തേനീച്ചകളായിരുന്നു ഭേദം

0
28

Aar Sangeetha

പാലസ്തീൻ കവികളുടെ കൂടി ദേശമാണ്. അഭയാർഥിയായ പലസ്തീനിയൻ അച്ഛനും അമേരിക്കക്കാരിയായ അമ്മയ്ക്കും ജനിച്ച മകളാണ് നയോമി ശിഹാബ് നയ്. സഞ്ചാരിയായ ഈ കവി ( wandering poet എന്ന് സ്വയം വിളിക്കുന്നു )സംസ്കാരങ്ങളുടെ കൂടിച്ചേരലുകളുടെ / ദേശങ്ങളുടെ കൊടുത്തുവയ്പ്പുകളുടെ / അവയുടെ അതിർത്തിഭേദിച്ച മനുഷ്യപർവ്വങ്ങളുടെ / പലായനങ്ങളുടെ, യാതനകളുടെ സർവോപരി ഇനിയും ഭൂമിയിൽ മലീമസമാവാത്ത മാനവികതയുടെയും കരുണയുടെയും പാട്ടുകാരിയാണ്.Naomi Shihab Nye - Wikipediaകവിത തനിക്കെന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ അവരുടെ കാവ്യ ലോകമുണ്ട്. “Poetry calls us to pause. There is so much we overlook, while the abundance around us continues to shimmer, on its own.”കുട്ടികൾക്കുള്ള കവിതകളും ചെറുകഥകളും നോവലുകളും നയ്‌ യുടേതായുണ്ട്. സുഖദമായ ഒഴുക്കുള്ള വായന സമ്മാനിക്കുന്ന നയ് കവിതകളിൽ എനിക്കിഷ്ടമുള്ള ഒന്ന്

തേനീച്ചകളായിരുന്നു ഭേദം

പ്രണയികൾ തമ്മിൽ പിരിയുക
സ്‌ഥിരം കാഴ്ചയായിരുന്നു കോളേജിൽ.
വാഹന പാർക്കിങ്ങിൽ
ജലപാതങ്ങൾക്കരിൽ
ഞങ്ങൾ കലഹിച്ചു പിരിഞ്ഞു
ഒരിക്കൽ ലൈബ്രറിയിൽ
ഞാനിരുന്ന മേശയ്ക്കപ്പുറം
രണ്ടു പേര് ബ്രേക്ക്‌അപ്പ് ആയി
എനിക്കവരെ പരിചയമുണ്ടായിരുന്നില്ല
പക്ഷേ പിന്നെയവിടെ
ഇരിക്കാൻ തോന്നിയില്ല
പിന്നീട്
ഞാൻ തേനീച്ചകളെക്കുറിച്ചു പഠിച്ചു
നൃത്തത്തിലൂടെ സന്ദേശങ്ങൾ
കൈമാറുന്ന
തടിക്കട്ടകളെയും വയാറുകളെയും
കടന്ന്
സ്വന്തം ഇടത്തിലേക്കുള്ള വഴി കണ്ടെത്തുന്ന
അവയുടെ കഴിവുകൾ…
അവയുടെ ചിറകുകളിൽ
റഡാറുകൾ ഉണ്ടത്രേ
അവരുടെ തലച്ചോറ്
മനുഷ്യർക്ക് മനസ്സിലാവില്ലത്രേ
തേനീച്ചകളുടെ
ബുദ്ധിയെക്കുറിച്ചും കഴിവുകളെ കുറിച്ചും
ഞാനൊരു പ്രബന്ധമെഴുതി.
കഫേയിലിരുന്നു അത്
വീണ്ടും വായിച്ചു
ഓരോ മേശയിലും വെള്ളിത്തളികളിൽ
തേനിറ്റുന്ന തേനീച്ചക്കൂടുകൾ
വെറുതെ സങ്കൽപ്പിച്ചു…..