മണിരത്‌നം സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവൻ: ഭാഗം 1ലെ ആദ്യ മലയാള ഗാനം റിലീസ് ചെയ്തു. ആദ്യ സിംഗിൾ ട്രാക്ക് 5 ഭാഷകളിലായി ഇറങ്ങിയിരിക്കുകയാണ് എ ആർ റഹ്‌മാൻ പാടിയ ഗാനമാണ് റിലീസ് ആയത്. റഹ്‌മാൻ ഈയിടെ ലേസ്സി സ്കോറിങായി തോന്നിയിരുന്നു.എങ്കിലും ഇത് ശെരിക്കും വളരേ മികച്ചതായി വന്നിട്ടുണ്ട് . ഈ ഒരു എപ്പിക് തീമിന് എന്താണോ ഇമാജിനേഷൻ അതിനുതകുന്ന നല്ല ക്യാച്ചി ട്യൂണും, പാട്ടിലുടനീളം ആ ഒരു ഹിസ്റ്റോറിക്കൽ ഫീലും കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ”പൊന്നി നദി..” എന്ന ഗാനമാണ് റിലീസ് ചെയ്തത്. തമിഴ് അടക്കം മറ്റു ഭാഷകളിലെല്ലാം റഹ്‌മാൻ തെന്നെയാണ് പാടിയിരിക്കുന്നതും. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്‌മാൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അൽഫോൺസ് ജോസഫ്, എആർ റൈഹാന, ജിതിൻ രാജ് എന്നിവർ ചേർന്നാണ്.