ബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം. 32 വയസായിരുന്നു. ഉത്തർപ്രദേശിലെ വസതിയില്‍വച്ചായിരുന്നു വിയോഗം. നടിയുടെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച അറിയിപ്പുവന്നത്. പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസറിന് കീഴടങ്ങിയതായാണ് പോസ്‌റ്റ് (Poonam Pandey Passed Away).

‘ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ഏറെ ദുഃഖം നിറഞ്ഞതാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയ പൂനം വിടപറഞ്ഞിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്’ – എന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്‌റ്റ്. നടിയുടെ അപ്രതീക്ഷിത വിയോഗം പൂനം പാണ്ഡെയുടെ മാനേജർ സ്ഥിരീകരിച്ചിട്ടുണ്ട്. 2013ല്‍ റിലീസായ നഷ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമാലോകത്ത് ശ്രദ്ധ നേടിയ നടിയാണ് പൂനം.

വിയോഗം വിശ്വസിക്കാനാകാതെ ആരാധകര്‍ : പോസ്‌റ്റിന് താഴെ പലരും ആശങ്ക പ്രകടിപ്പിച്ച് കമന്‍റുകൾ ഇട്ടു. ‘ഇത് ഫേക്ക് ന്യൂസ് അല്ലല്ലോ,പൂനം പാണ്ഡെ യഥാര്‍ത്ഥത്തില്‍ മരിച്ചോ’ എന്നിങ്ങനെയാണ് കമന്‍റുകൾ. പൂനം പാണ്ഡെയുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രചാരണവുമുണ്ടായിരുന്നു.ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, പൂനം പാണ്ഡെ മാലിദ്വീപ് ഷൂട്ടിംഗ് പെട്ടെന്ന് റദ്ദാക്കിയിരുന്നു. അവിടെ വീണ്ടും ചിത്രീകരണത്തിന് പോകാന്‍ വിസമ്മതിച്ചുകൊണ്ട് പൂനം വാർത്തകളിൽ ഇടം നേടി. ദേശീയ ലൊക്കേഷനുകൾക്ക് മുൻഗണന നൽകാനുള്ള തൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ലക്ഷദ്വീപിൽ ഷൂട്ടിംഗ് നടത്താനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു.

നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള താരമാണ് പൂനം പാണ്ഡെ. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി ആളുകള്‍ക്ക് മുമ്പില്‍ എത്തുമെന്ന് പ്രഖ്യാപിച്ചടക്കം താരം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആ വർഷം ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബിസിസിഐയിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെ അതിന് മുതിര്‍ന്നില്ല.
അദാലത്ത്, മാലിനി ആന്‍റ് കോ, ലൗ ഈസ് പോയിസണ്‍, ദ ജേണി ഓഫ് കര്‍മ, ആ ഗയാ ഹീറോ, തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമെ ഭോജ്‌പുരി, കന്നഡ, തെലുഗു ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും നടി സജീവമായിരുന്നു.

You May Also Like

ജയ ജയ ജയ ജയ ഹേ വമ്പൻ ഹിറ്റിലേക്ക്

ജയ ജയ ജയ ജയ ഹേ വമ്പൻ ഹിറ്റിലേക്ക്. ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി…

നിങ്ങളുടെ വീടുകളിൽ എങ്കിലും തൊണ്ടിമുതലുകൾ ഉണ്ടാകാതിരിക്കട്ടെ…

Vishnu Chandran സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘തൊണ്ടിമുതൽ’ . ഇതിൽ സീരിയൽ – സിനിമാ…

സിബിഐ ഫൈവ് ഒരു ‘വിഷ’ പ്രയോഗവുമായി ബന്ധപ്പെട്ട കേസ് ആവും എന്നാണ് ഊഹം

Rijo George CBI 5 ന്റെ ടീസറിൽ “ഏജന്റ്” എന്ന് പറയുന്നുണ്ട്. (ഇപ്പോൾ വന്ന ട്രൈലെർ…

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Ajith Bhaskar വധു ഡോക്ടറും ശാസ്ത്രകൗതുകവും  കാലങ്ങൾക്കു മുന്നെയിറങ്ങിയ ചില സിനിമകളിൽ ബോധപൂർവ്വമോ അല്ലാതെയോ സംഭവിക്കുന്ന…