പെട്രോൾ പമ്പിന് മുന്നിൽ പൊങ്കാല, മന്ദബുദ്ധികളുടെ കാര്യം

89

Adarsh Viswanath

ഇങ്ങനെ തലയ്ക്കു സ്ഥിരതയില്ലാത്ത ആളുകൾ വേറെ ഒരിടത്തും കാണില്ല . ഭക്തിയാകാം, പക്ഷേ ബുദ്ധി ഇല്ലാതെയാകരുത്.

ഇന്ന്‌ ( 13.3.20 )രാവിലെ ജോലിക്കു പോകുന്ന വഴി പെട്രോളടിക്കാൻ തിരുവനന്തപുരത്തെ വെള്ളയമ്പലം സപ്ലെകോ BPCL പമ്പിലെത്തിയപ്പോ കണ്ട കാഴ്ച. ഞെട്ടിപ്പോയി…! പമ്പിനു മുന്നിൽ കുറെ പേർ ഒരു കൂസലുമില്ലാതെ അടുപ്പു കൂട്ടി തീകത്തിച്ച് പൊങ്കാലയിടുന്നു . പമ്പ് ജീവനക്കാരും പോലീസുമൊക്കെ നോക്കി നിൽക്കുന്നു. തൊട്ടടുത്ത ആൽത്തറ ദേവിക്ഷേത്രത്തിലെ പൊങ്കാലയാണത്രേ ! ഈ വേനൽ കാറ്റിൽ തീയൊന്ന് പറന്നാൽ ? കഷ്ടം തന്നെ, വിശ്വാസവും ഭക്തിയുമൊക്കെ ആകാം , പക്ഷേ നഗരത്തിരക്കിൽ ആയിരങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് തന്നെ വേണോ ? സംസ്ഥാന പോലീസ് ആസ്ഥാനത്തിന് കാണാവുന്ന വിധം വെറും 100 മീറ്റർ മാറിയാണ് ഈ അപകട സാഹചര്യം നടക്കുന്നത് , എന്നിട്ടും…? ഇതൊക്കെ കണ്ടില്ലന്നു നടിക്കുന്നവരാണ് കൂടുതൽ പ്രശ്നം.