കവര്‍ച്ചക്കാരനെ കീഴ്‌പ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ടത് മൂന്ന് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ..

394

152

ആയുധധാരിയായ കൊള്ളക്കരനെ കീഴ്‌പ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ടത് കേവലം മൂന്നുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ. കുടുംബവുമൊത്ത് ഒഴിവ് സമയം ചിലവിടുന്നതിനിടെയാണ് ആയുധവുമായെത്തിയ കവര്‍ച്ചക്കാരന്റെ പോലെസ് ഉദ്യോഗസ്ഥന്‍ സധൈര്യം നേരിട്ടത്

പോലീസുകാരനും , ഭാര്യയും, അമ്മവനും കൂടി വഴിയരികില്‍ നില്ക്കുമ്പോഴാണ് ബാഗിനു പിന്നില്‍ ഒളിപ്പിച്ച തോക്കുമായി കവര്‍ച്ചക്കാരന്‍ ഇവരെ സമീപിച്ചത്. തന്റെ കയ്യിലുണ്ടായിരുന്ന് തോക്ക് വളരെ വേഗം എടൂക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം തന്റെ കൈക്കുഞ്ഞിനെ താഴെയിട്ടത്. കവര്‍ച്ചക്കാരനു നേരെ നിറയൊഴിച്ചെങ്കിലും അയാള്‍ ഓടി രക്ഷപെടുകയായായിരുന്നു.

തുടര്ന്നുള്ള അന്വേഷണത്തില്‍ വെടിയേറ്റ മുറിവുമായി അയാളെ സമീപ ഹോസ്പിറ്റലില്‍ കണ്ടെത്തി. ബ്രസീല്‍ സാവോ പോളയിലെ ഒരു സ്ഥിരം മയക്കുമരുന്ന് കടത്തുകാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഭാഗ്യവശാല്‍ കുഞ്ഞിന് മറ്റ് പരിക്കുകളൊന്നുമില്ല.