ടിവിയില്‍ കണ്ടത് വീട്ടിന് മുന്നില്‍ – വീഡിയോ

0
247

1

ടിവിയില്‍ കണ്ടത് വീട്ടിന് മുന്നില്‍ വന്നാല്‍ നിങ്ങളെന്തു ചെയ്യും? അതും ടിവിയില്‍ കണ്ടു കൊണ്ടിരിക്കുന്ന ലൈവ് പ്രോഗ്രാം നമ്മുടെ വിന്‍ഡോക്ക് പുറത്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നും കണ്ടാലോ? യൂട്യൂബ് യൂസറായ ജാസന്‍ ലീ ആണ് യൂട്യൂബില്‍ വൈറല്‍ ആയി മാറിയ ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്.

ടിവിയില്‍ പോലീസ് ഒരു കാറിനെ പിന്‍തുടരുന്ന രംഗം കണ്ടു കൊണ്ടിരിക്കുകയായിരുന്നു കാലിഫോര്‍ണിയക്കാരനായ ജാസന്‍ ലീ. അമിത വേഗതയില്‍ പോകുന്ന കാറുകളുടെ ആ രംഗം ഒരു ഹെലികോപ്റ്റര്‍ വഴി ലൈവ് സംപ്രേഷണം ചെയ്യുകയായിരുന്നു കെ എന്‍ ബി സി ടിവി ചാനല്‍ . ഇത് കണ്ട് ആവേശത്തോടെ ഇരുന്ന ജാസന്‍ പെട്ടെന്നാണ് തന്റെ വീടിറെ ജനലിനു പുറത്ത്‌ അതെ സംഭവം നടക്കുന്നത് കണ്ടത്. ടിവിയില്‍ കണ്ട് കൊണ്ടിരിക്കുന്ന രംഗം തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന ജാസന്‍ ഉടനെ മൊബൈല്‍ ക്യാമറ വിന്‍ഡോയിലേക്ക് തിരിച്ചു. തുടര്‍ന്ന് അത്ഭുതപ്പെടുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

47 സെക്കന്റ്‌ നീണ്ടു നില്‍ക്കുന്ന ഈ വീഡിയോ ഇപ്പോള്‍ ഒരു യൂട്യൂബ് വൈറല്‍ ആയി മാറിയിരിക്കുകയാണ്.