Asish George
കുന്ദവയും വന്തിയതേവനും തമ്മിലുള്ള ഈ സംഭാഷണം സിനിമയിലെ സ്വപ്നത്തിൽ എന്നപോലെ ഉള്ള ഒരു മായിക നിമിഷമാണ്. സിനിമയിലെ ഏറ്റവും മനോഹരമായ ഒരു നിമിഷവും ഇതായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തിയുള്ള ഇതിഹാസ നോവലാണ് കൽക്കി കൃഷ്ണാമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ ‘ എന്ന് കേട്ടിട്ടുണ്ട്.അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിരവധി ചരിത്ര സിനിമകളും ഉണ്ടായിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ തൂലികയിൽ പിറന്ന തമിഴ് സാഹിത്യത്തിലെ മാത്രമല്ല ഇന്ത്യൻ സാഹിത്യത്തിലെ തന്നെ മികച്ചൊരു ഇതിഹാസ നോവൽ. 1950-കളിൽ കൽക്കി വാരികയിലൂടെ നാല് വർഷം കൊണ്ട് പ്രസിദ്ധികരിച്ച ഈ കൃതിയെ ഒരു ക്ലാസിക് എന്നതിൽ കുറഞ്ഞു വിവരിക്കാൻ ആവില്ല. ചോള സാമ്രാജ്യത്തിന്റെ മനോഹാരിതയുടെ ഒപ്പം ചരിത്രവും പ്രണയവും ചാരവൃത്തിയും അധികാര പോരാട്ടങ്ങളും യുദ്ധവുമെല്ലാം ഉജ്ജ്വലമായ വിവരണത്തിൽ വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്ന വളരെ മികച്ച ഒരു കൃതിയാണ് പൊന്നിയിൻ സെൽവൻ.
ഇത്തരത്തിൽ ഉള്ള ഒരു രചനയെ വെള്ളിത്തിരയിൽ എത്തിക്കുക എന്നത് നിസ്സാരമല്ല കാരണം വായിച്ച എല്ലാവരുടെ ഉള്ളിലും ഒരു സിനിമ കാണും, കഥാപാത്രങ്ങൾക്ക് അവരുടേതായ രൂപ-ഭാവങ്ങൾ കാണും. അതുപോലെ കൽക്കിയുടെ ഇതിഹാസത്തെക്കുറിച്ചുള്ള തന്റെ സ്വന്തം കാഴ്ചപ്പാട് വെള്ളിത്തിരയിൽ കാണിക്കാൻ മണിരത്നം നിങ്ങളെ കൊണ്ടുപോകുന്ന ഒരു ടൈം ട്രാവൽ റൈഡ് പോലെയാണ് ചിത്രം അനുഭവപ്പെടുന്നത്, എന്നാൽ,ഈ ഒരു നിമിഷം പത്താം നൂറ്റാണ്ടിൽ സിനിമകൾ ഉണ്ടായിരുന്നെങ്കിൽ, മണിരത്നം തന്റെ നായക ജോഡികൾ തമ്മിലുള്ള പ്രണയ സംഭാഷണം എങ്ങനെ വിഭാവനം ചെയ്യുമായിരുന്നു എന്നതിന്റെ സാങ്കൽപ്പിക രൂപം പോലെയാണ് അനുഭവപ്പെടുന്നത്.
ചിത്രത്തിൽ ഐശ്വര്യ റായ് കാർത്തിയോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, എന്താ മയങ്ങിപോയോ എന്ന്? ശെരിക്കും അത് കാണികളായ നമ്മൾ ഓരോരുത്തരോടും അല്ലേ ചോദിച്ചത്?മൗനരാഗം മുതൽ മണിരത്നത്തിന്റെ എല്ലാ ചിത്രങ്ങളിലും ഇത്തരം നിരവധി സംഭാഷണങ്ങൾ, രംഗങ്ങൾ എല്ലാം നാം കണ്ടിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ സിനിമകളിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളിൽ ഭൂരിഭാഗവും ഉപേക്ഷിക്കുകയും തന്റെ മേഖലയ്ക്ക് പുറത്തുള്ള എന്തെങ്കിലും പരീക്ഷിക്കുകയും ചെയ്ത ഒരു സിനിമയിൽ, ഈ ഒരു നിമിഷം നിങ്ങൾ ഇപ്പോഴും ഒരു മണിരത്നം സിനിമ കാണുന്നതുപോലെ തോന്നും, അത്രയേറെ ഭംഗിയിട്ടാണ്, മായികമായിട്ടാണ് ഈ ഒരു രംഗം അനുഭവപ്പെടുന്നത്, ഒരുക്കിയിരിക്കുന്നത്.ഇനിയും നിങ്ങൾ ഈ ചിത്രം കണ്ടില്ല എങ്കിൽ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ഒരു മായിക ലോകത്തേക്ക് ഉള്ള സുന്ദരമായ ഒരു യാത്രയാണ്. உயிர் உங்களுடையது தேவி – life is yours devi.
https://youtu.be/jxaga7Rzx_o