പീഡോഫീലിയ ക്രൈം, നദിക്കുപുറമെ മാനവികതയുടെ വക്താവായി നടന്ന നാമൂസും കുറ്റക്കാരൻ

2191

മാതാപിതാക്കളുമായുള്ള സൗഹൃദം മുതലെടുത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം, നദിക്കൊപ്പം നാമൂസും ഉണ്ടെന്നു സോഷ്യൽ മീഡിയയിൽ നിറയെ പോസ്റ്റുകൾ ആണ്. നാമൂസ് എന്നത് തൂലികാനാമം ആണ്. ശരിക്കുള്ള പേര് മൻസൂർ എന്നാണു. ആശാൻ സോഷ്യൽ മീഡിയയിൽ ഏറെക്കാലമായി സഹൃദയന്റെ പരിവേഷത്തിൽ വിലസിയിരുന്ന ആളാണ്. പ്രവാസജീവിതം, എഴുത്തു, ഒടുവിൽ നാട്ടിൽ വന്നിട്ട് സൂചിക എന്ന പ്രസാധന സംരംഭം, ഏറ്റവുമൊടുവിൽ എത്തി നിൽക്കുന്നത് ലൈംഗിക അരാജകവാദി, പീഡോഫീലിയ ക്രിമിനൽ. . ഇദ്ദേഹത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരം അറിയുന്നതുമുതൽ സുഹൃത്തുക്കൾക്ക് ഞെട്ടലാണ്. കാരണം ഇയാൾ മാനവികതയുടെ മകുടോദാഹരണം ആയിരുന്നു എല്ലാര്ക്കും. ഡോക്ടർ മനോജ് വെള്ളനാടിന്റെ കുറിപ്പ് വായിക്കാം .

മനോജ് വെള്ളനാട്

നാമൂസിനെ (നാമൂസ് പെരുവള്ളൂർ) ബ്ലോഗ് കാലം മുതലാണ് പരിചയം. കഴിഞ്ഞ 3-4 വർഷമായി ഫോൺ വഴിയും ബന്ധമുണ്ട്. നേരിട്ട് കണ്ടിട്ടില്ല, ഇപ്പോഴും. എന്നാലും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ, ശാസ്ത്രബോധം, പുരോഗമനചിന്തയൊക്കെയുള്ള ഒരു എഴുത്തുകാരൻ എന്ന നിലയിലും നേരിട്ടറിയാവുന്ന സമാന കാഴ്ചപ്പാടുള്ള ധാരാളം നല്ല സുഹൃത്തുക്കൾ മ്യൂച്വൽ ഫ്രണ്ട്സ് ആണെന്നതും ആ ബന്ധം ബലപ്പെടുത്തി.

May be an image of 1 person and textഗൾഫിലായിരുന്ന നാമൂസ് നാട്ടിലെത്തി സൂചിക എന്ന പേരിൽ പുസ്തകവിതരണം തുടങ്ങിയപ്പോഴും അതിലൂടെ പുസ്തകങ്ങൾ വാങ്ങിയും പലർക്കും സൂചികയെ പരിചയപ്പെടുത്തിയും കൂടെ നിന്നു. സുഹൃത്ത് എന്നതിനപ്പുറം അക്ഷരസ്നേഹിയായ അതിലൂടെ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നൊരാളെ ആവും വിധം സഹായിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. സൂചിക ബുക്സ് പ്രസാധകരംഗത്തേക്ക് കടന്നപ്പോൾ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലൊന്ന് എൻ്റെ ഐൻസ്റ്റീൻ്റെ തലച്ചോറായതും അതേ കാരണത്താലാണ്. ആ പുസ്തകവും മറ്റു പുസ്തകങ്ങളും പുസ്തകമാവാനും പരമാവധി വിറ്റഴിക്കാനും ആവും വിധം ഞാനും സഹായിച്ചിരുന്നു.

പുസ്തകം മൂന്നാം പതിപ്പിറക്കാൻ പോകുന്ന കാര്യം ഈയടുത്ത് വിളിച്ചപ്പൊൾ പറഞ്ഞിരുന്നു. സാമ്പത്തികമായി ഇപ്പോൾ കുറച്ചു മെച്ചപ്പെട്ടുവെന്നും അതുകൊണ്ട് പുസ്തകത്തിൻ്റെ റോയൽറ്റി തരാൻ ഉദ്ദേശിക്കുന്നുവെന്നുമൊക്കെ പറഞ്ഞു. ഒരാൾ ഒറ്റയ്ക്ക് ഒരു പ്രസാധക സംരംഭമുണ്ടാക്കി രക്ഷപ്പെട്ടതിൽ, അതിനു കൂടെ നിന്നതിലൊക്കെ എനിക്കും കുറച്ച് സന്തോഷമൊക്കെ തോന്നിയതാണ്.
ആ സന്തോഷമെല്ലാം ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇത്രയും കാലം സ്നേഹത്തോടെ ചേർത്ത് നിർത്തിയിരുന്നത് ഒരു ചൈൽഡ് സെക്സ് അബ്യൂസറെ ആണെന്നറിഞ്ഞത് വളരെ വലിയ സങ്കടത്തോടെയാണ്. അത്രയ്ക്കും ഞെട്ടലോടെയാണ്. പക്കാ ക്രിമിനൽ.

ഇരയായ കുട്ടി ആരാണെന്ന് പോലും അറിയില്ല. അറിയണ്ടാ. പക്ഷെ അതൊരു വെറും ആരോപണം അല്ലാന്ന് മാത്രം അറിയാം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരാളും എൻ്റെ കൺസപ്റ്റിൽ മനുഷ്യഗണത്തിൽ പോലും പെടുന്നവരല്ലാ. അവരെ ഒറ്റപ്പെടുത്തേണ്ടത്, തനിനിറം തുറന്ന് കാണിക്കേണ്ടത് കടമയാണ്.

നാമൂസെന്ന ക്രിമിനലുമായോ അയാളുടെ സൂചിക ബുക്സുമായോ എനിക്കിനി യാതൊരു ബന്ധവുമില്ല. അതുമൂലം എൻ്റെ പുസ്തകത്തിനുണ്ടാവുന്ന നാശമോ നഷ്ടമോ അതെന്തായാലും ആ കുട്ടിയ്ക്കുണ്ടായ മാനസിക വിഷമത്തിൻ്റെ ലക്ഷത്തിലൊന്ന് പോലുമില്ലാ. ആ പുസ്തകം തന്നെ ഇല്ലാതായാലും ഒരു വിഷമവുമില്ല. അതുകൊണ്ട്, ഞാൻ കാരണം ആരെങ്കിലും അയാളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, അതിനിയും തുടരുന്നെങ്കിൽ അതൊക്കെ ഇനി സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം തുടരുക.
ഈ വിഷയത്തിൽ അയാൾക്കെതിരെ നിയമനടപടിക്ക് ആ കുട്ടിയുടെ വീട്ടുകാർ തയ്യാറെങ്കിൽ അവർക്കൊപ്പം ഞാനുമുണ്ട്.. ഇങ്ങനൊരാളെ മാന്യതയുടെ മുഖംമൂടിയും ധരിച്ച് നടക്കാൻ അറിയാതെയെങ്കിലും കൂട്ടുനിന്നെങ്കിൽ അതിനൊരു പ്രായച്ഛിത്തമാകട്ടെ..


ഈ വിഷയത്തെ കുറിച്ച് Sree Kala Prakasan എഴുതുന്നു

നദി ( നദീർ ) വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളിൽ ഒന്നും കാണാത്ത ഒരാൾ കൂടെയുണ്ട് നാമൂസ് എന്ന പേരിൽ അറിയപ്പെടുന്ന മൻസൂർ. കഴിഞ്ഞ പത്തു വർഷങ്ങളായി അവനെ അറിയാം. ദാരിദ്ര്യത്തിൽ നിന്ന സമയത്തു സഹായിച്ചിട്ടുണ്ട്, സൂചിക ബുക്സ് തുടങ്ങിയ സമയത്തു ഉൾപ്പെടെ പല സാഹചര്യങ്ങളിലും ഒപ്പം നിന്നിട്ടുണ്ട്. പല സുഹൃത്തുക്കളെയും തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നുള്ളത് അവരുടെ മിടുക്ക് ആണോ എന്റെ കഴിവില്ലായ്മയാണോ എന്നറിയില്ല. ഇനിയും എഴുതിയില്ലായെങ്കിൽ എന്റെ നൈതികത എനിക്ക് നഷ്ടമാകും.

നദിയിലോ നാമൂസിലോ ഒതുങ്ങി പോകുന്നതല്ല ഇതിന്റെ വേരുകൾ. ലിബറലിസത്തിന്റെയും ഇടതു പൊളിറ്റിക്സിന്റെയും ഇടങ്ങളിലേക്ക് ആരും അറിയാതെ നുഴഞ്ഞു കയറിയിട്ടുള്ള നിരവധി ലൈംഗിക അരാജകവാദികൾ ഉണ്ട്. അവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരകളെ കിട്ടുകയെന്ന ഉദ്യമത്തിന് വേണ്ടിയാണ് പുരോഗമന, ഇടതു ഇടങ്ങൾ അവർ ഹൈജാക്ക് ചെയ്തു തങ്ങളുടേതാക്കുന്നതു. പല പുരോഗമന സമരങ്ങളും അവരിലേക്ക് ചുരുങ്ങി പോവുകയും യഥാർഥ ലക്ഷ്യങ്ങൾ കാണാതെ പോവുകയും ചെയ്യുന്നുണ്ട്. ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. അറിഞ്ഞാലും മിണ്ടുകയുമില്ല .

ലിബറൽ ആയി നിൽക്കുന്ന സ്ത്രീകളും അവരുടെ പെൺകുഞ്ഞുങ്ങളും ആണ് ഇവരുടെ ടാർഗറ്റ്. പുരുഷ സ്ത്രീ ബന്ധങ്ങളെ കുറിച്ചൊക്കെ ഇവർ വാചാലരാവും. അങ്ങ് ഉഗാണ്ടയിലെ ഏതെങ്കിലും പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നതിനു എതിരെ പോലും എഴുതിക്കളയും. സ്ത്രീ വിമോചനത്തിനായി സ്ത്രീയേക്കാൾ കൂടുതൽ ഫിലോസഫി പറഞ്ഞു കളയും. കൂട്ടിനായിട്ട് നീഷേ, ദെറീദ തുടങ്ങി സകല ബൗദ്ധികതയും കുടഞ്ഞിടുകയും ചെയ്യും . ഒന്നടുത്തു സംസാരിച്ചു തുടങ്ങിയാൽ “പ്രണയം” ബാധിക്കുകയും പിറ്റേന്ന് മുതൽ “കളി” ചോദിച്ചു തുടങ്ങുകയും ചെയ്യും. ഇവരോട് താൽപ്പര്യം ഇല്ലെന്നു പറഞ്ഞാലും നിരന്തരമായി follow ചെയ്തു കൊണ്ടേയിരിക്കും. പെണ്ണിനെ സംബന്ധിച്ച് ഇതവളോട് മാത്രെമേ ചോദിച്ചിട്ടുള്ളൂ എന്ന് ഉറപ്പിലും ആയിരിക്കും. വീഴുന്നവരും ഉണ്ട് വീഴാതെ വഴുതുന്നവരുമുണ്ട്.

ഇനി അടുത്ത കൂട്ടർ പീഡോഫീലിയ ഉൾപ്പെടെയുള്ള സകല ലൈംഗിക വൃത്തികേടുകളെയും ഫിലോസഫിയിലൂടെ ന്യായീകരിച്ചുകളയും. ഇവരുടെയൊപ്പം നിൽക്കാൻ പെൺകുട്ടികളും ഉണ്ടെന്നുള്ളതിൽ നിന്നും എത്രമാത്രം കരിഷ്മ ഇവർ provide ചെയ്യപ്പെടുന്നുണ്ടെന്നു മനസിലാകും. എവിടെയെന്തു ക്രൈം നടന്നാലും Foucault , Camus തുടങ്ങി സാർത്രിന്റെ existentialism വരെയെത്തിച്ചു പിടിച്ചു ന്യായീകരിക്കും. ഒരല്പ്പം വായനയൊക്കെ ഉള്ള പെൺകുട്ടികളെ ആശയക്കുഴപ്പത്തിൽ ചാടിച്ചു ഇവരുടെയൊപ്പം കൂട്ടുകയും ചെയ്യും. ഈ കേസിലും ന്യായങ്ങളുമായി അവരിറങ്ങിയിട്ടുണ്ട്.

ഈ ഒരു sexual അനാർക്കിസത്തിനു എതിരെ ആയിരിക്കണം പെണ്ണ് പോരാടേണ്ടത്. ഒരു ആറു മാസത്തിനപ്പുറം ഈ രണ്ടു പേര്( നദിയും നാമൂസും ) വിസ്‌മൃതമാവുകയും പൊതുവിടങ്ങൾ അപ്പോഴും ഇവരെ പോലെയുള്ളവർ കൈയടക്കുകയും ചെയ്തു കൊണ്ടിരിക്കും. ഇടതു പക്ഷം ശ്രദ്ധിക്കുക. ഇത്തരക്കാർ ഇടതു മുഖം മൂടി ധരിച്ചു കടന്നു കൂടാൻ സാധ്യതയുണ്ട് . അതിനെ ചെറുത് നിൽക്കേണ്ടത് സഖാക്കളുടെ ആവശ്യമാണ്. സഖാക്കളെന്നു പറഞ്ഞു സംരംക്ഷിക്കാൻ നിൽക്കരുത്. കാരണം നാളെ ഇവരുടെ ഇര നിങ്ങളുടെ വീട്ടിലെ പെൺകുട്ടികൾ ആയിരിക്കും. ഞങ്ങൾ സ്ത്രീകളിലെ ഉയർന്ന മാനവിക ബോധവും, സ്നേഹവും, കരുണയും ഒക്കെയാണ് മൈരുകളെ നിന്നെയൊക്കെ ഒപ്പം ചേർത്ത് നിർത്തുന്നത്. അല്ലാതെ ” കളിക്കാൻ ” ഉള്ള ആഗ്രഹം കൊണ്ടല്ല.


Shamsudheen Pokkar

സൗഹൃദങ്ങളിൽ നിന്ന് പിരിവെടുത്തു ‘സൂചിക ബുക്സ്’ എന്ന സ്ഥാപനം തുടങ്ങി, ഇപ്പോൾ കരിപ്പൂർ May be an image of 1 person and text that says "paedophile"എയർപോർട്ട് പരിസരത്തുള്ള ‘കരുവാങ്കുന്ന്‌’ എന്ന ഗ്രാമത്തിലുണ്ട്. ‘കരുവാങ്കല്ല്സാംസ്കാരിക വേദി’ (കൊസാവ) എന്ന ഗ്രാമീണ സംഘടനയുടെ സെക്രട്ടറിയാണ് എന്നാണറിവ്. (ഈ അടുത്തനാൾവരെ സൂചിക ബുക്സിന്റെ പുരോഗതിയ്ക്കായി ഖത്തർ സൗഹൃദങ്ങളിൽ നിന്ന് പണപ്പിരിവ് തുടർന്നു). കുഞ്ഞുങ്ങളെ നശിപ്പിക്കാൻ തക്കം നോക്കി നടക്കുന്ന, അമർ അക്ബർ ആന്റണി എന്ന സിനിമയിലെ വി.കെ.ശ്രീരാമൻ അവതരിപ്പിച്ച ‘മാഷ്’ എന്ന നീച കഥാപാത്രത്തെ ഓർമയില്ലേ .അത്തരമൊരു നീച ജന്മമാണ് ഈ നാമൂസ് പെരുവള്ളൂർ എന്ന് ഇപ്പോൾ ബോധ്യം വന്നിരിക്കുന്നു.
സാമൂഹ്യ ജീവിതത്തിന്റെ യാതൊരുവിധപരിസരത്തും ഈ നികൃഷ്ടജീവിയെ അടുപ്പിക്കരുതെന്നു പൊതുസമൂഹത്തോടു മുന്നറിയിപ്പ് നൽകുന്നു.


Regina Noorjahan

നടപ്പു ചർച്ചകളിൽ ഒന്നും മിണ്ടാതെ നിൽക്കുന്നത് ഇജ്ജാതികളെ കുറച്ച് നാൾ മുന്നേ തന്നെ എടുത്ത് തോട്ടിൽ കളഞ്ഞിട്ടുണ്ടല്ലോ എന്ന ആശ്വാസത്തിൽ ആണ് . ഏതവസ്ഥയിലും കുഞ്ഞുങ്ങളെ തൊട്ടു കളിക്കുന്ന ക്രൂരജന്തുക്കൾക്കൊപ്പം ഇല്ല . ഒന്ന് രണ്ടു സുഹൃത്തുക്കൾ ഇൻബോക്സിൽ വന്ന് അന്വേഷിച്ച ഒരു കാര്യം ഉളളത് കൊണ്ടാണ് വരുന്നത് . ഇതിൽ പറഞ്ഞു വരുന്ന പുസ്തക പ്രസാധകൻ ഈയടുത്ത് പാലക്കാട് വരികയും യദൃശ്ചയാ കാണുകയും ഉണ്ടായി .മുൻപ് തിരുവനന്തപുരത്ത് വെച്ച് നടന്ന സുഹൃത്തിന്റെ പുസ്തക പ്രകാശനത്തിലും അതേ കക്ഷി വന്നിരുന്നു .ഒപ്പം ഫോട്ടോയും ഉണ്ട് . പന്ത്രണ്ടു വർഷത്തെ ബ്ലോഗ് പരിചയം എന്ന നിലയ്ക്ക് അയാൾ പോസ്റ്റ് ഇട്ടുമിരുന്നു . ഒരു ജീവിത കാലത്തെ ആത്മ ബന്ധം ഉള്ള ആൾ ആണെങ്കിൽ പോലും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന മനുഷ്യരെ മനുഷ്യരായി കാണാൻ സാധിക്കില്ല . അതിനാൽ തന്നെ നാമൂസ് എന്ന മൻസൂർ ആരോപിതനായി നിൽക്കുന്ന സാഹചര്യത്തിൽ ഒരു ഖേദവുമില്ലാതെ പരിചയത്തിന്മേലുള്ള ആ സൗഹൃദം റദ്ദ് ചെയ്യുന്നു . മുസ്ലിം സ്വത്വവും ഇരവാദവും പുരോഗമനവും ഒരേ നുകത്തിൽ കെട്ടി വലിക്കുന്ന ഇത്തരം ആളുകളെ സംശയത്തോടെ തന്നെ ആണ് കണ്ടിരുന്നത് . മുൻപ് മഞ്ച് വിഷയത്തിൽ ഫീഡിലൂടെ പോകുന്ന പോസ്റ്റുകളുടെ വയലൻസ് ഉണ്ടാക്കിയ ട്രോമ നന്നായി ഓർമ്മയുണ്ട് . അന്ന് ഉണ്ടായ റിഫ്ലെക്സ്‌ ആക്ഷൻ കുറെ unfriending ആണ് . അതിൽ സന്തോഷം തോന്നുന്നു ഇപ്പോൾ .
ഏതവസ്ഥയിലും കുട്ടികൾക്കൊപ്പമാണ് ..നീചരായ മുതിർന്നവർക്കൊപ്പം അല്ല


മൂന്നുപോസ്റ്റുകൾ – മൂന്നുയുദ്ധങ്ങൾ
1️⃣

പ്രിയപ്പെട്ട സുഹൃത്തുക്കളെ…., കുറച്ച് ചോദ്യങ്ങൾ, ചർച്ചകൾ ,തുറന്നുപറച്ചിലുകൾ ! നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ പറയാം ….,ഉത്തരം നൽകാനുണ്ടെങ്കിൽ അതും comments please 🙏
1.പീഡനത്തിനരയായി ഒരു പെൺകുട്ടി മരിക്കുമ്പോൾ മാത്രമാണോ നാം നീതിക്കുവേണ്ടി മുറവിളികൂട്ടേണ്ടത്….?സർവേവ് ആയ കുട്ടിയ്ക്കും നീതി വേണ്ടേ……?
2.കുട്ടിയുടെ ഫാമിലി സ്റ്റാറ്റസ് ,ഭാവി എല്ലാം ഓർത്തും ,കേസിന്റെ പിന്നാലെ നടക്കാൻ കുട്ടിയുടെ മാനസികാവസ്ഥ ശരിയല്ലാത്ത സാഹചര്യത്തിൽ, വീട്ടുകാർ നിയമപരമായി മുന്നോട്ട് പോകാൻ തയ്യാറാവില്ല…! അപ്പോഴും രക്ഷപ്പെടുന്നത്, “കുറ്റം ചെയ്തവൻ” തന്നെ…!
3.പീഡന വാർത്തകൾ അറിയുമ്പോഴേ കുട്ടി ഏതാണ്..? ,വീടെവിടെ..?ആരുടെ മോൾ ആണ്…?എന്ന ചോദ്യം ആണ് പലരിൽ നിന്നും ഉണ്ടാവുന്നത് …!
ചിലരുടെ ആ ചോദ്യം നിയമപരമായി ആ ഫാമിലിക്ക് സപ്പോർട്ടും കുട്ടിക്ക് മാസസികബലം നൽകലും ആണ് ഉദ്ദേശമെങ്കിൽ , ചിലരാകട്ടെ കുട്ടിയെ അറിയാനുള്ള ത്വരയും ,അവളെ മനസ്സിൽ ഭാവന കൊണ്ട് വീണ്ടും പീഡിപ്പിക്കുന്ന വൃത്തികെട്ട ജന്മങ്ങളും ഉണ്ട് ….
അതുകൊണ്ട് തന്നെ,
സർവേവ് ആരാണെന്ന് അറിയുന്നതിനേക്കാൾ ചോദ്യത്തേക്കാൾ മുൻ‌തൂക്കം നൽകേണ്ടത് കുറ്റം ചെയ്ത ആ പരനാറി ആരാണെന്നും ,അവനെതിരെ സൈലന്റ് ആവാതെ ,അത്തരക്കാർക്കെതിരെ ഒരു മൂവ്മെന്റ് കൊണ്ടുവരിക എന്നതും അല്ലേ … വേണ്ടത് …?
4.സർവേവ് ആരാണെന്ന് അന്വേഷിക്കാതെ,കുറ്റക്കാരനെതിരെ ഒരു മൂവേമെന്റ് കൊണ്ടുവരാൻ എന്തു ചെയ്യാം…?
ചിലരെ കണ്ണടയ്ക്കുമ്പോൾ… വീണ്ടും കുറേ പെൺകുട്ടികൾ പിച്ചിച്ചീന്തപ്പെടുകയാണ്….!
അതോർക്കുമ്പോൾ മനസ്സിനെ നിയന്തിക്കാൻ പറ്റുന്നില്ല .
-എഴുതിയത്
Subiksha Abey El Doado

2️⃣
ഈവിഷയത്തിൽ നദീർ മാത്രമാണോ കുറ്റവാളി?
അല്ലെന്നു ഈ വിഷയം അടുത്തറിയാവുന്നവർ സംസാരിക്കുന്നു…
നദീറും ആയി ബന്ധ പെട്ട വിഷയങ്ങൾ അറിഞ്ഞതിന് ശേഷം ആദ്യ പോസ്റ്റിടുന്നതിനു വേണ്ടി വിഷയങ്ങളും ആയി ബന്ധപ്പെട്ട് കൃത്യത വരുത്താൻ വെയിറ്റ് ചെയ്തിരുന്നു കുറച്ചു ദിവസം…
അങ്ങനെ ആദ്യം പോസ്റ്റ്‌ ഇട്ട് മിനുട്ടുകൾക്കുള്ളിൽ ഒരു ഫോൺ കാൾ വന്നു .. ഫോണിൽ തന്നെ സേവ് ചെയ്ത നമ്പർ ആയത് കൊണ്ട് ആരാണ് ന്നു ചോദിക്കേണ്ടി വന്നില്ല…വിളിച്ചയാളുടെ ആവശ്യം ഇതാണ്
” നീ ഇപ്പൊ നദിക്കെതിരെ പോസ്റ്റ്‌ ഇടരുത്… നീ വിചാരിക്കും പോലെ അല്ല കാര്യങ്ങൾ”
എന്താണ് കാര്യം എന്നു ചോദിച്ചപ്പോ നദീർ മാത്രമല്ല ഈ വിഷയത്തിൽ ഉള്ളത് നദീറിനെക്കാളും കൂടുതലായി ആ കുട്ടിയെ abuse ചെയ്ത മറ്റൊരാൾ കൂടിയുണ്ട് അവനെ പിടിക്കാനായി ആണ് വെയിറ്റ് ചെയുന്നത്. ഇപ്പോ പോസ്റ്റ്‌ ഇട്ടാൽ അയാൾ രക്ഷപെടാൻ സാധ്യത ഉണ്ട് എന്നായിരുന്നു പറഞ്ഞത്…
വീണ്ടും കാൾ വന്നു അയാളുടെയും ആവശ്യം ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യണം എന്നായിരുന്നു .
എന്നെ വിളിച്ച പല കോളുകളിലും പറഞ്ഞത് നദിയേക്കാൾ ആ കുട്ടിയെ sexully abuse ചെയ്ത മറ്റൊരാൾ കൂടിയുണ്ട് അയാൾ രക്ഷപെടാൻ ഈ പോസ്റ്റ്‌ കാരണമാവും എന്നാണ്….അങ്ങനെ ഒരു പാട് കോളുകൾ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യാൻ പറഞ്ഞു വന്നു..
അത് കൊണ്ട് ആദ്യ പോസ്റ്റ്‌ ഞാൻ ഒൺലി മീ ആക്കി
രണ്ട് ദിവസം കഴിഞ്ഞു ഇവരുടെ ഒന്നും ഭാഗത്ത് നിന്ന് യാതൊരു വിധ നീക്കങ്ങളും കാണാത്തത് കൊണ്ട് വീണ്ടും പോസ്റ്റിട്ടു … ഇത്തരം ഒരാളെ തുറന്ന് കാണിക്കേണ്ടത് ബാക്കി ഉള്ളവരുടെ സുരക്ഷയെ കരുതി നമ്മുടെയൊക്കെ ബാധ്യതയാണല്ലോ….
രണ്ടാമത്തെ പോസ്റ്റു കണ്ടു വീണ്ടും ഫോൺ കോളുകൾ വന്നു അപഴത്തെ വിഷയം ആ രണ്ടാമത്തെ വ്യക്തി മാത്രമായിരുന്നില്ല .. ആ കുട്ടിയുടെ മാതാപിതാക്കൾ ഇതൊക്കെ കാണുന്നുണ്ട് അവരെ മാനസികമായി ബാധിക്കുന്നു എന്നതായായിരുന്നു പറഞ്ഞത്…
പിന്നീട് അറിയാൻ കഴിഞ്ഞത് ഈ പറഞ്ഞ ചില വ്യക്തികൾക്ക് കുട്ടിയെയോ കുട്ടിയുടെ മാതാപിതാക്കളെയും അറിയില്ല എന്നാണ്…
അത് പോലെ തന്നെ കോഴിക്കോട് ആർട്ട്‌ ഗാലറി ഗ്രുപ്പിൽ ഈ വിഷയം നല്ല രീതിയിൽ ചർച്ച ആയിട്ട് പോലും പുറത്ത് പറയാൻ ഒരാൾ പോലും തയ്യാറായില്ല…
നദീറിനെക്കാൾ ആ കുട്ടിയെ ദ്രോഹിച്ചവൻ രക്ഷ പെടും എന്നായിരുന്നു അവരുടെ ഒരു വാദം എന്നാൽ നാളിതുവരെ ആ വ്യക്തിക്കെതിരെ നിയമപരമായോ അല്ലാതെയോ ഒരു നടപടിയും ഉണ്ടാവുന്നത് കണ്ടില്ല.. പുറത്ത് പറഞ്ഞ എന്നെയും സുബിക്ഷയെയും അഖിലിനെയും Akhil Menikott പോലുള്ളവരെ ഫോണിൽ വിളിച്ചു ഇതിനെ കുറിച്ചു പറയരുത് എഴുതരുത് എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു…
പിന്നീടുള്ള ഓരോ സംഭവങ്ങളിൽ നിന്നും എനിക്ക് മനസിലായത് ആ വ്യക്തിയെ പിടിക്കാൻ വേണ്ടി കാത്തിരുന്നതല്ല മറിച് നദീറിന്റെ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവാതിരിക്കാൻ വേണ്ടി കാണിച്ച നാടകങ്ങളായിരുന്നു അതൊക്കെ…
ആർട്ട്‌ ഗാലറി ഗ്രുപ്പിൽ ഷഫീക്ക് ചെള്ളികൊട് എന്ന ഒരാൾ വ്യക്തമായി തന്നെ പറഞ്ഞു ” നദി മോനെ നീ എങ്ങോട്ടെങ്കിലും പോയി രക്ഷ പെട്ടോ .. നീ ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ നിന്നെ സംരക്ഷിക്കുന്നതിൽ എനിക്ക് പരിമിതയുണ്ട് എനിക്ക് ചുറ്റും കഴുകന്മാരുണ്ട് അവര് നിന്നെ കൊത്തിപറക്കും ” ഇങ്ങനെ നീളുന്നു ഒരു ചൈൽഡ് അബ്യൂസറോഡ് ഉള്ള ചിലരുടെ കെയറിങ്
ആ പേര് പറഞ്ഞിട്ട് എന്നെ ഇസ്ലാമോ ഫോബിയാക്ക് ആക്കണ്ട …
നദീറിന്റെ ഈ വിഷയത്തിൽ ആ കുട്ടിയെ കൂടുതലായി miss യൂസ് ചെയ്തു എന്നു എന്നോട് സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞതും നേരിട്ട് പറഞ്ഞതും ആയ
ഒരു പേരാണ്
“#നാമൂസ് ” എന്നു അറിയപ്പെടുന്ന എഴുത്തുകാരൻ ആയ “മൻസൂർ”
പൊതു ഇടങ്ങളിൽ സ്വന്തം പേര് മറച്ചു വെച്ച് സ്വയം ഇടുന്ന ചെല്ലപേരുകളിൽ അറിയപെടുന്നവരെ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും…
(മേലെ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും കാൾ റെക്കോർഡുകൾ സൂക്ഷിച്ചിട്ടുണ്ട് )
Nb:നദീറിനെ കുറിച്ചു എഴുതരുത് എന്നു വിളിച്ചവർ കാരണമായി ഈ വ്യക്തിയെ കുറിച്ചു പറഞ്ഞതല്ലാതെ ഈ വ്യക്തിയേയോ ഇയാൾക്ക് ഈ വിഷയത്തിൽ ഉള്ള ഇൻവോൾവേമെന്റോ എനിക്ക് അറിയില്ല പക്ഷെ തീയില്ലാതെ പുകയുണ്ടാവില്ലലോ.. ഇത്തരം ഒരു വിഷയത്തിൽ വെറുതെ ഒരാളുടെ പേര് വലിച്ചിഴയ്ക്കും എന്നു കരുതുന്നില്ല
ഈ വ്യക്തിയും കുറ്റവാളി ആണെങ്കിൽ നിങ്ങൾ ഇനിയും ആരെയാണ് കാത്ത് നിൽക്കുന്നത്….
(ഈ പോസ്റ്റിനെ കുറിച്ചു കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല )
ഈ വിഷയത്തെ കുറിച്ചു സൂചന കിട്ടിയപ്പോൾ മുതൽ നാമൂസ് എന്ന മൻസൂർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതാണ്…
can_u_see_the_fear_in_their_eyes
എഴുതിയത് :Abey Joseph El Dorado

3️⃣
നദിയുടെ വിഷയം പുറത്തുവന്നതിന് ശേഷം ആ വിഷയം പുറത്തു കൊണ്ടുവന്നതിന്റെ എല്ലാ ക്രെഡിറ്റും സ്വന്തമാക്കാൻ ഒരുപാട് സി.പി.എം പ്രൊഫൈലുകൾ ഓടി നടക്കുന്നത് കാണുമ്പോൾ നല്ല രസം തോന്നുന്നുണ്ട്… പുരോഗമനം പറയാൻ സി.പി.എമ്മുകാർക്കെ യോഗ്യത ഉള്ളു എന്ന മട്ടിലുള്ള തള്ളലുകൾ ‘ക്ഷ’ ബോധിക്കുന്നുമുണ്ട്…
അല്ല കൂട്ടരേ ഇങ്ങളോടൊന്ന് ചോയിക്കട്ടെ… ഇങ്ങള് ‘തന്തചമഞ്ഞ’ ഏത് വിഷയമാണ് ഇന്നേവരെ തെളിയിക്കപ്പെട്ടിടയുള്ളത്…?? സി.പി.എമ്മിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചിരുന്ന, അതിനെ അനുകൂലിച്ചിരുന്ന നദിയെ, പെഡോഫൈൽ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ വെറുമൊരു ഇടതുപക്ഷ ലിബറലാക്കാൻ നിങ്ങൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ ചിരിയടക്കാൻ തോന്നുന്നില്ല…
ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യ പോസ്റ്റ് ഇട്ടത് Abey Joseph El Dorado ആണ്… അന്നാ പോസ്റ്റ് ഇട്ടപ്പോൾ അത് ഡിലീറ്റ്‌ ചെയ്യാൻ വിളിച്ചു പറഞ്ഞവരിൽ ഏറെ പേരും അഭിനവ സി.പി.എമ്മുകാർ തന്നെയാണ്… പിന്നീട് Subiksha Abey El Dorado ഇട്ടപ്പോഴും ഞാൻ ഇട്ടപ്പോഴും ഇതേകൂട്ടർ തന്നെയാണ് പോസ്റ്റ് പിൻവലിക്കാനും, ഈ വിഷയം മിണ്ടേണ്ടതില്ലെന്നും പറഞ്ഞ് വിളിച്ചുകൊണ്ടിരുന്നത്…
പിന്നീട് നദി രക്ഷപ്പെടാൻ സാധ്യത കണ്ടപ്പോഴാണ് ആരു പറഞ്ഞാലും പിൻവലിക്കില്ല എന്ന് എൻ. ബി കൊടുത്തുകൊണ്ട് പോസ്റ്റുകൾ ഇടേണ്ടി വന്നത്… ശേഷം അതിത്രയും ചർച്ചയായപ്പോൾ “ഞങ്ങളുടെ പാർട്ടിയിൽ പെട്ടവരല്ലാത്തവർ പറയുന്ന രാഷ്ട്രീയമൊക്കെ പൊള്ളയാണെ, അവരൊക്കെ കള്ളന്മാരാണെ” എന്നൊക്കെ പറഞ്ഞു കരയാൻ നിങ്ങൾക്ക് നാണമില്ലേ…??
നദിയെ വ്യക്തിപരമായി അറിയുന്നവൻ എന്ന നിലയ്ക്ക് തന്നെ പറഞ്ഞേക്കാം.. അയാളൊരു സി.പി.എമ്മുകാരൻ തന്നെയാണ്… അയാളെ ലിബറൽ പൊളിറ്റിക്സിന്റെ അപ്പോസ്തലനാക്കി മുഖ്യധാരാ രാഷ്ട്രീയത്തിൽ വിശ്വസിക്കാത്തവരെ മൊത്തം വേട്ടയാടി ‘പിണറായി രാഷ്ട്രമോ’ ‘രാമരാജ്യമോ’ ഉണ്ടാക്കാൻ ശ്രമിച്ച് നദി എന്ന ക്രിമിനലിനെ രക്ഷിക്കാൻ നോക്കരുത്…. ഇത് കൊച്ചുകുട്ടികളെയടക്കം ഒരുപാട് സ്ത്രീ ജീവിതങ്ങളെ ലൈംഗികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച, ഒരുപാട് പേരെ ആയുഷ്കാല ട്രോമായിലേക്ക് തള്ളി വിട്ട, അത്രയും ഗൗരവമായ കുറ്റം ചെയ്ത ഒരുത്തന് നേരെയുള്ള യുദ്ധമാണ്….
എഴുതിയത് – Akhil Menikott


Shamsudheen Pokkar

“നാമൂസ് പെരുവള്ളൂർ’ വര്ഷങ്ങളോളം ഖത്തറിലായിരുന്നു. പുസ്തകം വായിക്കുന്നതിനു ഖത്തറിൽ ശമ്പളം നൽകുന്ന കമ്പനികളൊന്നുമില്ലാത്തതിനാൽ, ഉണ്ടാക്കിയെടുത്ത സഹൃദങ്ങളുടെ തണലിൽ ജീവിച്ചുവന്നു. നിശ്ചിത ഇടവേളകളിലൂടെ മതിയായകാരണം ബോധിപ്പിച്ചു നിരന്തരം പണം പിരിച്ചെടുത്തു. കൊടുക്കുന്നതിൽ ആളുകൾക്ക് പൊതുവെ മടിയൊന്നുമുണ്ടായിരുന്നില്ല. സൗമ്യൻ, പൊതുകാര്യതത്പരൻ, പുസ്തകങ്ങളോട് അടങ്ങാത്ത വിശപ്പാണ് ഇവനെന്നുവരെ ആരോ എഴുതിയിരുന്നു. സൗഹൃദങ്ങളിൽ നിന്ന് പിരിവെടുത്തു ‘സൂചിക ബുക്സ്’ എന്ന സ്ഥാപനം തുടങ്ങി, ഇപ്പോൾ കരിപ്പൂർ എയർപോർട്ട് പരിസരത്തുള്ള ‘കരുവാങ്കല്ല്’ എന്ന ഗ്രാമത്തിലുണ്ട്.’കരുവാങ്കല്ല് സാംസ്കാരിക വേദി’ (കൊസാവ) എന്ന ഗ്രാമീണ സംഘടനയുടെ സെക്രട്ടറിയാണ് എന്നാണറിവ്. (ഈ അടുത്തനാൾവരെ സൂചിക ബുക്സിന്റെ പുരോഗതിയ്ക്കായി ഖത്തർ സൗഹൃദങ്ങളിൽ നിന്ന് പണപ്പിരിവ് തുടർന്നു)കുഞ്ഞുങ്ങളെ നശിപ്പിക്കാൻ തക്കം നോക്കി നടക്കുന്ന, അമർ അക്ബർ ആന്റണി എന്ന സിനിമയിലെ വി.കെ.ശ്രീരാമൻ അവതരിപ്പിച്ച ‘മാഷ്’ എന്ന നീച കഥാപാത്രത്തെ ഓർമയില്ലേ. അത്തരമൊരു നീച ജന്മമാണ് ഈ നാമൂസ് പെരുവള്ളൂർ എന്ന് ഇപ്പോൾ ബോധ്യം വന്നിരിക്കുന്നു. സാമൂഹ്യ ജീവിതത്തിന്റെ യാതൊരുവിധപരിസരത്തും ഈ നികൃഷ്ടജീവിയെ അടുപ്പിക്കരുതെന്നു പൊതുസമൂഹത്തോടു മുന്നറിയിപ്പ് നൽകുന്നു.


Sreenath Sankarankutty എഴുതുന്നു…

2013 ലാണ് എന്നു തോന്നുന്നു നാമൂസ് പെരുവള്ളൂരിനെ പരിചയപ്പെടുന്നത്. ആറാം ക്ലാസ്സ് വരെ മാത്രം പഠിക്കാൻ പറ്റിയ, എന്നാൽ നിരന്തരം വായിക്കുന്ന, നല്ലവണ്ണം സ്വന്തം രാഷ്ട്രീയം പറയാനറിയാവുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ ആദ്യമായി പരിചയപ്പെടുകയായിരുന്നു. അവന്റെ ശരിക്കും പേര് എന്താണെന്നു പോലും കുറേ കഴിഞ്ഞാണ് അറിഞ്ഞത്.പിന്നീട് ഏറെക്കാലം എന്റെ പരിചയത്തിൽ നാമൂസിന് ആ പരിഗണന ഞാൻ നൽകിയിട്ടുണ്ട്. പണമായി ഒരു പാട് നൽകിയിട്ടുണ്ട്. ചികിത്സക്ക് ഖത്തറിൽ വച്ചു തന്നെ സ്കാനിംഗ് അടക്കമുള്ള ചികിത്സകൾക്ക് പോക്കറ്റിൽ നിന്ന് പണമടച്ച് സഹായിച്ചിട്ടുണ്ട്.

നാമൂസ് നാട്ടിലേക്ക് പോയി സൂചിക ബുക്സ് തുടങ്ങിയപ്പോൾ പണമായും മറ്റും വീണ്ടും സഹായിച്ചിരുന്നു. എഴുത്തുകാരും അല്ലാത്തവരുമായ എന്റെ ഒരു പാട് സുഹൃത്തുക്കളെ സൂചിക രക്ഷപ്പെടട്ടെ എന്നു കരുതി പരിചയപ്പെടുത്തിയിട്ടുമുണ്ട്.പിന്നീട് കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി ഇവൻ പലരുടേയും കയ്യിൽ നിന്നും പണം സഹതാപം പറഞ്ഞ് കടം വാങ്ങി പറ്റിക്കുന്നു എന്നറിഞ്ഞതോടെ അൽപം അകലം പാലിച്ചിരുന്നു. എന്റെ പരിചയത്തിൽ പെട്ടവരോട് പണം കൊടുക്കരുത് എന്നും പറഞ്ഞിരുന്നു.ഇനിയാണ് നിങ്ങളോടെല്ലാം എനിക്കു പറയാനുള്ള കാര്യം വരുന്നത്.നാമൂസ് അവനെ വിശ്വസിച്ച് സ്വന്തം പോലെ കരുതി സ്വാതന്ത്ര്യം കൊടുത്ത ഒരു വീട്ടിലെ മൈനറായ കുട്ടിയെ കൃത്യമായ പ്ലാനിംഗോടു കൂടി സെക്ഷ്വലി പലതവണ അബ്യൂസ് ചെയ്ത ഒരു കൊടും ക്രിമിനലാണെന്ന് എനിക്ക് നേരിട്ടറിയാവുന്ന ഇടങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് വ്യക്തമായി ബോധ്യപ്പെട്ടിരിക്കുന്നു.

മേലിൽ ഞാനുമായി പരിചയമുള്ള ഒരാളും ഇയാളെ ഒരുതരത്തിലും അടുപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പുരോഗമനവും സാഹിത്യവും സഹതാപവും പറഞ്ഞ് ഇവൻ നിങ്ങളിൽ നിന്ന് പണവും നിങ്ങളുടെ കുട്ടികളുടെ ജീവിതവും തട്ടിയെടുത്തേക്കും. സൂചികയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങരുതെന്നും എഴുത്തുകാർ പുസ്തകം കൊടുക്കരുതെന്നും അപേക്ഷിക്കുന്നു. അവന് എന്തു തൊഴിലെടുത്തും ജീവിക്കാം. പുരോഗമനവും സാഹിത്യവും രാഷ്ട്രീയവും ചർച്ചചെയ്ത് മുന്നോട്ട് വച്ച് നടത്തുന്ന ഒരു പരിപാടിയും നമ്മൾ അനുവദിച്ചു കൂടാ എന്നാണ് എന്റെ വ്യക്തിപരമായ അപേക്ഷ. ഈ പുരോഗമനവും സാഹിത്യവും രാഷ്ട്രീയവും തന്നെയാണ് അവൻ അബ്യൂസിനായി കയറിപ്പറ്റാനും നടത്താനും ഉപയോഗിച്ചതും.

നബി: നാമൂസിനെതിരെ കേസു കൊടുത്ത് നടത്തുവാൻ എനിക്ക് ഇവിടെ ഖത്തറിൽ നിന്നു കൊണ്ട് സാങ്കേതികമായ പരിമിതികളുണ്ട്. എന്നാൽ ഇരയടക്കം ആരെങ്കിലും കേസു നടത്താൻ തയ്യാറായാൽ സാമ്പത്തികമായും മറ്റും എന്നാലാവും വിധം പരസ്യമായി കൂടെ നിൽക്കാൻ തയ്യാറാണ് എന്നുകൂടി അറിയിക്കുന്നു.ഇരയാരാണെന്ന് പുറത്തു പറയില്ല എന്നത് എന്റെ ഉറച്ച തീരുമാനമാണ്.