‘പൂക്കാലം’ ക്യാരക്ടർ പോസ്റ്റർ.

വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ‘ത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ” പൂക്കാലം ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.അബു സലീം അവതരിപ്പിക്കുന്ന,
ഈ ലോകം തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു വമ്പന്‍ ഐഡിയ തന്റെ കൈവശം ഉണ്ടെന്നു വിശ്വസിക്കുന്ന വേണു എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.ഏപ്രിൽ എട്ടിന് “പൂക്കാലം ” സി എൻ സി സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.

ജോണി ആന്റണി, അരുൺ കുര്യൻ,അനു ആന്റണി,റോഷൻ മാത്യു,അബു സലീം,ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്,അമൽ രാജ്,കമൽ രാജ്,രാധ ഗോമതി,ഗംഗ മീര,കാവ്യ ദാസ്,നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഒപ്പം,രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ,അശ്വനി ഖലേ,ജിലു ജോസഫ്,നിരണം രാജൻ,കനകലത,അസ്തലെ,അഥീന ബെന്നി, ഹണി റോസ്,ഹരിത മേനോൻ, കൊച്ചു പ്രേമൻ,നോയ് ഫ്രാൻസി,മഹിമ രാധാകൃഷ്ണ,ശ്രീരാജ്, ആദിത്യ മോഹൻ,ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നു.

വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവ്വഹിക്കുന്നു.സംഗീതം-സച്ചിൻ വാര്യർ,എഡിറ്റർ-മിഥുൻ മുരളി.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊർണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-സേവ്യർ, കോസ്റ്റ്യൂംസ്-റാഫി കണ്ണാടിപറമ്പ, സ്റ്റിൽസ്-സിനറ്റ് സേവ്യർ,നാഥ് കാലിക്കറ്റ്, ഡിസൈൻ-അരുൺ തെറ്റയിൽ, സൗണ്ട് -സിങ്ക് സിനിമ, ഓഡിയോഗ്രാഫി-വിപിൻ നായർ വി, കളറിസ്റ്റ്-ബിലാൽ റഷീദ്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

70 വർഷത്തെ പോരാട്ടം, പൊന്നിയിൻ സെൽവൻ എന്ന കഥയെക്കാളും അത് സിനിമയാക്കാൻ നോക്കിയവരുടെ കഥ

പൊന്നിയിൻ സെൽവൻ പുസ്തകത്തിന്റെ അല്ല, പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ കഥ ചരിത്രം ആണ്  Dwarak…

അത്യുഗ്രൻ ത്രില്ലർ! ഒരു രക്ഷയുമില്ലാത്ത ഐറ്റം

ഒരു സീറ്റ്‌ എഡ്ജ് ത്രില്ലറിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാം ഒത്തു ചേർന്ന കിടുക്കൻ ബ്രിട്ടീഷ് ക്രൈം മിസ്റ്ററി ത്രില്ലെർ സീരിസ്. ഹാർലാൻ കോബന്റെ ഒരു പുസ്തകത്തെ ബേസ് ചെയ്താണ് ഈ സീരീസ് നിർമിച്ചിരിക്കുന്നത്

അജുവിന് എസ്‌ ഐ ആകാനുള്ള നീളമുണ്ടോ എന്ന് ചോദിക്കുന്നവർ വായിച്ചിരിക്കാൻ…

ഛായാ മുഖി അഭിനയിച്ചു ഫലിപ്പിക്കാൻ ഏറ്റവും പ്രയാസം ഹാസ്യമാണെന്ന് കേട്ടിട്ടുണ്ട്. അത് ഏറെക്കുറെ ശരിയാണ് താനും.…

ഒരുപാട് അനശ്വരഗാനങ്ങളിലൂടെ ആസ്വാദകമനസുകളിൽ ജീവിക്കുന്ന ആർ.ഡി ബർമന്റെ ഓർമദിനം

ഇന്ന് ആർ.ഡി ബർമന്റെ ഓർമദിനം…… Muhammed Sageer Pandarathil 1939 ജൂൺ 27 ആം തിയതി…