കിടിലൻ മൂവി.! ഒന്ന് രണ്ട് എഫ്ബി പോസ്റ്റുകൾ നൽകിയ പ്രതീക്ഷയിൽ Netflix ൽ കേറി കാണാനിരുന്നതാണ്. പ്രതീക്ഷിച്ചതിനപ്പുറമൊരു മികച്ച അനുഭവം നൽകീ ഈ പടം ❤ ഹൊറർ സിനിമകളിൽ പലപ്പോഴും.. ഹൊറർ എലമെന്റ്സിനെക്കാളും അതിലെ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ പാർട്ട് ആണ് എന്നെ ഇമ്പ്രെസ്സ് ചെയ്യിക്കാറ്. ഈ സിനിമയും അത്തരത്തിൽ എന്നെ ആകാംക്ഷയോടെ പിടിച്ചിരുത്തിയ ഒന്നാണ്.! ഇതിന്റെ പ്ലോട്ട് നിങ്ങൾ നോക്കുന്ന സമയത്ത് വളരെ സാധാരണം ആയ ഒന്നായാണ് കാണാനാവുക.
മൂന്ന് സുഹൃത്തുക്കൾ ഓജോ ബോർഡ് വഴി ഒരു ആത്മാവിനെ വിളിച്ചു വരുത്തുന്നു.. വന്ന ആത്മാവ് അവരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നു. അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട തന്റെ ലക്ഷ്യം ഒരു പ്രതികാരമാണെന്ന് പറയുന്നു… അങ്ങനെ തുടങ്ങി കണ്ട് പഴകിയ ഒരു പ്രേതകഥ തന്നെയാണ് ഈ സിനിമയും പറയാൻ ഉദ്ദേശിക്കുന്നതെന്ന്, സിനിമയുടെ തുടക്ക ഭാഗങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് തോന്നും. എന്നാൽ അങ്ങനെയല്ല. അതൊരു തുടക്കം മാത്രമാണ്. ആ ഒരു ത്രെഡ്ഡിൽ പിടിച്ച് പിന്നീടങ്ങോട്ട് സിനിമ പോവുന്നത് നിങ്ങൾ പ്രതീക്ഷിക്കാത്ത തലങ്ങളിലേക്കാണ്.! അതെന്ത്.. എങ്ങനെ എന്നൊക്കെ നിങ്ങൾ കണ്ട് തന്നെ അറിയുക.
ഇതൊരു ലോ ബജറ്റ് സിനിമയാണെന്ന് മനസ്സിലാക്കി വേണം കാണാനിരിക്കാൻ. കൂടാതെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. അത് കൊണ്ട് അതി ഗംഭീര മേക്കിങ് ക്വാളിറ്റിയോ.. ഓസ്കാർ ലെവൽ പെർഫോമൻസുകളോ ഒന്നും പ്രതീക്ഷരുത്. ഒരു ഡിഫറന്റ് കൺസപ്റ്റിനെ ബജറ്റിൽ ഒതുങ്ങിക്കൊണ്ട് പരമാവധി നീറ്റായി അവതരിപ്പിച്ചിട്ടുണ്ട്. പടത്തിന്റെ പ്രധാന പോസിറ്റീവ് അതിന്റെ കൺസപ്റ്റ് ആൻഡ് സ്റ്റോറി ആണ്. ഇനി മറ്റെന്തൊക്കെ പോരായ്മകൾ പടത്തിനുണ്ടെങ്കിലും.. ഇതിന്റെ സ്റ്റോറിലൈൻ നിങ്ങളെ പിടിച്ചിരുത്തുമെന്നതിൽ സംശയം വേണ്ട. ഹൈലി റെക്കമെന്റഡ്, രാത്രിയിൽ തന്നെ കാണുക.