Diseases
അധോവായു ശ്വസിക്കുന്നത് കാന്‍സര്‍, സ്ട്രോക്ക്, ഹൃദയാഘാതം, മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് !
നമ്മളെല്ലാം മൂക്ക് പൊത്തിപ്പോകുന്ന ഒരു പഠനറിപ്പോര്‍ട്ട് ആണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്.
255 total views, 4 views today

നമ്മളെല്ലാം മൂക്ക് പൊത്തിപ്പോകുന്ന ഒരു പഠന റിപ്പോര്‍ട്ട് ആണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്. മനുഷ്യന്റെ അധോവായു ശ്വസിച്ചാല്‍ അത് വഴി കാന്‍സര്‍, സ്ട്രോക്ക്, ഹൃദയാഘാതം, മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. മൂക്ക് പൊത്തെണ്ട കാര്യത്തിലും ആരോഗ്യ ഗുണം ഉണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍. കലികാലം എന്നല്ലാതെ എന്ത് പറയാന്‍ !
അധോവായുവില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന അന്നനാളത്തില്‍ വെച്ച് നമ്മള് കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കുമ്പോള്‍ ബാക്ടീരിയ ഉണ്ടാക്കുന്ന ഗാസ് ഈ അസുഖ സാധ്യതകള്‍ കുറക്കുന്നതത്രേ. യുകെയിലെ എക്സെറ്റര്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം വിദഗ്ദരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ഈ ഹൈഡ്രജന്‍ സള്‍ഫൈഡ് ഗ്യാസ് നമ്മുടെ ശരീരത്തിലെ സെല്ലുകളെ സംരക്ഷിക്കുകയും അത് രോഗത്തോടു പൊരുതുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു.
ശരീരത്തിലെ മൈറ്റോകോണ്ട്രിയയെ അഥവാ സൂത്ര കണികകളെ അത് സംരക്ഷിക്കുകയും അത് വഴി ബ്ലഡ് വെസലുകളില്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അതാണ് ദഹനത്തെ എളുപ്പമാക്കുന്നതും. മൈറ്റോകോണ്ട്രിയ സംഭവിക്കാവുന്ന ഡാമേജുകളെ തടയുന്നതാണ് സ്ട്രോക്ക്, ഹൃദയ തകരാറ്, പ്രമേഹം, ആര്‍ത്രൈറ്റിസ്, മറവി രോഗം, വാര്‍ധക്യം എന്നിവക്കുള്ള മറുമരുന്ന് എന്നറിയുമ്പോള്‍ ആണ് അധോവായു കൊണ്ടുള്ള ഗുണം നിങ്ങള്‍ക്ക് പിടി കിട്ടുക.
എക്സെറ്റര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ മാറ്റ് വൈറ്റ്മാന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്.
വാല്‍കഷ്ണം: അപ്പോള്‍ ഇനി ധൈര്യമായി മൂക്ക് പൊത്താതെ ഇരുന്നോളൂ.
256 total views, 5 views today