ചീഞ്ഞു നാറുന്ന കേരളം ടൂറിസം ഇല്ലാതാക്കും…

  1189

   

  ആലപ്പുഴ വാടകനാൽ വഴി ബോട്ടിൽ യാത്ര ചെയ്ത വിദേശ ടൂറിസ്റ്റുകൾ ബോട്ട് നിർത്തിച്ച് പാതി വഴിയിൽ ഇറങ്ങി പോയി എന്ന് വാർത്ത കണ്ടു…

  അസഹ്യമായ ദുർഗന്ധത്താൽ കനാലിന്റെ പരിസരത്ത് കൂടിപോലും യാത്ര ദുഷ്ക്കരമാണ്..

  എന്തൊരു ശോചനീയമായ സ്ഥിതിവിശേഷമാണിത്..

  കേരളത്തിലെ ഏറ്റവും മനോഹരമായ നഗരമാണ് ഇങ്ങനെ ചീഞ്ഞു നാറുന്നത്…

  യാതൊരു അറപ്പും തോന്നുന്നില്ലേ…

  ആലപ്പുഴയുടെ ഹൃദയ കനാലാണ് വാടകനാലായി മാറിയത്…

  കഴിഞ്ഞ ഒരാഴ്ചയായി അസഹ്യമായ ദുർഗന്ധം കാരണം വഴി നടക്കാൻ പോലും കഴിയുന്നില്ല എന്ന് ജനങ്ങൾ പരാതി പറയുന്നു…

  മാധ്യമങ്ങളിലടക്കം വാർത്ത കൊടുത്തു….

  അധികാരികളുടെ ശ്രദ്ധയെത്തുന്നില്ല…

  നഗരത്തിലെ മുഴുവൻ കക്കൂസ് മാലിന്യങ്ങളും കനാലിൽ കൂടി ഒഴുകി നടക്കുന്നു…

  എന്തൊരു വൃത്തികെട്ട കാഴ്ച്ചയാണിത്…?

  നിങ്ങളൊന്നും മനുഷ്യരല്ലേ….

  നിങ്ങക്കൊന്നും അറപ്പില്ലേ കൂട്ടരേ…

  അറവുശാലകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾ പരസ്യമായി കനാലിൽ കൊണ്ടുവന്ന് തട്ടുന്നു…

  പ്രളയത്തിൽ തകർന്ന വൻ ഹോട്ടലുകളുടെയും ലോഡ്ജ് കളിലെയും കക്കൂസ് മാലിന്ന്യം പേറുന്ന പൈപ്പുകൾ പൊട്ടി കനാലിലേക്ക് ഒഴുകുന്നു…

  പ്രളയത്തിൽ കടപുഴകി വീണ മരങ്ങളും പോളകളും വെട്ടിമാറ്റാതെ ചീഞ്ഞു നാറുകയും മാർഗ തടസം സൃഷ്ടിക്കുകയും ചെയ്യുന്നു…

   

  എന്തൊരു മനുഷ്യരാണ് നിങ്ങൾ…

  അവനവൻ ജീവിക്കുന്ന ഇടമെങ്കിലും വൃത്തിയാക്കിയിടാനുള്ള ശുചിത്വ ബോധവും വിദ്യാഭ്യാസവും നിങ്ങൾക്കില്ലേ…

  ഇലക്ഷന് മുൻപ് ആലപ്പുഴ നന്നാക്കിയെ അടങ്ങൂ എന്ന് പറഞ്ഞിറങ്ങിയ ഐസക്ക് സഘാവ് അധികാരത്തിലെത്തിയപ്പോൾ ആലപ്പുഴയെ ഏതാണ്ട് മറന്ന മട്ടാണ്…

  ചെറുതോടുകള്‍ വൃത്തിയാക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ മാതൃക ആയിടക്ക് ധനമന്ത്രി അവതരിപ്പിചിരുന്നു…

  ചാത്തനാട് നഗരസഭ കോളനിക്ക് സമീപമുള്ള തോട്ടില്‍ പത്യേകമായി അനെയ്‌റോബിക് ബാഫിള്‍ റിയാക്ടര്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടിരുന്നു.

  1500 കോടി രൂപ വരുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു.

  എന്‍ജിനീയറിംങ്് രംഗത്തെ വിദ്യര്‍ഥികളെ ഉപയോഗിച്ച് കനാലിന്റെ പാരിസ്ഥിതിക പഠനങ്ങളും പൂര്‍ത്തിയാക്കി.

  ജലാശയങ്ങള്‍ മാലിന്യവാഹികളാകുന്നത് എങ്ങനെയെന്ന് ഇവര്‍ കണ്ടെത്തുകയും ചെയ്തു.

  ഇതിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ട്.

  കാന്‍ആലപ്പി എന്ന പേരിലുള്ള നവീകരണം ഒന്നെര വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ പ്രളയം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല.

  മാലിന്യത്താല്‍ മൂടപ്പെട്ട കനാലുകള്‍ പ്രളയകാലത്ത് കരകവിഞ്ഞെഴുകി.

  കനാല്‍കരയില്‍ നിലനിന്നിരുന്ന പാഴ്മരങ്ങള്‍ കൂട്ടത്തോടെ കടപുഴകി വീണു.

  ഇതോടെ ചെറുവള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും സഞ്ചരിക്കാന്‍ കഴിയാതെ വന്നു

  പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ കനാലുകളിലാണ് നങ്കൂരമിട്ടിരുന്നത്.
  മരങ്ങള്‍ വീണതോടെ ബോട്ടുകള്‍ക്ക് മടങ്ങിപോകാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി.

  വീണ മരങ്ങള്‍ മാറ്റുന്നതിന് നടപടി ഉണ്ടാകുമെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും അറിയിച്ചെങ്കിലും ഇത് പ്രവര്‍ത്തിയില്‍ കണ്ടില്ല.

  പ്രളയത്തിന് ശേഷം കനാലുകളില്‍ ജലം കുറഞ്ഞുവരുകയാണ്. ഇത് ജലഗതാഗതത്തെയും ഏറെ ബാധിച്ചു കഴിഞ്ഞു.

  കോടികണക്കിന് രൂപയാണ് ഓരോ സർക്കാരും ആലപ്പുഴയ്ക്ക് വേണ്ടി മുടക്കിയത്…
  ഇപ്പോഴും മുടക്കികൊണ്ടിരിക്കുന്നത്…

  ആർക്കൊക്കെ അതിൽ നിന്നും കയ്യിട്ട് വാരാമോ അവരെല്ലാം ആലപ്പുഴയുടെ പേരിൽ വികസിച്ചു..

  എടുത്ത് വെച്ച് ഉണ്ണാൻ ഒന്നുമില്ലാത്ത കേരളത്തിന്റെ ആകെയുള്ള വരുമാനമാർഗമാണ് ടൂറിസം…

  ചീഞ്ഞു നാറുന്ന കേരളം അതും ഇല്ലാതാക്കും…

  അഴിമതിയും കെടുകാര്യസ്ഥതയും ഇത്രമാത്രം ലോകത്ത് വേറെയെവിടെങ്കിലുമുണ്ടോ…?

  ആലപ്പുഴയിലെ മനോഹരമായ കനാലുകളും തോടുകളും കായലുകളും ജലാശയങ്ങളും മാലിന്ന്യം പേറുന്ന ദുരന്താശയങ്ങൾ ആകാതിരിക്കട്ടെ…

  Written by

  Joli Joli..