നടിയും മോഡലുമാണ് പൂനം ബജ്‌വ . തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നായികയായി ഒന്നിലേറെ ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി, മാസ്റ്റർപീസ്, പത്തൊൻപതാം നൂറ്റാണ്ടു, എന്നിവയാണ് പൂനം ബജ്‌വ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങൾ.

   1989 ഏപ്രിൽ 5-ന് മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിൽ നാവികസേനാ ഉദ്യോഗസ്ഥനായ അമർജിത്ത് സിംഗിന്റെയും ദീപികാ സിംഗിന്റെയും മകളായാണ് പൂനം ബജ്‌വയുടെ ജനനം. പൂനത്തിന്റെ സഹോദരിയുടെ പേര് ദയ എന്നാണ്.പഠനത്തോടൊപ്പം മോഡലിംഗും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2005-ലെ മിസ് പൂനെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. അതിൽ വിജയിച്ചതിനു ശേഷവും മോഡലിംഗ് രംഗത്തു തുടരുവാനായിരുന്നു പൂനത്തിന്റെ താല്പര്യം. ഒരു റാംപ് ഷോയിൽ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലെത്തിയ പൂനം അവിടെ വച്ച് മൊടതി എന്ന ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെട്ടു.

ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ താല്പര്യമുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. പ്ലസ് ടു പഠനം പൂർത്തിയായിരുന്ന സമയമായതിനാലും കോളേജിൽ ചേരുന്നതിനായി അഞ്ചു മാസത്തെ ഇടവേള ഉണ്ടായിരുന്നതിനാലും ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള ക്ഷണം സ്വീകരിക്കുവാൻ പൂനം ബജ്വ തീരുമാനിച്ചു. മൊടതി എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം പൂനെയിലെ എസ്.ഐ.എം. കോളേജിൽ ചേർന്ന പൂനം അവിടുത്തെ സാഹിത്യ ബിരുദപഠനം പൂർത്തിയാക്കി. 2016 ഏപ്രിലിൽ കന്നഡ സംവിധായകൻ സുനിൽ റെഡ്ഡിയെയ പൂനം ബജ്വ വിവാഹം കഴിച്ചുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പൂനം ബജ്‌വ തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്. അതിനുശേഷം നാഗാർജ്ജുനയുടെ നായികയായി ബോസ്, ഐ ലവ് യു എന്ന ചിത്രത്തിലും ഭാസ്കർ സംവിധാനം ചെയ്ത പറുഗു എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളും തെലുങ്ക് ഭാഷയിലുള്ളവയായിരുന്നു. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നിൽക്കുമ്പോഴാണ് ഒരു തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ഹരി സംവിധാനം ചെയ്ത സെവൽ എന്ന മസാല ചലച്ചിത്രമായിരുന്നു അത്. പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവൽ. ഈ ചിത്രത്തിൽ ഭരതിന്റെ നായികയായിട്ടാണ് പൂനം അഭിനയിച്ചത്. സെവൽ എന്ന ചിത്രത്തിനു ശേഷം ജീവ നായകനായ തേനാവട്ട്, കച്ചേരി ആരംഭം എന്നിവയോടൊപ്പം ദ്രോഹി (2010) എന്നീ തമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു. അരൺമനൈ 2 എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

പ്രവീൺ ത്രിബിയാനി എന്ന സംവിധായകന്റെ ചിത്രത്തിനു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളിൽ നായികയാകുവാൻ അവസരം ലഭിച്ചു. മമ്മൂട്ടി നായകനായ ‘വെനീസിലെ വ്യാപാരി, ശിക്കാരി എന്നിവയിൽ നായികയായിരുന്നു. ശിക്കാരി എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് (2017) എന്ന ചിത്രത്തിൽ വീണ്ടും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു കോളേജ് അധ്യാപികയായുള്ള പൂനം ബജ്വയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചൈനാ ടൗൺ എന്ന ചിത്രത്തിൽ മോഹൻലാൽ, ദിലീപ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കാവ്യ മാധവൻ എന്നിവരോടൊപ്പം ‘എമിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ മഹാരാജാവിന്റെ റാണിയായി താരം വേഷമിട്ടു. ദക്ഷിണേന്ത്യൻ ഭാഷകളിൽ 25-ൽ അധികം ചലച്ചിത്രങ്ങളിൽ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളിലും സഹനായികാ വേഷമാണ് കൈകാര്യം ചെയ്തിട്ടുള്ളത്

താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാൻ ഒരിക്കലും മറക്കാറില്ല . താരത്തിന് ഗ്ലാമർ ചിത്രങ്ങൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ എപ്പോഴും സ്വീകരിക്കുന്നത് ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകരെ ഹരം കൊള്ളിക്കുന്നത്. സാരിയിലാണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എപ്പോഴും മോഡേൺ വസ്ത്രങ്ങളിൽ കാണാറുള്ള താരത്തിന് ഗൗണിൽ ഉള്ള പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ ആവേശത്തിലാണ്. താരത്തിനെ പുത്തൻ ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകൾ ലഭിക്കുന്നുണ്ട്. എന്തായാലും താരത്തിനെ പുത്തൻ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

***

 

You May Also Like

നീണ്ട 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി സംഗീത എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട ശ്യാമളയാണ് സംഗീത. 1998-ൽ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള…

ക്യാപ്ടനു വിട

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.…

ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക, സഞ്ജയ് ദത്തുമായി കൊമ്പുകോർത്ത് ദളപതി

ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക, സഞ്ജയ് ദത്തുമായി കൊമ്പുകോർത്ത് ദളപതി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ് ലിയോയുടെ…

‘മൈക്ക്’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് നായകനാകുന്ന ‘ഖൽബ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

‘മൈക്ക്’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് നായകനാകുന്ന ചിത്രമാണ് ഖൽബ്. നേഹയാണ് നായിക.മഞ്ജു വാര്യർ പ്രധാന…