പോക്കിരി റിയാസ്

വിജയിക്ക് അഭിനയിക്കാൻ അറിയില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം.മറ്റു നടന്മാരുടെ പല പോസ്റ്റിലും അഭിനയത്തിന്റെ കാര്യം പറഞ്ഞു സ്ഥിരം വേട്ടയാടപ്പെടുന്ന ഒരു പ്രതിഭാസം കാണാറുണ്ട്. കുറെയേറെ വിജയ് ആരാധകർ അവിടെ തർക്കിക്കാൻ പോകാതെ ഒഴിഞ്ഞു മാറാറുമുണ്ട്.പലർക്കും എടുത്ത് കാണിക്കാൻ വിജയുടെ അഭിനയ മികവുള്ള ഒരു സിനിമ ഇല്ല, അല്ലെങ്കിൽ തുപ്പാക്കിക്ക് ശേഷം മാത്രം അറിയാവുന്ന വിജയെ മാത്രം ആരാധിക്കുന്ന കുറച്ചു പിള്ളേർക്ക് വിജയ്ക്ക് അഭിനയിക്കാൻ അറിയില്ല എന്നത് സമ്മതിക്കേണ്ടി വരുന്നു.

കാരണം വിജയ് ഒരു ബഹു മുഖമായതോ, ചരിത്രവേഷമോ വലിയ വേഷപ്പകർച്ചയോ പൂർണമായി ചെയ്തിട്ടില്ല എന്ന് വേണം പറയാൻ…പക്ഷെ അഭിനയിക്കാൻ അറിയാത്തത് കൊണ്ടാണ് എന്ന് പറയരുത്.അഭിനയം അറിയാത്ത ഒരാൾ ആണോ നമ്മുടെ ഇൻഡസ്ട്രിയിൽ ഇന്ന് ഇത്രേം സ്റ്റാർ വാല്യൂ ഉള്ള ഒരാൾ ആയി ടോപ്പിൽ നിൽക്കുന്നത് മോശം സിനിമ എന്ന് മുദ്രകുത്തുന്ന സിനിമകളെ പോലും പ്രേക്ഷക പിന്തുണയോടെ വിജയ് എന്ന ഒറ്റ പേര് കൊണ്ട് ജനസാഗരമാക്കാൻ കഴിവുള്ള താരമാണ് വിജയ്.വിജയ്ക്ക് അഭിനയത്തിൽ പരിമിതികൾ ഉണ്ട് എന്ന് പറയുന്നവരോട്…

പരിമിതി എങ്ങനനെയാണ് നിങ്ങൾ അളന്നത്, അദ്ദേഹം ചെയ്ത സിനിമകളിലെ ഒക്കെ ഡയറക്ടർമാർ അദ്ദേഹത്തെ കുറിച്ച് പറയുന്ന ഇന്റർവ്യൂസ് ഒക്കെ എടുത്ത് നോക്കണം. പല നടന്മാർക്കും മൂന്നും നാലും ഷോട്ടിൽ എടുത്തു തീർക്കാൻ സാധിക്കുന്ന പല നീണ്ട സീനുകളും ഡയലോഗുകളും അങ്ങനെ പലതും അദ്ദേഹം ഒറ്റ ടേക്കിൽ തന്നെ എടുത്തിട്ടുണ്ട് റിഹേഴ്സൽ പോലും ഇല്ലാതെ.അങ്ങനെ ഉള്ള ഒരാൾക്ക് എങ്ങനെ പരിമിതി വരാൻ ആണ്. വിജയ് നല്ല രീതിയിൽ സീനുകൾ ഓക്കേ കൈകാര്യം ചെയ്യും… പക്ഷെ ആ പടത്തിൽ തന്നെ പക്കാ ഓവർ ആക്ടിങ് ആയിട്ടുള്ള സീനുകളും ചെയ്യും, അങ്ങനെ മൊത്തത്തിൽ നോക്കിയാൽ മോശം അഭിനയം ആയി തോന്നും, റൈറ്റർ ഡയറക്ടർ എന്നിവർ അറിയാതെ വിജയ് ഓവർ ആക്കുകയല്ലല്ലോ
കിട്ടുന്ന ക്യാരക്ടറുകളും റോളുകളും അതിന്റെ രീതിൽ ഭംഗിയായി അദ്ദേഹം ചെയ്യുന്നുണ്ട്, അദ്ദേഹത്തിന്റെ സിനിമയിലെ കഥാപാത്രങ്ങൾ ചിലപ്പോ ദശാവതാരം പോലെയോ അന്യൻ പോലെയോ മികവുറ്റതായിരിക്കില്ല.

പക്ഷെ അദ്ദേഹത്തിന് കിട്ടുന്ന കഥാപാത്രങ്ങൾ ഒക്കെ അത് പോലെ ഉള്ളത് ആയിരുന്നില്ല. അദ്ദേഹത്തിനെ ആ ഒരു ലെവലിൽ ആരും കണ്ടിട്ടില്ല എന്ന് വച്ച് അതിന്റെ അർത്ഥം അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല എന്നല്ല. ഉറപ്പായും അദ്ദേഹത്തിന് അതെ പോലെ ഉള്ള ക്യാരക്ടർ കിട്ടിയാൽ അദ്ദേഹം അത് ചെയ്തിരിക്കും. അഭിനയിക്കാൻ അറിയാഞ്ഞിട്ടാണോ സിനിമ മേഖലയിൽ 25 വർഷത്തിനിപ്പുറവും ഹിറ്റുകളും ഫ്ലോപ്പുകളുമായി തുടരുന്നത്.വിജയ് വലിയ അഭിനയമൊന്നും കാഴ്ച വച്ചിട്ടില്ല എന്ന് പറയുവാൻ ആകുമോ…

ഇത്തിരി പഴയമയിലേക്ക് കടക്കാം… ????????

1992 ലാണ് ആദ്യ ചിത്രം നാളയത്തീർപ്പ് അച്ഛന്റെ പിൻബലം കൊണ്ട് നേടിയെടുത്ത സിനിമ…
പരാജയ ചിത്രമായിരുന്നു. അതായത് ആദ്യ സിനിമ തന്നെ പരാജയം.എന്നിട്ടും തളരാതെ, സിനിമയിൽ നിന്ന് പിന്മാറാതെ മുന്നോട്ട് തന്നെ വന്നു. അതൊരു നിസാര കാര്യമല്ല. കാരണം അങ്ങനെ കരിയർ അവസാനിപ്പിച്ച നടൻമാർ കുറച്ചു പേര് ഉണ്ട്. ഒരുവിധപ്പെട്ട എല്ലാ നടന്മാരും ശ്രദ്ധേയമായത് നല്ല ഒരു സിനിമയിലൂടെയാണ്. അതിനാൽ പിന്നീട് അങ്ങോട്ടുള്ള അവരുടെ കരൃർ എന്ന് പറയുന്നത് സ്മൂത്ത് ആയിരിക്കും. എന്നാൽ ആദ്യ ചിത്രം മോശം ആയ ഒരു നടന്റെ കാര്യം പറയാൻ ഉണ്ടോ.വീണ്ടും വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരുന്നു. പ്രതിസന്ധികളിൽ തളരാതെ, പരാചയങ്ങളിൽ കാലിടറാതെ ലക്ഷ്യം എന്താണോ… അതിനു വേണ്ടി പ്രയത്നിച്ചു.1996 ൽ പൂവേ ഉനക്കാഗയാണ് വഴിത്തിരിവ് ആയ ചിത്രം.കാതലുക്ക് മര്യാദൈ എന്ന ചിത്രത്തിന് മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും തേടിയെത്തി. എന്നിട്ടും സിനിമ ജീവിതം തുടർന്നത് അവാർഡ് വാങ്ങുവാനോ ചരിത്രം സൃഷ്ഠിക്കാനോ അല്ല

അച്ഛന്റെ പിൻബലം കൊണ്ടായിരിക്കാം സിനിമയിൽ വന്നത് പക്ഷെ ഇന്നീ നിലയിൽ എത്തിപ്പെട്ടത് കഠിനാധ്വാനം കൊണ്ടാണ്.പഴയ ചിത്രങ്ങളായ തുള്ളാത മനമും തുള്ളും, പ്രിയമാനവളെ, ഖുശി, ഷാജഹാൻ, മിൻസാരക്കണ്ണാ, ലവ് ടുഡേ, സച്ചിൻ ഇവയിലൊക്കെ റൊമാന്റിക് ഹീറോ ആയിട്ടാണ് അഭിനയം കാഴ്ച വച്ചത്. അവയിൽ ഒക്കെ അഭിനയിക്കില്ല എന്ന് പറയുവാൻ ആകുമോ. കിട്ടിയ കഥയ്ക്കും വേഷത്തിനും അനുസരിച്ച് അദ്ദേഹം നന്നായി തന്നെ ചെയ്തു വച്ചിട്ടുണ്ട്. അത് കൊണ്ടാണ് വിജയുടെ പഴയ സിനിമകൾ എല്ലാം അടിപൊളി ആയിരുന്നു എന്ന് പറഞ്ഞു കേൾക്കുന്നത്. ഒരു കാലത്തിനിപ്പുറം അതായത് തുപ്പാക്കി മുതൽ ചെയ്തത് വീണ്ടും പ്രേക്ഷക ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

ഇന്ന് നിങ്ങൾ കാണുന്ന ട്രോളുകളിലും പരിഹാസങ്ങളിലും സ്ക്രീൻഷോട്ടുകളിൽ ഉള്ള മുഖം ഒക്കെ പുള്ളി ചെയ്തതും ആണ്, മികച്ച അഭിനേതാക്കൾ ആയ മമ്മൂക്കയുടെയും ലാലേട്ടന്റെയും വരെ മുഖത്തെ ഭാവം മോശമായിട്ടുള്ള സ്ക്രീൻഷോട്ടുകൾ ഇട്ടിട്ടാണ് അഭിനയത്തെ വിലയിരുന്നുന്നത്. വൃത്തികെട്ടതും, പരിഹസിക്കപ്പെടുന്നതുമായ മുഖം മെനക്കെട്ടിരുന്നു സ്ക്രീൻഷോട്ട് എടുത്ത് ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് എത്രത്തോളം വിവരം ഉണ്ടെന്ന് അതിൽ നിന്നും മനസിലാക്കാം

മാധവൻ, പ്രഭു, അബ്ബാസ്, പ്രഭുദേവ, അജിത്ത്, രജനി, കമൽ, വിക്രം, കാർത്തിക്, പ്രശാന്ത്, സത്യരാജ്, ശരത് കുമാർ, വിജയ് കാന്ത്, അർജുൻ, അരവിന്ദ് സാമി എന്ന് വേണ്ട ഇന്ന് ഈ കാണുന്ന നിലയിൽ വിജയുടെ കൂടെ ഉള്ളവരേക്കാൾ അഭിനയ മികവും, കഴിവും ഉള്ള താരങ്ങളോടൊപ്പം നിന്ന് മത്സരിച്ചു തന്നെയാണ് വിജയ് ശരിക്കും വിജയ് ആയത്.അല്ലാതെ തുപ്പാക്കിയോ പുലിയോ പോലെ ഒരു സിനിമ ചെയ്തത് കൊണ്ടല്ല… അദ്ദേഹത്തിന്റെ അഭിനയ മികവ് നേരത്തെ തന്നെ തെളിയിച്ചതാണ്.റൊമാൻസ് ഹീറോയിസം കഴിഞ്ഞു ആക്ഷൻ ഹീറോ ആയും, മാസ് റോളുകളും ചെയ്തും പ്രേക്ഷകരെ എന്റർടെയിൻമെന്റ് ചെയ്യിച്ചു എന്നല്ലാതെ അഭിനയിച്ചു അവാർഡ് വാങ്ങുക എന്ന ലക്ഷ്യം ഒന്നും പുള്ളിക്കാരന് ഇല്ല. അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ ഞാൻ മുന്നേ പറഞ്ഞത് പോലെ കാതലുക്ക് മരിയാതയ്ക്ക് ശേഷം അഭിനയം മാത്രം മുൻ നിർത്തി അഭിനയിക്കണമായിരുന്നു.

അന്ന് ഇദ്ദേഹം കേരളത്തിൽ (അതായത് 20 വർഷം മുന്നേ) ദത്തു പുത്രനായി കേരളത്തിൽ കിട്ടിയ സ്വീകരണം ഇരട്ടി ആയതല്ലാതെ കുറഞ്ഞിട്ടില്ല… പടം 10 പൊട്ടിയാലും പവർ ഇങ്ങേരുടെ കയ്യിൽ തന്നെ. ബദ്രി, തിരുപ്പാച്ചി, തിരുമലൈ, ശിവകാശി, ഗില്ലി, ആദി, പോക്കിരി ഒക്കെ നല്ല പക്കാ ഹീറോയിസം കാഴ്ച വച്ചതും അഭിനയ കുലപതി ആയത് കൊണ്ടല്ല. അദ്ദേഹത്തിന്റെ ആ സ്റ്റൈലും, ഡയലോഗ് ഡെലിവറിയും, സ്ക്രീൻ പ്രസൻസും അത്രയേറെ ആകർഷകമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ട് തന്നെയാണ്. രജനീകാന്തിന് ശേഷം ഇത്രയേറെ സൂപ്പർസ്റ്റാർ ലെവലിൽ വിജയ് എത്തിപ്പെട്ടത് യുവാക്കൾക്ക് അനുകരിക്കാൻ ഉള്ള ട്രെൻഡ് ഉൾപ്പെടെ വിജയ് എന്ന നടനിൽ ഉള്ളത് കൊണ്ടാണ്. അത് ഇപ്പോൾ കളിയാക്കുന്ന ഷർട്ടിന്റെ മേൽ ഷർട്ട് ഇടുകയോ, ബബ്ബിൽഗം വായിൽ ഇടുന്നതോ, അയാം വെയിറ്റിങ്ങോ ഒന്ന് അല്ല.

വിക്രം എന്ന നടന്റെ അന്യൻ സിനിമയിൽ അദ്ദേഹത്തിന്റെ ഹെയർസ്റ്റൈൽ, അജിത്തിന്റെ റെഡ് എന്ന സിനിമയിലെ ഹെയർ സ്റ്റൈൽ ഇവയൊക്കെ ട്രെൻഡ് ആയത് ഇന്നീ മുടി കളർ അടിച്ച്, വായിൽ കൊള്ളി വയ്ക്കുന്ന പോലെ ആയിരുന്നില്ല. വിരോധികൾ പോലും അനുകരിക്കണം. അതാണ് ഹീറോയുടെ വിജയം. അല്ലാതെ ഇന്നീ കാണുന്ന പോലെ ആരാധകർ തള്ളി മറിക്കുന്നതല്ല പറഞ്ഞു വരുന്നത് എല്ലാ നടന്മാരിലും അവരവരുടെ സിനിമയിലെ ടെർണിംഗ് പോയിന്റുകൾ ഉണ്ട്.ഗജനി, ഗില്ലി, ബാഷ, ദീന, അന്യൻ, ഇന്ത്യൻ ഒക്കെ പോലെ…എല്ലാവരിലും കുറവുകളുമുണ്ട്.

ഡാൻസ് പഠിക്കാത്ത വിജയ് ഡാൻസിൽ മുന്നിൽ നിൽക്കുന്നതും, സംഗീതം പഠിച്ചിട്ടില്ലാത്ത വിജയ് പാട്ട് പാടി ട്രെൻഡിംഗിൽ കയറ്റുന്നതും, യൂട്യൂബ് ലൈക്സ് വ്യൂവ്സ് ഇവയൊക്കെ റെക്കോർഡ് ഇടുമ്പോഴും, ട്വിറ്ററിൽ ട്രെൻഡിങ്ങിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം വിജയ് എന്ന ഒരു പേരിൽ കരസ്ഥമാക്കുമ്പോഴും ഒക്കെ അഭിനയം എന്ന ഒറ്റ പേരിൽ മാത്രം വിമർശിക്കുമ്പോൾ മറു വശം ആരും കാണുന്നില്ല അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു എന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഗില്ലി പോക്കിരി ഒക്കെ വിജയുടെ കരിയറിൽ മികച്ച ഉയർച്ച തന്നെ ഉണ്ടാക്കിയിട്ടുണ്ട്. വിജയ്ക്ക് ടെർണിംഗ് പോയിന്റുകൾ കുറെയുണ്ട്. ഡബ്ബിംഗ് ആയാലും റീമേക്ക് ആയാലും വിജയ് എന്ന താരം പെർഫെക്റ്റ് ആയി തന്നെ പഴയതിൽ മികച്ചതാക്കാറുണ്ട്. ഗില്ലി പോക്കിരി പോലെ 2 സിനിമകൾ വിജയ് ചെയ്തില്ല എങ്കിൽ ഇന്ന് വിജയെ നാഴികയ്ക്ക് 40 വട്ടം കുറ്റം പറയുന്ന വിരോധികളിൽ മുക്കാൽ ഭാഗം വിവരദോഷികളും അങ്ങനെ ഒക്കെ തെലുങ്കിൽ സിനിമയുണ്ടോ എന്ന് നോക്കി വായും പൊളിച്ചിരുന്നേനെ. അല്ലെങ്കിൽ ഏതെങ്കിലും സിനിമാ പ്രേമികൾ പറഞ്ഞ അറിവ് മാത്രമേ കാണൂ.

വിജയിയെ പോലെ ഒരു നടനെ വച്ച് സിനിമ ചെയ്യണം എങ്കിൽ അതിൽ ഡാൻസ് പാട്ട് ഫൈറ്റ് ഡയലോഗ് ഡെലിവറി എന്ന് വേണ്ട മാസ് ഉൾപ്പെടെ പല കാര്യങ്ങളും അഭിനയത്തിന് പുറമെ പ്രധാന ഘടകമായി വരുന്നുണ്ട്. അത് കൊണ്ട് സംവിധായകരും, പ്രൊഡ്യൂസറും ഉൾപ്പെടെ വിജയിയെ ഒരു കൊമേർഷ്യൽ ഫിലിം എന്റർടെയിനർ എന്ന രീതിയിൽ വഹിച്ചു കൊണ്ട് പോകുന്നു. വിജയിക്ക് വേണ്ടി കഥ എഴുതുന്നവർ പോലും മാറി ചിന്തിക്കാതെ വിജയ് സ്റ്റൈൽ തന്നെ ഫോളോ ചെയ്തു പോകുന്നു. വിജയിയും ഓരോ സിനിമകളും ഒരു എക്സ്പിരിമെന്റ പോലെ ചെയ്യുന്നു. അത് പരാചയപ്പെടുമോ വിജയിക്കുമോ എന്ന് നോക്കാതെ. ഇത് ഞാൻ ചെയ്താൽ നന്നായിരിക്കും എന്നത് മാത്രമേ അദ്ദേഹം നോക്കുന്നുള്ളു… പുലി എന്ന സിനിമയ്ക്ക് സംഭവിച്ചത് അതാണ്

പക്ഷെ മറ്റു നടന്മാരിൽ നിന്ന് ഹൈപ്പിൽ വരുന്ന സിനിമകൾ പ്രതീക്ഷിക്കുന്ന പോലെ വിജയുടെ സാധാ സിനിമകൾ പോലും എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ട് വിജയും മാറ്റം ആഗ്രഹിക്കുന്നു. അവാർഡിന് വേണ്ടിയല്ല സ്റ്റൈൽ ഒന്ന് മാറ്റി പിടിക്കാൻ… അത് പെട്ടെന്ന് ഒരു സിനിമയിൽ സംഭവിക്കുകയും ഇല്ല പതിയെ പതിയെ മാറി വരും. തുപ്പാക്കി നല്ല ഒരു ടെർണിംഗ് പോയിന്റ് ആയത് പോലെ… എപ്പോഴും നല്ല സിനിമകൾ സംഭവിക്കില്ലല്ലോ. ഏത് നടനെ നോക്കിയാലും നല്ലതും മോശവും ആയ സിനിമകൾ ഉണ്ട്. പക്ഷെ അവരുടെയൊക്കെ നല്ല സിനിമകൾക്ക് കിട്ടാവുന്നതിൽ കൂടുതൽ പ്രൊമോഷൻ വിജയുടെ മോശം സിനിമയ്ക്ക് സോഷ്യൽ മീഡിയയിലൂടെ കിട്ടുന്നുണ്ട് അതും സിനിമ ഇറങ്ങിയതിന് ശേഷം. അത്രയ്ക്ക് ഉണ്ട് വിരോധികൾക്ക് അദ്ദേഹത്തിന്റെ മേൽ ഫ്രസ്റ്റേഷൻ.

ഇത്രയേറെ ആരോപണങ്ങൾ അദ്ദേഹത്തിന് നേരെ ഉയരുന്നത് അതുകൊണ്ടാണ്. ബാക്കി ഉള്ള നടന്മാരുടെ സിനിമകൾ വിജയിച്ചാൽ എടുത്തു പറയപ്പെടും, പക്ഷെ പരാജയപ്പെട്ടാൽ പിന്നീട് എവിടെയും ചർച്ചകൾ ഉണ്ടാകില്ല.വിക്രം, കമൽ, അജിത്ത്, സൂര്യ ഇവരേക്കാൾ നന്നായി വിജയ് ഡാൻസ് ചെയ്യുന്നു എന്ന വസ്തുത എല്ലാവർക്കും അറിയാം, അത് കൊണ്ട് അവരുടെ സിനിമയിൽ അത്രയേറെ പ്രധാന്യം ആരും കൊടുക്കാറില്ല. അത് പോലെ വിജയ് സിനിമകളിൽ ആരും വലിയ അഭിനയ മികവ് പ്രതീക്ഷിക്കുന്നുമില്ല. അത് കൊണ്ട് വിജയ് അഭിനയിക്കില്ല എന്ന് പറയാൻ പറ്റുമോ

കമൽഹാസൻ, വിക്രം ഒക്കെ തമിഴകത്ത് കാണിക്കുന്ന ഡെഡിക്കേഷന്റെ പാതിയുടെ പാതി പോലും വിജയ് തന്റെ സിനിമകളിൽ കാണിക്കുന്നില്ല. അവരുടെ അഭിനയം ഒക്കെ കേവലം കരച്ചിലോ, കഞ്ഞുകൊണ്ടുള്ള ചിരിയോ ഒന്നും അല്ല. അതിനൊക്കെ മേലെ അവരൊക്കെ ആധിപത്യം സ്ഥാപിച്ചതാണ്.
എന്ന് വച്ച് വിജയ് അവരെക്കാൾ താഴെയുമല്ല. എണ്ണമറ്റ ആരാധകരും, അതിരു കവിഞ്ഞ ആരാധനയും പ്രേക്ഷക പിന്തുണയും ബോസ്ക്കോഫീസ് പവറും അദ്ദേഹത്തിന് ഇന്നും കൂടെയുണ്ട്. പക്ഷെ അത് മാത്രം പോരല്ലോ ഒരു സിനിമ ആകുമ്പോൾ

തന്നെക്കാൾ സൗന്ദര്യമുള്ള, നിറമുള്ള, വെറൈറ്റി റോളുകൾ ചെയ്തു കാണികളെ വിസ്മയിപ്പിക്കുന്ന ഒരുപാട് നടന്മാർ ഉണ്ടായിട്ടും അവർക്കു മേലെ വിജയിയുടെ സ്ഥാനം എങ്ങനെ വന്നു എന്ന് ചിന്തിച്ചു നോക്കുക.എല്ലാ നടന്മാരും സ്ക്രിപ്റ്റ് വായിച്ച ശേഷം തനിക്കത് ചെയ്യാൻ കഴിയുമോ, ഓകെ ആണോ എന്നൊക്കെ നോക്കിയ ശേഷം അല്ലെങ്കിൽ കഥ മുഴുവൻ കേട്ട ശേഷം മാത്രമേ ഡേറ്റ് കൊടുക്കാറുള്ളൂ. പക്ഷെ വിജയ് പുതിയ സംവിധായകർക്ക് പോലും പാതി കഥ കേട്ട ശേഷമാണ് ഡേറ്റ് കൊടുക്കുന്നത്. അതാണ് വിജയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുഴപ്പവും .

വിജയ് നല്ല സിനിമകൾ ചെയ്യണം മാറ്റങ്ങൾ വേണം എന്നാഗ്രഹിക്കുന്ന നടനാണ്. പക്ഷെ കഥയെഴുതുന്നവർ പ്രേക്ഷക തൃപ്തിക്ക് വേണ്ടി ഒരിക്കൽ കയ്യടിച്ച സീൻ തന്നെ വീണ്ടും റീക്രിയേറ്റ് ചെയ്തു പരീക്ഷിക്കുന്നത് ഒരു ഫോൾട്ട് തന്നെയാണ്. വിജയ് എന്ന നടനെ പുറത്ത് കൊണ്ടുവരാൻ നല്ല ഒന്ന്, രണ്ടു ഡയറക്ടറുമാരുടെ കയ്യിൽ കിട്ടിയാൽ നല്ലപോലെ അത് പ്രതിഫലിപ്പിക്കാം.

ഒരു സിനിമ മോശം ആണെങ്കിൽ അത് മോശമാണ് എന്ന് തന്നെ ആരാധകര് പറയണം. അല്ലാത്ത പക്ഷം ആ നടൻ ചെയ്യുന്ന ഏത് ഊള സിനിമയും കണ്ട് കയ്യടിക്കുന്ന ഒരാൾ ആയാൽ അദ്ദേഹത്തിൻ്റെ മാർക്കറ്റിനെ അത് ബാധിക്കും. വീണ്ടും ആരാധകരുടെ ആഗ്രഹ പ്രകാരം അത്തരം സിനിമകളിൽ പോയി തല വയ്ക്കും. ഇത് വിജയ് ആരാധകരെ മാത്രം ഉദ്ദേശച്ചല്ല എല്ലാ താരങ്ങൾക്കും ബാധകമാണ്.

ഇപ്പോൾ അവസാനം ഇറങ്ങിയ ബീസ്റ്റ് എന്ന സിനിമയിൽ പോലും എന്ത് അഭിനയിക്കാൻ ആണ്. വെറും ഒരു എന്റർടെയിനർ രീതിയല്ലേ അതും. അഭിനയിക്കാനും വേണ്ടി എന്ത് കാര്യമാണ് ആ കഥാപാത്രത്തിലുള്ളത്. ശിവാകർത്തികേയൻ, ജയംരവി, വിശാൽ പോലെയുള്ള നടന്മാർക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്തു വച്ചതു പോലെയുണ്ട്. വിജയ് എന്ന താരത്തിന്റെ സ്ക്രീൻപ്രെസന്സും, മാസും ആറ്റിട്യൂടും മാത്രമാണ് പ്ലസ് പോയിന്റ്. അല്ലാതെ 85 ശതമാനവും ഒരു മാൾ പശ്ചാത്തലമായി ചുറ്റി പറ്റി നടക്കുന്ന സിനിമയ്ക്ക് എന്ത് കഥാമൂല്യം കിട്ടാനാണ്. ആര് ചെയ്താലും കയ്യടി വാങ്ങുന്ന സ്ക്രിപ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി മറ്റാരും എത്തിപ്പെടാൻ കഴിയാത്ത ഒരു റോളിലേക്ക് വിജയ് വരണം. മോശം സിനിമ ആയിട്ട് കൂടി വിജയിക്ക് ഇത്രേം ബോക്സോഫീസ്പവർ അതാണ് അദ്ദേഹത്തിൻ്റെ മാർക്കറ്റ്…

ഇത്രേം സ്റ്റാർഡമിൽ നിന്നിട്ടും ഒരു വെറൈറ്റി കഥാപാത്രം ചിത്രത്തിൽ ഉടനീളെ ചെയ്തു ഫലിപ്പിക്കാത്തത് ഒരു പോരായ്മയാണ്, സേഫ് സോൺ വിട്ടു പിടിച്ച് നല്ല ഒരു സിനിമ ചെയ്താൽ തീരാവുന്നതേ ഉള്ളൂ… വിജയ് വലിയ അഭിനയ മികവ് കാഴ്ചവെക്കും അദ്ദേഹത്തേക്കാൾ നന്നായി ചെയ്യും ഇദ്ദേഹത്തെക്കാൾ നന്നായി ചെയ്യും എന്നൊന്നും പറയുന്നില്ല. കാരണം അവയൊക്കെ നന്നായി ചെയ്യാൻ അവരൊക്ക തന്നെയുണ്ട്. വിജയുടെ കഴിവ് തെളിയിക്കാൻ വിജയ് മതി. ആരുമായും കമ്പയർ ചെയ്യേണ്ടതുമില്ല.

വിജയ് സിനിമ എന്നും വിജയ് സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ സ്വാഗ്, സ്റ്റൈൽ, ആറ്റിട്യൂട്, ഡയലോഗ് ഡെലിവറി ഇവയൊക്കെ മറ്റൊരു നടൻ അനുകരിക്കുന്നതായി മനസ്സിൽ കണ്ടു നോക്കിയേ… ഒരു പക്ഷെ വിജയ് ചെയ്താൽ മാത്രമേ അത്രേം പെർഫെക്ഷൻ വരൂ… ഉദാഹരണത്തിന് നിരന്തരം കളിയാക്കപ്പെടുന്ന ബബ്ബിൽഗം സീൻ തന്നെ ഒരു മനസ്സിൽ തന്റെ ഇഷ്ട താരത്തെ വച്ച് ഒത്തു നോക്കാവുന്നതാണ്.

പോക്കിരിയിലെ സ്വാഭാവ രീതി, തുപ്പാക്കിയിലെ അദ്ദേഹത്തിന്റെ ആറ്റിട്യൂട്, കത്തി സിനിമയിലെ ജീവാനന്ദത്തിന്റെ ക്ലാസ് പെർഫോമൻസ്, തെരി സിനിമയിലെ ജോസഫ് കുരുവിള എന്ന കഥാപാത്രത്തിലെ സോഫ്റ്റ്നെസ്സ്, മെർസൽ സിനിമയിലെ വെട്രിമാരന്റെ അവതാരം, ബിഗിൽ സിനിമയിലെ രായപ്പൻ എന്ന കഥാപാത്രത്തിന്റെ മികവ്. ഇവയൊക്കെ സിനിമയിൽ മുഴുനീളെ സ്റ്റോറി ബോർഡിനനുസരിച്ച് കഥാപാത്രങ്ങൾ മികവുറ്റതാക്കാൻ പറ്റുന്നവയാണ്. കഥയ്ക്കനുസരിച്ച് അവയൊക്കെ മികച്ചതാക്കിയിട്ടുണ്ട്, പക്ഷെ ചുരുങ്ങിയ സമയങ്ങളിൽ മാത്രം ഒതുങ്ങി പോയി.

മറ്റുനടന്മാർക്ക് സിനിമയിൽ മുഴുവൻ അദ്ദേഹം ആ ക്യാരക്ടർ ആയി ജീവിക്കാൻ ഉള്ള സാഹചര്യം ആ കഥ കൊണ്ട് ഒരുക്കി കൊടുക്കുന്നുണ്ട്. വിജയിക്ക് അത് കിട്ടുന്നില്ല. അഥവാ അഭിനയ പ്രാധാന്യം കിട്ടിയാലും അതിലും മുന്നിൽ നിൽക്കുന്ന മറ്റു എടുത്തു പറയാവുന്ന ഡാൻസ്, പാട്ട്, ഡയലോഗ്, സ്റ്റണ്ട് ഇവയാകും സ്കോർ ചെയ്യുക. കിട്ടുന്ന വിമർശനങ്ങളിൽ നിന്നും കളിയാക്കലുകളിൽ നിന്നും ആരാധകരും അഭിനയം മുൻ നിർത്തി സിനിമ വരണം എന്നാഗ്രഹിക്കുന്നുണ്ട്

ഈ വിമർശിക്കപ്പെടുന്ന രക്ഷകൻ സിനിമകളിൽ പോലും സാമൂഹിക പ്രതിബദ്ധത നിറഞ്ഞ, സോഷ്യൽ മെസേജുകൾ കണ്ടന്റ് ഉള്ള എന്തെങ്കിലും ഒരു എലമെൻസ്റ് മുന്നിൽ എടുത്തു വയ്ക്കാൻ കഴിയും. അത് കൊണ്ടാണ് അഭിനയിച്ച് അവാർഡ് വാങ്ങുക എന്നതിലുപരി പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുക എന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.

അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത് തന്നെ വിജയ് വിരോധികളുടെ ആയുധമാണ്. കാരണം തന്റെ ഇഷ്ടനടൻ വെറൈറ്റി സ്ക്രിപ്റ്റുകൾ നോക്കി ചെയ്തിട്ടും, ഓരോ സിനിമകളിൽ ഓരോ ലുക്കിൽ വന്നിട്ടും, മികച്ച അഭിനയം കാഴ്ച വച്ചിട്ടും പ്രേക്ഷക പിന്തുണയും, ഫാമിലി സപ്പോർട്ടും എല്ലാം സ്ക്രിപ്റ്റ് സെലക്ഷൻ ചെയ്യാതെ, മികച്ച അഭിനയം കാഴ്ചവയ്ക്കാതെ, ഓരോരോ ലുക്കിൽ വരാതെ, ക്ളീഷേ ആയിരുന്നിട്ട് പോലും എന്റർടെയിനർ ആയ വിജയിക്കാണ്.

അപ്പോൾ വിജയ് എങ്ങാനും അറിഞ്ഞൊരു റോൾ ചെയ്താൽ ഒന്നോർത്തു നോക്കിയേ. മറ്റാർക്കും കിട്ടാത്ത അംഗീകാരവും സ്നേഹവും എല്ലാം ഈ മനുഷ്യന് കിട്ടുമ്പോൾ ഉള്ള ഈഗോ ആണ് മറ്റുള്ളവർക്ക് എന്നതാണ് ഇദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു വെറുക്കുവാൻ ഉള്ള ഒരേ ഒരു കാരണം.

Leave a Reply
You May Also Like

ഹെല്ലൻ ബെന്നെറ്റിന്റെ ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ്…

ഗായിക അമൃത സുരേഷിന്റെ ഗ്ലാമർ ഫോട്ടോയും വിഡിയോയും വൈറലാകുന്നു

ഗായിക അമൃത സുരേഷിന്റെ ഗ്ലാമർ ഫോട്ടോയും വിഡിയോയും വൈറലാകുന്നു. താരം മകൾ അവന്തികക്കൊപ്പം മൂന്നാറിൽ അവധിക്കാലം…

ആരാണ് വജ്ര മോട്ടോഴ്‌സിനെതിരെ പ്രവർത്തിക്കുന്ന ആ ചാരൻ

കലക തലൈവന്‍ (തമിഴ്) Muhammed Sageer Pandarathil റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിൻ…

പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും അഭിരാമി സുരേഷ്, താരം നിയമനടപടിക്ക്

സൈബർ അറ്റാക് നടത്തുന്നവക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയും ഗായികയുമായ അഭിരാമി സുരേഷ് . തനിക്കും തന്റെ…