ഷാ കൊട്ടാരക്കര

ജൂലൈ എട്ടിന് പ്യാലി റിലീസാവുന്നു; അനശ്വര നടൻ എൻ എഫ് വർഗീസിന്റെ പേരിലുള്ള ബാനറിന്റെ സിനിമയിലെ മാമുക്കോയയുടെ ക്യാരക്ടർ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ടീസറും തരംഗമാവുന്നു.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിടപറഞ്ഞകന്ന അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ദുൽഖർ റെഫറൻസുമായി എത്തിയിരിക്കുന്ന ടീസർ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് പകരുന്നത്. ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിർമ്മാതാവ് – സോഫിയ വര്‍ഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ – ജിജു സണ്ണി, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റിങ് – ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ – ഗീവർ തമ്പി, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം – സിജി തോമസ്, കലാ സംവിധാനം – സുനിൽ കുമാരൻ, വരികൾ – പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് – അജേഷ് ആവണി, പി. ആർ. ഓ – പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, നൃത്ത സംവിധാനം – നന്ദ, ഗ്രാഫിക്സ് – WWE, അസോസിയേറ്റ് ഡയറക്ടർ – അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് – ഫസൽ എ. ബക്കർ, കളറിസ്റ്റ് – ശ്രീക് വാരിയർ, ടൈറ്റിൽസ് – വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ – സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ – വിഷ്ണു നാരായണൻ.

Leave a Reply
You May Also Like

“ഒരുപാട് പേരുടെ കൂടെ കിടന്നും ഇടപഴകിയും അഭിനയിക്കേണ്ടി വന്നു, അതുകൊണ്ടു അങ്ങനെയൊരു വിളിപ്പേരും കിട്ടി “, അനന്തഭദ്രത്തിലെ റിയാ സെൻ പറയുന്നു

അഭിനേത്രിയും മോഡലുമാണ് റിയ സെൻ. ഒരു അഭിനയ പാരമ്പര്യമുള്ള കുടുംബത്തിലാണ് റിയ ജനിച്ചത്. തന്റെ മുത്തശ്ശിയായ…

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

ഒരു പിടി മികച്ച ത്രില്ലർ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് ജിത്തു ജോസഫ്

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ് ?

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി…

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

തെന്നിന്ത്യയുടെ പ്രിയതരമാണ് നിത്യ മേനൻ . ഇപ്പോൾ താരം സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ വളരെ…