കോവിഡ് കാലത്ത് സ്ത്രീകൾ ഇവിടെയുണ്ട്

54

കോവിഡ് കാലത്ത് സ്ത്രീകൾ ഇവിടെയുണ്ട്

Pm Athira Pm

കോവിഡ് കാലത്ത് സ്ത്രീകൾ എവിടെയായിരുന്നു എന്ന ചോദ്യം പിൽകാലത്ത് ചില വായsപ്പിക്കൽ ചോദ്യങ്ങളായി ഉയർന്ന് വരാൻ ഇടയുണ്ട് എന്നത് കൊണ്ടാണ് ഇങ്ങനെ ചില അടയാളപ്പെടുത്തൽ ശ്രമങ്ങൾ .പ്രളയാനന്തരം ആ ചോദ്യം നേരിടേണ്ടി വന്നിരുന്നു;
മതില് കെട്ടാനുണ്ടായ ഉത്സാഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കണ്ടില്ലല്ലോ എന്ന വസ്തുതാ രഹിതമായ അനാവശ്യ വിമർശനങ്ങൾ സ്ത്രീകൾക്ക് നേരെ ചിലരെങ്കിലും ഉയർത്തിയിരുന്നു.ഇന്ന് ആളുകൾ വീടിന് പുറത്തിറങ്ങാതെ ഇരിക്കുമ്പോൾ വീട്ടിലെ എല്ലാ പണികളും ചെയ്ത് ഇരിക്കുമ്പോഴും സ്ത്രീകൾ നടത്തുന്ന ചില ഇടപെടലുകളെ കാണാതെ പോകാരുത്.ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ വിവിധ തലത്തിലുള്ള കമ്മിറ്റികളുടെ വാട്സപ്പ് ഗ്രൂപ്പുകളിൽ നിറയുന്ന ചിത്രങ്ങളും വാർത്തകളും
അഭിമാനം ഉണ്ടാക്കിയ ദിവസങ്ങൾ.വീട്ടിലിരുന്ന് വിവിധ പ്രായ ഗണത്തിൽ പെട്ട സ്ത്രീകൾ തയ്യൽ മിഷ്യനിൽ തുണികൊണ്ടുണ്ടാക്കുന്ന വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക്കുകൾ നിർമ്മിക്കുന്നു .നൂറു കണക്കിന് മാസ്ക്കുകൾ സംഘടനാ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർക്ക് കൈമാറുന്ന വിവിധ ചിത്രങ്ങൾ.കമ്യൂണിറ്റി കിച്ചണുകളിലേക്ക് അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന നിലക്ക് നടത്തുന്ന സംഭാവനകൾ.ആയിരം രൂപ മുതൽ സംഭാവന ചെയ്ത കമ്മിറ്റികൾ,ക്ഷേമ പെൻഷനുകളിൽ നിന്നും സംഭാവന ചെയ്ത വിധവകൾ, വാർദ്ധക്യകാല പെൻഷനിൽ നിന്നും സംഭാവന ചെയ്തവർ .വിഭവങ്ങൾ സമാഹരിച്ച് നൽകുന്നതിലെ വൈവിധ്യം.വീട്ടുവളപ്പിൽ തലോലിച്ച് വളർത്തിയ മത്തനും, കുമ്പളവും ചീരയും വരെ ക്ഷാമകാലഭീതിയെ മറികടന്ന്
കമ്യൂണിറ്റി കിച്ചനിലേക്ക് എത്തി.തേങ്ങ സംഭരിച്ച് നൽകിയ ഗ്രാമീണ കമ്മിറ്റികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
നഗരത്തിലെ കമ്മിറ്റികൾ ഒരോ മുറി ചിരകിയ തേങ്ങ വീതം വിവിധ വീടുകളിൽ നിന്നും സംഭരിക്കുന്നു.കടലോര മേഖലയിലെ സ്ത്രീ സഖാക്കൾ മുരിങ്ങ ഇലകൾ സംഭരിച്ച് കമ്യൂണിറ്റി കിച്ചനിൽ എത്തിക്കുന്നു.സാമൂഹ്യ വ്യാപനം തടയാൻ ഓൺലൈൻ ജാഗ്രതാ സെല്ലുകളായി പ്രവർത്തിക്കുന്ന സ്ത്രീകൾ 24 മണിക്കുറും സേവന സജ്ജർ.മുഖ്യമന്ത്രി പറഞ്ഞത് അവർ ഉറപ്പ് വരുത്തുന്നു.
പട്ടിണി കിടക്കുന്നവർ ഉണ്ടാകരുത് എന്നതിൽ.ഗ്രാസ്റൂട്ട് ലവലിലുള്ള സ്ത്രീകളുടെ ബന്ധം ഭക്ഷണം ഇല്ലാതായി പോകുന്ന അടുക്കളകളെ തിരിച്ചറിയാനും സംഘടനാ പ്രവർത്തനം നൽകിയ സാമൂഹ്യ ബന്ധങ്ങളെഅത്തരം അടുക്കളകളിലേക്ക്
ഭക്ഷണ സാമഗ്രികൾ എത്തിക്കാനുള്ള ഇടപെടലുകളായും മാറുന്നു.പുറത്തിറങ്ങുന്ന മനുഷ്യരെ അവർ സ്നേഹപൂർവ്വം വിലക്കുന്നു.
അപകടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നു.മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി ഓൺലൈൻ കൗൺസലിംഗ് സംവിധാനം ലഭ്യമാക്കുന്നു.ക്വാറൻറയിനിലെ മനുഷ്യരോട് കൂടെയുണ്ട് ഒരു വിളിപ്പുറത്ത് എന്ന് സമാധാനിപ്പിക്കുന്നു.സ്ത്രീകൾക്കായി ഓൺലൈൻ ക്വിസ് ഉൾപ്പെടെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നു .പരമാവധി ഇടങ്ങളിൽ ഹാൻ്റ് വാഷ് കൗണ്ടർ സ്ഥാപിക്കുന്നു .
നഗരമധ്യത്തിലും പ്രധാന കേന്ദ്രങ്ങളിലും വീട്ടുമുറ്റത്തെ ഗേറ്റിൽ വരെയും .ഹാൻ്റ് സാനിറ്റൈസർ ചുരുങ്ങിയ
ചിലവിൽ നിർമിക്കുന്നു .AIDWA എന്ന സംഘടനയുടെ ഇത്തിരി വട്ടത്തിൽ കണ്ട ചിത്രങ്ങളാണിവ.അതിനു പുറത്തുമുണ്ട്പ ലവിധത്തിൽ .പുറത്തുള്ള ലോകം ലോക്ഡൗണിലേക്ക് പോകുമ്പോൾ ചുറ്റുമുള്ളവർക്കായി പ്രകാശം പരത്തുന്ന സ്ത്രീകൾ ഏറെ .
എല്ലാ പ്രാരാബ്ധങ്ങൾക്ക് നടുവിൽ നിന്നും ഒരു മടിയുമില്ലാതെ സാലറി ചാലഞ്ച് ഏറ്റെടുത്ത സുഹൃത്തുക്കൾ .സർക്കാറിൻ്റെ സേവന സന്നദ്ധരായ വളണ്ടിയർമാരായി ഇറങ്ങി തിരിച്ചവർ ഈ ദിവസങ്ങളിൽ ഒരു ഗുഡ് മോണിംഗ് പറയുമ്പോൾ കൺതടങ്ങളിൽ കറുപ്പ് പടരുമ്പോഴും മുഖത്തെ വിടർന്ന ചിരി മാറാത്ത മൂവാറ്റുപുഴ ജനറൽ ആശുപത്രി സുപ്രണ്ട് ആശ ചേച്ചി (ഡോ. ആശ വിജയൻ)
സ്വന്തം ആശുപത്രിയുടെ ഒരു ഫ്ലോർ കോവിഡ് വാർഡിനായി വിട്ടുകൊടുത്ത കാഞ്ഞങ്ങാട് ലക്ഷ്മി മേഘൻ ആശുപത്രിയിലെ
റേഡിയോളജിസ്റ്റും ആത്മമിത്രവുമായ ശീതു(ഡോ. ശീതൾ സി.എം) ഇന്ന് മുതൽ പ്ലസ്ടു കാല സഖിമാരിൽ ഒരാളായ ദിവ്യ ക്വാറൻ്റയിനാലാണ്.പതിനാല് ദിവസത്തെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി കോവിഡ് വാർഡിലെ സേവനത്തിനു ശേഷം ..
അവൾടെ കൈ കുഞ്ഞിനെ കാണാതെ 28 ദിവസം.അങ്ങനെ എത്ര ആരോഗ്യ പ്രവർത്തകരായ സ്ത്രീകൾ.രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗബാധിതയായി പിന്നീട് രോഗം ഭേദമായി ക്വാറൻ്റയിൽ പോകുമ്പോൾ തിരിച്ച് വന്ന് കോവിഡ് വാർഡിൽ സേവനം അനുഷ്ഠിക്കാം എന്ന് പറയുമ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ഇച്ഛാശക്തിയുടെ ആ ചിരിയുണ്ടല്ലോ.ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ മുതൽ ഇങ്ങോട്ട് ചക്കും കടവിലെ വീട്ടിലിരുന്ന് മുരിങ്ങ ഇല തൊല്ലിയ സ്ത്രീകൾ വരെ നടത്തുന്ന ചില കരുതലുകൾ; മറ്റുള്ളവർക്കായി നടത്തുന്ന ഇടപെടലുകൾ ഇവ അടയാളപ്പെടുത്താതെ പോയാൽ ഭാവിയിൽ കോവിഡ് കാലത്ത് പെണ്ണുങ്ങൾ എവിടെ എന്ന ഊള ചോദ്യങ്ങൾക്ക് മുന്നിൽ നമ്മൾ മിണ്ടാതെ ആയി പോകും.പല വിധ ചാലഞ്ചുകൾ നടക്കുന്ന സ്ഥിതിക്ക് വേണമെങ്കിൽ നമുക്കിത് ഒരു ചാലഞ്ച് ആയി എടുക്കാം