ഇതെന്ത് ക്രൂരതയാണീ പോലീസുകാരൻ കാണിക്കുന്നത്, ശുദ്ധ ആഭാസം

0
161

ഇവനെയൊക്കെ വച്ചാണ് പിണറായി ആഭ്യന്തരം ഭരിയ്ക്കുന്നതെങ്കിൽ, ചെയ്ത ആയിരക്കണക്കിന് നന്മകൾ വെള്ളത്തിൽ വരച്ച വര പോലാകും.ഇവന് ഇപ്പോൾ സ്ഥലം മാറ്റം കൊടുത്തത്രേ.! ഇങ്ങനെ ജനങ്ങളെ പരിഹസിക്കരുത്. നെയ്യാർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ അച്ഛനെയും മകളെയും തെറി വിളിയ്ക്കുന്ന ASIയെ കണ്ടോ ? കേരളത്തിൽ പോലീസ് രാജ് അവസാനിച്ചിട്ടില്ല. ഇതെന്ത് ക്രൂരതയാണീ പോലീസുകാരൻ കാണിക്കുന്നത്.ശുദ്ധ ആഭാസം.ഒരു നിമിഷം പോലും ആ യൂണിഫോം അണിയാൻ അയാൾക്ക് യോഗ്യതയില്ല.കാക്കി ധരിച്ച മനുഷ്യത്വമുള്ളവർക്ക് കൂടി പേരു ദോഷം വരുത്തുന്ന ഇയാൾ ആ പദവിക്ക് യോഗ്യനാണോയെന്ന് ഉന്നത അധികാരികൾ ചിന്തിക്കുക. പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനോടാണ് ഗ്രേഡ് എസ്എഐ ഗോപകുമാർ. മോശമായി പെരുമാറിയത്. അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പരാതിക്കാരനോട് മോശമായി പെരുമാറിയ പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി.

Image may contain: 1 person, standingഅഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു 

നെയ്യാർഡാമിലെ പോലീസ് യൂണിഫോമിട്ട നൊട്ടോറിയസ് ഗുണ്ടയ്ക്കെതിരെ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യും.ട്രാൻസഫർ ചെയ്ത് ഒതുക്കാനുള്ള വിശുദ്ധ ബെഹ്‌റയുടെ ശ്രമത്തെ പൊതുജനം തെരുവിലിറങ്ങി എതിർത്ത് തോൽപ്പിക്കണം.പൊലീസിലെ അനാശാസ്യങ്ങൾക്കെതിരെ പരാതി നൽകേണ്ട പോലീസ് കംപ്ലയിന്റ് അതോറിറ്റി പല്ലും നഖവും ഇല്ലാതെ നാണം കെട്ട് ആരാന്റെ ആലയിൽ കിടക്കുകയാണ്. മനുഷ്യാവകാശ കമ്മീഷനാകട്ടെ ഇത്തരം കേസുകളിലൊക്കെ ഉണ്ടായില്ലാ വെടി പൊട്ടിച്ച് ആസനത്തിൽ വാലും ചുരുട്ടിയിരിക്കുകയാണ്..

കേരളത്തിലെ പോലീസ് രാജിനെതിരെ ഇനി ഏക ശരണം ഹൈക്കോടതിയോ, സുപ്രീംകോടതിയോ ആണ്. അല്ലെങ്കിൽ പൊതുജനം തെരുവിലിറങ്ങി കാക്കിക്കുള്ളിലെ ഗുണ്ടകളെ ചോദ്യം ചെയ്യണം. യൂണിഫോമിട്ട് ആക്ഷൻ ഹീറോ കളിക്കാൻ ഇത് വെള്ളരിക്കാപ്പട്ടണമല്ല എന്ന് എമാന്മാർ മനസിലാക്കണം .ഇതിലും ഗുരുതരമായ ആരോപങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് സ്റ്റേഷനിൽ സപ്രമഞ്ച കട്ടിലും ..ആപ്പിൾ ഷേക്കും നൽകി സ്വീകരിക്കുമ്പോൾ സാധാരണക്കാരന്റെ നട്ടെല്ലൂരി കോലുകളിക്കുന്ന പോലീസിനെ ഓർത്ത് സഹതപിക്കുന്നു .

ഒപ്പം ഒന്നുകൂടെ, വേണ്ടതും വേണ്ടാത്തതുമെല്ലാം നാഴികയ്ക് നാൽപ്പതു പ്രാവശ്യം ഷെയർ ചെയ്ത് ആത്മരതി അടയുന്ന സൈബർ പോരാളികൾ ആരെയാണ് ഈ വിഷയത്തിൽ ഭയക്കുന്നത് ? പോലീസ് ആയതുകൊണ്ടാണെന്നു തോന്നുന്നു വിപ്ലവകാരികളെയൊന്നും ആ വഴിക് ഷെയറും തെളിച്ച് കൊണ്ട് കണ്ടില്ല …. സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് എന്ന് ഊട്ടിയുറപ്പിക്കാൻ സെലിബ്രറ്റികളായ പ്രിവിലേജ്ഡ് ക്ലാസ് സ്ത്രീകളെ അനുകൂലിച്ച് മാത്രം നിലപാടുകളെടുക്കുന്ന ഒരു സമൂഹമായി മാറിക്കഴിഞ്ഞു നമ്മുടെ ഈ ജനറേഷനും എന്ന് തോന്നുന്നു …അല്ലെങ്കിൽ അങ്ങനെ ചില ഫെമിനിസ്റ്റുകളെയെങ്കിലും ആ പോലീസുകാരന്റെ തെറിവിളിയും, കൊലവിളിയും കേട്ടുകൊണ്ടിരിക്കുന്ന പെൺകുട്ടിയോടൊപ്പം കാണുമായിരുന്നു…

എന്തായിരുന്നാലും നിങ്ങളും നമ്മളും കാത്തിരുന്നോളു ഇന്നല്ലെങ്കിൽ നാളെ ഈ ഗതി എല്ലാവർക്കും വരാം .പൊലീസിനെതിരായ പരാതികൾ നൽകാൻ സ്ഥാപിതമായ കേരള പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ഒരു വെബ്സൈറ്റോ, പരാതി നൽകാൻ ഈമെയിലോ, ഫോൺ നമ്പറോ ഇല്ല എന്ന് പ്രസ്‌തുത സ്ഥാപനത്തിന്റെ ചെയർമാനായ ഒരു റിട്ടയേർഡ് ജഡ്ജിന് കാളപെറ്റ ആല പോലെ നിഷ്ക്രിയമായൊരു ഫെയിസ്ബുക്ക് പേജിലൂടെ പറയേണ്ടിവരുന്നത് എന്തൊരു ദുരന്തമാണ്.

കേരള പോലീസ് കംപ്ലയിന്റ് അതോറിട്ടി ചെയർമാൻ റിട്ടയേർഡ് ജസ്റ്റിസ് വി. കെ. മോഹനൻ ഇട്ട ഫെയിസ്ബുക്ക് പോസ്റ്റ് സ്റ്റേറ്റിനു തന്നെ അങ്ങേയറ്റം അപമാനകാരവും, നാണക്കേടുമാണ്. കുഗ്രാമങ്ങളിലെ അംഗൺവാടികൾക്ക് പോലും വെബ്‌സൈറ്റുകളും ഓൺലൈൻ സേവനങ്ങളും ഉണ്ടെന്നിരിക്കെ സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഈ വിലാപം അംഗീകരിച്ചു നൽകാനാവില്ല.

ഒന്നുകിൽ ഈ സംവിധാനംതന്നെ പിരിച്ചുവിട്ട് ചെയർമാന് നൽകുന്ന ശമ്പളവും ആപ്പീസ് ചിലവുകളും ഉൾപ്പെടെ ഞങ്ങൾ പൊതുജനങ്ങുടെ പണം ലാഭിക്കുക. അല്ലെങ്കിൽ മാന്യമായി പ്രവൃത്തിക്കാനുള്ള സംവിധാനമൊരുക്കുക.കേരളത്തിലെ പോലീസ് ഗുണ്ടായിസത്തിനും, തോന്ന്യാസങ്ങൾക്കും, അധിക്രമങ്ങൾക്കുമെതിരെ നിയമനടപടികൾ ആലോചിക്കുന്നതിനായി ഒരു മനുഷ്യാവകാശ/പൊതുജന കൂട്ടായ്മ ആലോചിക്കുകയാണ്
അഭിപ്രായങ്ങൾ അറിയിക്കാം ✍️