ആൺകുഞ്ഞുങ്ങൾ ജനിക്കാത്ത ഗ്രാമം

അറിവ് തേടുന്ന പാവം പ്രവാസി

ജനിക്കുന്ന കുട്ടികൾ വരാനിരിക്കുന്ന തലമുറയുടെ വളർച്ചയേയും, വികാസത്തെയും വളരെയേറെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തിലേറെയായി പോളണ്ടിലെ മീഷെ ഒഡ്സാൻസ്കി എന്ന ഗ്രാമത്തിൽ ജനിക്കുന്നതെല്ലാം പെൺകുട്ടികളാണ്. ഒരു ദശാബ്ദമായി ഇവിടെ ആൺകുട്ടികൾ ജനിക്കുന്നതെയില്ല.

അഗ്നിശമനസേന വളണ്ടിയർമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഗ്രാമത്തെ പ്രതിനിധികരിച്ച് പെൺകുട്ടികൾ മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് വിചിത്രമായ ഈ പ്രതിഭാസം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഇതേത്തുടർന്ന് മിജസ്കിലെ ഈ അത്ഭുതപ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞരും, ഗവേഷകരും അന്വേഷണം ആരംഭിച്ചു.വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടതോടെ നാലോളം ടെലിവിഷൻ ക്യാമറ സംഘങ്ങളും പോളണ്ടിലെ ഈ കൊച്ചുഗ്രാമത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഏല്ലാവർക്കും അറിയേണ്ടത് പത്തു വർഷത്തിനിടയിൽ എന്തുകൊണ്ടാണ് ഇവിടെ ഒരു ആൺകുഞ്ഞ് പോലും ജനിച്ചില്ല എന്നതാണ്. ആകെ 96 വീടുകളാണ് ഇവിടെയുള്ളത്.

നിലവിലെ പ്രശ്നം പരിഹരിക്കാൻ പലരും രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമത്തിലെ പ്രത്യേക പ്രതിഭാസം ശ്രദ്ധയിൽപെട്ടതോടെ ഈ വിഷയം തങ്ങൾക്ക് പഠനവിധയമാക്കാൻ താൽപ്പര്യമുണ്ടന്ന് അറിയിച്ച് ചില ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു.പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ ലോകത്തിന്റെ പലഭാഗത്തു നിന്നും ഡോക്ടർമാരുടെ സഹായം തേടുന്നുണ്ടെന്ന് ഗ്രാമത്തലവൻ വ്യക്തമാക്കി. എന്നാൽ ഡോക്ടർമാരുടെ നിഗമനം അനുസരിച്ച് ഗർഭിണികൾ കഴിക്കുന്ന ആഹാരം അനുസരിച്ചാണ് ജനിക്കുന്ന കുട്ടികൾ ആണോ, പെണ്ണോ എന്ന കാര്യം തീരുമാനിക്കുന്നതെന്നാണ് ചില ഡോക്ടർമാർ വ്യക്തമാക്കുന്നത്. അമ്മമാർ കാത്സ്യം കൂടുതൽ അടങ്ങിയ ആഹാരം കഴിച്ചാൽ ജനിക്കുന്ന കുട്ടികൾ ആണാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട് എന്നും അതുകൊണ്ട് ഗ്രാമത്തിലെ സ്ത്രീകൾ കാത്സ്യം അടങ്ങിയ ആഹാരം കൂടുതൽ കഴിക്കണമെന്നും ചില ഡോക്ടർമാർ പറയുന്നു. ആദ്യം ജനിക്കുന്ന ആൺകുട്ടികളുടെ മാതാപിതാക്കൾക്ക് വൻ പ്രതിഫലമാണ് അധികൃതർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇവിടെയുള്ളവർ ജീവിക്കുന്നത് കൂടുതലായും കൃഷിയെ ആശ്രയിച്ചാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും, കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് ശേഷവും പോളണ്ടിലെ ഗ്രാമങ്ങളിൽ തുടർച്ചയായി ജനസംഖ്യ കുറഞ്ഞു വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഗ്രാമത്തിലെ ജനസംഖ്യ 1200 ആയിരുന്നു. എന്നാൽ ഇന്ന് ഇത് 272 ആയി ചുരുങ്ങി. മാത്രമല്ല, കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്കു ശേഷം പോളണ്ടിൽ നിന്ന് നിരവധി പേർ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിയിരുന്നു. എന്നാൽ ഗ്രാമത്തിൽ ജനങ്ങൾ ചർച്ചയാകും വരെ ഈ വിഷയം ഗൗരവമായി കണ്ടിരുന്നില്ല.പെൺകുട്ടികൾക്ക് നാട്ടിൽ ആൺകുട്ടികൾ ജനിക്കാതിരിക്കുന്നതിൽ ബുദ്ധിമുട്ടില്ലെങ്കിലും ഒരു ആൺകുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഈ ഗ്രാമം.

Leave a Reply
You May Also Like

സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരുള്ള മൂലകം ഏത് ? പേരു വന്നതിനു പിന്നിലെ ചരിത്രപരമായ കഥ

സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരുള്ള മൂലകം ഏത് ? അറിവ് തേടുന്ന…

വെള്ളംകുടിക്കാൻ പോലും താഴെ ഇറങ്ങാതെ ജീവിതത്തിന്റെ 98 ശതമാനവും മരങ്ങളിൽ ജീവിച്ച് ദിവസവും 20 മണിക്കൂറിലധികം ഉറങ്ങി അവസാനം ദാഹിച്ച് മരിക്കുന്ന ജീവി ഏതാണ് ?

യൂക്കാലിപ്റ്റ്സ് മരങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന കോവാളകളുടെ വെള്ളംകുടിശീലം ഇത്രകാലവും ശാസ്ത്രജ്ഞർക്ക് പിടികിട്ടാത്ത ദുരൂഹതയായിരുന്നു.

ലൂക്ക് കൂട്ടാനോ സ്റ്റെപ്പിനിയോ അല്ല, പിന്നെ വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന് ?

വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന് ? അറിവ്…

സയനൈഡിന്‍റെ രുചി കണ്ടെത്തിയ മലയാളി, പിന്നെന്തു സംഭവിച്ചു ?

ശാസ്ത്ര ലോകത്ത് അതുവരെ ചുരുളഴിയാതിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയ എറണാകുളത്തുകാരൻ. കേരളത്തിൽ നിന്ന് 9705 മൈൽ, അതായത് 15,618 കിലോമീറ്റർ ദൂരെ ചിലിയിൽ നിന്ന് ആ പേര് ശാസ്ത്രലോകത്ത് ചർച്ചയായി.