മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടക്കുകയാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ഏപ്രിൽ 28-നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്, ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ ട്വീറ്റ് ചെയ്തതിനൊപ്പം, “2023 ഏപ്രിൽ 28-ന് ആ വാളുകൾ ഉയരത്തിൽ എത്തിക്കാൻ നമുക്ക് കാത്തിരിക്കാം,” എന്ന് കുറിച്ചു.
‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു . വളരെ ഗംഭീരമായി അണിയിച്ചൊരുക്കിയ ‘പൊന്നിയിൻ സെൽവൻ’ ലൈക്കയും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്. എ ആർ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകർ സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്.
കാർത്തിക്, ജയം രവി, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, തൃഷ, പാർഥിബൻ, ശരത്കുമാർ, പ്രഭു, വിക്രം പ്രഭു, അശോക് സെൽവൻ, രഘുമാൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30 ന് ലോകമെമ്പാടും റിലീസ് ചെയ്തു. വൻ വിജയമായി മാറിയിരുന്നു.