളുകളും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ ആയിരിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ ഇത്തരം വ്യക്തമായി മനസ്സിലാക്കുവാന്‍ നമ്മളവരെ 6 തരം ആളുകളായി തരം തിരിക്കുന്നു.ഇത്തരം ആളുകളെ ബ്ലോക്ക് ചെയ്യാനും ഈ ലിസ്റ്റിംഗ് നിങ്ങളെ സഹായിക്കും.
ഒരിക്കലും ഫ്രെണ്ട്സ് ആക്കുവാന് പറ്റാത്ത 5 തരം ആളുകള്‍
1. അപരിചിതര്‍
നമ്മള് നമ്മുടെ ഫ്രെണ്ട്സ് ലിസ്റ്റിലേക്ക് അപരിചിതരെ ആഡ് ചെയ്യുമ്പോള്‍ പ്രത്യകം ശ്രദ്ധിക്കുക. ഒരു പഠനം കാണിക്കുന്നത് ഫേസ്ബുക്ക് യൂസേര്‍സില്‍ അഞ്ചില്‍ ഒരു വിഭാഗം ആളുകള്‍ അപരിചിതരെ തങ്ങളുടെ ഫ്രെണ്ട്സ് ലിസ്റ്റിലേക്ക് ആഡ് ചെയ്യാന്‍ മത്സരിക്കുന്നവര്‍ ആണെന്നാണ്. പുരുഷന് ആണെങ്കില്‍ സ്ത്രീകളുടെ പേരില്‍ ഉള്ള അപരിചിത ഫെയിക്ക് അക്കൌണ്ടില്‍ തല കുത്തി വീഴാറും ഉണ്ട്. സ്ത്രീകള്‍ ആണെങ്കില്‍ തങ്ങളെ വല വീഴ്ത്താന്‍ വരുന്ന ആളുകളിലും വീഴും. അത് കൊണ്ട് അപരിചിതരില്‍ വീഴാതിരിക്കുക.
ഇനി അപരിചിതരെ ആഡ് ചെയ്തെ അടങ്ങൂ എങ്കില്‍ സബ്സ്ക്രൈബ് ഓപ്ഷന് മാത്രം ഉപയോഗപ്പെടുത്തുക.
2. എല്ലാവരെയും ഫ്രെണ്ട്സ് ആക്കുവാന് ഇഷ്ട്ടപ്പെടുന്നവര്‍
പൊതുവെ ഇത്തരക്കാരെ അടുപ്പിക്കാതിരിക്കുക ആണ് നല്ലത്. കാരണം ഇവര്‍ കാരണം നമ്മള് ഷെയര്‍ ചെയ്ത ഫോട്ടോസും ബാക്കി കാര്യങ്ങള്‍ ഒക്കെയും അങ്ങാടിപ്പാട്ടാവാന്‍ ചാന്‍സ് ഉണ്ടേ.പ്രധാനമായും നിങ്ങളുടെ പ്രൈവസി സെറ്റിംഗ്സ് പ്രകാരം ഫ്രെണ്ട്സിന്റെ ഫ്രെണ്ട്സുകള്ക്ക് നിങ്ങളുടെ കാര്യങ്ങള്‍ കാണുവാന്‍ കഴിയുമെങ്കില്‍.
3. നിങ്ങളുടെ ഭാര്യയുടെ ക്ലോസ് ബോയ് ഫ്രെണ്ട്
ഇത്തരക്കാരെ ആഡ് ചെയ്യന്നതിനെക്കാള്‍ നല്ലത് ആത്മഹത്യയാണ്. കാരണം നിങ്ങളും ഭാര്യയും തമ്മിലെ ലൈക്ക്, അല്ലെങ്കില്‍ കമന്റ്സ് എന്നിവ ഇക്കൂട്ടര്‍ നാട്ടുകാരെ മുഴുവന്‍ അറിയിക്കാന്‍ ചാന്‍സ് ഉണ്ട്. നിങ്ങളും ഭാര്യയും അല്ലെങ്കില്‍ നിങ്ങളും കാമുകിയും തമ്മില്‍ mutual ഫ്രെണ്ട് ന്റെ ചെയിന്‍ ഇല്ലാതിരിക്കുകയാണ് നല്ലത്.
4. നിങ്ങളുടെ ബോസ്സ്
മുകളില്‍ പറഞ്ഞ ഓപ്ഷനുകളില്‍ നിന്നും വ്യത്യസ്തമായി നിങ്ങള്‍ ശ്രദ്ധിക്കാറുള്ള ഒരു കാര്യമാണ് ഇത്. നിങ്ങളുടെ ബോസിനെ ഫേസ്ബുക്കില്‍ ആഡ് ചെയ്യാതിരിക്കുക. കൂടുതല്‍ വിശദമാക്കേണ്ട ആവശ്യമില്ലല്ലോ, ഓഫീസ് ടൈമില്‍ ഫേസ്ബുക്ക് യൂസ് ചെയ്യുന്ന വര്‍ക്ക് ഹോളിക്ക്(:)) ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കുക ജോലി തെറിക്കും.
5. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ഏജന്റ്
ഒരു സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എക്സികുട്ടീവിനെ അടുപ്പിക്കാതിരിക്കുകയാകും നിങ്ങള്‍ക്ക് നല്ലത്. അല്ലെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ ടാഗുകള്‍ കൊണ്ട് ക്ഷണം കൊണ്ട് നിറഞ്ഞിരിക്കും. ഇത്തരം ആളുകളുടെ ഒരു പോസ്റ്റില്‍ കഷ്ട്ടകാലത്തിനു എങ്ങാനും നിങ്ങള്‍ ലൈക്ക് അടിച്ചു പോയാല്‍ നിങ്ങള്‍ കുടുങ്ങിയത് തന്നെ, പിന്നെ കുറച്ചു ദിവസത്തേക്ക് നോട്ടിഫിക്കേഷന്‍ കാരണം നിങ്ങള്‍ ഫേസ്ബുക്ക് നിറുത്തി പോകും.
6. ഫെയിക്ക് പ്രൊഫൈലുകള്‍
ഈ കാര്യത്തെ കുറിച്ച് എല്ലാര്ക്കും അറിയുമെങ്കിലും പലരും സംശയമുണ്ടായിട്ടും ഇത്തരം ഫെയിക്ക് പ്രൊഫൈലുകളില്‍ ചെന്ന് ചാടുന്നു എന്നതാണ് സങ്കടകരം. മുന്‍പേ നമ്മള് എഴുതിയ ഞെരമ്പ് രോഗികളില്‍ പെടും ഇത്തരക്കാര്‍. ഫെയിക്ക് ഉണ്ടാക്കുന്നവരും അതില്‍ പോയി ചാടുന്നവരും അത്തരക്കാര്‍ തന്നെ. ഒറ്റ നോട്ടത്തില്‍ തന്നെ ഇത്തരക്കാരെ പിടി കൂടാം. പെണ്ണിന്റെ പേരില്‍ ഉള്ള ഫെയിക്ക് ആണെങ്കിലും പല ആണ് സ്വഭാവങ്ങളും നിങ്ങള്ക്കത്തില് വീക്ഷിക്കാന്‍ ആകും. ആണുങ്ങളുടെ പേരില്‍ ഫെയിക്കുകള്‍ കുറവായത് കൊണ്ട് അതിനെ കുറിച്ച് വിശദീകരിക്കുകയും വേണ്ട.
ഏതായാലും ഇത്തരം ആളുകളെ ദയവായി ആഡ് ചെയ്യാതിരിക്കുക. നിങ്ങളുടെ ഭാവി ജീവിത സുനിശ്ചിതം ആക്കുവാന് അത് നല്ലതത്രേ.
215 total views, 1 views today