controversy
താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തി പിടിയിലായ നടൻ ശ്രീജിത്ത് രവിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു ശ്രീജിത്ത് രവിയുടെ നഗ്നതാപ്രദര്‍ശനം.ജൂലൈ നാലിന് വൈകിട്ടോടെയായിരുന്നു സംഭവം. ആളെ പരിചയമുണ്ടെന്നു കുട്ടികൾ പോലീസിനോട് പറഞ്ഞിരുന്നു.കറുത്ത കാറിലെത്തിയ ആൾ എന്നാണ് കുട്ടികൾ മൊഴി നൽകിയത്. മുൻപും ഇത്തരമൊരു കേസിൽ പാലക്കാട് നിന്നും ശ്രീജിത്ത് രവിയെ പോലീസ് പിടികൂടിയിരുന്നു. എന്നാലിപ്പോൾ തനിക്കൊരു രോഗമുണ്ടെന്നും അതിന്റെ മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നം കാരണമാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും ശ്രീജിത്ത് രവി പറഞ്ഞു.
ഇയാൾ പരാതിക്കാരായ കുട്ടികൾക്കെതിരെ ഇതിനു മുൻപും രണ്ടുതവണ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് രക്ഷിതാക്കൾ പറയുന്നു . ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ലാറ്റിനടുത്തുള്ള ഇടവഴിയിലെത്തിയെന്നും നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്നും രക്ഷിതാക്കൾ പറഞ്ഞു.
1,627 total views, 4 views today