ചോളരാജാക്കന്മാരുടെ കഥപറഞ്ഞ പൊന്നിയിൻ സെൽവൻ ബോക്സ്ഓഫീസിൽ വിജയഗാഥ തുടരുകയാണ്. ചിത്രം കമൽഹാസന്റെ വിക്രത്തെ മറികടന്ന് തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിക്കുകയാണ്. തമിഴ്നാട്ടിൽ ചിത്രം 200 കോടി പിന്നിട്ടിരിക്കുന്നു. തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 202.70 കോടിയാണ്. സിനിമയുടെ ആഗോള കളക്ഷൻ 435 കോടി പിന്നിട്ടു. ചിത്രം കേരളത്തിൽ ഉൾപ്പെടെ പല ഭാഷകളിലും ഇപ്പോഴും പ്രദർശനം തുടരുകയാണ്.
കഥ ആരംഭിക്കുന്നത് തെക്കേ ഇന്ത്യയിൽ 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ ഏറ്റവും വലിയ തമിഴ് സാമ്രാജ്യമായിരുന്ന ചോളസാമ്രാജ്യത്തിൽ നിന്നാണ്. ചോള സാമ്രാജ്യം ഭരിച്ചിരുന്ന സുന്ദര ചോഴര്‍, അദ്ദേഹത്തിന് മൂന്ന് മക്കൾ. രണ്ട് യുവ രാജാക്കന്മാരും ഒരു യുവ റാണിയും. മൂത്തവൻ ആദിത്യ കരികാലൻ അദ്ദേഹം രാജ്യത്തിന്റെ വടക്കു ഭാഗം നിയന്ത്രിക്കുന്നു, രണ്ടാമത്തേത് മകൾ കുന്ദവി രാജ്യത്തിന്റെ മധ്യ ഭാഗം നിയന്ത്രിക്കുന്നു. മൂന്നാമത്തെയാൾ ‘അരുള്‍മൊഴി വര്മ്മന്. ഇന്ന് തമിഴ്നാട്ടിൽ ഏറ്റവുമധികം ആരാധകരുള്ള രാജാവ്…. ചോള രാജവംശത്തിലെ ഏറ്റവും വലിയ ഭരണാധികാരികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അരുൾമൊഴി. അരുൾമൊഴി പിന്നീട് ‘രാജരാജ്’ എന്ന പദവി നേടി. ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർപ്രതിസന്ധികളും, അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
സുന്ദര ചോഴര്‍ ആയി പ്രകാശ് രാജ് . ആദിത്യ കരികാലന് ആയി വിക്രം, ‘അരുള്‍മൊഴി വര്മ്മന് ആയി ജയം രവി, വന്ദിയതേവന്റെ നായികയും ചോള രാജകുമാരിയുമായ ‘കുന്ദവി’ ആയി തൃഷ, വന്ദിയതേവന്‍ ആയി കാര്‍ത്തി, നന്ദിനി/ മന്ദാകിനി’ എന്ന പ്രതിനായികാ കഥാപാത്രമായി ഐശ്വര്യ റായ്എ ന്നിങ്ങനെ തുടങ്ങി നീണ്ട താര നിരയിൽ ഇന്ന് പൊന്നിയിൻ സെൽവൻ എത്തിനിൽക്കുന്നു. സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ സംഗീതവും രവി വർമ്മന്റെ ക്യാമറയും കൂടെ ചേരുമ്പോൾ മികച്ചൊരു വിഷ്വൽ മാജിക്.