പുസ്തകം വായിച്ചവർ സമ്മറി പ്രതീക്ഷിക്കുക, വായിച്ചിട്ടില്ലാത്തവർ ഒരു ബാഹുബലി പ്രതീക്ഷിക്കാതിരിക്കുക

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
361 VIEWS

പ്രേക്ഷകാഭിപ്രായങ്ങൾ

പൊന്നിയിൻ സെൽവൻ 1

Sreeram Subrahmaniam

മരിയോ പുസോയുടെ ഗോഡ്ഫാദറും , തകഴിയുടെ ചെമ്മീനും ഡാൻ ബ്രൗണിന്റെ റോബോർട് ലങ്ഡൺ സീരിസിലെ പുസ്തകങ്ങളും പമ്മന്റെ ചട്ടകാരിയും തുടങ്ങി ഏതു പുസ്തകം സിനിമ ആകുമ്പോഴും ബുക്ക് വായിക്കുമ്പോൾ കിട്ടുന്ന അതേ ഫീൽ സിനിമയ്ക്കു നൽകാൻ സാധിച്ചിട്ടില്ല .. എന്നിട്ടും ആ ചിത്രങ്ങൾ മികച്ചതാകാൻ കാരണം ഒരു പരിധി വരെ ഒറിജിനൽ ബുക്കിനോട് നീതി പുലർത്തി എന്നത് കൊണ്ടാണ്.. പൊന്നിയിൻ സെൽവന്റെ കാര്യത്തിലും ഒരു പരിധി വരെ മണിരത്നത്തിന് നീതി പുലർത്താൻ സാധിച്ചിട്ടുണ്ട് എന്നത് തന്നെ ആണ് ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള കാര്യം.

ആദിത്യ കാരികാലനെ പോലെ ഒരു കഥാപാത്രത്തെ, അതും വിക്രമിനെ പോലെ ഒരാൾ അവതരിപ്പിക്കുമ്പോൾ നോവലിലെ പോലെ വെറുതെ നദിക്കരയിൽ ഇരുന്ന് മുത്തശ്ശനു മായി സംസാരിക്കുന്ന രീതിയിൽ ഇൻട്രോ നൽകുന്നത് സിനിമയുടെ ഒരു ഫോർമാറ്റിനു ചേരാത്തത് കൊണ്ടു തന്നെ രണ്ടു യുദ്ധവും, ഒരു പാട്ടും ഓക്കേ ആഡ് ചെയ്യുകയും, വൈദ്യന്റെ മകൻ, ജ്യോസ്യൻ, മണിമേഖല തുടങ്ങി അത്ര പ്രാധാന്യ തോന്നിപ്പിക്കാത്ത ചില കഥാപാത്രങ്ങളെയും അവരുൾപ്പെടുന്ന സന്ദർഭങ്ങളും ഒഴിവാക്കി കളഞ്ഞു എന്നതും മാറ്റി വച്ചാൽ പുസ്തകത്തിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ചിത്രത്തിൽ കൊണ്ട് വന്നിട്ടില്ല.

ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും ബെസ്റ്റ് എന്ന് പറ്റാവുന്ന ടെക്നീഷ്യൻസിനെ ഉപയോഗിച്ച്, അവരെ മാക്സിമം എക്സ്പ്ലോറ്റ് ചെയ്തു അവരുടെ ഏറ്റവും ബെസ്റ്റ് വർക്ക്‌ വാങ്ങിച്ചെടുക്കുക എന്ന രീതി തന്നെ ഉപയോഗിച്ചു ഈ ചിത്രവും കണ്ണുകൾക്കും, കാത് കൾക്കും ആഘോഷിക്കാൻ ഉള്ളതൊക്കെ ps ലും കാണാം. തൊട്ട ദരണി യുടെ ആർട്ടും, രവി വർമ്മന്റെ ക്യാമറയും റഹ്മാന്റെ സംഗീതവും എല്ലാം ടോപ് ക്ലാസ്സ്‌ ആണ്. കരികാലൻ തന്റെ വിഷമം പാർഥിപെദ്രനോട് പറയുന്നിടത്തും, കുന്തവയ് – നന്ദിനി മുഖമുഖം വരുന്ന സീനിലും എല്ലാം മണിരത്നം മാജിക്‌ കാണാം. ഒപ്പം റഹ്മാന്റെ വേൾഡ് ക്ലാസ്സ്‌ ബിജിഎം ഉം.. പെർഫോമൻസ് വൈസ് പ്രതീക്ഷിച്ചപോലെ കാർത്തി തന്നെയാണ് ഏറ്റവും സ്കോർ ചെയ്തിരിക്കുന്നത്.

പകുതി കാർത്തി, ബാക്കി പകുതി വന്ദിയദേവൻ എന്ന കഥാപാത്രത്തിന്റെ മികവ്.. രണ്ടും ചേരുമ്പോൾ ഏറ്റവും കയ്യടി നേടുന്നത് കാർത്തിയുടെ വന്ദിയദേവൻ തന്നെ ആണ്.. തൃഷ, ഐശ്വര്യ റായ്, ജയം രവി ഐശ്വര്യ,തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ജയറാം ആവാതിരിപ്പിച്ച ആൾവർ കടിയനു നോവലിൽ ഉള്ള അത്രയും പ്രാധാന്യം നൽകിയിട്ടില്ല എങ്കിലും ഉള്ള ഭാഗങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. പുസ്തകം വായിച്ചിട്ടുള്ളവർക്കും, വായിക്കാത്തവർക്കും മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒരുപോലെ ഒരു തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്നുണ്ട്. വായിച്ചിട്ടുള്ളവർ കാണാൻ പോകുന്നത് വായിച്ചതിന്റെ ഒരു സമ്മറി മാത്രമാണ് കാണാൻ പോകുന്നത് എന്ന ബോധ്യത്തിൽ കാണുക, വായിച്ചിട്ടില്ലാത്തവർ ഒരു ബാഹുബലി പ്രതീക്ഷിക്കാതിരിക്കുക.. അങ്ങനെയെങ്കിൽ രണ്ട്‌ കൂട്ടരെയും ചിത്രം തൃപ്തി പെടുത്തും.

***

പൊന്നിയൻ സെൽവൻ (2022)

Abhinandh Muralidharan

കൽക്കി കൃഷ്ണാമൂർത്തിയുടെ തമിഴകം മുഴുവൻ വായിച്ചു വളർന്ന മഹാസൃഷ്ഠി. 1950 കൾ മുതൽ വാരികകളിലെ ചെറുകഥകൾ പോലെയും പിന്നീട് നോവലയും പുറത്തിറങ്ങിയ പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ ചരിത്രം. 1970 കൾ മുതൽ എംജിആർ, കമൽ ഹസ്സൻ, രജനികാന്ത് തുടങ്ങിയ തമിഴ് സിനിമ ലോകം മുഴുവൻ സിനിമയാക്കാൻ ആഗ്രഹിച്ച ഇതിഹാസകഥ. മൂന്ന് തലമുറകൾ മറികടന്നു അവസാനം 30 വർഷങ്ങൾക്ക് ഇപ്പുറം ഒരുപാട് പ്രായക്നങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ മണി രത്നം തന്റെ സ്വപ്ന സാക്ഷാത്കാരവുമായി എത്തിയിരിക്കുന്നു. ഭാരത ഇതിഹാസ കഥകളിൽ കേട്ടു തഴമ്പിക്കാത്ത ചോള വംശത്തിന്റെ നേരാവിഷ്കാരം ഒറ്റ വാക്കിൽ ഒരു ബ്രഹമാണ്ട ചിത്രം. അത്തരമൊരു സിനിമ തിയറ്ററിൽ ഇരുന്നു കാണുക എന്നത് തന്നെ ചെറിയ കാര്യമൊന്നുമല്ല.

ചോള സാമ്രാജ്യത്തിന്റെ ശക്തിയും അതിനിടയിൽ രാജ്യ ഭരണത്തിന്റെ അധികാരത്തിന്റെ മുകളിലെ ചതുരംഗ കളികളും ചതിയും വൈരാഗ്യവും കൂടാതെ സൗഹൃദവും പ്രണയവും അത്രമേൽ ഭംഗിയായി സ്‌ക്രീനിൽ ആവിഷ്കരിച്ചിട്ടുണ്ട്. മുപ്പതോളം നടിനടമ്മാരുടെ ഒത്തുചേരൽ എന്ന് പറയുമ്പോൾ തന്നെ ചിത്രത്തിന്റെ ഭംഗിയും വ്യാപ്തിയും ചിന്തിക്കാവുന്നതേയുള്ളൂ. പ്രത്യേകിച്ച് തൃഷ, ഐശ്വര്യ റായി ഒരുമിക്കുന്ന ഭാഗങ്ങൾ ഒക്കെ എഴുത്തിലെ പോലെ തന്നെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
കാലവും രാജ്യവും അതിലെ കഥാപാത്രങ്ങളുടെ സ്വഭാവവും ലക്ഷ്യവും ഒക്കെ ഒരുമിച്ചു ഒത്തുചേർക്കാൻ ഉപയോഗിച്ച ഒരു ഭാഗമായിരുന്നു ഇത്. അത് ഗംഭിരമായി തന്നെ അസൽ മണി രത്നം സ്റ്റൈലിൽ തന്നെ ചിത്രത്തിലുണ്ട്. ഒരു സിനിന്റെ ആഴവും ഭംഗിയും അതിശക്തമായി വർധിപ്പിക്കാൻ സിനിമട്ടോഗ്രാഫിയും മ്യൂസിക്കും വഹിച്ചിരിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. ARR മ്യൂസിക് അത് മണി രത്നം സിനിമയിൽ എന്ന് പറയുമ്പോഴേ ഊഹിക്കാം.

മറ്റൊരു പിരിയോഡിക് ചിത്രത്തിനും ഇല്ലാത്ത ഒരു ഫ്രഷ്‌നസ് പൊന്നിയൻ സെൽവൻ വേണ്ടുവോളം ഉണ്ട്. മറ്റൊരു ചിത്രമായും താരതമ്യപ്പെടുത്താൻ കഴിയാത്ത വണ്ണം, അതൊരത്തിലൊരു താരതമ്യം ആവശ്യവുമില്ല. തമിഴകം മുഴുവൻ വായിച്ചു വളർന്ന ചോള നാടിന്റെ കഥ ഇന്ന് ലോകത്തിന്റെ, സിനിമ ആസ്വദകരുടെ മുഴുവനുമാണ്. തീരാത്ത പൊന്നിയൻ സെൽവന്റെ വാഴ്ചയുടെ കഥക്കായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.🔥

***

Akhil P V

പൊന്നിയിൻ സെൽവൻ നോവലിന്റെ യഥാർത്ഥ ആവിഷ്കാരം. രണ്ടെമുക്കാൽ മണിക്കൂർ വിശദമായി സിനിമയുടെ കഥ ഇതിവൃത്തം പറഞ്ഞു വെക്കുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ പ്രേക്ഷകൻ ഒരു ഗ്രാൻഡ് ട്രീറ്റ്‌ തന്നെ ആണ് പൊന്നിയിൻ സെൽവൻ. ടെക്‌നിക്കലി അങ്ങേയറ്റം മേന്മ പുലർത്തുന്നുണ്ട് ചിത്രം, പ്രേത്യേകിച്ചു ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് കഥ ഡിമാൻഡ് ചെയ്യുന്ന വേഗത മൈന്റൈൻ ചെയ്ത് നല്ല ക്രിസ്പ് ആയി ചെയ്തിട്ടുണ്ട് . എന്നിരുന്നാൽ കൂടെ കഥാപാത്രം ആയുള്ള ഒരു ഇമോഷണൽ കണക്ഷന്റെ ഒരു കുറവ് നല്ല പോലെ തോന്നി അത് മാത്രമാണ് ഏക ന്യുനത ആയി അനുഭവപ്പെട്ടത്. കാർത്തിയുടെ പ്രകടനം എടുത്ത് പറയണം സിനിമ ഒരു വിധം വരെ കൊണ്ട് പോകുന്നത് കാർത്തിയുടെ കഥാപാത്രം ആണ്,അത് നല്ല വൃത്തിക്ക് ചെയ്തിട്ടുമുണ്ട്.ഒപ്പം എടുത്ത് പറയേണ്ട മികച്ച പ്രകടനം ആയിരുന്നു തൃഷയുടേത് സ്ക്രീൻ വരുമ്പോ ആ ഒരു ഗ്രാൻഡ്നെസ്സ് ഒക്കെ നല്ല രസമുണ്ടായിരുന്നു അത് പോലെ തന്നെ ഐശ്വര്യ റായുടെതും. രണ്ടാം പകുതി അവസാനത്തോടെടുക്കുമ്പോ തീയേറ്ററിൽ നിന്ന് കിട്ടിയ എക്സ്പീരിയൻസ് ഗംഭീരം എന്നതിൽ കുറഞ്ഞൊന്നും വിശേഷിപ്പിക്കാനും ഇല്ല. ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു ഒരു മണിരത്നം ചിത്രം തിയേറ്റർ കാണണം എന്നത് അത് ഇന്നത്തോടെ സാധ്യമായി, കണ്ട സിനിമയോ ഗംഭീരവും…

***

SS Swathykrishnan

പൊന്നിനദിയുടെ മകൻ

1955 ൽ പുറത്തിറങ്ങിയ കൽക്കി സുബ്രമണ്യം എഴുതിയ ‘പൊന്നിയിൻ സെൽവൻ’ എന്ന 5 ഭാഗങ്ങൾ ഉള്ള നോവലിനെ ആധാരമാക്കി മണി രത്നം ഒരുക്കുന്ന സിനിമാ സീരീസിന്റെ ആദ്യ ഭാഗം –
‘പൊന്നിയിൻ സെൽവൻ – 1’.ഒറ്റ വാക്കിൽ പറഞ്ഞാൽ ടിപ്പിക്കൽ മണി രത്നം ഷോട്ടുകളുള്ള ഒരു ക്ലാസിക്കൽ പീരിയഡ് – ഡ്രാമ. ആദിത്യ കരികാലനും (വിക്രം), വന്ദിയദേവനും (കാർത്തി) ചേർന്ന് രാഷ്ട്രകൂടരെ യുദ്ധത്തിൽ തോല്പിക്കുന്നതാണ് സിനിമയുടെ തുടക്കം. അതിനു ശേഷം കരികാലന്റെ ദൂതുമായി പോകുന്ന വന്ദിയദേവനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

തിരക്കഥ – നോവലിൽ നിന്നും പല മാറ്റങ്ങൾ വരുത്തിയാണ് സിനിമയിൽ എന്ന് കേട്ടിരുന്നു. പല സ്ഥലങ്ങളിലും കഥ പിടിച്ചിരുതുന്നതായി തോന്നിയില്ല. ഒരുപാട് സ്ഥലങ്ങളിൽ വലിച്ചു നീട്ടൽ അനുഭവപ്പെട്ടു.
സംഗീതം – ARR ന്റെ ബിജിഎം ഉം പാട്ടുകളും നന്നായിരുന്നു. പ്രത്യേകിച്ച് കാർത്തി – ജയം രവി fight ലെ ബിജിഎം.VFX – ആനയുടെതും ക്ലൈമാക്സ്‌ രംഗങ്ങളിലെയും മികച്ചതായിരുന്നു

പ്രധാന കഥാപാത്രങ്ങൾ –
വന്ദിയദേവൻ – കാർത്തി : പതിവുപോലെ തന്റെ വേഷം ഗംഭീരമാക്കി. ഒന്നാം പകുതിയിൽ ഏറ്റവും സ്ക്രീൻ പ്രെസെൻസ് ഉള്ള വേഷം.
ആദിത്യ കരികാലൻ – വിക്രം : ഒരു extended cameo പോലെ തോന്നി. അഭിനയത്തിൽ പ്രകടനം നന്നായെങ്കിലും കഥാപാത്രം
പൂർണമല്ലാത്തത് പോലെ തോന്നി.
നന്ദിനി – ഐശ്വര്യ റായ് : എല്ലാം നിയന്ത്രിക്കുന്ന കഥാപാത്രം. നിഗൂഢമായ സൗന്ദര്യത്തിൽ ഒളിപ്പിച്ച ചതിയും പ്രതികാരവും.
അരുൾമൊഴി വർമ്മൻ / പൊന്നിയിൻ സെൽവൻ / രാജ രാജ ചോളൻ – ജയം രവി :
കഥയിൽ പ്രധാന കഥാപാത്രം. കൂടുതൽ പറയുന്നില്ല, പല സ്ഥലത്തും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ.
ആഴ്വാർകടിയൻ നമ്പി – ജയറാം : സിനിമയിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്, ഇതുവരെ കാണാത്ത ഒരു പുതിയ ഗെറ്റപ്പിൽ ജയറാം ഞെട്ടിച്ചു.
പൂങ്കുഴലി / സമുദ്രറാണി – ഐശ്വര്യ ലക്ഷ്മി :
കിട്ടിയ റോൾ നന്നായി ചെയ്തു. കാർത്തിയുമായും ജയം രവിയുമായുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ നന്നായിരുന്നു.
കുന്തവൈ – തൃഷ : സിനിമയിലെ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രം എന്ന് വേണമെങ്കിൽ പറയാം.
രവി ദാസൻ – കിഷോർ : ഈ നോവലിലെ പ്രധാന വില്ലൻ കഥാപാത്രം. പ്രതിജ്ഞ ചെയ്യുന്ന സീൻ ഒക്കെ ഗംഭീരം ആയിരുന്നു.
പെരിയ പഴുവെട്ടരായർ – ശരത്കുമാർ : ഒന്നാം ഭാഗത്തിലെ പ്രധാന നെഗറ്റീവ് റോൾ.
പ്രകാശ് രാജ്, പാർഥിപൻ, പ്രഭു, റഹ്മാൻ, വിക്രം പ്രഭു, റിയാസ് ഖാൻ, ലാൽ തുടങ്ങിയവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.രണ്ടാം ഭാഗം കാണാൻ പ്രേരിപ്പിക്കുന്ന ഒരു സർപ്രൈസ് tail – end ഓടുകൂടിയാണ് സിനിമ അവസാനിക്കുന്നത്. രണ്ടാം ഭാഗം ഇതിലും മികച്ചതായി വരും എന്ന് പ്രതീക്ഷിക്കാം.

***

Ranju Kilimanoor

പൊന്നിയിൻ സെൽവൻ കണ്ടിട്ട് പല പ്രേക്ഷകരും ബാഹുബലിയുടെ അത്ര എത്തിയില്ല എന്ന് കമന്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.’ബാഹുബലി’ എന്ന സിനിമ പ്രേക്ഷകരെ ഓരോ സീനിലും എൻഗേജ് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട തിരക്കഥയാണ്.എന്നാൽ ‘പൊന്നിയിൻ സെൽവൻ’ കുറച്ചു കൂടി വലിയ ക്യാൻവാസിൽ എഴുതപ്പെട്ടൊരു ബ്രഹ്‌മാണ്ട നോവലാണ്. ആ നോവലിനെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയിൽ ജനിക്കപ്പെട്ടൊരു സിനിമയാണ് PS 1. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാൻ ശ്രമിച്ചു കൊണ്ട് ആ നോവലിൽ നിന്നും വ്യത്യാസം വരുത്തി മണിരത്നം ആ സിനിമയെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിനെ പൊന്നിയിൽ സെൽവൻ എന്ന് വിളിക്കേണ്ട കാര്യമുണ്ടോ?
😝😝

നായിക കഥാപാത്രത്തെ വിവാഹം ചെയ്യാൻ വേണ്ടി പൊന്നിയിൽ സെൽവനും കരികാലനും തമ്മിലൊരു വാശിയൊക്കെ ഉണ്ടായി യുദ്ധം നടക്കുകയും പന വളച്ച് എതിർ പാളയത്തിലേക്ക് ചാടിക്കയറുന്ന സാഹസിക രംഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിൽ ഗംഭീര അഭിപ്രായം പറഞ്ഞേനെയെന്നാണ് പലരുടെയും വീക്ഷണ കോൺ.അതിനോട് തീരെ യോജിക്കാൻ പറ്റുന്നില്ല.പിന്നെ ഏത് ചരിത്ര സിനിമയിറങ്ങിയാലും ‘ബാഹുബലി’ യുടെ അത്രയും വന്നില്ല എന്നൊരു രീതിയിലായി ആൾക്കാരുടെ വിലയിരുത്തൽ.തീർച്ചയായും ‘ബാഹുബലി’ നന്നായി എൻഗേജ് ചെയ്യിപ്പിക്കുന്നൊരു സിനിമ തന്നെയാണ്, ആവശ്യത്തിന് മാസ്സ് സീനുകൾ കുത്തിത്തിരുകിയിട്ടുള്ള പക്കാ എന്റർടൈനറുമാണ്, യോജിക്കുന്നു.എന്നാൽ എല്ലാ ചരിത്ര സിനിമകളും അങ്ങനെ തന്നെയായിരിക്കണമെന്ന നിർബന്ധബുദ്ധി ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല.മറ്റൊരു നോവലിനെ ബേസ് ചെയ്ത് എഴുതുന്ന പുതിയൊരു തിരക്കഥയൊരിക്കലും ‘ബാഹുബലി’ പോലെയല്ല ഇരിക്കുകയെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം നമ്മൾ പ്രേക്ഷകർക്കുണ്ടാകണം.ഒരാൾ പണ്ടൊരു സ്റ്റുഡിയോയിൽ ചെന്ന് പല തവണ അയാളുടെ ഫോട്ടോ എടുത്തു. ഒരു ഫോട്ടോയും എടുക്കുന്നതിനു മുമ്പ് അയാൾ ക്യാമറമാനോട് പറഞ്ഞത് പ്രിന്റ് ചെയ്തു കിട്ടുമ്പോൾ ചിത്രം പ്രേം നസീറിനെപ്പോലെ ഇരിക്കണമെന്നാണ്.ആ ക്യാമറമാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. അയാൾ ഒരു വിധത്തിലും സാറ്റിസ്‌ഫൈ ആകുന്നില്ല. ഒടുവിലയാൾ ഗതികെട്ട് പ്രേം നസീറിന്റെ ഒരു ഫോട്ടോ അയാൾക്ക് പ്രിന്റ് എടുത്തു കൊടുത്തു.തന്റെ കസ്റ്റമറെ സാറ്റിസ്‌ഫൈ ചെയ്യാൻ അയാൾക്ക് പറ്റുകയും ചെയ്തു.
അതുപോലെ വീണ്ടും വീണ്ടും ബാഹുബലി തന്നെ കാണണമെന്ന് നിർബന്ധമുള്ളവർ ബാഹുബലി തന്നെ ഒന്നുകൂടി കണ്ടാൽ പോരെ?ആ ഫോട്ടോ കണ്ടപ്പോൾ അയാൾക്ക് കിട്ടിയ അതേ സാറ്റിസ്‌ഫാക്ഷൻ നിങ്ങൾക്കും കിട്ടുമെന്നുറപ്പാണ്.
😁😁

ഇനി പൊന്നിയിൽ സെൽവനെക്കുറിച്ച് രണ്ടു വാക്ക്..ഈ ചിത്രം മണിരത്നം ചെയ്ത ഏറ്റവും മികച്ച സിനിമയാണെന്നൊന്നും എനിക്കഭിപ്രായമില്ല. പക്ഷേ നന്നായിട്ട് എക്‌സിക്യൂട്ട് ചെയ്തിട്ടുണ്ട് എന്നാണഭിപ്രായം.
പടത്തിന്റെ പോസിറ്റീവ്സിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ മേക്കിങ് ക്വാളിറ്റി തന്നെയാണ്.
ഓരോ രംഗത്തിനും ഏറ്റവും അനുയോജ്യമായ ലൈറ്റിങ് അറേഞ്ച് ചെയ്ത് പ്രേക്ഷകനെ പഴയ കാലത്തിലേക്കെത്തിക്കാൻ PS ടീമിന് ഉറപ്പായും കഴിഞ്ഞിട്ടുണ്ട്.കൊട്ടാരത്തിനുള്ളിൽ രാത്രിയിൽ അതീവ രഹസ്യമായി നടത്തുന്ന ചർച്ചയൊക്കെ അതിഗംഭീരമായി ലൈറ്റപ്പ് ചെയ്തിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
യഥാർത്ഥത്തിൽ കഥ നടക്കുന്ന സ്ഥലങ്ങളിൽ പോയിത്തന്നെ ഷൂട്ട് ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ ക്ലാസ്സ് ഒന്നുകൂടി വർദ്ധിപ്പിച്ചിട്ടുണ്ട്.എല്ലാ നടീ നടന്മാരും നന്നായി പെർഫോം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ ഭംഗി ഒന്നുകൂടി വർധിപ്പിച്ചിട്ടുണ്ട്. എടുത്തു പറയേണ്ടത് ഐശ്വര്യ റായിയുടെയും തൃഷയുടെയും പെർഫോമൻസാണ്.മണിരത്നം എന്ന സംവിധായകൻ ഇത്രയും വലിയൊരു ക്യാൻവാസിൽ ആദ്യമായിട്ടാണ് പടം ചെയ്യുന്നതെങ്കിലും അതിന്റെ ടോട്ടൽ കണ്ട്രോൾ ഒരു സംവിധായകനെന്ന നിലയിൽ ആളിന്റെ കൈകളിൽ ഭദ്രമായിരുന്നു. രവി വർമ്മന്റെ സിനിമാറ്റോഗ്രഫി ഏറ്റവും മികച്ചത് എന്ന് പറയാനാവില്ലെങ്കിലും ചില ഫ്രെയിമുകളൊക്കെ മായാതെ മനസ്സിൽത്തന്നെ തങ്ങി നിൽക്കുന്നുണ്ട്.ചിത്രത്തിലെ ഏറ്റവും വലിയ നെഗറ്റീവ് പശ്ചാത്തല സംഗീതവും സംഗീതവുമാണെന്നാണ് പേഴ്സണൽ അഭിപ്രായം.ഇവ രണ്ടും ശരാശരി നിലവാരം പോലും പുലർത്തിയിട്ടില്ലെന്നാണ് തോന്നിയത്.അവസാനമിറങ്ങിയ കുറച്ചു ചിത്രങ്ങൾ പരിഗണിക്കുമ്പോൾ പഴയ ഏ ആർ റഹ്‌മാന്റെ നിഴൽ പോലുമാകുന്നില്ല പുതിയ ഏ ആർ റഹ്‌മാനെന്ന് പറയാതിരിക്കാൻ പറ്റുന്നില്ല.കാശിനു വേണ്ടി മാത്രം ജോലി ചെയ്യുന്നോരവസ്ഥയിലേക്ക് ഏ ആർ പോകുന്നത് അദ്ദേഹത്തിന്റെ സംഗീതം ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഓഡിയൻസിനെ തുടർച്ചയായി നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ ഞാനും കാത്തിരിക്കുകയാണ്.PS1 സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ ശ്രദ്ധിക്കുക..
പൊന്നിയിൽ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കി ഈ ചിത്രമൊരു ക്ലാസ്സ്‌ ചിത്രമാക്കാനാണ് മണിരത്നം ശ്രമിച്ചിരിക്കുന്നത്. സോ മാസ്സ് തീരെ കുത്തിക്കയറ്റിയിട്ടില്ല. ബാഹുബലിയും പ്രതീക്ഷിച്ചു കൊണ്ടു നിങ്ങൾ തീയറ്ററിൽ പോണ്ടെന്നർത്ഥം.

****

Binesh Pavithran

A terrific theatre experience…👌
സീരീസ് ആയി വരെ ഇറക്കാൻ കഴിയുന്ന ഒരു വലിയ കഥയെ സിനിമ യാക്കി മാറ്റുന്നതിൽ മണിരത്നം വിജയിച്ചു എന്നു തന്നെ പറയാം….

ബാഹുബലി പോലെ ഒരു ഫുൾ ഫിക്ഷൻ അല്ലാത്തത് കൊണ്ടു തന്നെ visual extravaganza നേക്കാൾ സ്റ്റോറി ക്കു തന്നെ ആണ് കൂടുതൽ importance കൊടുത്തിരിക്കുന്നത്…അതു കൊണ്ട് തന്നെ അത് പോലെ ഉള്ള യുദ്ധ രംഗങ്ങളും goosebumps moments ഉം പ്രതീക്ഷിക്കരുത്, പക്ഷെ അതിനേക്കാൾ മികച്ച ഒരു കഥയും കുറച്ചധികം കഥാപാത്രങ്ങളും അവരുടെ മികച്ച പ്രകടനങ്ങളും കാണുവാൻ ആവും….അതുപോലെ തന്നെ കടൽ രംഗങ്ങളിൽ ഒഴികെ Graphics നേക്കാൾ കൂടുതൽ director പ്രാധാന്യം കൊടുത്തിരിക്കുന്നത് Art work നു ആണ്….അത്ര മനോഹരം ആണ് സിനിമയുടെ art work 👌

സ്ക്രീൻ space കൂടുതൽ ഉള്ളത് കാർത്തി ടെ character നു ആണേലും വിക്രം ന്റെ ആദിത്യ കരികാലനും ടൈറ്റിൽ റോൾ ചെയ്ത ജയം രവിക്കും ഒരു പോലെ തന്നെ പ്രാധാന്യം സിനിമയിൽ ഉണ്ട്…വിക്രം പതിവ് പോലെ വളരെ intense ആയ തന്റെ കഥാപാത്രം മികച്ചത് ആക്കിയിട്ടുണ്ട്….കാർത്തിക്ക് വലിയ challenging ആയ റോൾ ആയിരുന്നില്ല ഇതിൽ…പുള്ളിയും നന്നായിരുന്നു…ടൈറ്റിൽ റോൾ ചെയ്ത ജയം രവിക്ക് വിക്രം ന്റേത് പോലെ ഒരു രാജകുമാരൻ/യോദ്ധാവ് ലുക്ക് വന്നില്ല എങ്കിലും പുള്ളിയും മോശം അല്ലായിരുന്നു..എന്നെ അത്ഭുത പെടുത്തിയത് മറ്റൊരു കാര്യം ആയിരുന്നു, ഐശ്വര്യ റായി യും തൃഷ യും ഉള്ള combo scenes ഇൽ സ്ക്രീൻ presense ഇൽ തൃഷ ഏറെ മുന്നിട്ട് നിന്നു എന്നത് ആണ്….വയസ് 48 ആയെങ്കിലും ഐശ്വര്യ റായി യെ 40 വയസിനു അടുത്തു തന്നെ ഉള്ള മറ്റൊരു അഭിനയത്രി ഇങ്ങനെ മറി കടക്കും എന്നു ചിന്തിച്ചിരുന്നില്ല എന്നത് ആണ് സത്യം..

മൊത്തത്തിൽ ഒരു തീയേറ്റർ experience demand ചെയ്യുന്ന ഒരു ഫിലിം ആണ് PS-1 ,അത് കൊണ്ട് OTT ക്കു വേണ്ടി wait ചെയ്യാതെ theatre ഇൽ തന്നെ പോയി കാണുക….visual experience നേക്കാൾ കഥക്ക് നല്ല പ്രാധാന്യം ഉള്ളതിനാൽ, തമിഴിൽ നല്ല confidence ഉണ്ട് എങ്കിൽ മാത്രം തമിഴ് കാണുക…കാരണം മനസ്സിലാവാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ള തമിഴ് ആണ് സിനിമയിൽ….അത് അല്ല എങ്കിൽ മലയാളം ഡബ് വേർഷൻ കാണുക…പാട്ടുകൾ ഒഴികെ, അത്യാവശം നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട് മലയാളം dubbed version….മലയാളത്തിൽ നിന്നും അഭിനയിച്ചിട്ടുള്ള ജയറാം ഉം റഹ്മാനും റിയാസ് ഖാനും അടക്കം ഉള്ളവർ സ്വന്തം voice ഇൽ തന്നെ ആണ് മലയാളത്തിൽ ഡബ് ചെയ്തിരിക്കുന്നത്…

**

Rahul Madhavan

ഒറ്റവാക്കിൽ പറഞ്ഞാൽ ക്ലാസിക്ക് ടച്ചിൽ തീർത്തൊരു ബ്രഹ്മാണ്ഡ കാവ്യം.ഈ ബുക്ക്‌ ഞാൻ വായിച്ചിട്ടില്ല.അങ്ങനെ ഒരു കാഴ്ചയിൽ നിന്നും എത്രമാത്രം ആസ്വാദനം കിട്ടും എന്നത് പരീക്ഷിക്കാൻ കൂടിയുള്ള ഒരു ചിന്തയും കൊണ്ടാണ് പടം കാണാൻ പോയത്.പക്ഷേ എനിക്കു സത്യത്തിൽ കഥയുടെ പോക്ക് അല്പം ബുദ്ധിമുട്ടുണ്ടാക്കി എന്നത് സത്യമാണ്. സിനിമകാണാൻ കുറെ തമിഴ് ഫാമിലിയും ഉണ്ടാർന്നു. അപ്പൊ ഇന്റർവെൽ ടൈമിൽ പത്തോ പന്ത്രണ്ടോ വയസുള്ള ഒരു പെൺകുട്ടി അവരെക്കാൾ ഇളയതായ മറ്റൊരു പെൺകുട്ടിക്ക് ഇങ്ങനെയാണ് അവൻ ഇവന്റെ അനിയനാണ് അതാണ് ഇതാണ് എന്നൊക്കെ പടത്തിലെ കഥ, കഥാപാത്രം എന്നിവരെ പറ്റി വിവരിച്ചു കൊടുക്കുന്നത് ഞാൻ കേട്ടു. ശരിക്കും തമിഴ്നാട്ടുകാർക്ക് ഈ കൽക്കിയുടെ കഥ ഒരു വികാരമാണ്. അവരുടെ മാത്രം കോഹിനൂർ രത്നം പോലെ അത്രയും പവിത്രമായത്. നമ്മൾ എങ്ങനെയൊക്കെ മറ്റു പടങ്ങളുമായോ സീനുകളുമായോ താരതമ്യം ചെയ്യാൻ നോക്കിയാൽ അത് നമ്മളിൽ മാത്രം നിൽക്കും.ശരിക്കും ആ പെൺകുട്ടിയുടെ വിശദീകരണം എനിക്കും പിന്നീടുള്ള സമയം സഹായകമായി എന്നതാണ് സത്യം.

മലയാളികളിലും നിറയെ ഈ കഥയുടെ ആരാധകരുണ്ട്.അവർക്ക് ഒരു ഗംഭീരട്രീറ്റ്‌ തന്നെയാണ് ഈ ചിത്രം. ആദ്യത്തെ 2200 പേജിൽ ഉൾപ്പെട്ട കാര്യങ്ങളാണ് ആദ്യഭാഗം എന്നാണ് അറിയാൻ കഴിഞ്ഞത്.പ്രേക്ഷകർക്ക് ഇനിയുള്ള ഭാഗം കാണാനുള്ള ആകാംഷ നല്ല രീതിയിൽ തന്നെ നിലനിർത്തി പടം അവസാനിപ്പിച്ചിട്ടുണ്ട്. പിന്നെ റഹ്മാന്റെ കാലം കഴിഞ്ഞേ സ്റ്റോക്ക് തീർന്നെ എന്ന് കരയുന്നവരോട്ഒരു കാര്യം. ലാലേട്ടൻ പറഞ്ഞ ഒരു ഡയലോഗ് ഒന്ന് തിരുത്തി പറയുകയാണ് ‘ നിങ്ങളുടെ ഓരോ മോങ്ങലുകളും റഹ്മാൻ സാറിനുള്ള മെഡലുകളാണ് ‘.കഥയെ കഥാപാത്രങ്ങളെ പറ്റി കുറച്ചെങ്കിലും ഒരു ഐഡിയ വച്ചുപോയാൽ തീർച്ചയായും പൊന്നിയിൽ സെൽവൻ നമ്മുക്കും സെൽവമാവും..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ