ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ വായനാമുറിയിലേക്ക് ഒരു കൂട്ടം ആയുധം ഏന്തിയ പോലീസുകാർ അതിക്രമിച്ചു കയറി ആക്രമണം നടത്തുന്നത് നോക്കൂ

0
165

Sreelakshmi Arackal

ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ റീഡിംഗ് ഹാളാണിത്. 2019 ഡിസംബർ 15ന് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ വായനാമുറിയിലേക്ക് ഒരു കൂട്ടം ആയുധം ഏന്തിയ പോലീസുകാർ അതിക്രമിച്ചു കയറി അവിടെ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ ക്രൂരമായി തല്ലി ചതക്കുന്നതിന്റെ CCTV ദൃശ്യങ്ങളാണ് താഴെ.ഈ സിസിടിവി ഫൂട്ടേജ് കണ്ട് നോക്കുക. രണ്ടുമാസം മുമ്പ് ദില്ലി പോലീസ് സർവകലാശാലക്കകത്ത് കയറി വിദ്യാർത്ഥികളെ ആക്രമിക്കുകയും കാമ്പസ് മൊത്തം നശിപ്പിക്കുകയും ചെയ്തത് എങ്ങനെയാണെന്ന് നിങ്ങൾക്ക് കാണാം അന്നുമുതൽ ഈ വിദ്യാർത്ഥികൾ അനുഭവിച്ച ആഘാതവും ഞെട്ടലും മാനസിക സംഘർഷങ്ങളും എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല!ഇത്രയൊക്കെ സംഭവിക്കുമ്പോളും ഈ സർക്കാരിനെ പിന്തുണയ്ക്കുന്ന ആളുകൾ ആണ് Masses ലെ യധാർത്ഥ Asses. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഇത്തരം അക്രമങ്ങളെ അവർ എങ്ങനെ ന്യായീകരിക്കും ?!ദേശസ്നേഹം നാഴികക്ക് നാൽപത് വട്ടം വിളമ്പുന്നവരാണ് സ്വന്തം രാജ്യത്തിന്റെ ഭാവി നശിപ്പിക്കാനായി കൂട്ടുനിൽക്കുന്ന യധാർത്ഥ തീവ്രവാദികൾ.

പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ കയറി തല്ലി ചതക്കുന്ന ഒരു ഭരണകൂടം.ഇതിൽ കൂടുതൽ ഒരു ഭരണാധികാരിക്കും അധഃപതിക്കാൻ കഴിയില്ല. Shame on this goverment.What kind of governance it is…?ഇത്രയും വൃത്തികെട്ട ഒരു ഭരണാധികാരിയുളള രാജ്യത്ത് ഒരു ചെറുവിനൽ പോലും അനക്കാതെ ജീവിക്കുന്നവരേ….നിങ്ങൾക്കാണ് നടുവിരൽ നമസ്കാരം.എന്ത് മൈരാണ് ഈ രാജ്യത്ത് നടക്കുന്നത്?സാമ്പത്തികസ്ഥിതി തകർന്നടിഞ്ഞ രാജ്യം ആശയംകൊണ്ട് പോരാടുന്ന കുട്ടികളെ തല്ലിചതച്ച് അവരെ terrorist ആക്കുന്ന രാജ്യം.മാർജിനലൈസ് ആയ തന്റെ ജനതയെ കാണിക്കാൻ മടിച്ച് മതിലുകൾ പണിയുന്നവരുടെ സ്വന്തം രാജ്യം. ഇവരുടെ രാജ്യത്തിൽ തെളിവുകൾക്കല്ല വിശ്വാസത്തിനാണ് പ്രാധാന്യം.തന്റെ മുന്നിൽ ,ശ്രീകോവിലിന് മുന്നിൽ ജീവന് വേണ്ടി അലറിയ നിഷ്കളങ്കയായ പെൺകുട്ടിയുടെ വേദനകേൾക്കാത്ത ദൈവങ്ങളെ വീണ്ടും വീണ്ടും പൂജിക്കുന്നവരുടെ രാജ്യം.എന്നോ ആരോ എഴുതിയ മണ്ടൻ കഥയിൽ ഉളള കഥാപാത്രങ്ങൾക്കായി ദേശത്തിലെ ജനങ്ങളെ മൊത്തം നശിപ്പിച്ച് ദേശസ്നേഹി ചമയുന്നവരുടെ സുന്ദരസുരഭില രാജ്യം.

ഫൂട്ടേജ് കടപ്പാട്: അക്തരിസ്ത അൻസാരി