പോക്കുവെയിലുകള്‍

1പോക്ക് വെയിലിന്റെ ചുമന്ന തെളിച്ചമുള്ള വെളിച്ചത്തില്‍, അസ്തമയ സൂര്യനെ കണ്ടുകൊണ്ടു അയാള്‍ ഇരുന്നു. അവധി ദിവസത്തില്‍ പതിവായി ഇരിക്കാറുള്ള കടല്‍തീരത്ത് അയാള്‍ സന്ധ്യയുടെ മനോഹാരിതക്കൊപ്പം, ജീവിതത്തിന്റെ സായം സന്ധ്യയെ കുറിച്ച് കൂടി ഒരു നിമിഷം ചിന്തിച്ചിരിന്നു. ചക്രവാളത്തില്‍ സൂര്യന്‍ ചിരിച്ചുകൊണ്ട് മറയുന്നത് കണ്ടപ്പോള്‍, ജീവിത സായാന്നത്തില്‍ താനും ഇങ്ങനെയാകണ്ടേ എന്ന് മനസ്സില്‍ ചിന്തിഞ്ചു. കടല്‍ക്കരയില്‍, തെളിഞ്ഞ സായം സന്ധ്യയില്‍, ആരോടോ വിട ചൊല്ലാനെന്ന പോലെ, സുന്ദരമായ ആകാശത്തില്‍ ചുമന്ന ചായം ചാലിച്ച് കൊണ്ട്, സൂര്യന്‍ പകുതി ഭൂമിയോട് വിട പറഞ്ഞു, മറു പകുതിയില്‍ ആര്‍ക്കോ വേണ്ടി സമര്പിക്കപ്പെട്ട ജീവിതം പോലെ, പോക്ക് വെയില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതായി. ജീവിതനൌകയില്‍ താനും തന്റെ ജീവിതവും ഇങ്ങിനെ ആര്‍ക്കോ വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കയാണല്ലോ എന്ന് ചിന്തിച്ചു അയാള്‍ കടല്‍ക്കരയില്‍ നിന്നും യാത്രയായി. കുട്ടിക്കാലവും, ബാല്യവും, കൌമാരവും, യൌവനവും, തന്റെ പ്രണയവും, അതിന്റെ അപക്വതയും, വര്‍ത്തമാന കാലജീവിതവും എല്ലാം ഒരു നിമിഷം മനസിലൂടോടി മറഞ്ഞു.

എവിടെയോ പോയി മറഞ്ഞ കുട്ടിക്കാലം. കാടും, പുഴകളും, വയലുകളും എല്ലാം കണ്ടും ആസ്വദിച്ചും കഴിഞ്ഞ ഒരു കാലം അയാള്കുണ്ടായിരുന്നു. വീട്ടിലെ മരച്ചില്ലകളില്‍ വന്നിരുന്നു കള കള പാടുന്ന കിളികളെയും, കുറ്റി ചെടികളില്‍ കൂടുണ്ടാക്കുന്ന കുരിവികളെയും അവയുടെ കര്‌മോല്‍സുകതയെയും വീക്ഷിച്ചു എത്രയോ സന്ധ്യകള്‍, വീടിന്റെ മട്ടുപ്പാവില്‍ ഇരിന്നിട്ടുണ്ട്. പറവകളെ പോലെ പാറി പറന്നു നടക്കാനും, സ്വാതന്ത്ര്യത്തിന്റെ നാന്മുഖങ്ങള്‍ കാണാനും അന്ന് കൊതിച്ചെങ്കിലും എന്നും കൈയെത്തി പിടിക്കാവുന്ന ഒന്നായിരുന്നില്ല അത്. കൌമാര ജീവിതത്തിലെ സങ്കല്പങ്ങളും യാഥാര്ധ്യമല്ലെന്നും ഒരിക്കല്‍ മനസിലായപ്പോള്‍, യൌവനമാണ് യാഥാര്‍ത്യമെന്നും, അവിടെയാണ് സുഖമെന്നും സ്വപ്നം കാണാന്‍ തുടങ്ങി. താന്‍ കണ്ടതൊന്നും യാഥാര്ത്യമാല്ലെന്നും, യാഥാര്‍ത്ഥ്യ ചിത്രം ഇന്നും അനന്യമാണ് എന്നും ചിന്തിച്ചു കൊണ്ട്, കഷ്ടതകളെയും, ധുഖങ്ങളെയും അയാള്‍ സ്വയം വഹിക്കാന്‍ തുടങ്ങി. മാതാ പിതാക്കളുടെ കഷ്ടപ്പാടുകള്‍, ബാല്യത്തിലോ, കൌമാരത്തിലോ മനസിലാകാതിരുന്നെങ്കില്‍ ഇന്ന് അയാള്‍ എല്ലാം മനസിലാക്കുന്നു. എന്നാല്‍ ഇനിയും എത്രയോ കാതങ്ങള്‍ യാത്ര ചെയ്യേണ്ടി ഇരിക്കുന്നു. മധ്യവയസ്സില്‍ എത്തി നില്‍കുന്ന അയാള്‍ കുറച്ചു പുറകോട്ടു യാത്ര ചെയ്തു കിട്ടിയ ഓര്‍മ്മകള്‍ അയവിറക്കുക ആയിരിന്നു.

ഓര്‍മവെച്ച കാലം മുതല്‍ സ്വപ്നം കാണാന്‍ അല്ലാതെ സുഖം എന്തെന്നറിഞ്ഞിട്ടില്ല. എന്തിനോ വേണ്ടി തിരയുന്ന ബധിരനെ പോലെ അയാള്‍ തന്റെ ഡയറിക്കുറിപ്പുകള്‍ ഓരോന്ന് പരതിക്കൊണ്ടിരിക്കുന്നു. യൌവനത്തില്‍ തന്റെ ഒരു മോഹം ജീവിക്കാന്‍ ഒരു ജോലിയായിരിന്നു. തന്റെ ബന്ധു മഹാനഗരത്തില്‍ ഉണ്ടെന്ന ഉറപ്പില്‍ ഒരു സുപ്രഭാതത്തില്‍ അയാള്‍ തന്റെ നാടും വീടും വിട്ടു നഗരത്തില്‍ ചേക്കേറി. കൂട്ടത്തില്‍ തന്റെ സുഹൃത്തിനെയും കൂട്ടി. അങ്ങിനെ പ്രൌടമായ നഗരത്തില്‍ തനിക്കും ഒരു ജോലിയായി. താന്‍ കണ്ട സ്വപ്നത്തില്‍ ഇതാ ഒന്ന് സാധിച്ചിരിക്കുന്നു. അയാള്‍ ആത്മഗതം പറഞ്ഞു. താന്‍ അജയ്യനായി എന്നയാള്‍ ചിന്തിച്ചു. പിന്നെ സ്വപ്‌നങ്ങള്‍ കൊണ്ട് ഒരു സ്വപ്ന ഗോപുരം കെട്ടിപ്പൊക്കി. വലിയ സ്വാതന്ത്ര്യം ഉള്ള ജോലി, വലിയ സ്ഥാനം എല്ലാം തനിക്കു കിട്ടിയപ്പോള്‍, ഇത് തന്നെയാണ് ജീവിതം എന്നയാള്‍ ഓര്‍ത്തു. പക്ഷെ അധിക കാലം അത് മുന്നോട്ടു പോയില്ല. ഒരു സുപ്രഭാതത്തില്‍ തന്റെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയ തന്റെ ശത്രു തന്റെ തൊഴിലിന്റെ അന്തകനായി. പിന്നെ പിന്നെ പല പല ജോലികള്‍ ചെയ്തു പല പല നാടുകള്‍ കറങ്ങി അവസാനം അയാള്‍ ഈ മഹാനഗരത്തിലും എത്തി. എത്രയോ കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എത്രയോ അനുഭവങ്ങള്‍, എത്രയോ മനുഷ്യര്‍, പലരില്‍ നിന്നും പലതും മനസ്സിലാക്കി.

അനന്തമായ ആകാശത്തിലേക്ക് കണ്ണ് നട്ടു നിര്‍നിമേഷനായി ഇരിക്കവേ കടല്‍കരയില്‍ കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടി അദ്ദേഹത്തോട് ചോദിച്ചു

അമ്മാവാ എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്?

ഓ ഞാന്‍ ഞാന്‍ പോക്കുവെയിലിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. അദ്ദേഹം

അതെന്താ അതിനിത്ര പ്രത്യേകത കുട്ടി

എത്ര മനോഹരം ആണത്. അതിരിക്കട്ടെ കുട്ടി എന്തെടുക്കുന്നു. അദ്ദേഹം

ഞാന്‍ പഠിക്കുന്നു എഴില്‍. ഇപ്പോള്‍ കളിക്കുന്നു. കുട്ടി

വീട്ടില്‍ ആരൊക്കെയുണ്ട്. അദ്ദേഹം

അച്ഛന്‍, അമ്മ ഒരു ചേച്ചി കുട്ടി

ഇന്ന് സ്‌കൂള്‍ ഇല്ലേ ? അദ്ദേഹം

ഇല്ല ഇന്നവധി ആണ്. അതുകൊണ്ട് കളിക്കുന്നു കുട്ടി

എനിക്കും മോനെ പോലൊരു കുട്ടിക്കാലം ഉണ്ടായിരിന്നു. അദ്ദേഹം

ഇപ്പോള്‍ എന്തെടുക്കുന്നു ? കുട്ടി

ഇപ്പോള്‍ പോക്കുവെയില്‍ നോക്കിയിരിക്കുന്നു. പിന്നെ പുറകോട്ടും. അദ്ദേഹം

പുറകോട്ടോ? അമ്മാവന്‍ പുറകോട്ടു നോക്കുന്നത് ഞാന്‍ കണ്ടില്ലല്ലോ. കുട്ടി

അത് മോന് മനസിലാകില്ല അദ്ദേഹം

ബൈ, അമ്മാവാ. കുട്ടി കളിയില്‍ മുഴുകി.

ജീവിതത്തിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ആണ് അദ്ദേഹം ചിന്തിച്ചതെന്നു കുട്ടിക്ക് മനസിലായില്ല. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ച് ചിന്തിച്ചതും പോക്കുവെയില്‍ മാഞ്ഞില്ലാതായതും ഒരുപോലെയായിരുന്നു.

ചുവന്ന ചക്രവാളം കാണുമ്പോള്‍ ഒരു കാര്യം ച്ന്തിച്ചു അയാള്‍ ഇരിക്കും, ജീവിതം തന്നെ വലിയ അധ്യാപകന്‍. പക്ഷെ ഇന്നും അയാള്‍ വിനീതനായി ആ അധ്യാപകന്റെ വിധ്യാര്ധി മാത്രം. ഇന്ന് എപ്പോഴും ആശ്വാസം ഈ സായം സന്ധ്യയും, പോക്കുവെയിലും, ചുവന്ന ചക്രവാളവും, കാറ്റും തിരമാലകളും മാത്രം. ഓരോന്ന് ചിന്തിച്ചു പതിവ് പോലെ അയാള്‍ തിരിച്ചുപോയി.