Narmam
പ്ലീസ് വിസിറ്റ്…. ദിസ് ചെല്ലക്കിളിസ് ബ്ലോഗ്
വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി ,ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും വരുന്നോ എന്ന് നോക്കി ,ബ്ലോഗും തോപ്പ് ഭഗവതിയെ മനസ്സില്‍ പ്രാകി ,അയാള്‍ അന്നും പതിവ് പോലെ തന്റെ ‘ടെന്‍ഷന്‍ ഫ്രീ ബൂലോഗത്തിലേക്ക്’ കുതിച്ചു ..
156 total views

വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി, ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി, ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും വരുന്നോ എന്ന് നോക്കി , ബ്ലോഗും തോപ്പ് ഭഗവതിയെ മനസ്സില്‍ പ്രാകി ,അയാള്‍ അന്നും പതിവ് പോലെ തന്റെ ‘ടെന്‍ഷന്‍ ഫ്രീ ബൂലോഗത്തിലേക്ക്’ കുതിച്ചു. രണ്ടു ദിവസം മുന്‍പ് താന്‍ പോസ്റ്റിയ തന്റെ ചവറു പോസ്റ്റില്‍ ഏതെങ്കിലും നിരപരാധി തന്റെ വിലപ്പെട്ട സമയം കളഞ്ഞോ എന്നറിയാനായിരുന്നു ആ കുതിപ്പ് …ഒരു പ്രതീക്ഷയും ഇല്ലാതെയാണ് തുറന്നത് എങ്കിലും കമന്റു കോളത്തില്‍ വെറുത കണ്ണോടിച്ചപ്പോള്‍ ചെമ്പകത്തിന്റെ പടവും വെച്ച് ഒരു കമന്റു വന്നിരിക്കുന്നു ….ഇതാരാണാവോ ഈ പൊട്ടപോസ്റ്റിനു ഒരു വെടികെട്ട് കമന്റു? അയാള്‍ കമെന്റു വായിക്കുന്നതിനു മുന്നേ … ആദ്യമായി തനിക്ക് മഹാ കമന്റുതന്നു തന്നെ അനുഗ്രഹിച്ചയാളെ തിരിച്ചും ഒന്നാശീര്വദി(ധി)ച്ചില്ലെങ്കില്‍ പിന്നെ താന്‍ എന്തോന്ന് ബ്ലോഗര്‍?..
മറ്റൊന്നും ആലോചിക്കാതെ മൗസിന്റെ പോയിന്റ് കൊണ്ട് ചെമ്പകത്തിന്റെ മാറില്‍ ഒന്നു സ്നേഹപൂര്‍വ്വം തലോടിയപ്പോള്നേരെ പോയതു ബ്ലോഗു പ്രൊഫൈലില്‍ ……ചെമ്പകം ഒരു തരുണീമണി യാണെന്നും ,പ്രണയവും ,വായനയും ,ചാറ്റിങ്ങും ,ഇഷ്ട്ടവിനോദമാണെന്നും ഫോട്ടോക്ക് താഴെ തങ്കലിപികളാല്‍ കൊത്തി വെച്ചിരിക്കുന്നത് കൂടി കണ്ടപ്പോള്‍ പിന്നെ ഒന്നുംമിണ്ടാതെ പോരാന്‍ അയാള്‍ക്കായില്ല ..
പക്ഷെ അവളുടെ പോസ്റ്റു കണ്ടു അയാള്‍ ഞെട്ടി !കടുകട്ടി സാഹിത്യം കൊണ്ട് ഒരു ആറാട്ട് ..പലതവണ വായിച്ചിട്ടും ഒന്നുംമനസ്സിലായില്ലങ്കിലും ചെല്ലക്കിളിയെ ഒന്ന് സുഖിപ്പിക്കാതെ പോരുന്നത് മോശമല്ലേ ..മണ്മറഞ്ഞവരും അല്ലാത്തവരുമായ മലയാളസാഹിത്യ തറവാട്ടിലെ മഹാരഥന്മാരെ മനസ്സില്‍ ധ്യാനിച്ച് ഒരു കമന്റു അങ്ങ്കാച്ചി …
‘പേര് പോലെ തന്നെ ചെമ്പകത്തിന്റെ ,ഈ ബ്ലോഗിലെ രചനകള്‍ അന്യം നിന്ന് പോകുന്ന വായനക്കും, വിഷയദാരിദ്ര്യം നേരിടുന്ന ബൂലോഗത്തിനും വിലമതിക്കാനാവാത്ത അമൂല്യ രത്നമാണെന്നും ,താങ്കളുടെ സൃഷ്ട്ടികള്‍ ഷെല്ലിയുടയും ബര്ണാഡ്ഷായോടും (ഇവരൊക്കെ ആരാണാവോ?) കിടപിടിക്കാന്‍ തക്കതാണെന്നും , ഞാന്‍ ഇവിടെഎത്താന്‍ വൈകിപ്പോയെന്നും അതില്‍ എനിക്ക് കുറ്റബോധവും അത് മൂലം നിരാശനാണെന്നും തട്ടിവിട്ടു ..ഒരുമഹാസംഭവം നടത്തിയെന്ന ആത്മ നിര്‍വൃതിയില്‍ അന്നത്തെ എപ്പിസോഡ് അവസാനിപ്പിച്ച് ,ബൂലോകം തൊട്ടുനമസ്ക്കരിച്ചു അയാള്‍ അന്നും പള്ളിയുറക്കം പൂണ്ടു ..
പിറ്റേന്ന് മെയില്‍ തുറന്നപ്പോള്‍ ഇന്‍ബോക്സില്‍ അയാളെ തേടി ഒരു കുറിമാനം വന്നതയാള് കണ്ടു ..താങ്കളുടെ വിലപ്പെട്ടെ കമന്റു ഇഷ്ടമായെന്നും ,ഇനിയും ഇതുപോലെ കമന്റി തന്നെ അനുഗ്രഹിക്കണം എന്നും ഉള്ളടക്കം ഉള്ള ആ മെയില്‍ അയാള്‍ ഒന്നല്ല ഒരായിരം തവണ വായിച്ചു ,ഇത്രയും കാലം പല കമന്റുകളും കട്ടും പേസ്റ്റിയും പലരെയും സുഖിപ്പിച്ചിട്ടും ഒരാള്‍ പോലും തന്നെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറാവാത്തതിനാല്‍ ബൂലോകത്തുള്ളവരോടെല്ലാം അയാള്‍ക്ക് പുച്ഛം തോന്നി ..ഒപ്പം ചെല്ലക്കിളിയോടൊരു എക്സ്ട്രാ പ്രിയവും …
പിന്നീടവിടന്നങ്ങോട്ടു അയാള്‍ ചെല്ലക്കിളിയുടെ എല്ലാ പോസ്റ്റിനുംകമന്റോടെ കമെന്റു തന്നെ …
ചെല്ലക്കിളിയെ ആരെങ്കിലും സത്യസന്ധമായി വിമര്‍ശിച്ചാല്‍ തന്റെ സകലശക്തിയും എടുത്തു വായടപ്പിക്കും അനോണിയുടെ രൂപത്തിലും ഭാവത്തിലുമടക്കം ബൂലോഗത്തയാള് വീറോടെ പോരാടി ..എന്നാല്‍ ചെല്ലക്കിളിയോ? തന്റെ സകല പോസ്റ്റിനും കമന്റുന്ന , തന്റെ വിഡ്ഢിത്തം നിറഞ്ഞ പോസ്റ്റുകള്‍ വായിച്ചു ,തന്നെ വിമര്‍ശിക്കുന്നവരില്‍ നിന്നും രക്ഷിക്കുന്ന പുതിയ ആരാധകനോട് സംസാരിക്കാന്‍ ബ്ലോഗിണി ചേച്ചിക്കും അത്യാഗ്രഹമായി.. ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ഗൂഗിള്‍ ചാറ്റില്‍ കമന്റി തുടങ്ങി..ബൂലോക വിശേഷങ്ങളും അവിടത്തെ തങ്ങള്ക്കിഷ്ട്ടമില്ലാത്തവരുടെ പരദൂഷണവും കുറ്റവും കുറവും തുടങ്ങി ഉടയ തമ്പുരാന് ഈ ലോകത്തുണ്ടാക്കിയ സകലതിനെയും അവര്‍ വിഷയങ്ങളാക്കി ..കാലത്തിനു റിവേര്‍സ് ഗിയര്‍ ഇല്ലാത്തതിനാലും ..ഫസ്റ്റ് ഗീര്‍ കേടുവരാത്തതിനാലും അത് മുന്നോട്ടു തന്നെ നീങ്ങി നായകനും നായികയും കൂടെയും …
ഈ ചെമ്പകം എന്നപേര് മാറ്റി താന്‍ ഒറിജിനല്‍ പേരില്‍ വാ’ എന്ന ആണ്‍കിളിയുടെ അഭ്യര്‍ത്ഥന ആദ്യമൊന്നും ചെവികൊണ്ടില്ലെങ്കിലും ,താന്‍ ഇടുന്ന പോസ്റ്റിലെ വിമര്‍ശനങ്ങള്‍ തടുക്കുന്ന ബോഡിഗാര്‍ഡിനെ നഷ്ട്ടപെടുത്താന്‍ ഇഷ്ടമില്ലാത്ത ചെല്ലകിളി അവസാനം ചാറ്റില്‍ കൂടി എല്ലാം സമര്‍പ്പിച്ചു .. ഊരും പേരുംതറവാടും എല്ലാം ..
ചെമ്പകമെ ചെമ്പകമേ ..നീയെന്നു മേന്റെയ്തല്ലേ …എന്ന ഹിറ്റ് ആല്‍ബം ടെലിവിഷനിലെ ഇഷ്ട്ടഗാനം പാരിപാടിയില്‍ കൂടെ അവള്‍ക്കായി ടെഡിക്കേറ്റു കൂടി ചെയ്തപ്പോള്‍ പിന്നേ എന്തിനു രണ്ടാമതൊന്നു ആലോചിക്കണം !
ചാറ്റിങ്ങ് അതിന്റെ ടോപ് ഗിയറില്‍ എത്തിയ ഒരു നാള് അയാള്‍ തന്റെ ഏറ്റവും വലിയ ആ ആഗ്രഹം അവള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു
‘എടൊ എനിക്ക് തന്നെ ഒന്ന് കാണണം ,നേരില്‍
‘എന്തിനാ ‘?
‘വെറുതേ’
താന്‍ പറഞ്ഞതനുസരിച്ച് നമ്മല് തമ്മില്‍ വളരെ ചെറിയ കിലോമീറ്റര്‍ അല്ലേ ദൂരമുള്ളൂ നീ വാ…..
പാലിലും തേനിലും ചാലിച്ച അയാളുടെ റിക്വസ്റ്റ് അവള്‍ക്ക് എങ്ങിനെ നിരസിക്കാനാവും ?
…..അങ്ങിനെ ചെല്ലക്കിളിയെ കാണാനുള്ള ആ സുന്ദര ദിനം വന്നടുത്തു .. ,രാവിലെ തന്നെതൊട്ടടുത്ത ബാര്‍ബര്‍ ഷാപ്പില് ചെന്ന് പ്രഭുദേവസ്റ്റൈലില് മുടിയും വെട്ടി ,രണ്ടു മണിക്കൂര്‍ കൊണ്ട് ഒരുവിധം മെയ്ക്കപ്പൊക്കെയിട്ടു പുറത്തിറങ്ങുമ്പോള്‍ ഭാര്യ പറഞ്ഞു
‘ദേ മനുഷ്യാ…ഇന്നാണ് ലാസ്റ്റു ഡേറ്റ് ..ഇന്നെങ്കിലും പോയി ആ ഗ്യാസ് കണക്ഷന് ഒന്ന് ശെരിയാക്കിയേക്ക് .ഇന്ന് കഴിഞ്ഞാല്‍ പിന്നേ താലൂക്കാപ്പീസില്‍ പോണം .ഏതുനേരവും ഈ കുന്ത്രാണ്ടവും ചെവിയില്‍ വെച്ച് കമ്പ്യൂട്ടറില്‍ കത്തി വെച്ചാല്‍ വിശപ്പ് മാറില്ല ,
അടുപ്പില്‍ ഊതി ഊതി എന്റെ കാറ്റ് പോകും ”…..
‘എടീ ഇന്ന് പറ്റില്ല എനിക്ക് ടൌണില്‍ ഒരു മീറ്റിംഗ് ഉണ്ട് ഞാന്‍ പോണു’ പിന്നേ ..അവളുടെയൊരു ഗ്യാസ് …താലൂക്കാപ്പീസ് നാളെയും കാണും ചെല്ലക്കിളി ഇന്നേ കാണൂ ..
മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ താന്‍മനസ്സില്‍ താലോലിച്ച ചെമ്പകമാകുന്ന തരുണീമണിയെ കാണാന്‍ ടൌണിലെ ഷോപ്പിംഗ്മാളിലേക്ക് കുതിച്ചു ….’കാത്തിരിപ്പിന്റെ വേദന ‘എന്നൊക്കെ ചിലസാഹിത്യകാരന്മാര് പറഞ്ഞത് ഇതിനാണ് എന്ന് അയാള്‍ക്കപ്പോള്‍ തോന്നി ..മണിക്കൂറുകള്‍ കാത്തിരുന്നിട്ടും അവളെ കാണാതായപ്പോള്‍ തന്നെ ചെല്ലക്കിളി പറ്റിച്ചു എന്ന് പല തവണ അയാള്‍ മനസ്സില്‍ പറഞ്ഞു . ‘ഒരു പക്ഷെ ഇനി അവള് തന്നെ കാത്തിരുന്നു തിരിച്ചു പോയിരിക്കുമോ??.അങ്ങിനെയും അയാള്‍ക്ക് സംശയം തോന്നി കാത്തിരിപ്പ് മടുത്തു തുടങ്ങിയപ്പോഴാണ് അയാള്‍ തൊട്ടടുത്തെ ബഞ്ചില്‍ ഇരിക്കുന്ന വൃദ്ധയെ ശ്രദ്ധിച്ചത്. അവരും ആരെയോ കാത്തിരുന്നു മുഷിഞ്ഞ പോലെ. അയാള്‍ക്ക് സംശയമായി.
അയാള്‍ നയത്തില്‍ ആ സ്ത്രീയോട് ചോദിച്ചു.
‘നിങ്ങള്‍ ഇവിടെ വന്നിട്ട് കുറെ നേരമായോ ?’
‘അതേ. ഒരാള്‍ വരാമെന്ന് പറഞ്ഞിരുന്നു.’
‘ആരാ മകനാണോ’.?
‘അല്ല ഒരു സുഹൃത്ത്’ഇത് വരെ ഞാന്‍ കാണാത്ത ഒരാള്‍ ‘
‘ഓഹോ അപ്പോള്‍ നിങ്ങള്‍ അവരെ ഇതുവരെ കണ്ടിട്ടില്ലേ ?
ഇല്ല. എഴുത്തിലൂടെയുള്ള പരിചയമേയുള്ളൂ .
അയാള്‍ക്ക് അത്ഭുതമായി . എന്തൊരു സാമ്യത. ഞാനും ഇതു പോലെ ഒരു സുഹൃത്തിനെ അന്വേഷിച്ചാണല്ലോ വന്നത്. കാത്തിരിപ്പിന്റെ മുഷിപ്പ് അവരുടെ മുഖത്തും പ്രകടമായിരുന്നു
‘ഇനിയും കാത്തിരിക്കാന്‍ വയ്യ. അയാള്‍ വരുമെന്ന് തോന്നുന്നില്ല’. ‘ഞാന്‍ പോണു തീരെ വയ്യ,കാണണമെന്നു കാലുപിടിച്ചു പറഞ്ഞപ്പോള്‍ വന്നതാ ‘
‘അപ്പോള്‍ കാണാട്ടോ ‘.. അവര്‍ എഴുന്നേറ്റു ബാഗില്‍ നിന്നും ഒരു തുണ്ട് കടലാസില്‍ എന്തോ എഴുതി കയ്യില്‍ കൊടുത്തിട്ട് അയാളോട് പറഞ്ഞു. ‘ ഇതാണ് എന്റെ ബ്ലോഗ്. സമയം കിട്ടുമ്പോള്‍ ഒന്ന് സന്ദര്‍ശിക്കൂ’. അത്രയും പറഞ്ഞു അവര്‍ സ്ഥലം വിട്ടു. ‘ഹും ഒരു ബ്ലോഗ് കുഴിയിലേക്ക്ക്കെടുക്കാനായിട്ടും കിളവി ഇന്റര്‍നെറ്റില്‍ കറങ്ങുന്നു ‘ അതും പറഞ്ഞു അയാള്‍ അലസാമായി അയാള്‍ ആ കടലാസിലേക്ക് നോക്കി. വെണ്ടക്കാ അക്ഷരത്തില്‍ അതില്‍ കുറിച്ചിരിക്കുന്നു പ്ലീസ് വിസിറ്റ് ‘ചെമ്പകംബ്ലോഗ് സ്പോട്ട് ഡോട്കോം’..
157 total views, 1 views today