ബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു എന്ന വാർത്ത ഇന്നലെ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ മരണവാർത്ത വ്യാജമെന്ന് വെളിപ്പെടുത്തി പൂനം പാണ്ഡെ രം​ഗത്ത്. പ്രത്യേക ലക്ഷ്യം വെച്ച് താൻ തന്നെയാണ് അത് പ്രചരിപ്പിച്ചതെന്നും താരം ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. സെർവിക്കൽ കാൻസറിനെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനാണ് ഇത്തരമൊരു പ്രചാരണം നടത്തിയതെന്നും താരം പറയുന്നു. സെർവിക്കൽ കാൻസർ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത.

”എല്ലാവർക്കും നമസ്‌കാരം, ഞാൻ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാർത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു. ഈ രോഗം പതിയെ കാർന്നു തിന്നുന്നതാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവർന്നിട്ടുണ്ട്. മറ്റു കാൻസറിനെപ്പോലെ സെർവിക്കൽ കാൻസറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കൽ പരിശോധന നടത്തുക. സെർവിക്കൽ കാൻസറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകുക”- പൂനം പറഞ്ഞു.

മുൻപും നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള താരമാണ് പൂനം പാണ്ഡെ. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി ആളുകള്‍ക്ക് മുമ്പില്‍ എത്തുമെന്ന് പ്രഖ്യാപിച്ചടക്കം താരം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആ വർഷം ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബിസിസിഐയിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെ അതിന് മുതിര്‍ന്നില്ല. അദാലത്ത്, മാലിനി ആന്‍റ് കോ, ലൗ ഈസ് പോയിസണ്‍, ദ ജേണി ഓഫ് കര്‍മ, ആ ഗയാ ഹീറോ, തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമെ ഭോജ്‌പുരി, കന്നഡ, തെലുഗു ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും നടി സജീവമായിരുന്നു.

 

You May Also Like

അനൂപ് മേനോന്റെ നായികയായി ദിൽഷ; ‘ഓ സിൻഡ്രല്ല’ പുതിയ ടീസർ

അനൂപ് മേനോന്റെ നായികയായി ദിൽഷ; ‘ഓ സിൻഡ്രല്ല’ പുതിയ ടീസർ റിലീസായി അനൂപ് മേനോൻ നായകനാകുന്ന…

“യുവാവായി കാണപ്പെടുന്ന കൂളായ ആൾ ബോളിവുഡിനെ നശിപ്പിച്ചു” സംവിധായകൻ വിവേക് അഗ്നിഹോത്രി ഉദ്ദേശിച്ചതാരെ ?

സാധാരണ നമ്മുടെ സിനിമകളിൽ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസം വളരെ കൂടുതലാണ്. അത് പലപ്പോഴും പരിഹാസങ്ങൾക്കും…

അജിത്തിന്റെ തുനിവിന്‌ സൗദിയിൽ നിരോധനം, അതിന്റെ കാരണം ഇതാണ്…

സംവിധായകൻ എച്ച്.വിനോദും ബോണി കപൂറും അജിത്തിനൊപ്പം മൂന്നാം തവണയാണ് ഒന്നിച്ച ചിത്രമാണ് ‘തുനിവ്’ . ‘നേർക്കൊണ്ട…

ദൃശ്യം 2 വും ദിലീപ് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ ?

ദൃശ്യം 2 വും ദിലീപ് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ ? എന്നാൽ അങ്ങനെയൊരു സാമ്യം നടത്തുകയാണ്…