ജോളി ജോളി എഴുതുന്നു (Joli Joli)

ലോകത്തെ ഒരു ശക്തിക്കും തകർക്കാനാവാത്ത അമേരിക്കയുടെ രഹസ്യ നിലവറകളിലെ അതീവ രഹസ്യ രേഖകളാണ് ജൂലിയന്‍ അസാഞ്ജി അനായാസം തകർത്ത് തെരുവിലേക്ക് വിതറിയിട്ടത്…

ലോകമാകമാനമുള്ള രാജ്യങ്ങളിലെ അമേരിക്കയുടെ എംബസികൾ വഴി അതാത് രാജ്യങ്ങളുടെ രഹസ്യങ്ങൾ വാഷിങ്ടണിലേക്ക് ചോർത്തപ്പെടുന്നു എന്ന വാർത്തയും അതിന്റെ രേഖകളും ലോകം ഞെട്ടലോടെയാണ് കണ്ടത്…

Julian Assange
Julian Assange

ഓസ്‌ട്രേലിയൻ പൗരനായ ജൂലിയന്‍ അസാഞ്ജിയായിരുന്നു രേഖകൾ സഹിതം ഇത് ലോകത്തെ അറിയിച്ചത്…

രഹസ്യരൂപത്തിലുള്ള ഡോക്യുമെന്റുകളും ഫോട്ടോകളും വെളിവാക്കുകയെന്ന ലക്ഷ്യത്തോടെ 2006ലാണ് അസാഞ്ജ് വിക്കിലീക്സ് എന്ന സൈറ്റ് സ്ഥാപിച്ചിരുന്നത്…

2010ല്‍ ഇറാഖില്‍ ഒരു ഹെലികോപ്റ്ററിലിരുന്ന് യുഎസ് പട്ടാളക്കാര്‍ സിവിലിയന്‍സിനെ വധിക്കുന്ന ദൃശ്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് വിക്കിലീക്സ് ലോകത്തിന്റെ ശ്രദ്ധ നേടിയത്….

മുന്‍ യുഎസ് ഇന്റലിജന്‍സ് അനലിസ്റ്റായ ചെല്‍സിയ മാനിംഗിനെ സ്വാധീനിച്ച്‌ യുഎസിലെ അതീവരഹസ്യസ്വഭാവമുള്ള ഏഴ് ലക്ഷത്തോളം രേഖകളും വീഡിയോകളും ചിത്രങ്ങളും തന്റെ വിക്കിലീക്സിലൂടെ അസാഞ്ജി ചോർത്തിയെടുത്തു എന്നാണ് പറയപ്പെടുന്നത്….

അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ജൂലിയന്‍ അസാഞ്ജിയെ കുടുക്കാൻ അനേകം രാജ്യങ്ങൾ ഒരുമിച്ച് ശ്രമിച്ചിട്ടും ആ വലയെല്ലാം പൊട്ടിച്ച് ലണ്ടനിലെ അക്വഡോർ എംബസിയിൽ അഭയം തേടിയിരിക്കുകയായിരുന്നു ജൂലിയന്‍ അസാഞ്ജി…

കഴിഞ്ഞ ഏഴ് വർഷമായി അക്വഡോർ എംബസിയിൽ ആയിരുന്ന അസാഞ്ജിയെ ഇന്നലെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു…

താമസിക്കാതെ അമേരിക്കക്ക് കൈമാറും…

ഇക്വഡോർ ജൂലിയന്‍ അസാഞ്ജിക്കുള്ള രാഷ്ട്രീയ അഭയം അവസാനിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് വിവരം…

ജൂലിയന്‍ അസാഞ്ജിക്കുള്ള രാഷ്ട്രീയ അഭയം അവസാനിപ്പിക്കാൻ ഇക്വഡോർ പറയുന്ന ന്യായങ്ങൾ ഒരുപാടുണ്ടെങ്കിലും ഇനിയും അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്നതുതന്നെയാണ് ശരിയായ കാരണം….

കൊടിയ പീഡനങ്ങളും ദീർഘകാല ശിക്ഷകളും ജൂലിയന്‍ അസാഞ്ജിയെ കാത്തിരിക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്…

എങ്കിലും ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്…

“എന്നെ കൊന്നാലും നിങ്ങളുടെ തനിനിറം ലോകം അറിയും ”

സത്യം വിളിച്ചു പറയുന്നവനെ വലിച്ചിഴച്ച് നിശബ്ദമാക്കുന്ന നയം ലോകത്തെല്ലായിടത്തും ഒരുപോലെയാണ്….

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.