എന്ത് കൊണ്ടാണ് പോലിസ് നിഷ്ക്രിയമായതു എന്ന് ഡൽഹി പോലിസിലെ സുഹൃത്തിനോട് ചോദിച്ചു, ഉത്തരം : “മുകളിൽ നിന്നും ഓർഡർ ഉണ്ട്,ഹിന്ദു സേനക്ക് സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന്.”

916

സംഘപരിവാർ ആസൂത്രിതകലാപം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്, നിഷ്പക്ഷമതികൾക്കു ഇനിയും സംശയമുണ്ടാകും. രണ്ടുകൂട്ടർ തമ്മിൽ യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ട ലഹള എന്നാകും കരുതുന്നത് ചിലർ ഇപ്പോഴും. ഇത് എത്രയോ ദിവസങ്ങൾക്കു മുമ്പ് നടത്തിയ ആസൂത്രണങ്ങൾ ആണ്. ട്രംപ് വന്നുപോകാൻ കാത്തിരുന്ന് എന്നു മാത്രം . സംഗീതജ്ഞനായ പോളി വർഗ്ഗീസിന്റെ കുറിപ്പ് നോക്കൂ

പോളി വർഗ്ഗീസിന്റെ കുറിപ്പ്

എന്ത് കൊണ്ടാണ് പോലിസ് നിഷ്ക്രിയമായതു എന്ന് ഡൽഹി പോലിസിലെ സുഹൃത്തിനോട് ചോദിച്ചു.
“മുകളിൽ നിന്നും ഓർഡർ ഉണ്ട്
ഹിന്ദു സേനക്ക് സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന്.”
ഞെട്ടിച്ചു കളഞ്ഞു..
അയാൾ വളരെ നിസ്സഹായമായി ആണ് പറഞ്ഞത്.

നമ്മളെല്ലാം പ്രതീക്ഷിച്ച മറ്റൊന്നുകൂടി സംഭവിച്ചു. കലാപത്തിനെതിരെ, ഹിന്ദുത്വ ഫാസിസത്തിനെതിരെ, ഡൽഹി സംഘ്പഇവർ കലാപത്തിനെതിരെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് മുരളിധറിന് പഞ്ചാബ് ഹരിയാണ കോടതിയിലേക്ക് ട്രാൻസ്ഫർ. ഈ രാത്രി തന്നെ അതും സംഭവിച്ചു. . ഫാഷിസ്റ്റ് നിഘണ്ടുവിലില്ലാത്ത വാക്കാണ് നീതി. നീതിമാൻ അവരുടെ ശത്രുവാണ്. വിദ്വേഷ പരാമർശങ്ങൾ നടത്തിയ ബി ജെ പി നേതാക്കൾക്കെതിരെ ഉടൻ നിയമനടപടികൾ എടുത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടതിന് തൊട്ട് പിറകെയാണ് പഞ്ചാബിലേക്കുള്ള സ്ഥലം മാറ്റം.

ജസ്റ്റീസ് മുരളീധരന് ജസ്റ്റിസ് ലോയയുടെ ഗതി വരാതിരിക്കട്ടെ. ബിജെപി നേതാക്കൾക്ക് എതിരെ കേസെടുക്കാൻ പറഞ്ഞതും പഞ്ചാബ് ഹരിയാന ഹൈ കോടതിയിലേക്ക് അടിയന്തര പ്രാധാന്യത്തോടെ സ്ഥലം മാറ്റിയിരിക്കുന്നു.സ്വാഭാവിക സ്ഥലം മാറ്റമാണ് എന്നുള്ള ന്യായീകരണം ഇപ്പോൾ വരും നോക്കിക്കോ.മോദിയെ പുകഴ്ത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധികാരത്തിൽ ഉള്ളപ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും സ്വാതന്ത്ര്യം നമുക്ക് കിട്ടിയത് സുപ്രീം കോടതിയുടെ ഉത്തരവിന്റെ ബലത്തിൽ അല്ല അതുകൊണ്ടു തന്നെ സമരങ്ങളും പ്രധിഷേധങ്ങളും തുടർന്ന് കൊണ്ടേയിരിക്കുക.

Advertisements