തമിഴ് സാഹിത്യകാരൻ കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിന് ചലച്ചിത്രഭാഷ്യം ഒരുക്കാൻ നിയോഗമുണ്ടയത് മണിരത്നത്തിന് ആണ്. ആദ്യഭാഗം വളരെ ഉദ്വേഗം ജനിപ്പിച്ചുകൊണ്ടാണ് അവസാനിച്ചത്. അതുകൊണ്ടുതന്നെ ബാഹുബലിയുടെ രണ്ടാംഭാഗത്തിനെ പോലെ ജനം കാത്തിരിക്കുകയാണ് പൊന്നിയിൻ സെൽവന്റെ രണ്ടാംഭാഗത്തെ. ഇപ്പോൾ പൊന്നിയൻ സെൽവൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 28ന് പിഎസ് 2 തിയറ്ററുകളിൽ എത്തുമെന്നാണ് സിനിമാ പ്രവർത്തകൻ രമേഷ് ബാല ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി 250 കോടി നേടി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബർ 30നായിരുന്നു റിലീസ് ചെയ്തത്.
#PS2 is most likely to release on April 28th, 2023..
— Ramesh Bala (@rameshlaus) November 15, 2022