പൂച്ച മീശ എന്ന സസ്യത്തിന്റെ അത്ഭുത ഗുണങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

പൂച്ച മീശ എന്ന പേരിൽ ഒരു സസ്യമുണ്ട്. പൂച്ചയുടെ മീശയുടെ ഏറെ സാദൃശ്യമുള്ള പൂവ് ആയതിനാലാണ് ഇതിന് ഇങ്ങനെ ഒരു പേര് കൈവന്നത്. ഇതിൻ്റെ പൂവിൽ നിന്ന് നിർമ്മിക്കുന്ന ചായ അറിയപ്പെടുന്നത് ജാവ ടീ എന്നാണ്.

ചായക്ക് പകരം പല വിദേശരാജ്യങ്ങളിലും ഇത് ഇട്ട് വെള്ളം തിളപ്പിച്ച് ചായ പോലെയാക്കി ഉപയോഗിക്കുന്നു.ഇതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ആണുള്ളത്. ഇതിൻെറ ഇല ഉണക്കി കഷായം വെച്ച് കഴിക്കുന്നത് പിത്താശയകല്ല് പരിഹരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ഈ ചെടി ചൂടു വെള്ളത്തിൽ ഇട്ടതിനുശേഷം, ചൂടാറിയ ത്തിന് ശേഷം ഈ വെള്ളം കുടിച്ചുകഴിഞ്ഞാൽ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാം.

Java Tea
Java Tea

കൂടാതെ ഇതിൻെറ ഇല കഷായം വെച്ച് കഴിക്കുന്നതും രക്തസമ്മർദ്ദം ഇല്ലാതാക്കു വാനും ഗുണകരമാണ്.ഇതിൻ്റെ ഇലയുടെ നീര് മൂന്നുനേരം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും, പ്രമേഹം എന്ന രോഗാവസ്ഥയെ മറികടക്കുകയും ചെയ്യാം. പൂച്ചമീശ ഇട്ട് തിളപ്പിച്ച ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് രക്തശുദ്ധി വരുവാൻ ഏറെ ഗുണം ചെയ്യും.എന്നാൽ പൂച്ച മീശയുടെ ഉപയോഗത്തിന് മുൻപ് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

പൂച്ച തുളസി എന്ന വിളിപ്പേര് പലസ്ഥലങ്ങളിലും ഈ സസ്യത്തിന് ഉണ്ട്. പൂച്ചയുടെ പൂക്കൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധം മൂത്രാശയ രോഗങ്ങൾക്കും, സന്ധിവേദനയ്ക്കും, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു.

You May Also Like

ധുംഗെ ധാര(Dhunge Dhara) : നേപ്പാളിലെ 1,600 വർഷം പഴക്കമുള്ള കുടിവെള്ള ജലധാരകൾ

ധുംഗെ ധാര(Dhunge Dhara) : നേപ്പാളിലെ 1,600 വർഷം പഴക്കമുള്ള കുടിവെള്ള ജലധാരകൾ Sreekala Prasad…

ജാരിയയിലെ അണയാത്ത കൽക്കരി തീകൾ

ജാരിയയിലെ അണയാത്ത കൽക്കരി തീകൾ Sreekala Prasad ഒരു നൂറ്റാണ്ടായി ഭൂമിക്കടിയിൽ കത്തുന്ന കൽക്കരിപ്പാടത്തിന്റെ തീയുടെ…

ഭൂമിയിലെ വിലയേറിയ മൂലകങ്ങൾ 

ഭൂമിയിലെ വിലയേറിയ മൂലകങ്ങൾ  ലോകത്ത് ഏകദേശം 118 മൂലകങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് . ഇവയുടെ ഉത്ഭവത്തെക്കുറിച്ച്…

എന്താണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI) ?

വിദേശ രാജ്യങ്ങളുടെ പൗരത്വമെടുത്തവർക്ക് ഇന്ത്യയുമായുള്ള ബന്ധം സൂക്ഷിക്കുവാനുള്ള വഴിയാണ് OCI കാർഡ്.