GIREESH PC PALAM സംവിധാനം ചെയ്ത ‘പൂജ്യം’ നമുക്ക് ചുറ്റിനും, നമ്മൾ ഒരുപാട് കാണാറുള്ള ഒരു സാമൂഹിക യാഥാർഥ്യം ആണ്. മറ്റൊന്നുമല്ല…പലരും പറഞ്ഞൊരു വിഷയം-മദ്യപാനം. അത് പലരും പറഞ്ഞതുകൊണ്ടുതന്നെ ആ വിഷയത്തിന്റെ ‘പുതുമയ്ക്കു’  വലിയ തോതിൽ മങ്ങലേറ്റിട്ടുണ്ട്. കാരണം ഇത്തരം അവബോധ സിനിമകൾ അനവധി ഉണ്ടാകുമ്പോൾ തന്നെ മദ്യപാനികളുടെ എണ്ണം കൂടുകയും ചെയുന്നു എന്നതാണ് സത്യം. പ്രഗത്ഭരായ സംവിധായകരും നടന്മാരും ഈ വിഷയത്തിൽ അനവധി നിലവാരമുള്ള സിനിമ എടുത്തിട്ടുണ്ട് എന്നത് ഈയവസരത്തിൽ ഓർക്കേണ്ട സംഗതിയാണ്. വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യ സംസ്ഥാനപുരസ്കാരം നേടിയത് നമ്മൾ മറന്നുകാണില്ല. സ്പിരിറ്റ് എന്ന മൂവിയിലൂടെ മോഹൻലാലും ഒരു മദ്യപാനിയുടെ വേഷവും മദ്യത്തിനെതിരെയുള്ള ആശയവും മനോഹരമായി അവതരിപ്പിച്ചു. നമ്മുടെ കഥാപാത്രങ്ങൾ പലരും മദ്യപാനികൾ ആയി അഭിനയിക്കാറുണ്ട്, എന്നാൽ അതിനൊക്കെ പിന്നിൽ ഒരു ദുരവസ്ഥയും അവരെ കാത്തിരിക്കുന്നുണ്ട് എന്നും ആ സിനിമകൾ പറയുന്നു.

vote for poojyam

സിനിമകളിൽ മാത്രമല്ല ജീവിതത്തിലും അതുതന്നെയാണ് സത്യം. അല്ലെങ്കിലും ജീവിതവും സമൂഹവും ഒക്കെ തന്നെയല്ലേ സിനിമയുടെ കഥകൾക്ക് കാരണമാകുന്നതും. വെള്ളത്തിലെ മുരളി നമ്പ്യാരുടെയോ സ്പിരിറ്റിലെ രഘുനന്ദന്റെയോ പാവാടയിലെ പാമ്പ് ജോയിയുടെയോ…അതുപോലുള്ള അനവധി സിനിമകളിലെ നായകന്മാരുടെയോ വലിപ്പം അവകാശപ്പെടാവുന്ന കഥാപാത്രം തന്നെയാണ് പൂജ്യത്തിലെ സജിയും. എന്തെന്നാൽ മേല്പറഞ്ഞ വലിയ വലിയ സിനിമകളിൽ നിന്നും വ്യത്യസ്തമായി ആണ് പൂജ്യം എന്ന ഷോട്ട് മൂവിയെ അവതരിപ്പിച്ചിരിക്കുന്നത്.

KSEB യിൽ താത്കാലിക ജോലിക്കാരനായ സജി ഒരു തികഞ്ഞ മദ്യപാനിയാണ്. പണിതീരാത്ത, അടച്ചുറപ്പില്ലാത്ത വീടും സജിയുടെ ഇത്തരമൊരു അവസ്ഥയിൽ വിലപിക്കുന്ന ഭാര്യയും പിന്നെ ഋതുമതിയാകാത്ത പെൺകുട്ടിയും ആണ് അയാളുടെ ആകെ സമ്പാദ്യം. ഡ്യൂട്ടി സമയത്തുപോലും മദ്യപിക്കുന്ന സജി കഠിനമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളുമാണ്. തുടർന്നും കുടിച്ചാൽ പരലോകം പൂകുമെന്ന് ഡോക്ടർമാർ അന്ത്യശാസനവും നൽകിയിട്ടുണ്ട്. എന്നാൽ അയാൾ വർത്തമാനകാലത്തു മാത്രം , അതിന്റെ സന്തോഷത്തിൽ മാത്രം ജീവിക്കുന്ന ആളാണ്. താൻ മരിച്ചാൽ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന് അയാൾ ചിന്തിക്കുന്നേയില്ല. അങ്ങനെ ആർക്കും തിരുത്താൻ അകാത്തൊരു ലക്ഷണമൊത്ത കുടിയനായി അയാൾ ജീവിക്കുകയാണ്. അങ്ങനെയിരിക്കെ , അപ്രതീക്ഷിതമായാണ് അയാളെ മരണം വന്നുവിളിക്കുന്നത്.

മേല്പറഞ്ഞ കഥയൊക്കെ നമ്മൾ ഒരുപാട് കേട്ടതുതന്നെ, എന്നാൽ പൂജ്യം വ്യത്യസ്തമാകുന്നത് എന്താണെന്നു നിങ്ങൾക്കറിയണ്ടേ ? ഇവിടെ മരണശേഷമുള്ള സജിയുടെ ‘നഗ്നൻ’ ആയുള്ള യാത്രയാണ് പ്രമേയം. ജീവിച്ചിരുന്നപ്പോൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ അയാളുടെ മനസിലേക്ക് വരികയാണ്. ഭാര്യ, മകൾ, വീട്.. എല്ലാം ബാക്കിവച്ചു എഴുതിതീരാത്തൊരു കഥ പോലെ പകുതിവച്ചു നിർത്തി അയാൾ പോകുകയാണ്. അയാളുടെ ആ യാത്ര പൂർണ്ണ നഗ്നനായിട്ടാണ്. നഗ്നത സദാചാരത്തിൽ ഉപരി ഒന്നുമില്ലായ്മയെ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. അയാൾ പൂജ്യനായി നടന്നു പോകുകയാണ്..തന്റെ കുടുംബം പിന്നിട്ട് , തന്റെ ഗ്രാമവഴികൾ പിന്നിട്ടു , പാടവരമ്പുകൾ പിന്നിട്ടു, ഭൂമിയും പിന്നിട്ട് അയാൾ പോകുകയാണ്. അയാളുടെ മനസ്സിൽ ഭൂതകാലം നിർവികാരതയോടെ കടന്നുപോകുകയാണ്..നിസ്സഹായതയോടെ അയാൾ പോകുകയാണ്. ഇനിയൊരു പുനർവിചിന്തനം വിഫലമെങ്കിലും അയാൾ ചിന്തിക്കുകയാണ്… അയാൾ മരണശേഷം ആണ് ആകെക്കൂടി തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതും.

GIREESH PC PALAM
GIREESH PC PALAM

നോക്കൂ… നിങ്ങൾ ജീവിച്ചിരുന്നാൽ മാത്രമേ നിങ്ങളുടെ ഉറ്റവർ സന്തോഷത്തോടെ ജീവിക്കുകയുള്ളൂ എന്ന സത്യം നിങ്ങൾ മനസിലാക്കണം. ജീവിതം പകുതിവഴിക്കു നിർത്തി പോകാനുള്ളതല്ല..മരണം പ്രവചിക്കാൻ ആകില്ലെങ്കിലും നിങ്ങൾ അതിനൊരു കാരണമാകരുത്. വീട്ടുകാരെ ഓർക്കാതെയുള്ള സാഹസങ്ങൾ വീരകൃത്യമല്ല… അത് അബദ്ധമാണ്. നിങ്ങൾ ഓരോ പെഗ് അടിക്കുമ്പോഴും ഓരോ പുക വലിക്കുമ്പോഴും യാത്രയിൽ ബൈക്കിന്റെയോ കാറിന്റെയോ വേഗത വര്ധിപ്പിക്കുമ്പോഴും മനസുകൊണ്ട് ഒന്ന് തിരിഞ്ഞു നോക്കുക. അവിടെ നിങ്ങളെ കാത്തിരിക്കുന്നവരെ കാണാം , അവരുടെ പുഞ്ചിരി കാണാം, അവരുടെ മനസിന്റെ ആകുലത കാണാം… നിങ്ങൾ വളരെ വിലയുള്ള മനുഷ്യനാണ് സുഹൃത്തേ… നിങ്ങളുടെ ജീവിതത്തിൽ നിങ്ങളൊരു VVIP തന്നെ ആണ്.

ഈ മൂവി കാണാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ…

സംവിധായകൻ GIREESH PC PALAM ബൂലോകം ടീവിയോട് സംസാരിക്കുന്നു

നാടകവും സിനിമയും ആണ് എന്റെ പ്രൊഫഷൻ. പൂജ്യം എന്ന ഷോർട്ട് മൂവിയെ കുറിച്ച് പറയുകയാണെങ്കിൽ SUDHI PC PALAM ആണ് ഇതിന്റെ കഥ ആദ്യമായി എന്നോട് പറയുന്നത്. അപ്പോൾ ഞാൻ പുള്ളിയോട് ഇതിന്റെ സ്ക്രിപ്റ്റ് ചെയ്യാൻ പറഞ്ഞു. സ്ക്രിപ്റ്റ് ചെയ്തതിനു ശേഷമാണ് കൂടുതൽ ആലോചനകളിലേക്കു നമ്മൾ പോയിട്ടുള്ളത്. സാധാരണ നമ്മൾ കാണുന്ന ഇത്തരം ടെലിഫിലിമുകൾ ആണെങ്കിലും ഷോർട്ട് ഫിലിമുകൾ ആണെങ്കിലും സിനിമകൾ ആണെങ്കിലും അത് ജീവിച്ചിരിക്കുന്ന ഒരാൾ അയാളെ കുറിച്ചോ മറ്റുളളവരെ കുറിച്ചോ ആലോചിക്കുന്ന കഥകൾ ആയിരിക്കും. ഇതൊക്കെ പലരും പറഞ്ഞൊരു സബ്ജക്റ്റ് ആണ്. തികച്ചും ക്ളീഷേ ആയൊരു സബ്ജക്റ്റ് ആണ്. അതുകൊണ്ടുതന്നെ ആ സബ്ജക്റ്റിനെ എങ്ങനെ ട്രീറ്റ് ചെയ്യും അത് പ്രേക്ഷകരിലേക്ക് എങ്ങനെ ആഴത്തിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് ആലോചിച്ചപ്പോൾ ആണ് ഇങ്ങനെയൊരു സമീപനത്തിലേക്കു വന്നത്.

അഭിമുഖം ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”GIREESH PC PALAM” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/poojyam-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

പൂജ്യത്തിൽ സ്വീകരിച്ച വ്യത്യസ്ത സമീപനം

എത്രമാത്രം ഭീകരമാണ് മദ്യപാനം എന്ന് നമ്മൾ എത്ര ഉറക്കെപ്പറഞ്ഞാലും അത്ര ഇഫക്റ്റിവ് ആയി തോന്നാറില്ല. നമ്മളൊരു കഥപോലെ കൊണ്ടുപോകുകയാണ് ചെയുന്നത്. എന്നാൽ അതെങ്ങനെ അനുഭവത്തിൽ വരുത്താൻ കഴിയും എന്ന് ചിന്തിച്ചപ്പോൾ ആണ് അയാളുടെ മരണം നമ്മൾ അവിടെ കൊണ്ടുവന്നത്. മരിച്ചതിനു ശേഷം ആണ് അയാൾ അയാളെ കുറിച്ച് ഓർക്കുന്നത്. അയാൾ പൂർണ്ണ നഗ്നൻ ആണ് . ജീവിതം ത്യജിച്ചു അയാൾ പോകുന്നത് പാതിയായ പണിതീരാത്ത വീടും ഋതുമതിയാകാത്ത മകളും ഭാര്യയും ഒക്കെ അനാഥമാക്കിയിട്ടാണ്. ഒന്നുമാകാതെ…ഒരു അഡ്രസ് പോലും ഇല്ലാതെ, സ്വന്തം മനസ്സിൽ ഒരു കുറ്റബോധം പോലും ഇല്ലാതെ യാത്ര ചെയ്യേണ്ടിവരുന്ന ഒരു മനുഷ്യൻ.

മദ്യപിക്കുന്നവർ ഇതൊന്ന് ചിന്തിക്കേണ്ടതുണ്ട്

അയാൾക്കുള്ള എല്ലാരും സ്നേഹനിധികളാണ്… എല്ലാരും സ്നേഹമാണ്. അത്തരം സ്നേഹങ്ങളെ വിട്ടുപിരിഞ്ഞിട്ടു മദ്യത്തിനുവേണ്ടി മാത്രം അടിമപ്പെട്ടുപോയൊരു മനുഷ്യന്റെ കഥപറയുന്ന രീതിയിലേക്ക് ആ കഥപറയാൻ അങ്ങനെയൊരു സമീപനം തിരഞ്ഞെടുക്കാൻ തന്നെ കാരണം അതാണ്. റീതിങ്കിങ് എന്നൊരു കാര്യമാണ് നമ്മൾ കാണിക്കുന്നത്. നമ്മൾ എല്ലാത്തിൽ നിന്നും വിട്ടിട്ടു മാറിചിന്തിക്കുന്നൊരു കാര്യം. ഒരു മദ്യപാനിക്കു അങ്ങനെയൊരു അവസരം കിട്ടാൻ വളരെ പാടാണ് . രാജ്യത്തെ എല്ലാ നിയമങ്ങളും മറ്റുള്ളവർക്ക് വേണ്ടിയാണ്. ഒരാളെ തൂക്കിക്കൊല്ലുന്നതും മറ്റുള്ളവർ അങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണല്ലോ. ഈ കഥാപാത്രം മരിക്കുമ്പോൾ ആണ് ഇയാളുടെ ജീവിതം നമുക്കുണ്ടാകരുതു എന്ന് നമ്മൾ ചിന്തിക്കുന്നത്.

മറ്റു വർക്കുകൾ

പൂജ്യത്തിനു മുൻപ് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. പള്ളിക്കൂടം എന്ന സിനിമ. അത് ഫീച്ചർ ഫിലിം തന്നെ ആണ്. അതൊരു ചിൽഡ്രൻസ് ഫിലിം കൂടിയാണ്. പിന്നെ നാടകങ്ങൾ ഒരുപാട് ചെയ്‌തിട്ടുണ്ട്. നാടകങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടീട്ടിട്ടുണ്ട്. പിജെ ആന്റണി, തോപ്പിൽ ഭാസി അവാർഡുകൾ കിട്ടീട്ടിട്ടുണ്ട്, അറ്റ്‌ലസ് കൈരളി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അങ്ങനെ കേരളത്തിൽ സർക്കാരിന്റേതും അല്ലാത്തതുമായ ഒരുവിധം അവാർഡുകൾ ഒക്കെ കിട്ടിയിട്ടുണ്ട്. പിന്നെ പല ചാനലുകളിൽ ആയി കുറച്ചു സീരിയലുകൾ എഴുതുന്നുണ്ട്. ഇപ്പോൾ സീ കേരളത്തിൽ കയ്യെത്തുംദൂരത്ത് എന്ന സീരിയൽ എഴുതുന്നുണ്ട്. നാടകത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. പുതിയ സിനിമയുടെ വർക്ക് തുടങ്ങി, അതിന്റെ സ്ക്രിപ്റ്റ് വർക്കിൽ ആണ് ഇപ്പോൾ. ഇപ്പോൾ ഞാനതു എഴുതിക്കൊണ്ടിരിക്കുകയാണ്.

സീരിയൽ അനുഭവങ്ങൾ

സീരിയൽ എന്നത് അത് എടുക്കുന്ന ആൾക്കും… അത് ഡയറക്റ്റ് ചെയുന്ന ആൾക്കും… അഭിനയിക്കുന്നവർക്കും ചാനലുകൾക്കും ഒക്കെ അറിയാം..ഇതൊരു ബിസിനസ് മാത്രമാണ്. എല്ലാരും സ്റ്റാൻഡേർഡ് സീരിയൽ ചെയ്യാൻ തന്നെയാണ് ആഗ്രഹിക്കുന്നത് . പക്ഷെ അതിനൊന്നും വ്യൂവേഴ്‌സിനെ കിട്ടുകയില്ല. പ്രേക്ഷകർക്ക് അമ്മായിയമ്മ പോരും അവിഹിതവും ഒക്കെ മതി. ഇല്ലെങ്കിൽ ആളുകൾ കാണാനുണ്ടാകില്ല. എത്രയൊക്കെ ആരൊക്കെ പറഞ്ഞാലും പത്തറുപത് വയസു കഴിഞ്ഞവർക്ക് വീട്ടിൽ മറ്റൊന്നും ചെയ്യാൻ ഇല്ലാത്ത അവസ്ഥയിൽ സീരിയലിനു വേണ്ടി മാത്രം രാവിലെമുതൽ കാത്തിരുന്നിട്ടു വൈകുന്നേരം സീരിയലുകൾ തീരുന്നതുവരെ കാണുന്നവർ ഉണ്ട്. മക്കൾ ഉപേക്ഷിക്കപ്പെട്ടവർക്ക് പോലും സീരിയൽ ആണ് ഒരാശ്വാസം. അവരുടെ ജീവിതം തന്നെ സീരിയൽ ആണ് . അവരെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല. എല്ലാ കഥകളും അടിസ്ഥാനപരമായി പൈങ്കിളി ആണ്. ടൈറ്റാനിക് സിനിമ പോലും. ബുദ്ധിജീവി ചമയുന്നവർ പറഞ്ഞുണ്ടാക്കുന്നതിൽ അർത്ഥമില്ല.

Film Name: POOJYAM
Production Company: TALKIES MEDIA
Short Film Description: ‘Poojyam’ a short film depicts the plight of a common man, the consequences alcoholism bring about on him and others around. It helps to remind that life after death is lonely, therefore to attach ourselves to every precious moment that life proffers.
Producers (,): SUDHI PC PALAM
Directors (,): GIREESH PC PALAM
Editors (,): ASHRAF PALAZHI
Music Credits (,): DOMNIC MARTIN
Cast Names (,): SAJI – RAJEEV BEYPORE
WIFE – SUMIDA SAJEESH
DAUGHTER – DIYA KRISHNA
Genres (,): SHORT FILM
Year of Completion: 2020-03-01

Leave a Reply
You May Also Like

നിങ്ങൾ ഇത്തരത്തിലുള്ള സിനിമകളുടെ കഥാപരിസരത്തൂടെ ചുമ്മാ വന്നിരുന്നാൽ മാത്രം മതി, ബാക്കി നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ “വിസ്മയങ്ങൾ” സംഭവിക്കും

Ajithan thomas മോഹൻലാൽ ഒരു മധ്യവർഗകുടുംബനാഥനാവുമ്പോൾ അയാളിലേക്ക് എത്തിച്ചേരുന്ന പക്വത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.തൊഴിൽരഹിതനായ മുപ്പതുകാരനായി TP…

റിമ കല്ലിങ്കലിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്

റിമ കല്ലിങ്കൽ റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ്…

മമ്മൂട്ടി നായകനായ ‘റോഷാക്ക്’ Don’t Go (വീഡിയോ സോംഗ്) പുറത്തിറങ്ങി

മമ്മൂട്ടി നായകനായ ‘റോഷാക്ക്’ Don’t Go (വീഡിയോ സോംഗ്) പുറത്തിറങ്ങി. മിഥുൻ മുകുന്ദൻ ആണ് ഗാനം…

ദിൽഷ പ്രസന്നന്റെ ക്യൂട്ട് ആൻഡ് ഹോട്ട് ചിത്രങ്ങൾ

2022ലെ ബിഗ് ബോസ് വിന്നർ ആണ് ദിൽഷാ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ…