fbpx
Connect with us

Women

കാല്പനികവത്കരിക്കപ്പെട്ട ആർത്തവം

കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.

 145 total views

Published

on

 

Indu Menon

ആർത്തവത്തെക്കുറിച്ച് കാല്പനികവത്കരിക്കപ്പെട്ട നിരവധി പോസ്റ്റുകൾ നിരന്തരമായി കാണുകയുണ്ടായി. പുതിയ തലമുറയിലെ പെൺകുട്ടികൾ ആർത്തവ വയറു വേദന ബ്രെയിൻ സർജറിയെക്കാളും ക്യാന്സറിനെക്കാളം ഭയാനകമായി ചിത്രീകരിക്കുന്നത് കാണുമ്പോൾ ചിരിക്കാതെ എന്ത് ചെയ്യും? ജീവിതത്തിന്റെ ആത്യന്തികമായ പ്രശനം ആർത്തവ സംബന്ധിയായ വയർ വേദനയും ആർത്തവവിസർജ്ജ്യത്തുണി മറ്റൊരുത്തനെക്കൊണ്ട് മാറ്റിക്കുകയും ചെയ്യുകയാണ് എന്ന് ആത്മാർത്ഥമായി ഇവർ കരുതുന്നു.

ജീവിതത്തെക്കുറിച്ച് ഒന്നുമറിയായ്മയും ജാതി രാഷ്ട്രീയങ്ങളുടെ ചരിത്രത്തെക്കുറിച്ച് അജ്ഞാതയുമാണ് ഇത്തരം അസംബന്ധങ്ങൾക്ക് ആധാരം. ഇന്ത്യയിലെ വിസർജ്യചരിത്രം ഏറ്റവും ക്രൂരമായിരിക്കെ തന്നെ, അതിലേക്കൊന്നും പോകാതെ കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിലേക്ക് കണ്ണ് വെറുതെ തുറന്ന് നോക്കിയാൽ മതി. കാര്യം മനസ്സിലാകും.

മനുഷ്യവിസർജ്ജ്യങ്ങൾക്ക് തീട്ടം, മൂത്രം, ആർത്തവരക്തം , ഗർഭജല / ഗർഭാവശിഷ്ടങ്ങൾ, രതീവിസർജ്ജ്യങ്ങൾ ഇവയ്ക്കൊക്കെ പുറകിൽ വലിയ ഒരു രാഷ്ട്രീയചരിത്രമുണ്ട്. ക്രൂരമായ ജാതീയതയുടെയും അവ മതിയുടെയും ചരിത്രം. മാലിന്യ നിർമ്മാർജനത്തിന്റെയും രോഗത്തിന്റെയും ചരിത്രം.

ജാതിശ്രേണിയിൽ താഴെത്തട്ടിൽ നിന്ന ജാതികളിലെ അസ്പൃശ്യത അനുഭവിച്ച മനുഷ്യരാണ് തീട്ടം ചുമക്കുന്ന ജോലി ചെയ്തവർ. മദ്രാസ് പ്രെസിഡെൻസിയിൽ നിന്നും കൊണ്ട് വന്ന മലബാർ ജില്ലയിലെ തോട്ടി മനുഷ്യരുടെ ജീവിതം കാണാൻ കോഴിക്കോട് സ്റ്റേഡിയം കോളനി, നടക്കാവ് കോളനി , കല്ലുത്താൻ കടവ് കോളനി, കല്ലായി കോപ്പറേഷൻ കോളനി എന്നിവിടങ്ങളിൽ ചെന്നാൽ മതി. ചക്ലിയ സമുദായം, കുറവ സമുദായം, പറയ സമുദായം എന്നി സമുദായാംഗങ്ങളെയാണ് സംഘമായി അന്യദേശത്ത് നിന്നും , മനുഷ്യരുടെ മലം തലയിൽ ചുമക്കുന്ന തീട്ടപ്പണി ചെയ്യാൻ വേണ്ടി സർക്കാർ ഈ കോഴിക്കോട്ട് കൊണ്ട് വന്നത്.. തീട്ടം ശേഖരിക്കുവാനായ് ബ്രിട്ടീഷ് സർക്കാർ സ്ഥാപിച്ച ഡിപ്പോയ്ക്ക് ചുറ്റും ചെറിയ ഖുംട്ടികൾ കെട്ടി അവർ താമസിച്ചു. 32-35 വയസ്സാകുമ്പോഴേക്കും മിക്കവരും മാറാരോഗങ്ങൾ വന്ന് മരിച്ചു. നിഷേധിച്ചാൽ ചരിത്ര സത്യങ്ങൾ നുണയാകില്ല.

Advertisementഇന്നും കോഴിക്കോട് കോർപ്പറേഷന്റെ സാനിട്ടേഷൻ ജോലിയിലെ വ്യക്തികളുടെ ജാതി സ്റ്റാറ്റസ് എടുത്താൽ 95% വും മേലെ പറഞ്ഞ ജാതിക്കാരാണ്. ഡയിംങ്ങ് ഹാർണെസ്സിൽ ജോലി കിട്ടിയ അഞ്ചാം തലമുറക്കാരൻ വരെയുണ്ട് അക്കൂട്ടത്തിൽ . ആയുർദൈർഘ്യം ഇവർക്കിടയിൽ ശരാശരി 35-40 ഒക്കെ ആണ്. വിസർജ്യജന്യ രോഗങ്ങളാണ് മരണ ഹേതു. മലം ചുമക്കുമ്പോൾ ഉടൽ മുഴുവൻ ഒഴുകിയിറങ്ങുന്നത് സ്വബോധത്തിൽ സഹിക്കാൻ ആകില്ല. മദ്യം കണ്ടമാനം അകത്താക്കിയാൽ മാത്രമേ ഇത് ചെയ്യാനാകൂ. മദ്യജന്യ രോഗങ്ങളും അവർക്ക് മരണം സമ്മാനിച്ചു.

വിസർജ്യം, മലമോ ആർത്തവ രക്തമോ ആവട്ടെ അതിനുള്ളിൽ ജാതീയതയുടെ ക്രൂര ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്.

കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.

എന്നാൽ പൊതു ഇടത്തിൽ അവനവന്റെ രാഷ്ട്രീയ സ്റ്റേറ്റ്മെൻറായി വിസർജ്യത്തുണി സമ്മാനിക്കൽ, വിസർജ്യം മറ്റൊരു വ്യക്തിയെക്കൊണ്ട് ചുമപ്പിക്കൽ എന്നിവയിലൊക്കെ ഹെജിമണി ഉണ്ട് . ചരിത്രവും രാഷ്ട്രീയവുമുണ്ട്. ജാതീയതയും സാംസ്കാരിക ഔന്നിത്യമില്ലായ്മയും ഉണ്ട്. കാല്പനികമായ ഘടകങ്ങൾ കേവലത്തിലും താഴെയേ അതിലെല്ലാം കാണാനാകൂ. ഇണയെ വിസർജ്യം ചുമപ്പിക്കുന്നത് അരോഗ്യ നിസ്സഹായതയിലല്ല പ്രേമത്താലാണ് രാഷ്ട്രീയ സ്റ്റേറ്റ്മെന്റാണ് എന്നൊക്കെ വിശ്വസിക്കുന്ന സ്വാതന്ത്ര്യത്തിൽ ജുഗുപ്സാകരവും നിന്ദാകരവുമായ പെർവേർഷനുണ്ട്. കേരളത്തിന്റെ ചരിത്രത്തെയും മനുഷ്യന്റെ ചരിത്രത്തയും വിശകലനം ചെയ്യുന്ന വ്യക്തികൾക്ക് തീട്ടത്തിന്റെ രാഷ്ട്രീയം ജാതിയുടേയും അവമതിയുടേയുമാണ്. എത്ര അല്ല എന്ന് നിങ്ങൾ ആവർത്തിച്ചാലും ഇത്ര ജാതി കലർത്തുന്നോ എന്ന് നിഷ്കളങ്കപ്പെട്ടാലും സത്യം സത്യമായിരിക്കും. പ്രത്യേകിച്ച് ജീവിച്ചിരിക്കുന്ന അത്തരം മനുഷ്യരെ നിരന്തരം കാണുന്ന അറിയുന്ന ചരിത്രബോധമുള്ള ചിലർക്കെങ്കിലും.

Advertisementഈ പാഡുകൾ നിറഞ്ഞ കക്കൂസ് കുഴി വൃത്തിയാക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? അവരുടെ ഗതികേടുകൾ കണ്ടറിഞ്ഞ ഞാൻ എന്റെ വീട്ടിലെ കക്കൂസ് ബ്‌ളോക്കായപ്പോഴൊക്കെ സ്വയമാണ് വേല ചെയ്തത്. അതിലും അഭിമാനമോ അറപ്പോ അപമാനമോ ഇല്ല. ആർത്തവ ഉപയോഗങ്ങളും വിസർജ്ജ്യങ്ങളും വെസ്റ്റുകളും സ്വയം മാനേജ് ചെയ്യാനാണ് മനുഷ്യർ പഠിക്കേണ്ടത്. ക്ളോസെറ്റിൽ ഒഴുക്കിക്കളഞ്ഞ് തൊട്ടി ജോലി ചെയ്യുന്നവന് സ്വന്തം വീട്ടിലെ മലകുഴിയിൽ ഇറക്കലല്ല. അത് പൊതിഞ്ഞ് കെട്ടി മാലിന്യം കൊണ്ട് പോകുന്ന കുടുംബശ്രീ തൊഴിൽ സ്ത്രീകൾക്ക് നല്കലല്ല.ആരാന്റെ തൊടിയിൽ, തോടുകളിൽ ഒഴുക്കലല്ല.

മറ്റൊന്ന് ആർത്തവ രക്തം പുരണ്ട തുണികളെ മാറ്റ് എന്ന പേരിൽ മണ്ണാൻ, വണ്ണാൻ, പെരുവണ്ണാൻ, വെളുത്തേടൻ, ഡോബി, അഗസ എന്നീ സമുദായങ്ങളിലെ (ലിസ്റ്റ് അപൂർണ്ണം ) സ്ത്രീ പുരുഷന്മാർ അലക്കി വെടുപ്പാക്കി നെല്ല് വാങ്ങി പോയ ചരിത്രമാണ് . ആർത്തവം എന്ന് പറയുമ്പോൾ അതൊക്കെ ഓർമ്മ വരണം. ആർത്തവാശുദ്ധികളിലെ ജാതിക്കുമ്മികളെ തിരിച്ചറിയണം. ആ ചരിത്രത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ മനുഷ്യോത്പന്ന വിസർജ്യങ്ങളെ കേവല കാത്പനികതയ്ക്കപ്പുറം വ്യവഹാരമായി കാണാൻ കഴിയും.

ഇനിയും ഇണകൾക്കിടയിൽ പലതുമുണ്ടാകും ആർത്തവരക്തം പാനം ചെയ്യുന്നത് മുതൽ ഉടലിൽ അത് ഉണക്കിപ്പിടിപ്പിക്കുന്നത് തുടങ്ങി നിരവധി. സാംസ്കാരികമായ ഔന്നിത്യം നമ്മളെ പഠിപ്പിക്കുന്നത് അത്തരം രഹസ്യങ്ങളെ അതിന്റെ ഗൂഢസൗന്ദര്യത്തോടെ നിലനിർത്തുക എന്നതാണ്. അവനവന്റെ കിടപ്പുമുറികളെ പരസ്യപ്പെടുത്തുന്ന സ്വാതന്ത്ര്യം ഏവർക്കും ഇന്ത്യയിലുണ്ട്. ചില രാജ്യങ്ങളിൽ നിയമ മൂലം അത് വിലക്കിയിട്ടുണ്ട്. കലാസൃഷ്ടികൾ പോലെയല്ല ഡയറി, ആത്മകഥാ , ജീവിതരംഗ പ്രകാശനം. സ്വാതന്ത്ര്യം ഉള്ളപ്പോൾ തന്നെ അതിനെ ഔന്നിത്യപൂർണ്ണമായ് ഉപയോഗിക്കാൻ കഴിയണം.

പ്രസവപുല മാറണമെങ്കിൽ ‘അമ്മ പൊക്കിൾക്കൊടി മുറിച്ച് കുഴിച്ചിട്ട് കുളിച്ച് ശുദ്ധയാകണം എന്ന വിശ്വാസം പുലർത്തുന്ന സമുദായത്തിനിടയിൽ പോകേണ്ടി വന്നു. കാസർഗോഡ്’ അത് ചെയ്യാതെ കുഞ്ഞിനെ സ്പർശിച്ചുകൂടാ . ജാതിഭ്രഷ്ടാവും. പെറ്റ കുഞ്ഞിനെ മണ്ണിലിട്ട് അവൾ അങ്ങനെ തളർന്ന് കിടക്കുന്നു. പൊക്കിൾക്കൊടി പുറത്ത് വരാതെ ബോധം പോയി ചാവ് കാത്ത് കിടക്കയായാണ്.ഒരു സംഘം ആളുകൾ മദ്യം വാറ്റുന്നു. മറ്റൊരു സംഘം കൊട്ടനെയുന്നു. ടി എംടി കമ്പി ഒരെണ്ണം വളച്ചടുത്ത് ഒരു വയറ്റാട്ടി അവളുടെ ശരീരത്തിൽ കയറ്റാൻ ശ്രമിക്കുന്ന ആ ഒരു രംഗം ജീവിതത്തിലുണ്ടാക്കിയ ഞെട്ടൽ പിന്നെ ഒരിക്കലും ഉണ്ടായിട്ടില്ല. ആ അമ്മയെ കാറിലേക്ക് ഞാൻ വലിച്ചിഴച്ചാണ് കേററിയത്. കുഞ്ഞിനെ ഫ്രണ്ട് സീറ്റിലെ തറയിലാണ് വെച്ചത്. അവൾ രക്ഷപ്പെട്ടു അത്രയേ ഉള്ളു. ആ രക്ഷപ്പെട്ട അമ്മയെ ഓർക്കുമ്പോൾ ആർത്തവവയറു വേദന എനിക്ക് ഒന്നുമല്ല. പട്ടുമെത്തയിലെ പേറ്, സിസേറിയൻ ഒന്നും ഒന്നുമല്ല

Advertisementഭക്ഷണം കഴിക്കാത്തതിനാൽ മൂന്നുദിവസത്തിലൊരിക്കൽ മലവിസർജനം ചെയ്യുന്ന, ആറു മാസത്തിൽ ഒരിക്കൽ ആർത്തവം വരുന്നവളെ കണ്ടതിനുശേഷം ആർത്തവം ഒരു തേങ്ങാക്കൊലയുമല്ല. അത് മാസാമാസം വന്നു കിട്ടിയാൽ ഭാഗ്യമെന്ന അറിവുണ്ടായി..

കൂപ്പിലെ മണ്ണിൽ, വെയിലിൽ തലയിൽ മണ്ണ് ചാക്ക് ചുമക്കുകയും ആർത്തവത്തിന് ചാക്ക് കീറി വെക്കയും ചെയ്തവളുണ്ട്. ഒന്നല്ല ഒരായിരം പെണ്ണുങ്ങൾ . ഈ കേരളത്തിൽ വയനാട്ടിൽ കാസർഗോഡിൽ.

ആർത്തവ സമയത്തെ വിലക്ക് ഭയന്ന് ഇടുക്കിയിലെ ഒരു പ്രത്യേക സമുദായ സ്ത്രീകൾ പളളപ്പുരയിൽ പോകാതെ മാലാഡി വാങ്ങിയങ്ങനെ കഴിക്കും ആർത്തവം നീട്ടുന്ന ഗുളിക കഴിക്കും.. മൂന്നോ നാലോ വർഷത്തിന് ശേഷം അനപത്യതാ ഉണ്ടാകുമ്പോൾ അറിവില്ലായ്മയിൽ, ഗതികേടിൽ അവർ സ്വയം തപിക്കും.

ആർത്തവാശുദ്ധിയുടെയും പുലയുടെയും ആർത്തവ വിസർജ്ജ്യത്തിന്റെയും ചരിത്രവും വസ്തുതയും ആർത്തവ വയറ് വേദനയോ കോപ്പൊ അല്ല. രക്തത്തുണി കാമുകനോ ഭർത്താവോ മാറ്റുന്നതല്ല. ആർപ്പോ കൂർപ്പോ എന്ന് ചരിത്രമറിയാതെ ആർപ്പിടുന്നതുമല്ല.. വിസർജ്ജ്യത്തുണി മറ്റൊരാൾക്ക് സമ്മാനമായി നല്കുന്നതുമല്ല .

Advertisementആർത്തവത്തിനും വിസർജ്യങ്ങൾക്കും അവയുടെ മാനേജുമെന്റിനുമൊക്കെ സ്ത്രീ എന്ന വിഷയത്തിലുപരിയായ് ജാതി, അനീതി, അവമതി എന്ന വ്യവഹാരം കൂടി ഉണ്ട്.

Facebook post by Indu Menon

 146 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment48 mins ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment1 hour ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment3 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment3 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment4 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science4 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment4 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment4 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy4 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment21 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement