കമൽ ഹാസനെ പോലുള്ള നടൻമാർ എല്ലാ തലമുറയ്ക്കും ഒരു പ്രത്യേകവികാരം തന്നെയാണ്. നമ്മുടെ സിനിമാസ്വാദനത്തിന്റെ ആരംഭകാലം മുതൽ വർത്തമാനകാലം വരെ നീണ്ടുനിൽക്കുന്ന ഒരു യാത്രയുണ്ടല്ലോ.. അതിനൊപ്പം സഞ്ചരിച്ചെത്താൻ സാധിച്ചിട്ടുണ്ടാകുക അപൂർവ്വം നടന്മാർക്ക് മാത്രമേയുള്ളൂ. അവർ നമുക്ക് ഇന്നുമൊരു വികാരമാണ്. കവി ശ്രീകുമാർ കരിയാടിന്റെ കുറിപ്പും അത്തരമൊരു വികാരത്തിൽ നിന്നും പിറവികൊണ്ടതാണ്. സോഷ്യൽ മീഡിയയിൽ ആണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത് വായിക്കാം

കമലഹാസനെക്കണ്ട് കരഞ്ഞുപോയി, കവി ശ്രീകുമാർ കരിയാടിന്റെ കുറിപ്പ്

കരിയാട് കാർണിവലിൽ ഇന്നാണ് വിക്രം കാണാൻ പോയത്.( ചില ഡൊമസ്റ്റിക്ക് അനിമലിസ്റ്റിക്ക് പ്രശ്നങ്ങൾ കൊണ്ട് പടം കാണാൻ വൈകി). കമലഹാസനെ കണ്ട് നിമിഷങ്ങൾക്കകം എനിക്ക് കരച്ചിൽ വന്നു. വർഷങ്ങൾക്കുമുൻപ് മനസ്സിൽ ഇടം പിടിച്ച കമലഹാസൻ.

ഒറ്റയ്ക്ക് സിനിമക്ക് പോകാൻ ത്രാണിയില്ലാത്ത കുട്ടിക്കാലത്ത് ഒരു ഓണത്തിനാണ് കമലഹാസനെ പരിചയപ്പെടുന്നത്. ആലുവാ പങ്കജത്തിൽ അയലത്തെ സുന്ദരി കാണാൻ വീട്ടിനടുത്തുളള രഘുച്ചേട്ടന്റെ കൂടെ പോയി. വൻ തിരക്കുകാരണം സിനിമക്ക് ടിക്കറ്റുകിട്ടിയില്ല. ഉത്സാഹിയായ രഘുച്ചേട്ടന്റെ കൂടെ ആലുവാ റെയിൽ വേ സ്റ്റേഷൻ വട്ടംചാടി( അന്നവിടെ ഓവർ ബ്രിഡ്ജ് ഉണ്ടായിരുന്നില്ല) ആലുവാ സീനത്ത് തിയേറ്ററിലേക്ക് പാഞ്ഞു. അവിടെ കളിക്കുന്നത് “കന്യാകുമാരി”. തിരക്കഥ എം ടി, സംവിധാനം കെ എസ് സേതുമാധവൻ. പുതുമുഖങ്ങൾ നടിക്കുന്ന ഒരവാർഡ് ചിത്രം.

മസിലുകളുളള ഒരു കൌമാരക്കാരനായിരുന്നു സിനിമയിലെ നായകൻ എന്നുപറയാവുന്ന ആൾ.( ഒട്ടേറെ കഥാപാത്രങ്ങളുളള , കണ്ടിരിക്കേണ്ട ഒരു സിനിമയാണ് കന്യാകുമാരി). കമലഹാസൻ. നായിക റീത്താ ബാദുരി എന്ന ബംഗാളി. എന്തുകൊണ്ടോ കമലഹാസൻ അന്നുതന്നെ മനസ്സിൽ കയറി. ചന്ദ്രപ്പളുങ്കുമണിമാല… എന്ന പാട്ട് എങ്ങനെ മറക്കാൻ.

പിന്നീട് ഒട്ടുമിക്ക കമലഹാസൻ പടങ്ങളും കണ്ടു. രാസലീല, വിഷ്ണുവിജയം, ആനന്ദം പരമാനന്ദം, മദനോത്സവം, സ്വിമ്മിംഗ് പൂൾ,അവൾ ഒരു തുടർക്കഥ, ആശീർവാദം, ശ്രീദേവി, ഈറ്റ, ചാണക്യൻ, വ്രതം.. ….. പിന്നെ തമിഴ്പ്പടങ്ങൾ,.. ആടു പുലി ആട്ടം, നിനൈത്താലേ ഇനിക്കും, അവർകൾ, പതിനാറുവയതിനിലേ, സിവപ്പുറോജാക്കൾ, ചിപ്പിക്കുൾ മുത്ത്, സാഗര സംഗമം, സകലകലാവല്ലഭൻ.. തുടർന്ന് ഇന്ത്യൻ, പുന്നകൈമന്നൻ, വിക്രം, ഇളമൈ ഊഞ്ചൽ ആടുകിറത്, അപൂർവ്വസഹോദരർകൾ, അൻപേ ശിവം. ഹേ റാം, ഏക് ദൂജേ കേ ലിയേ… കമലഹാസന്റെ മിക്ക സിനിമകളും ആവേശപൂർവ്വം കണ്ടു.

കമൽ ഹാസനെപ്പോലെ സകലകലാവല്ലഭൻ എന്നുപറയാവുന്ന ഒരു നടൻ വേറെ ഇല്ല. സിനിമയിലേക്ക് പിറന്നുവീണ പ്രതിഭയാണ് കമൽ. എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. ഇന്ന് വിക്രം കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് ആർക്കുണ്ട്! വളരെ പരിചിതനായൊരാളെ വീണ്ടും കണ്ട അനുഭവം. ഒരു കുറിപ്പെഴുതാനുളള ശ്രദ്ധ എനിക്ക് കിട്ടുന്നില്ല. കമലിന്റെ വിക്രത്തിലെ പ്രകടനം എന്നെ ഉലച്ചുകളഞ്ഞു. ഒട്ടും അതിശയോക്തിയില്ല. കണ്ണും മൂക്കും താടിയും മസിലും കടഞ്ഞ ശരീരവടിവും ഡാൻസും എല്ലാം അനുഭവിച്ചു.ഇത് സിനിമാനിരൂപണമൊന്നുമല്ല. വൈകാരികവും സ്വകാര്യവുമായ ഒരു കുറിപ്പ്. ഇതെഴുതാതെ കഴിയില്ല.

Leave a Reply
You May Also Like

ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന അപൂർവത 1983 മെയ് 6 നുണ്ട്

Sunil Kolattukudy Cherian ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന…

കുടുംബസമേതമല്ല, ഒറ്റയക്കിരുന്നു കാണേണ്ട മൗനസ്വരൂപമാണ് സിനിമ എന്ന നിശ്ശബ്ദപ്രഖ്യാപനമാണ് അരവിന്ദിൻ്റെ സിനിമകൾ

‘അരവിന്ദൻ്റെ ഉച്ചപ്പടങ്ങൾ’ ശ്രീനിവാസൻ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനുമായി അടുത്തിടെ ശ്രീ.കെ.എൻ.ഷാജി നടത്തിയ അഭിമുഖമാണ് ‘അടൂരിൻ്റെ സർഗജീവിതം’.…

‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രം ഒക്ടോബർ 6 ന്

നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന *’ആരോമലിന്റെ ആദ്യത്തെ പ്രണയം’* എന്ന…

ദുരൂഹതയും ആകാംഷയും നിറച്ച് ‘റോഷാക്ക്’ ഒക്ടോബർ 7ന് തിയേറ്ററിൽ

കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ 7ന് തിയേറ്ററിൽ…