ഇയാളുടെ വിഷം ചീറ്റുന്ന പ്രസ്താവനകൾക്ക് എതിരെ എന്തെങ്കിലും കോൺഗ്രസ് നേതാക്കൾ അഭിപ്രായം പറഞ്ഞിട്ടുണ്ടോ ? 

69

Subhash Narayanan

കെ മുരളീധരനെപ്പോലുള്ള ഒരു നേതാവിന് കോൺഗ്രസിൽ ഉള്ള സ്‌പേസ് എന്താണ് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഈ കോവിഡ് കാലയളവിൽ മാത്രം അയാൾ നടത്തിയ പ്രസ്താവനകൾ ഒന്ന് പരിശോധിക്കാൻ ഗൂഗിളിൽ കെ മുരളീധരൻ എന്നൊന്ന് ടൈപ് ചെയ്ത് സർച്ച്‌ ചെയ്ത് നോക്കിയാൽ മതി.

”മുപ്പതു ഡിഗ്രിക്കൊ അതിന്റെ മുകളിലെ ചൂടിലൊ കൊറോണ വയറസ്സ് ജീവിക്കില്ല.”

“മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് കൊടുക്കില്ല”
“വിശ്വാസികളുടെ പണമെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടി തിരുത്തണം.”

“കൊവിഡ് കാലത്ത് മുഖ്യമന്ത്രി നടത്തുന്നത് റിയാലിറ്റി ഷോ”

“പ്രാർത്ഥന കൊണ്ടല്ല, മദ്യം കൊണ്ടുള്ള സമാധാനം മതി സർക്കാരിന്”

“കള്ളുകുടിയന്മാരോട് കാണിക്കുന്ന താൽപര്യം ദൈവവിശ്വാസികളോടും വേണം”

“മദ്യശാലകൾ തുറക്കണമെങ്കിൽ ആരാധനാലവും തുറക്കാം.”

“ആരാധനാലയങ്ങൾ തുറന്നെ മതിയാവൂ, ശബരിമല സമരം ഓർമ്മയില്ലേ? ”

ഈ മഹാമാരിക്കാലത്ത് സംഘപരിവാർ നേതാക്കൾ പോലും മടിക്കുന്ന കാര്യങ്ങളാണ് ദിവസേനയെന്നോണം കെ മുരളീധരൻ എന്ന കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച പാർലിമെന്റ് അംഗം വിളിച്ചു പറയുന്നത്. ഒരു ഇടതുപക്ഷ അനുഭാവിയെ ഏതെങ്കിലും ആരാധനാലയ പരിസരത്ത് കണ്ടാൽപ്പോലും വിമർശിച്ചു തുണിയുരിയുന്ന യുക്തിവാദി നാട്യക്കാർ ഈ വിഷയങ്ങളിൽ മുരളീധരനെ ഒരു വാക്കുകൊണ്ട് പോലും വിമർശിച്ചിട്ടുണ്ടോ..?

നാഴികക്ക് നാൽപ്പത് വട്ടം ‘അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടി’ എന്ന് വാചക കസർത്ത് നടത്തുന്ന കോൺഗ്രസിന്റെ ഏതെങ്കിലും മുതിർന്ന നേതാവ് മുരളീധരന്റെ ഈ വിഷം ചീറ്റുന്ന പ്രസ്താവനകൾക്ക് എതിരെ എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ.?  ഇന്ത്യയുടെ ആത്മാവ് കോൺഗ്രസിലാണ് എന്നൊക്ക കയ്യടി കിട്ടാനായി സ്റ്റേജിൽ പ്രസംഗിക്കാം, എഴുതാം പക്ഷെ ശാസ്ത്രീയമായി ആത്മാവ് എന്നൊന്നില്ല, അത് വെറും സങ്കല്പം മാത്രമാണ്.

Advertisements