ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
54 SHARES
651 VIEWS

Cholas are coming… Cheras?

“പൊന്നിയിൻ സെൽവൻ” തിരയിൽ ഓടുമ്പോൾ സമാന്തരമായി മനസ്സിലൂടെ ഓടിയത് “പതിറ്റുപ്പത്തി” ലെയും മറ്റു സംഘകാലപ്പാട്ടുകളിലെയും ചേര രാജാക്കന്മാരുടെ തിളങ്ങുന്ന ചരിത്രമാണ്. തമിഴന് തീറെഴുതി മലയാളി മറന്ന അവന്റെ വേരുകളുടെ ചരിത്രം. ഒരു നാലു നൂറ്റാണ്ടു മുൻപിൽ ചിന്തിക്കാൻ കഴിവില്ലാത്ത വിധം വേര് കരിഞ്ഞ ഒരു ജനതയുടെ ചരിത്രം. പൊന്നിയിൽ സെൽവനിലെ ഭാഷ ഇന്നത്തെ തമിഴല്ല എന്നത് ശരി. ചില ഭാഗങ്ങളിൽ മനസിലാക്കാൻ വിഷമം ആണെന്നതും ശരി. മലയാളികൾക്ക് മനസ്സിലാകാത്ത കൊടുംതമിഴ് എന്ന് വാദവും കേട്ടു. ശ്രദ്ധയോടെ കേട്ടു നോക്കൂ : പലപ്പോഴും അത് മലയാളം തന്നെയാണ് ! അത് പറയാൻ ഇന്നത്തെ തമിഴനുള്ള പ്രയാസമാണ് ഒരു മലയാളിക്ക് അത് മനസിലാക്കാൻ ഈ സിനിമയിൽ പ്രയാസം ഉള്ളതാക്കിയത്! ഇത് പത്താം നൂറ്റാണ്ടു കഥയാണ്. ഇനിയും ഒരു പത്തു നൂറ്റാണ്ടുകൾ പിറകിൽ അന്നത്തെ തനിമലയാളം കേൾക്കാം.

അവിടെ ലോകത്തെ നറുമണച്ചെടികൾ കൊണ്ടു മയക്കിയ മുച്ചിറിയുടെയും തൊണ്ടിയുടെയും നെല്കിണ്ടയുടെയും കഥകൾക്കൊപ്പം യുദ്ധത്തിന്റെ കഥകളും ധാരാളം…ഏഴു കിരീടം വെച്ച രാജാക്കന്മാരെ തോൽപ്പിച്ച, “ഹിമാലയ”ത്തിൽ ചേര ചിഹ്നമായ അമ്പും വില്ലും കൊത്തിവെച്ച ഇമയവരമ്പൻ നെടുംചേരലാതൻ… കിഴക്കൻ പടിഞ്ഞാറൻ കടലുകളിലെ വെള്ളത്തിൽ കിരീടധാരണം നടത്തിയ വാനവരമ്പൻ… കടൽ യുദ്ധത്തിൽ യവനരെ (അറബികളെ?) കീഴടക്കിയ കടൽ പിറകോട്ടിയ വേൽ കെഴു കുട്ടുവൻ എന്ന ചെങ്കുട്ടുവൻ … യുദ്ധക്കളത്തിൽ വെറ്റി നേടി ആട്ടും കൊട്ടും പാട്ടുമായി നിറഞ്ഞാടിയിരുന്ന, യുദ്ധത്തിൽ മുതുകിനു വെട്ടേറ്റതിനാൽ ജൈനാചാര പ്രകാരം ‘വടക്കിരുന്നു ‘ മരിച്ച ആടു കൊട്ടു പാട്ടു ചേരലാതൻ…

“പൊന്നിയിൽ സെൽവൻ” പോലെ പഴയ മലയാളമണ്ണിന്റെ കഥയോ സിനിമയോ അടുത്ത കാലത്തെങ്ങും മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല. ഒരു പക്ഷെ ചേരന്മാരുടെ കഥ തമിഴിൽ നിന്നു ഇറങ്ങിയെന്നു വരാം! സ്വന്തം ഭാഷയിൽ, സംസ്കാരത്തിൽ, സാംസ്‌കാരിക സ്വത്വത്തിൽ, ചരിത്രത്തിൽ അഭിമാനമില്ലാതെ കുറെ പൊള്ളത്തരങ്ങളിൽ ഊറ്റം കൊള്ളുന്ന ഒരു സമൂഹത്തിൽ നിന്ന് ഇത്തരം ഒരു ചെറിയ ശ്രമം പോലും പ്രതീക്ഷിക്കുക അത്യാഗ്രഹം!

“…വിചിപിണി മുഴവിൻ കുട്ടുവൻ കാപ്പ –
പചിയെനവറിയാ പണയ്പയിൽ ഇരുക്കൈ
തടമരുപ്പെരുമയ് താമരയ് മുനൈയിൻ
മുടമുതിർ പലവിൻ കൊഴുനിഴൽ വതിയും
കുടനാടു പെറിനും തവിലർ
മടമാൻ നോക്കിനിൻ മാണലം മറന്തേ”
അകംനാനൂർ 91, പാലൈ തിണ. കവി:മാമൂലനാർ

(ഇറുക്കി പിണച്ച മിഴാവോട് കൂടിയ കുട്ടുവൻ കാക്കുന്നതിനാൽ പശി എന്നത് അറിയാത്ത നെൽവയലുകൾ ഉള്ള ഊരുകളോട് കൂടിയതും, വളഞ്ഞ കൊമ്പുള്ള എരുമ താൻ തിന്നുന്ന താമരയെ മടുത്തു പൊക്കം കുറഞ്ഞ പ്ലാവിന്റെ കൊഴുത്ത നിഴലിൽ ഇളവേൽക്കാൻ പറ്റിയതുമായ കുടനാട് (കുട്ടനാട്, പടിഞ്ഞാറൻ കേരളം ) മുഴുവൻ കിട്ടിയാലും മടമാന്റെ നോട്ടമുള്ള നിന്റെ മഹത്വമുള്ള നലം (സൗന്ദര്യം, പെണ്മ ) മറന്നു അവിടെ തങ്ങില്ല.)

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.