fbpx
Connect with us

Narmam

പോലീസ്സ് പിടിച്ച പട്ടാളം – രഘുനാഥന്‍ കഥകള്‍

കല്യാണം കഴിക്കുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു ഫുള്‍ ടാങ്ക് പുട്ടും കടലയും അകത്താക്കി അടുത്തുള്ള ബസ് സ്‌റ്റോപ്പിലെത്തി

 148 total views,  1 views today

Published

on

pattalam-funnyകല്യാണം കഴിക്കുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു ഫുള്‍ ടാങ്ക് പുട്ടും കടലയും അകത്താക്കി അടുത്തുള്ള ബസ് സ്‌റ്റോപ്പിലെത്തി അവിടെ ബസ് കാത്തു നില്‍ക്കുന്ന തരുണീ മണികളുടെ അംഗ ലാവണ്യം ആസ്വദിച്ചുകൊണ്ട് പണ്ട് പത്താം ക്ലാസിലെ ജീവശാസ്ത്ര പുസ്തകത്തിലെ ‘മനുഷ്യ ശരീര ഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും’എന്ന പാഠത്തിന്റെ റിവിഷന്‍ നടത്തുകയെന്നത് എന്റെയും കൂട്ടുകാരുടെയും ഹോബിയായിരുന്നു. അങ്ങനെ ഒരു ദിവസം ഞാനും സുഹൃത്തുക്കളായ മാത്തുക്കുട്ടിയും റസാഖും റോഡിനടുത്തുള്ള കലുങ്കില്‍ ഇരുന്നു റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി ഞങ്ങള്‍ ഇരുന്ന കലുങ്കിന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.

പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തുക്കുട്ടി ഓടാന്‍ എളുപ്പമുള്ള കുറുക്കു വഴി നോക്കി ഉറപ്പു വരുത്തിയിട്ട് ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ സൂപ്പര്‍ഫാസ്റ്റു ബസ്സിന്റെ െ്രെഡവറെപ്പോലെ തയാറായി നിന്നു. റസാഖ് എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ് ധാരിണിയെ നോക്കി റിവിഷന്‍ തുടന്നു.

അല്ലെങ്കില്‍ തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്റടിക്കുന്നതും ഒരു കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ? അങ്ങനെയുള്ള കമന്റടികള്‍ ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ? അത് കുറ്റമാണെന്ന് ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?. അഥവാ അങ്ങനെ പറഞ്ഞാല്‍ ആ മാന്യ ദേഹത്തിന്റെ തന്ത്ര പ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും ‘ഏനക്കേട് ‘വന്നിട്ടുള്ള ആളായിരിക്കണം. ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ് ചെയ്യാതെ എന്റെ റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.

‘ആരാടാ ഈ രഘുനാഥന്‍?’

ഒരു പോലീസുകാരന്റെ ഘന ഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്ന് ഞെട്ടി. എന്റെ പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍? ഒരു പക്ഷെ അങ്ങനെ ആകാനാണ് വഴി. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആണെന്നുള്ള വിവരം ഇവര്‍ക്ക് അറിയില്ലായിരിക്കാം.

Advertisement



പാവങ്ങള്‍…!! ഞാന്‍ റിവിഷന്‍ തുടര്‍ന്നു.

‘എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങ്ങളില്‍ ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? ‘

ആജാനു ബഹുവായ പോലീസ്സുകാരന്‍ എരുമ അമറുന്ന സ്വരത്തില്‍ ചോദിച്ചതോടെ ഓടാന്‍ തയ്യാറായി നിന്ന മാത്തുക്കുട്ടി ഓട്ടം തത്കാലം ക്യാന്‍സല്‍ ചെയ്തിട്ട് ആശ്വാസത്തോടെ കൈ എന്റെ നേരെ ചൂണ്ടി. പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ് ധാരിണിയും പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാന്‍ അടുത്ത് കൂടി. ഈ ലാക്കില്‍ റസാഖ് ആരുമറിയാതെ മുങ്ങി. മാത്തുക്കുട്ടി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.

‘നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ. നിന്നെ എസ് .ഐ ഏമാന് ഒന്ന് കാണണമെന്ന്’

Advertisement



ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു കൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തില്‍ മസ്സില് പിടിച്ചു നില്‍ക്കുന്ന ആളെപ്പോലെ ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി.

പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല. എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ് സ്‌റ്റേഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല.ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ഞാന്‍ ആസകലം വിയര്‍ത്തു. ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി. മാത്തുക്കുട്ടിയുടെ പൊടി പോലുമില്ല. കാണികളെല്ലാം പട്ടാളത്തിനെ പോലീസ്സ് പിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്..മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു. എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്‌റ്റേഷന്‍ ലാക്കാക്കി പാഞ്ഞു.

വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു. ഈ കാലമാടന്മാര്‍ എന്ത് കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്റെ തലയില്‍ ഇവര്‍ കെട്ടി വയ്കുമോ? അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ? ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര്‍ മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്. ദൈവമേ അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്റെ കാറ്റ് പോകും.!

ഇപ്പോഴത്തെ എസ് ഐ വലിയ ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരന്‍ ആണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന്‍ ആണെന്നും ലീവിന് വന്നതാണെന്നും പറയുന്നതിന് മുന്‍പ് തന്നെ എനിക്ക് കിട്ടാനുള്ളത് കിട്ടിയിരിക്കും.

Advertisement



ദൈവമേ ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്ത കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ. ഞാനിതെങ്ങനെ സഹിക്കും? എന്റെ അമ്മയും അച്ഛനും എങ്ങനെ സഹിക്കും? എല്ലാം കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് ചെറിയ മൂത്രശങ്ക തോന്നി.

വണ്ടി പോലീസ് സ്‌റ്റേഷന്റെ മുറ്റത്തു ഇരച്ചു നിന്നു. ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്. അവരൊക്കെ എന്നെ എന്തോ വലിയ പാതകം ചെയ്ത രീതിയില്‍ നോക്കുന്നുണ്ട്. ഒരു പോലീസ്സുകാരന്‍ ഇറങ്ങി വന്നു ഞങ്ങളെ കണ്ട ഉടന്‍ അകത്തേക്ക് കയറിപ്പോയി. എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും. എനിക്ക് മൂത്രശങ്ക കലശലായി. രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന്‍ ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി. കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?. ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ് സ്‌റ്റേഷനില്‍..എങ്ങനെ പ്രാകാതിരിക്കും?

എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ് ഡോര്‍ അടഞ്ഞു കിടക്കുന്നു. പോലീസ്സുകാര്‍ എന്നെ നേരെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ മറ്റു മൂന്നു നാല് പൊലീസുകാര്‍ കൂടി ഇരിക്കുന്നുണ്ട്. എസ് ഐ ഇടിക്കുന്നതിനു മുന്‍പ് എന്നെ ഇവരെല്ലാവരും കൂടി ഉപ്പു നോക്കുവാനായി കൊണ്ട് പോവുകയായിരിക്കും. ഞാന്‍ പേടിയോടെ ചിന്തിച്ചു. ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.?

ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്ന് മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍. ഞാന്‍ പരവേശത്തോടെ ചുറ്റും നോക്കി.

Advertisement



പെട്ടെന്നാണ് അവിടിരിക്കുന്ന ഒരു പോലീസ്സുകാരനെ ഞാന്‍ ശ്രദ്ധിച്ചത്. എന്നെത്തന്നെ നോക്കി ഊറിച്ചിരിക്കുകയാണ് അയാള്‍. കണ്ടിട്ട് നല്ല പരിചയം. പക്ഷെ എങ്ങനെ, എവിടെവച്ച് എന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല. മുങ്ങിച്ചാകാന്‍ പോകുന്നവന് കച്ചിത്തുരുമ്പ് കിട്ടിയതുപോലെ ഒരാശ്വാസം എനിക്ക് തോന്നി…

ഒരു നിമിഷം….അയാളുടെ മുഖഭാവം മാറി..എന്നിട്ട് എന്നെ നോക്കി ഒറ്റ അലര്‍ച്ച!!!

‘ഫാ പുല്ലേ. നീ രക്ഷപെട്ടു എന്ന് കരുതി അല്ലെ?’

അതോടെ ഞാന്‍ പ്രയാസപ്പെടു പിടിച്ചു വച്ചിരുന്ന ശങ്ക ഉടന്‍ പിടി വിടുമെന്ന് എനിക്കുറപ്പായി. കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു. ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എന്നെ പിടികൂടി.

Advertisement



എന്റെ ഭാവം കണ്ട പൊലീസുകാര്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചു. എനിക്ക് പരിചയം തോന്നിയ പോലീസ്സുകാരന്‍ എഴുനേറ്റു എന്റെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് പറഞ്ഞു.

‘ഡാ രഘൂ ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ. പ്രീ ഡിഗ്രിക്ക് എസ് .ഡി കോളേജില്‍ ഒന്നിച്ചു പഠിച്ചില്ലേ .ആ ബാബു തന്നെ. ഇവിടെ ചാര്‍ജ് എടുത്തിട്ടു ഒരാഴ്ചയേ ആയുള്ളൂ. നീ വന്ന വിവരം ഇന്നലെ മാത്തുക്കുട്ടിയാ എന്നെ വിളിച്ചു പറഞ്ഞത്. അപ്പോള്‍ നിനക്കൊരു സര്‍െ്രെപസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്. നീ രാവിലെ ബസ്‌റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു മാത്തുക്കുട്ടിയാ എന്നോട് പറഞ്ഞത്. സോറി കേട്ടോ’

ദ്രോഹി മാത്തുക്കുട്ടീ……………..

അപ്പോള്‍ ഇത് നിന്റെ പ്ലാനിങ്ങായിരുന്നു അല്ലെ? ഞാന്‍ അങ്ങോട്ടൊന്നു വന്നോട്ടെ. പക്ഷെ അതിനു മുന്‍പ് ഞാനൊന്ന് മൂത്രമൊഴിക്കട്ടെ. അത് കഴിഞ്ഞിട്ട് ബാക്കി കാര്യം.

Advertisement



പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര ലാക്കാക്കി പാഞ്ഞു. .

 149 total views,  2 views today

Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized8 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history9 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment11 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment13 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING14 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy14 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement