Pleasure
Genre : Adult ഡ്രാമ 🔞
Language : English
Year : 2021
ബ്രിട്ടീഷ് ഫിലിം അവാർഡിന് നോമിനേഷൻ കിട്ടിയ അഡൾട്ട് ഡ്രാമ സിനിമയാണിത്. സ്വിഡനിൽ നിന്നും ലോസ്റ്റ് അഞ്ചൽസിന്റെ അഡൾട്ട് സിനിമ,പോൺ വീഡിയോ നിർമ്മാണ മേഖലയിലേക്ക് വലിയൊരു നടി ആവാൻ എത്തിയതാണ് ബെല്ല ചെറി എന്നാ പെൺകുട്ടി.ജീവിത സാഹചര്യം കൊണ്ട് ഇതിലേക്ക് എത്തുന്ന ഏതൊരാളെ പോലെ അവൾക്കും ഇതിലെ കഷ്ടപ്പാടുകളെ കുറിച്ച് അറിവില്ലായിരുന്നു. അവൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ മാത്രം പോൺ വിഡിയോകൾ ചെയുന്ന അവൾ പതുക്കെ കൂടുതൽ വലിയ രീതികൾ ഇതിലേക്കു കൊണ്ട് വന്നാൽ മാത്രമേ വലിയൊരു പോൺ സ്റ്റാർ ആവാൻ തനിക്ക് കഴിയുക ഉള്ളു എന്ന് മനസിലാകുന്നതും തുടരുന്നുള്ള സംഭവങ്ങളുമാണ് സിനിമ.
പോൺ മേഖലയിലെ വലിയ നടിമാർ അനുഭവിക്കുന്ന സാമ്പത്തിക ഭദ്രതയും അവർക്ക് കിട്ടുന്ന നിലയും വിലയുമൊക്കെ കണ്ട് അവരെ പോലെ ആകാൻ കൊതിക്കുന്ന ബെല്ല ചെറിയുടെ കഷ്ടപ്പാടുകളും പലരും കുറച്ചു നേരത്തെ ആനന്ദത്തിനായി കണ്ടു മറക്കുന്ന വീഡിയോകൾ സൃഷ്ട്ടിക്കുന്നത് എങ്ങെയാണ് എന്നൊക്കെ വ്യക്തമായി കാണിച്ചിട്ടുണ്ട് സിനിമയിൽ.ബെല്ല ആയി എത്തിയ സോഫിയുടെ മികച്ച പ്രകടനവും ഇമോഷണൽ രംഗങ്ങളും നന്നായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു അഡൾട്ട് ഫിലിം എന്നതിലുപരി അതിന്റെ ചിത്രികരണവും ആരുമറിയാത്ത പിന്നാമ്പുറങ്ങളും ഇ ചിത്രത്തിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ താല്പര്യമുള്ളവർക്ക് കാണാവുന്നതാണ്.
Disclaimer – This is for informative & entertainment purpose only. I do not own the images and/or videos used in the review.Consider as a fair usage, No copyright infringement intended.