fbpx
Connect with us

Entertainment

നിങ്ങളുടെ ശ്വാസകോശം സ്പോഞ്ച് പോലെയാണ്

Published

on

ബിജു മട്ടന്നൂർ രചനയും സംവിധാനവും നിർവഹിച്ച ‘പൊക’ ശക്തമായൊരു മുന്നറിയിപ്പാണ്. ഒരേ സമയം നായകനും പ്രതിനായകനുമായ പൊക (പുക) യാണ് ഷോർട്ട് മൂവിയിലെ പ്രധാനകഥാപാത്രം. നമുക്കറിയാം പുക ആരോഗ്യവും അനാരോഗ്യവും നൽകുന്ന വിവിധഘടകങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം വേവിക്കുന്ന അടുപ്പിലെ അതെ പുക തന്നെയാണ് പുലവലിയിലൂടെ ശ്വാസകോശത്തെ വിഷലിപ്തമാക്കുന്ന പുക . ഒറ്റവ്യത്യാസം മാത്രം രണ്ടാമതുപറഞ്ഞ പുകയിൽ വിഷം ഉണ്ട്. ഇത്തരത്തിൽ പുക നായകനും പ്രതിനായകനുമായ ഒരുപാട് സാഹചര്യങ്ങൾ ഇവിടെയുണ്ട്. ഫാക്ടറി പുക ഒരു പ്രതിനായകൻ തന്നെയാണ്. എന്നാൽ ആവിയെ പുകയുമായി താരതമ്യം ചെയ്യാൻ ആകില്ല. ആവി കാഴ്ച്ചയിൽ പുകയുമായി സാമ്യം ഉണ്ടെങ്കിലും അത് വളരെ പരിശുദ്ധമായ ഒന്നാണ്.

vote for poka

“ഈ നഗരത്തിനു ഇതെന്തു പറ്റി ചിലയിടത്ത് ചാരം ചിലയിടത്ത് പുക എന്താ ആരുമൊന്നും പറയാത്തത് മിണ്ടാതെ സഹിക്കുന്നത് എന്തിനാ പുക ? സഹിക്കാവുന്നതിലും അപ്പുറമാണ് ഇത്. പുകയുന്ന സിഗരറ്റും ബീഡിയും കെടുത്താൻ ശ്രമിക്കാം .പബ്ലിക് പ്ളേസിൽ പുകവലി നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നതിനു പിഴ നൽകേണ്ടിവരും. പുകവലിക്കരുത്, വലിക്കാൻ അനുവദിക്കരുത് . പുലവലിക്ക് വലിയ വില കൊടുക്കേണ്ടിവരും .. വലിയ വില. “

ഈ പരസ്യം സിനിമയ്ക്ക് മുൻപ് കേൾക്കാത്തവർ ആരുമില്ല. സിഗരറ്റ് വലികാരണം വർഷാവർഷം മരിക്കുന്നവർ ലക്ഷങ്ങളാണ്. പ്രധാനമായും ഇവരെ വേട്ടയാടുന്നത് ശ്വാസകോശാർബ്ബു്ദം ആണ്. ഏറ്റവും കാഠിന്യമേറിയ വേദനത്തിന്നു മരിക്കുന്ന ഈ രോഗം പ്രധാനമായും സംഭവിക്കുന്നത് പുകവലി കാരണം തന്നെയാണ് . പുകവലിക്കാരിലും സെക്കന്‍ഡ് ഹാന്‍ഡ് പുക ശ്വസിക്കുന്നവരിലും ശ്വാസകോശ അര്‍ബുദം സംഭവിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പുകയില്‍ 7000ലധികം രാസവസ്തുക്കള്‍ ഉണ്ട്. ഇവയില്‍ കുറഞ്ഞത് 250 എണ്ണം ദോഷകരമാണെന്നും 69 എണ്ണത്തോളം കാന്‍സറിന് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും, കാന്‍സര്‍ മരണനിരക്കിന്റെ ഏറ്റവും വലിയ അപകട ഘടകമാണ് പുകയില ഉപയോഗം. ശ്വാസകോശത്തെ ബാധിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതിലൂടെ പുകവലി ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നു.

പുകവലി മാത്രമല്ല, സിഗററ്റില്‍ നിന്നുള്ള പുക ശ്വസിക്കുന്നവരും ശ്വാസകോശ കാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്നില്ല. ഇതിന് സെക്കന്‍ഡ് ഹാന്‍ഡ് പുകവലി എന്നറിയപ്പെടുന്നു. സെക്കന്‍ഡ് ഹാന്‍ഡ് പുകയ്ക്ക് സുരക്ഷിതമായ തോതില്‍ എക്‌സ്‌പോഷര്‍ ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രതിവര്‍ഷം ഇത് 1.2 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്കും ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. ലോകത്തെ പകുതിയോളം കുട്ടികളും പൊതുസ്ഥലങ്ങളില്‍ സിഗററ്റ് പുക അടങ്ങിയ വായു പതിവായി ശ്വസിക്കുന്നു, കൂടാതെ ഓരോ വര്‍ഷവും 65,000 പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് പുക മൂലമുള്ള അസുഖങ്ങളാല്‍ മരിക്കുകയും ചെയ്യുന്നുവെന്ന് കണക്കുകള്‍ പറയുന്നു.

Advertisement“നിങ്ങളുടെ ശ്വാസകോശം സ്പോഞ്ച് പോലെയാണ് വായു വലിച്ചെടുക്കാന് നിര്മ്മിച്ചിരിക്കുന്നത്. ചിലർ പുക വലിച്ചെടുക്കാൻ ശ്വാസകോശങ്ങൾ ഉപയോഗിക്കുന്നു. ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താൽ അത് ഇത്രത്തോളം വരും. നിങ്ങളെ രോഗിയാക്കാൻ അത് മതി. വലിയ രോഗി”

ഇങ്ങനെ അവബോധ ബോധവത്കരണങ്ങൾ എത്രകേട്ടാലും സ്‌മോക്കിങ് അഡിക്ഷൻ വിട്ടൊഴിയാത്തവർ ധാരാളമുണ്ട്. നിങ്ങൾക്കറിയാമോ ഈ ഭൂമിയിൽ തടയാൻ കഴിയുന്ന ഏറ്റവും വലിയ മരണകാരണം പുകയിലയുടെ ഉപയോഗമാണ്. പുകയില ഉപയോഗിക്കുന്നവരിൽ ഏതാണ്ട് പകുതിയോളം പേർ പുകയില ഉപയോഗത്തിന്റെ ആരോഗ്യസങ്കീര്ണതകൾ കൊണ്ട് മരിക്കുന്നു. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ 2014-ലെ ഒരു അവലോകന പ്രകാരം നിലവിലെ പുകവലി രീതികൾ നിലനിൽക്കുകയാണെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏകദേശം ഒരു ബില്ല്യൺ ആളുകളെ അത് കൊല്ലും, അതിൽ പകുതിയും എഴുപത് വയസ്സിനു മുമ്പ് കൊല്ലപ്പെടുമത്രെ. പുകവലി ഹൃദയത്തെയും കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നു എന്നുമാത്രമല്ല അത് ലൈംഗികശേഷിക്കുറവും ഉണ്ടാക്കുന്നത്രെ. അപ്പോൾ അത് കുടുംബജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്.

മാത്രമോ മദ്യപാനികളെ പോലെ തന്നെ ധനം സിഗററ്റുവാങ്ങാൻ ചിലവഴിക്കുന്നതിലൂടെ നിങ്ങളറിയാതെ കീശകാലിയാകുന്നു. നിങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട പൈസയാണ് വിഷപ്പുക വലിച്ചുകയറ്റാൻ നിങ്ങൾ ഉപയോഗിക്കുന്നത്. അതിലൂടെ സെക്കന്‍ഡ് ഹാന്‍ഡ് പുകവലി കാരണം നിങ്ങളുടെ കുട്ടികൾ തീരാരോഗികൾ ആയേക്കാം.

‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? പക്ഷെ വലിയ വില കൊടുക്കേണ്ടിവന്നാലോ ? പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും, പുകവലി നിങ്ങൾക്ക് ദോഷകരമാണ് . വലിയ വില ‘

എത്ര വില കൊടുക്കേണ്ടിവന്നാലും താത്കാലിക സന്തോഷങ്ങൾ മതി എന്ന് പറയുന്നവരെ തിരുത്താൻ ആകില്ല. അവർ സ്വയവും അവരുടെ കുടുംബത്തെയും നശിപ്പിക്കുന്നു.

Advertisement”നന്നായി ബാറ്റ് ചെയുമ്പോൾ റണൗട്ട് ആകുന്നത് എന്തൊരു കഷ്ടമാണ്. നിങ്ങളുടെ സ്വന്തം തെറ്റുകൊണ്ടോ പങ്കാളിയുടെ പിഴവുകൊണ്ടോ ആകാം ഇത് സംഭവിക്കുക. പുകയില നിങ്ങൾക്ക് ദോഷം ചെയ്യും. നിങ്ങൾ വലിക്കുമ്പോൾ നിങ്ങള്ക്ക് ചുറ്റും ഉള്ളവരും പുകഞ്ഞു തീരും. സ്മാർട്ട് ആകൂ..പുലയിലയെ അകറ്റിനിർത്തൂ .. റണൗട്ട് ആകാതിരിക്കൂ… “

എന്നാൽ നിര്ഭാഗ്യമെന്നുതന്നെ പറയട്ടെ… തുടരെ റൺഔട്ടുകൾ ഉണ്ടായി ഓരോ ടീമും ഇവിടെ തോൽക്കുകയാണ്. പുകയിലയോടു തോൽക്കുകയാണ് . ഒടുവിൽ നിങ്ങളുടെ കുഴിമാടത്തിൽ പുകയുന്ന ചന്ദനത്തിരികളുടെ സുഗന്ധത്തിൽ നിങ്ങൾ മയങ്ങുമ്പോൾ ഉറക്കംവരാത്ത രാത്രികളിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി നിങ്ങളുടെ കുടുംബം നിരാലംബമായി അലയുകയാണ് എന്നത് ഓർക്കാൻ പോലും നിങ്ങള്ക്ക് ആകുന്നില്ലല്ലോ സുഹൃത്തുക്കളെ…. പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും.. വലിയ വില.

ഇവിടെ ഈ ഷോർട്ട് മൂവിയിൽ പുകവലികൊണ്ടു മരിച്ചവന് ആദരാഞ്ജലിയർപ്പിക്കാൻ അവന്റെ ഫോട്ടോ ആലേഖനം ചെയ്ത ബാഡ്ജുമായി തടിച്ചുകൂടുന്നവർ പരേതന്റെ ദുശീലങ്ങൾക്ക് അവരുടെ പ്രവർത്തികൊണ്ടു ഐക്യദാർഡ്യം പറയുകയാണ്. പുകയുന്ന സിഗരറ്റു പന്തങ്ങൾ വലിച്ചും ആൽക്കഹോളിന്റെ ദാഹശമനങ്ങൾ വരുത്തിയും അവർ മരണത്തെ ആഘോഷിക്കുകയാണ്.

ശക്തമായ ഒരു മുന്നറിയിപ്പാണ് ഈ മൂവി നൽകുന്നത്. നിങ്ങളുടെ തലയിൽ കൂടം കൊണ്ട് പ്രഹരിക്കുന്ന സൃഷ്ടി. നിങ്ങളേവരും കണ്ടിരിക്കേണ്ട ഒന്നാണിത്. പുകവലിക്കാർക്ക് അവബോധവും പുകവലിക്കാത്തവർക്കു പുകവലിക്കാർക്കെതിരെ പ്രതികരിക്കാനും ഈ സിനിമ ശക്തിപകരും.

Advertisement 2,013 total views,  3 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala39 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment4 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment4 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel4 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Advertisement