fbpx
Connect with us

Narmam

പോക്കര്‍ഹാജിയും പ്രോഗ്രസ്സ് കാര്‍ഡും

പോക്കരാജിയുടെ ഏക മകനാണ് ആലി, ഒന്ന് മുതല്‍ എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം കൂടുതല്‍ ഇരുന്നാണ് ആലി ഹൈസ്കൂള്‍ വരെ എത്തിയത്..ബപ്പാക്ക് ആലിയെ നോക്കാനോ, ആലിക്ക് ബാപ്പാനെ നോക്കാനോ നേരമില്ല, ഹാജിയാര് ഹാജിയാരെ വഴിക്ക് അങ്ങനെ പാടത്തും പറമ്പിലും ഒക്കെയായി പണമുണ്ടാക്കാന്‍ നാട്ടപ്പാചിലില്‍ ആണ്. ആണ്ടോടാണ്ട് തേങ്ങയിടാനും, അടക്ക വാരാനും, കുരുമുളക് പറിക്കാനും ഒക്കെയുള്ളതിനാല്‍ പോക്കരാജിക്ക് മകനെ കുറിച്ച് ആലോചിക്കാനോ തല പുണാക്കാനോ ഒന്നും നേരമില്ല..എങ്കിലും ആലിയെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കണമെന്ന അതിയായ ആഗ്രഹം മനസ്സിലുണ്ട് ഹാജിയാര്‍ക്ക് .

 107 total views

Published

on

പോക്കരാജിയുടെ ഏക മകനാണ് ആലി, ഒന്ന് മുതല്‍ എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം കൂടുതല്‍ ഇരുന്നാണ് ആലി ഹൈസ്കൂള്‍ വരെ എത്തിയത്..ബപ്പാക്ക് ആലിയെ നോക്കാനോ, ആലിക്ക് ബാപ്പാനെ നോക്കാനോ നേരമില്ല, ഹാജിയാര് ഹാജിയാരെ വഴിക്ക് അങ്ങനെ പാടത്തും പറമ്പിലും ഒക്കെയായി പണമുണ്ടാക്കാന്‍ നാട്ടപ്പാചിലില്‍ ആണ്. ആണ്ടോടാണ്ട് തേങ്ങയിടാനും, അടക്ക വാരാനും, കുരുമുളക് പറിക്കാനും ഒക്കെയുള്ളതിനാല്‍ പോക്കരാജിക്ക് മകനെ കുറിച്ച് ആലോചിക്കാനോ തല പുണാക്കാനോ ഒന്നും നേരമില്ല..എങ്കിലും ആലിയെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കണമെന്ന അതിയായ ആഗ്രഹം മനസ്സിലുണ്ട് ഹാജിയാര്‍ക്ക് .

ശോശാമ്മ ടീച്ചറുടെ സ്വന്തം ക്ലാസ്സായ പത്തു എഫില്‍ മീശ മുളച്ച ഒരേ ഒരു പയ്യന്‍ ആലിയാണ് .. ആലിയുടെ അത്ര ഉയരമുള്ളവരും ക്ലാസ്സില്‍ വേറെയില്ല. അതുകൊണ്ട് തന്നെ ക്ലാസ്സില്‍ ഏറ്റവും പിറകിലെ സീറ്റില്‍ തന്നെ ആലിക്ക് ഇത്തവണയും സ്ഥാനം കിട്ടി. എന്നാല്‍ താന്‍ പിറകിലാണ് എന്നാ ഒരഹങ്കാരവും ആലിക്കില്ല. ആലി സ്കൂളിലേക്ക് വരുന്നതിനു പിന്നില്‍ ഒറ്റ ലക്ഷ്യമേയുള്ളൂ…പഞ്ചാരടി ഇതില്‍ കവിഞ്ഞു ഒരു ലക്ഷ്യവും ആലിക്കില്ല. അത് കൊണ്ട് തന്നെ രാവിലെ സ്കൂള്‍ ഗേറ്റ് തുറക്കുന്നതിനും മുമ്പ് തന്നെ ആലി സ്കൂളിന്റെ മുമ്പിലെത്തുക പതിവാണ്..പിന്നെ പത്തു മണിക്ക് സ്കൂള്‍ തുടങ്ങുന്നത് വരെ എട്ടു മുതല്‍ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും പോയി ലൈനടി തന്നെ പ്രധാന പണി…

അതിനിടക്കാണ് ഓണപ്പരീക്ഷ എത്തിയത്, ശോശാമ്മ ടീച്ചര്‍ ആലിയെ ഒരുപാട് ഉപദേശിച്ചു നോക്കി, എന്നിട്ടെന്തു, ഓണപ്പരീക്ഷ കഴിഞ്ഞു..ആകെയുള്ള 48 കുട്ടികളില്‍ ആലിക്ക് റാങ്ക് 48 , ആ പതിവില്‍ ഇത്തവണയും മാറ്റമൊന്നും ഉണ്ടായില്ല. ശോശാമ്മ ടീച്ചര്‍ പ്രോഗ്രസ്സ് കാര്‍ഡ് കൊടുക്കുകയാണ്, ശരാശരിക്കു പിറകിലുള്ളവരെയും, നന്നേ പിറകിലുള്ളവരെയും ഒക്കെ വേറിട്ട്‌ തന്നെ നിറുത്തിയിട്ടുണ്ട്, അവര്‍ക്ക് കാര്‍ഡില്ല, അവരുടെ കാര്‍ഡുകളില്‍ രക്ഷിതാക്കള്‍ നേരിട്ട് വന്നു ഒപ്പിടണം, ഒപ്പിടാന്‍ രക്ഷിതാകള്‍ വന്നില്ലെങ്കില്‍ കുട്ടികളെ ക്ലാസ്സില്‍ ഇരുതുന്നതല്ലെന്നുമാണ് ടീച്ചറുടെ നിര്‍ദേശം. ആലി കുടുങ്ങിയത് തന്നെ.

മൂന്നു ദിവസമായി ആലി സ്കൂളില്‍ പോയിട്ട്.. എന്ത് ചെയ്യാനാ, മേലെ തോടുവിലും, പുഞ്ചപ്പാടതും ഒക്കെ കറങ്ങി നടക്കുന്ന ബാപ്പയുണ്ടോ സ്കൂളിലേക്ക് വിളിച്ചാല്‍ വരുന്നു, ഉമ്മയാണെങ്കില്‍ അങ്ങനെ പുറത്തൊന്നും വല്ലാതെ ഇറങ്ങാത്ത ടൈപ്പും, സ്കൂളില്‍ പോകാതെ അലഞ്ഞു നടക്കുന്ന ആലിയെ കണ്ട പാടെ അബൂബക്കര്‍ മാഷിനു കാര്യം പിടി കിട്ടി, മാഷ്‌ നാട്ടിലെ പ്രമാണിയായ കലന്തന്‍ ഹാജിയോടു കാര്യങ്ങള്‍ അവതരിപ്പിച്ചു, എങ്ങനെയെങ്കിലും പോക്കരാജിയെ ഒന്ന് സ്കൂള്‍ വരെ എത്തിച്ചു തന്നാല്‍ മതി ബാക്കി അബൂബക്കര്‍ മാഷ്‌ ഏറ്റിരിക്കുകയാണ്.

Advertisement



അബൂബക്കര്‍ മാഷിന്റെ തന്ത്രം ഫലിച്ചു, കലന്തന്‍ ഹാജി പറഞ്ഞ പ്രകാരം പോക്കര്‍ഹാജി ഇന്ന് സ്കൂളില്‍ പോകുകയാണ് , മകന്‍ ആലിയുമുണ്ട്‌ കൂടെ, സ്കൂള്‍ ഗേറ്റ് ആദ്യമായി കടക്കുകയാണ് പോക്കര്‍ ഹാജി, നേരെ ഓഫീസ് റൂമിലെത്തി ശോശാമ്മ ടീച്ചറെ കണ്ടു, തൊട്ടപ്പുറത്ത് തന്നെ അബൂബക്കര്‍ മാശുമുണ്ട്, ഹാജിയാരെ ഒന്ന് ബഹുമാനിച്ച ശേഷം ശോശാമ്മ ടീച്ചര്‍ക്ക് ഹാജിയാരെ പരിചയപ്പെടുത്തി അബൂബക്കര്‍ മാഷ്‌.

ഇതാണ് നിങ്ങളുടെ മകന്റെ പ്രോഗ്രസ്സ് കാര്‍ഡു , ശോശാമ്മ ടീച്ചര്‍ മുഖവുരയില്ലാതെ തന്നെ കാര്യത്തിലേക്ക് കടന്നു. ക്ലാസീലെ ആകെയുള്ള 48 കുട്ടികളില്‍ 48 -മത്തെ റാങ്ക് ആണ് നിങ്ങളുടെ മകന്‍ ആലിക്ക്..പഠനത്തില്‍ ഏറ്റവും പിറകിലാണ് ആലി .. ടീച്ചര്‍ ഇത് പറഞ്ഞ പാടെ ഹാജിയാര്‍ ഇടപെട്ടു, ഹല്ലാ ടീച്ചറെ ഇത്ര തോനെ കുട്ടിയെള് ഉണ്ടോ ഈ ക്ലാസ്സില്..അങ്ങനെങ്കില്‍ ഒനെങ്ങിനെ പഠിക്കും, ഇങ്ങള് ഒരു കാര്യം ചെയ്യി, കുട്ടിയേളെ എണ്ണം ലെശോന്നു കൊറക്കീ, ഇന്നട്ടു ഞമ്മക്ക് നോക്കാന്നു, ഹാജിയാരുടെ മറുപടിയില്‍ ശോശാമ്മ ടീച്ചര്‍ക്ക് ഉത്തരം മുട്ടിപ്പോയി, അതിനിടക്ക് അബൂബക്കര്‍ മാശ് ഇടപെട്ടു, അല്ല ഹാജിയാരെ അതങ്ങനെ കുട്ടികളെ പെട്ടന്ന് എണ്ണം കുറക്കാനൊന്നും ഞങ്ങള്‍ക്കാവില്ല, നിങ്ങള്‍ ആലിയോടു നന്നായി പഠിക്കാനും, ക്ലാസ്സില്‍ നന്നായി ശ്രദ്ധിക്കാനും പറയണം, അതിനാണ് ഞങ്ങള്‍ നിങ്ങളെ വിളിപ്പിച്ചത്. മാഷേ ഇങ്ങള് ഞമ്മളെ അയല്‍വാസിയാണ്, ഇങ്ങള് ഞമ്മളെ കലന്തന്ഹാജീനോടു പറഞ്ഞിട്ടാ ഞമ്മള് ഇബടെ ബന്നത്.. കാര്യങ്ങള്‍ ഞമ്മളെക്കാളും അറിയും ഇങ്ങക്ക്, ഇത്ര തോനെ കുട്ടിയേളെ ബെച്ചാണ് ഇത്രയും കാലം ഇങ്ങള് ഞമ്മളെ മോനെ പഠിപ്പിച്ചത് , ബല്ലാത്ത കഷ്ടായിട്ടോ…ഹാജിയാര്‍ക്ക് തൊണ്ടയിടറി..

ഹാജിയാരുടെ പരാതിയില്‍ കഴംപോന്നും ഇല്ലെങ്കിലും മറ്റു ഡിവിഷനുകളിലെ കുട്ടികളുടെ എണ്ണം പരിശോധിച്ച് വേണ്ടത് ചെയ്യാന്‍ തന്നെ സ്കൂള്‍ സ്ടാഫ്‌ തീരുമാനിച്ചു, തൊട്ടടുത്ത പത്തു ജിയില്‍ ആകെ 30 കുട്ടികളെയുള്ളൂ. 10 കുട്ടികളെ അങ്ങോട്ട്‌ മാറ്റാനാണ് തീരുമാനം… ഹാ ഹാജിയാരെ ഞങ്ങള്‍ ആലിയുടെ ക്ലാസില്‍ നിന്നും പത്തു കുട്ടികളെ തൊട്ടടുത്ത ക്ലാസിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട് അബൂബക്കര്‍ മാഷാണ് ഇത് പറഞ്ഞത്..ഓ ആയിക്കോട്ടെ ഞമ്മക്ക് പെരുത്ത്‌ ഇഷ്ടായി ഇഞ്ഞി ഞമ്മളെ മോന്‍ പഠിക്ക്നുണ്ടോന്നു ഞമ്മള്‍ ഒന്ന് നോക്വ..
ഹാജിയാര്‍ക്ക് ആവേശമായി. …

ആലി അങ്ങനെ വീണ്ടും ക്ലാസിലെത്തി, ശോശാമ്മ ടീച്ചര്‍ അവനോടു അനിഷ്ടം ഒന്നും പ്രകടിപ്പിച്ചില്ല, ഒരു തലമുറ വിദ്യ അഭ്യസിക്കാതത്തിന്റെ കുറവാണെന്ന് നന്നായിട്ട് അറിയാം ശോശാമ്മ ടീച്ചര്‍ക്ക്, ക്ലാസിലെ മറ്റു 37 കുട്ടികളോടും പെരുമാറുന്ന പോലെ തന്നെ ആലിയോടും ടീച്ചര്‍ പെരുമാറി.

Advertisement



അങ്ങനെ മൂന്നു മാസം കഴിഞ്ഞു, ക്രിസ്മസ് പരീക്ഷയെത്തി..പതിവ് പോലെ ടീച്ചര്‍ ഇത്തവണയും എല്ലാവരെയും നന്നായി ഉപദേശിച്ചു. പത്താം തരാം പാസ്സായാലേ ഗള്‍ഫില്‍ പോലും ജോലി സാധ്യത ഉള്ളൂ എന്നൊക്കെ ടീച്ചര്‍ അടിച്ചു വിട്ടു. എന്നിട്ടെന്തു, പരീക്ഷ കഴിഞ്ഞു, ആലി ഇപ്പോഴും പഴയ പോലെ തന്നെ, ആകെയുള്ള 38 കുട്ടികളില്‍ ആലിക്ക് 38 -മത് റാങ്ക്.

ആലിയില്‍ നിന്നും വിവരങ്ങള്‍ ഒക്കെയറിഞ്ഞ പോക്കരാജിക്ക് പെരുത്ത്‌ സന്തോഷായി, കുട്ടിയെലെ എണ്ണം കൊറചപ്പം ഇന്റെ മോന്‍ ഉഷാറായി, ഞാന്‍ അങ്ങട്ട് സ്കൂളിലേക്ക് ബരുനുണ്ട്..പോക്കര്‍ഹാജി പറഞ്ഞു.

അന്ന് തിങ്കളാഴ്ച ആലിയോടൊപ്പം സ്കൂളിലേക്ക് വീണ്ടും വന്നു പോക്കരാജി, നേരെ ഓഫീസ് റൂമിലെത്തി അധ്യാപകരോക്കെ എത്തുന്നെയുള്ളൂ, ശോശാമ്മ ടീച്ചര്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്, ഹാ ടീച്ചറെ ഇപ്പം ഞമ്മളെ മോന് റാങ്ക് കൂടീലെ…ഞമ്മള് പറഞ്ഞത് എങ്ങനെണ്ട്..ഇങ്ങള് കുട്ടിയേളെ എണ്ണം ഇഞ്ഞും കൊറചാല് ഒന് ഇഞ്ഞും നല്ലോണം പഠിക്കും, ഞമ്മക്ക് നല്ല ഒറപ്പ്ണ്ടുന്നു..ഹാജിയാരുടെ വാക്കുകള്‍ അവിടെയുള്ള എല്ലാ അധ്യാപകരിലും ചിരി പടര്‍ത്തി, താന്‍ പറഞ്ഞതിനെ അധ്യാപകര്‍ കളിയാകി ചിരിക്കുകയാണെന്നു പോക്കര്‍ ഹാജിക്ക് മനസ്സിലായി, കയ്യിലുണ്ടായിരുന്ന പ്രോഗ്രസ്സ് കാര്‍ഡില്‍ ഒപ്പിട്ടു ശോശാമ്മ ടീച്ചറുടെ മേശ പ്പുറത്ത് വെച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ഇങ്ങളും ഇങ്ങളെ ഒരു കൊണ്ഗ്രെസ്സ് കാര്‍ഡും, ഇതാ പിടിചോളി…

പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ആലി, അവധിക്കാലം ആയതിനാല്‍
മുഴുവന്‍ സമയവും ആലി ബാപാന്റെ കൂടെ തന്നെയാണ്, പാടത്ത് വെള്ളം നനക്കുന്നതിനിടയിലാണ് അബൂബക്കര്‍ മാഷ്‌ അത് വഴി വന്നത്, ഹല്ലാ ആലി ഇന്ന് പത്താം ക്ലാസ് ഫലം വന്നിട്ടുണ്ട്, നീ സ്കൂളിലൊന്നും പോയില്ലേ? മാഷെ ചോദ്യം കേട്ട പാടെ പോക്കര്‍ ഹാജിയും, ആലിയും കൂടി പണിയൊക്കെ അവിടെയിട്ട് നേരെ സ്കൂളിലേക്ക് വിട്ടു.

Advertisement



സ്കൂളിലെ നോടീസ് ബോര്‍ഡില്‍ ജയിച്ച കുട്ടികളുടെ നമ്പര്‍ ഇട്ടിട്ടുണ്ട്, പോക്കര്‍ ഹാജിയും, ആലിയും കൂടി ആ നോടീസ് ബോര്‍ഡില്‍ ആകെ പരതി നടക്കുകയാണ്, എങ്ങനെയെങ്കിലും ഒന്ന് ജയിച്ചിരുന്നെങ്കില്‍ എന്ന് ആലിക്കും വല്ലാത്ത ആശയുണ്ട്, പക്ഷെ ആലിയുടെ നമ്പറില്ല, തൊട്ടു മുമ്പത്തെ കുട്ടിയുടെ നമ്പരുണ്ട്, ആകെ ഇരുന്നൂറു കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 150 കുട്ടികള്‍ ജയിച്ചു, ജയിച്ച കുട്ടികള്‍ ഒക്കെ മിടയിയും മറ്റും പരസ്പരം കൈമാറുന്നുണ്ട്, തോറ്റവര്‍ കണ്ണീരുമായി വരാന്തയില്‍ തന്നെ നില്‍ക്കുകയാണ്. ‘ തൊട്ടു മുമ്പത്തെ നമ്പരുണ്ട്, ആലിയുടെ നമ്പര്‍ ഇല്ല്യ… ഹാ ഇന്റെ മോന് ഒറ്റ നമ്പറിനാ പോയത് എന്നും പറഞ്ഞു പോക്കര്‍ ഹാജി ആലിയെയും കൂട്ടിപ്പിടിച്ചു നടക്കുമ്പോള്‍ മറ്റു കുട്ടികള്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…..

 108 total views,  1 views today

Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement